അയർലണ്ടിലെ 25% സ്ത്രീകളും പങ്കാളിയിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടതായി സർവേ

അയര്‍ലണ്ടിലെ നാലില്‍ ഒന്ന് സ്ത്രീകളും പങ്കാളിയില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടതായി സര്‍വേ. Central Statistics Office (CSO) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.

വെളുത്ത വര്‍ഗ്ഗക്കാരായ ട്രാവലര്‍, റോമ, മറ്റ് വെളുത്ത വര്‍ഗ്ഗക്കാര്‍ എന്നിവരാണ് ഇത്തരത്തില്‍ ഏറ്റവുമധികം അതിക്രമം നേരിട്ടിട്ടുള്ളത്- 19%. ഏഷ്യന്‍, ഏഷ്യന്‍-ഐറിഷ് വര്‍ഗ്ഗക്കാരായ 7% പേരാണ് തങ്ങള്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി പറഞ്ഞിട്ടുള്ളത്.

6% പുരുഷന്മാര്‍ മാത്രമാണ് പങ്കാളിയില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടതായി പ്രതികരിച്ചിട്ടുള്ളത്.

പങ്കാളിയല്ലാത്ത ആളുകളില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടതായി വെളിപ്പെടുത്തിയിട്ടുള്ള പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ 30% ആണ്. ഇതില്‍ തന്നെ ഭൂരിപക്ഷം പേര്‍ക്കും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുള്ളത് പബ്ബില്‍ (26%) വച്ചാണ്.

സ്വന്തം വീട്ടില്‍ വച്ചാണെങ്കില്‍ പോലും എന്തെങ്കിലും തരത്തിലുള്ള ലൈംഗികമായ അതിക്രമം ഉണ്ടായാല്‍ ഗാര്‍ഡയെയോ, മറ്റ് ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കണമെന്നും, നിങ്ങളുടെ സുരക്ഷ അവര്‍ ഏറ്റെടുക്കുമെന്നും സര്‍ക്കാര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: