ചർച്ച വിജയം; സമരം അവസാനിപ്പിച്ചതായി UHL നഴ്‌സുമാർ

University Hospital Limerick (UHL)-ല്‍ ഐസിയു നഴ്‌സുമാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ആവശ്യത്തിന് നഴ്‌സുമാരെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ചാണ് Irish Nurses and Midwives Organisation (INMO)-ന് കീഴിലുള്ള UHL നഴ്‌സുമാര്‍ മെയ് 12 മുതല്‍ വര്‍ക്ക്-ടു-റൂള്‍ രീതിയില്‍ സമരം ആരംഭിച്ചത്.

നിലവിലെ നഴ്‌സുമാരുടെ എണ്ണം 22% കുറവാണെന്നും, ഇത് നഴ്‌സുമാര്‍ക്കും രോഗികള്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും INMO വ്യക്തമാക്കിയിരുന്നു. അധികൃതരുമായി ചര്‍ച്ച നടത്തിയിട്ടും പരിഹാരനടപടികളൊന്നും ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് സമരപരിപാടികളിലേയ്ക്ക് നഴ്‌സുമാര്‍ നീങ്ങിയത്.

UHL മാനേജ്‌മെന്റുമായി INMO പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ സമവായം ആയതോടെയാണ് സമരം അവസാനിപ്പിച്ചത്. Workplace Relations Commission (WRC)-ന്റെ മധ്യസ്ഥതയിലായിരുന്നു ചര്‍ച്ച. അതേസമയം ജീവനക്കാരുടെ എണ്ണക്കുറവ് പരിഹാരിക്കാനുള്ള താല്‍ക്കാലികമായ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് ചര്‍ച്ചയില്‍ അംഗീകരിച്ചിരിക്കുന്നതെന്ന് INMO വ്യക്തമാക്കി.

12 ബെഡ്ഡുകളുള്ള വാര്‍ഡില്‍ രാത്രിയും, പകലും കുറഞ്ഞത് 16 നഴ്‌സുമാരെയെങ്കിലും ഡ്യൂട്ടിക്ക് ഇടുക, ഐസിയുവില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരെ വാര്‍ഷിക ലീവ് എടുക്കാന്‍ അനുവദിക്കുക, ജൂണ്‍, ജൂലൈ മാസങ്ങളിലായി ഐസിയുവില്‍ ആവശ്യമുള്ളത്ര നഴ്‌സുമാരെ നിയമിക്കുക എന്നിവയാണ് പ്രധാന പരിഹാര നിര്‍ദ്ദേശങ്ങളായി അംഗീകരിച്ചത്.

Share this news

Leave a Reply

%d bloggers like this: