‘ആഹാ അയർലണ്ട്’; അയർലണ്ടിലെ വടംവലി പ്രേമികൾക്ക് മുമ്പിൽ പുതിയ അദ്ധ്യായം തുറന്ന് മിടുക്കന്മാരുടെ കൂട്ടം

ആഹാ അയര്‍ലണ്ട്…! അയര്‍ലണ്ടിലെ ഒരുകൂട്ടം ചെറുപ്പക്കാരുടെ വടംവലി ടീം. ഈ വര്‍ഷം നടന്ന എല്ലാ പ്രധാന വടംവലി മത്സരങ്ങളിലും വിജയിച്ചുകൊണ്ടാണ് ആഹാ അയര്‍ലണ്ട് മുന്നേറികൊണ്ടിരിക്കുന്നത്.

കേരളത്തിലെ പ്രൊഫഷണല്‍ വടംവലി ടീമില്‍ വലിച്ചുകൊണ്ടിരുന്ന ഇമ്മാനുവേല്‍ ടോമി, ഷിന്റോ, ജിന്‍സ് പാപ്പച്ചന്‍, മാത്യൂസ് എന്നിവര്‍ക്കൊപ്പം അയര്‍ലണ്ടിലെ കരുത്തന്‍മാരായ എപ്പിച്ചന്‍, അരുണ്‍, ജോബിന്‍, അകില്‍, ജിന്‍സ് ജോര്‍ജ് എന്നിവര്‍ കൂടി ചേര്‍ന്ന് നീല ജഴ്‌സിയില്‍ ആര്‍പ്പു വിളികള്‍ക്കൊപ്പം ഒത്തൊരുമയോടെയുള്ള വടംവലി മത്സരങ്ങള്‍ വലിയ ആവേശമാണ കാണികള്‍ക്ക് പകരുന്നത്.

അയര്‍ലണ്ടില്‍ പലയിടത്താി ചിതറിക്കിടന്നിരുന്ന ഈ മിടുക്കന്മാരെ ഒരുമിച്ചുകൂട്ടിയത് BLUECHIP TILE കമ്പനിയാണ്. എല്ലാ കായിക പ്രേമികളെയും ഒരുപോലെ ആവേശം കൊള്ളിക്കുന്ന വടംവലിക്ക് ഒരു പുതിയ അദ്ധ്യായം തുറന്നിരിക്കുകയാണ് ആഹാ അയര്‍ലണ്ട്.

ഇനി വരാനിരിക്കുന്ന ഓള്‍ അയര്‍ലണ്ട് വടം വലിമത്സരങ്ങളിലും, യൂറോപ്പില്‍ നടക്കുന്ന മറ്റ് മത്സരങ്ങളിലും പങ്കെടുക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. കലാ-കായിക മത്സരങ്ങളെ എന്നും പിന്തുണയ്ക്കുന്ന ‘റോസ് മലയാളത്തിന്റെ’ എല്ലാവിധ ആശംസകളും ടീം ആഹാ അയര്‍ലണ്ടിന് നേരുന്നു.

Share this news

Leave a Reply

%d bloggers like this: