കിൽഡെയറിൽ ഫാർമസിയിൽ കൊള്ള നടത്തിയയാൾ പിടിയിൽ

കില്‍ഡെയര്‍ കൗണ്ടിയിലെ Newbridge-ല്‍ കൊള്ള നടത്തിയയാളെ ഗാര്‍ഡ പിടികൂടി. ശനിയാഴ്ച വൈകിട്ട് 3 മണിയോടെയാണ് Newbridge-ലെ ഒരു ഫാര്‍മസിയില്‍ കത്തിയുമായി എത്തിയ 30-ലേറെ പ്രായമുള്ള അക്രമി പണം ആവശ്യപ്പെട്ടത്. ഭയന്ന ജീവനക്കാരന്‍ പണം നല്‍കുകയും, അക്രമി രക്ഷപ്പെടുകയും ചെയ്തു.

അപ്പോഴേയ്ക്കും വിവരം ലഭിച്ച് സംഭവസ്ഥലത്തെത്തിയ ഗാര്‍ഡ, പ്രതിയെ ഓടിച്ചിട്ട് പിടിച്ചു. ഇയാളില്‍ നിന്നും മോഷ്ടിക്കപ്പെട്ട പണവും വീണ്ടെടുത്തു.

പ്രതിയെ കില്‍ഡെയര്‍ കൗണ്ടിയിലെ ഗാര്‍ഡ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: