ജീവനക്കാരുടെ സമരം; Tipperary, Waterford, Cork, Fingal അടക്കം വിവിധ പ്രദേശങ്ങളിൽ Boil Water Notice

ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചതോടെ അയര്‍ലണ്ടിലെ വിവിധ പ്രദേശങ്ങളില്‍ ശുദ്ധജലവിതരണം തടസപ്പെടും. വെള്ളം ലഭിക്കുമെങ്കിലും കുടിക്കാനോ, പാചകത്തിനോ ഉപയോഗിക്കാന്‍ മാത്രം ശുദ്ധി ഉള്ളതായിരിക്കില്ല. അതിനാല്‍ വെള്ളം തിളപ്പിച്ചാറ്റിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. Boil Water Notice എന്നാണ് ഈ മുന്നറിയിപ്പ് അറിയപ്പെടുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ഇത് നിലനിൽക്കും.

നോട്ടീസ് നിലനില്‍ക്കുന്ന പ്രദേശങ്ങള്‍:
Tipperary
Waterford
Cork City
Cork County
Kerry
Fingal
South Dublin County Council Dun Laoghaire-Rathdown
Louth
Carlow
Galway City
Wexford

കുളിക്കാനായും, വസ്ത്രം കഴുകാനായും ഈ വെള്ളം ഉപയോഗിക്കാമെങ്കിലും, കുളിക്കുന്നതിനിടെ ഇത് വായില്‍ ആകാതിരിക്കാന്‍ ശ്രദ്ധിക്കണം. അതേസമയം കുടിക്കുക, ഭക്ഷണപാചകം എന്നിവയ്ക്ക് തിളപ്പിച്ച ശേഷം മാത്രമേ വെള്ളം ഉപയോഗിക്കാവൂ.

തങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചയ്ക്കായി Local Government Management Agency (LGMA) തയ്യാറാകാത്തതിനാലാണ് സമരത്തിലേയ്ക്ക് കടക്കേണ്ടിവന്നതെന്ന് തൊഴിലാളി യൂണിയനായി യുനൈറ്റ് വ്യക്തമാക്കി. തദ്ദേശസ്ഥാപനങ്ങള്‍ക്കായി തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ചനടത്താനുള്ള ഉത്തരവാദിത്തം Local Government Management Agency (LGMA)-ക്ക് ആണ്.

Share this news

Leave a Reply

%d bloggers like this: