സാമൂഹികവിരുദ്ധരുടെ നഗരമായി ഡബ്ലിൻ; ചെറുപ്പക്കാരന് നേരെ വീണ്ടും ആക്രമണം

ഡബ്ലിനില്‍ വീണ്ടും ആക്രമണം. ഞായറാഴ്ച പുലര്‍ച്ചെ 4.30-ഓടെയാണ് ഡബ്ലിന്‍ 9-ലെ Whitahall-ലുള്ള Larkhill Road-ല്‍ വച്ച് 30-ലേറെ പ്രായമുള്ള പുരുഷന്‍ ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം Beaumont Hopsital-ല്‍ ചികിത്സയിലാണ്.

സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ സാക്ഷികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ മുന്നോട്ട് വരണമെന്ന് അഭ്യര്‍ത്ഥിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 4 മണിക്കും 5 മണിക്കും ഇടയില്‍ Larkhill Road, Collins Avenue പ്രദേശങ്ങളില്‍ ഉണ്ടായിരുന്നവര്‍ക്ക് ആക്രമണത്തെ പറ്റി എന്തെങ്കിലും സൂചന ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. അവര്‍ തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ ഗാര്‍ഡയെ ബന്ധപ്പെടണം:
Santry Garda station on 01-666 4000
Garda Confidential Line 1800-666 111

ഡബ്ലിനില്‍ ഈയിടെ ഒരുകൂട്ടം ചെറുപ്പക്കാരുടെ ആക്രമണത്തില്‍ യുഎസ് പൗരന് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തില്‍ കൗമാരക്കാരടക്കം അറസ്റ്റിലാവുകയും ചെയ്തു. ഡബ്ലിന്‍ തെരുവുകളില്‍ അക്രമസംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നതില്‍ പ്രധാനമന്ത്രി ലിയോ വരദ്കര്‍ ആശങ്കയറിയിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: