സൂക്ഷിച്ചാൽ ദുഖിക്കേണ്ട; അയർലണ്ടിൽ കുട്ടികളുടെ വാട്ടർ ബീഡ്‌സ് ഉപയോഗത്തിൽ മുന്നറിയിപ്പുമായി അധികൃതർ

വാട്ടര്‍ ബീഡ്‌സ് (water beads) ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഈ മുന്നറിയിപ്പ് നിങ്ങള്‍ക്കുള്ളതാണ്. അയര്‍ലണ്ടിലെ The Competition And Consumer Protection Commision(CCPC) ആണ് വാട്ടര്‍ ബീഡ്‌സ് ഉപയോഗിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ജെല്‍ ബീഡ്‌സ് എന്നും സെന്‍സറി ബീഡ്‌സ് എന്നും അറിയപ്പെടുന്ന ഇവ ലോകത്താകമാനം വലിയ രീതിയില്‍ വിനോദ സാമഗ്രിയായി ഉപയോഗിക്കുന്നുണ്ട്.

വെള്ളത്തെ വളരെ വലിയ തോതില്‍ വലിച്ചെടുക്കുന്ന superabsorbent polymer ആണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. ഇത് സാധാരണ ഭാരത്തെക്കള്‍ നൂറ് മടങ്ങ് അധികം വെള്ളം വലിച്ചെടുക്കാന്‍ ഇവയെ സഹായിക്കുന്നു.

എന്നാല്‍ ഇവ കളിക്കിടെ കുട്ടികളുടെ തൊണ്ടയില്‍ കുടുങ്ങാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കുട്ടികളുടെ വായിലും മൂക്കിലും ചെവികളിലും ഇവ അബദ്ധത്തില്‍ ചെന്നെത്തുകയും അതുവഴി ശ്വാസതടസം, മലബന്ധം, കേള്‍വിശക്തിക്ക് തകരാറ് സംഭവിക്കുക എന്നിവയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ എണ്ണം ലോകത്താകമാനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് CCPC ജനങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ചെറിയ കുട്ടികളില്‍ നിന്നും ഇവ കഴിയുന്നതും മാറ്റി വയ്ക്കാനും, ഇവയുടെ പാക്കറ്റില്‍ നിര്‍ദ്ദേശിക്കുന്ന പ്രായപരിധിയില്‍പ്പെട്ട കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ മാത്രമേ ഇവ ഉപയോഗിക്കാന്‍ അനുവാദം നല്‍കാവൂ എന്നും CCPC വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: