അന്തരിച്ച അയർലണ്ട് മലയാളി വിൻസെന്റ് ചിറ്റിലപ്പിള്ളിയുടെ സംസ്കാരം ഞായറാഴ്ച്ച കേരളത്തിൽ

അയര്‍ലണ്ടില്‍ നിര്യാതനായ വിന്‍സെന്റ് ചിറ്റിലപ്പിള്ളിയുടെ (72) സംസ്‌കാരം ഒക്ടോബര്‍ 22 ഞായറാഴ്ച കേരളത്തില്‍ വച്ച് നടക്കും. പൊറത്തിശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വച്ച് വൈകിട്ട് 4 മണിയോടെ അന്ത്യകര്‍മ്മങ്ങള്‍ നടക്കുന്ന ചടങ്ങില്‍ ഏവരുടെയും സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

ഒക്ടോബര്‍ 15-നാണ് അയര്‍ലണ്ടിലെ ആദ്യകാല മലയാളികളിലൊരാളായ വിന്‍സെന്റ് ചിറ്റിലപ്പിള്ളി ദ്രോഗ്ഹഡയില്‍ വച്ച് നിര്യാതനായത്. ഇരിങ്ങാലക്കുട കരുവന്നൂര്‍ സ്വദേശിയാണ്.

ഭാര്യ: താര വിന്‍സന്റ്
മക്കള്‍: തുഷാര, അമൂല്യ, അഭയ്
മരുമക്കള്‍: ശോഭന്‍ ജോണ്‍, ടിന്റു കുരുവിള
കൊച്ചുമക്കള്‍: ആഹാന്‍ ശോഭന്‍ ജോണ്‍, ആന്‍ഡ്രിയ ടിന്റു

Share this news

Leave a Reply

%d bloggers like this: