ഡബ്ലിനിൽ നവരാത്രി ആഘോഷവും, വിദ്യാരംഭവും ഇന്ന് വൈകിട്ട് 6 മണിക്ക്

അയർലണ്ടിലെ ആദ്യമലയാളി ഹിന്ദുകൂട്ടായ്മയായ സദ്ഗമയ സത്സംഘിന്റെ ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷവും വിദ്യാരംഭവും, വിജയദശമി ദിനമായ ഒക്ടോബർ 24 ചൊവ്വാഴ്ച്ച ഡബ്ലിനിൽ നടത്തപ്പെടുന്നു.

ബാല്ലിമൗണ്ടിലെ വിഎച്ച്സിസിഐ ക്ഷേത്രത്തിൽ വൈകീട്ട് 6 മണി മുതൽ ബ്രഹ്മശ്രീ ഇടശ്ശേരി രാമൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ വിദ്യാരംഭപൂജകൾ ആരംഭിക്കും.

തുടർന്ന് കുട്ടികളുടെ എഴുത്തിനിരുത്തൽ, ഭജന, പ്രസാദവിതരണം എന്നിവ ഉണ്ടായിരിക്കും. കുട്ടികളുടെ ബുദ്ധിക്കും വിദ്യക്കും അത്യുത്തമമായ സരസ്വതഘൃതവും അന്നേ ദിവസം ക്ഷേത്രത്തിൽ നിന്നും ലഭ്യമാണ്.

കുട്ടികളെ എഴുത്തിനിരുത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്:

കലാവിനോദ് – 087 9612033
ബിന്ദു രാമൻ – 0877818318
നവമി നിതിൻ – 0892510985
രമ്യ പ്രദീപ് – 0894272382

Share this news

Leave a Reply

%d bloggers like this: