Sinn Fein-മായി ചേർന്ന് സർക്കാർ രൂപീകരിക്കില്ല: നിലപാട് വ്യക്തമാക്കി വരദ്കർ

നിലവിലെ പ്രതിപക്ഷമായ Sinn Fein-മായി ചേര്‍ന്ന് അടുത്ത തെരഞ്ഞെടുപ്പിന് ശേഷം സഖ്യസര്‍ക്കാര്‍ രൂപീകരിക്കുമോ എന്നത് ചോദ്യം പോലുമല്ലെന്ന് വ്യക്തമാക്കി Fine Gael നേതാവും, പ്രധാനമന്ത്രിയുമായ ലിയോ വരദ്കര്‍. വരുന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം Sinn Fein നേതാവ് Mary Lou McDonald-മായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന്, അവരുമായി പ്രവര്‍ത്തിക്കാന്‍ തനിക്ക് സന്തോഷമുണ്ടെന്നും, എന്നാല്‍ Sinn Fein-മായി സഖ്യസര്‍ക്കാര്‍ രൂപീകരിക്കുക എന്നത് ചിന്തയില്‍ പോലുമില്ലെന്നും വരദ്കര്‍ മറുപടി നല്‍കി.

നേരത്തെ Sinn Fein-നെ അമിതരാജ്യസ്‌നേഹികള്‍, ഉത്പതിഷ്ണുക്കളായ ഇടതുപക്ഷക്കാര്‍, യൂറോപ്യന്‍ യൂണിയനെ വിമര്‍ശനാത്മകമായി കാണുന്ന പാര്‍ട്ടി, പോപ്പുലിസ്റ്റ് എന്നീ പേരുകളുപയോഗിച്ച് വരദ്കര്‍ വിമര്‍ശിച്ചിരുന്നു. മാത്രമല്ല Sinn Fein-ന്റെ നയങ്ങള്‍ ബിസിനസുകള്‍ക്ക് എതിരാണെന്നും, അയര്‍ലണ്ടിനെ ദുരന്തത്തിലേയ്ക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം ഈയിടെ പുറത്തുവന്ന ജനാഭിപ്രായ സര്‍വേ പ്രകാരം, Sinn Fein-നുള്ള ജനപിന്തുണ 4 പോയിന്റ് കുറഞ്ഞ് 31% ആകുകയും, Fine Gael-ന്റെ ജനപിന്തുണ രണ്ട് പോയിന്റ് വര്‍ദ്ധിച്ച് 21% ആകുകയും ചെയ്തിരുന്നു.

മറ്റ് പാര്‍ട്ടികളുടെ ജനപിന്തുണ ഇപ്രകാരം:
Fianna Fail- 18% (+1%)
Labour Party- 3%
Green Party- 4%
Social Democrats- 5%
Aontú- 4%
Solidarity-PBP- 4%

Share this news

Leave a Reply

%d bloggers like this: