കാവനിൽ 250-ഓളം കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ തോട്ടം കണ്ടെത്തി ഗാർഡ

കൗണ്ടി കാവനിലെ Arda-യില്‍ രഹസ്യമായി വളര്‍ത്തിവന്ന കഞ്ചാവ് തോട്ടം കണ്ടെത്തി ഗാര്‍ഡ. ഇന്ന് നടത്തിയ ഓപ്പറേഷനിലാണ് 244 ചെടികളുള്ള തോട്ടം ഗാര്‍ഡയുടെ ശ്രദ്ധയില്‍ പെട്ടത്. ഇവയ്ക്ക് ഏകദേശം 195,200 യൂറോയോളം വില വരും. സംഭവത്തില്‍ 20-ലേറെ പ്രായമുള്ള രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യംചെയ്യുകയാണ്. കാവനിലെ മറ്റ് പ്രദേശങ്ങളില്‍ ഗാര്‍ഡ നടത്തിയ തുടര്‍പരിശോധനകളില്‍ 2,000 യൂറോയുടെ കഞ്ചാവും, 2,750 യൂറോ കണക്കില്‍ പെടാത്ത പണവും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്തെ ഗാര്‍ഡയ്‌ക്കൊപ്പം സായുധ ഗാര്‍ഡ സംഘവും, ഡോഗ് സ്‌ക്വാഡും … Read more

ഡബ്ലിൻ എയർപോർട്ടിൽ 650,000 യൂറോയുടെ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ 650,000 യൂറോ വിലവരുന്ന കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. റവന്യൂ കസ്റ്റംസ് ഓഫിസര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ഇത് പിടികൂടിയത്. സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട യുവാവിന് മേല്‍ ക്രിമിനല്‍ ജസ്റ്റിസ് ഡ്രഗ് ട്രാഫിക്കിങ് നിയമം 1996 പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാളെ നോര്‍ട്ട് കൗണ്ടി ഡബ്ലിനിലെ ഗാര്‍ഡ സ്‌റ്റേഷനില്‍ ചോദ്യം ചെയ്തു. പിടിച്ചെടുത്ത കഞ്ചാവ് ഫോറന്‍സിക് പരിശോധനയ്ക്കായി അയയ്ക്കും.

നായയുമായി നടക്കാൻ ഇറങ്ങുന്നതിനിടെ മയക്കുമരുന്ന് കച്ചവടം; ഡബ്ലിനിൽ 69-കാരൻ പിടിയിൽ

തന്റെ നായയുമായി നടക്കാനിറങ്ങുന്നതിനിടെ മയക്കുമരുന്ന് വില്‍പ്പന നടത്തിവന്ന വൃദ്ധന് തടവ് ശിക്ഷ ഇളവ് ചെയ്ത് കോടതി. ഡബ്ലിനിലെ പാട്രിക് ഡഫ് എന്ന 69-കാരനാണ് ക്ലീനിങ് ജോലിയില്‍ നിന്ന് വിരമിച്ച ശേഷം പതിവായുള്ള നടത്തത്തിനിടെ മയക്കുമരുന്ന് വില്‍പ്പന നടത്തിവന്നത്. നായയുമായാണ് നടക്കാനിറങ്ങിയിരുന്നത് എന്നതിനാല്‍ ആര്‍ക്കും ആദ്യം അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ ഒരു ദിവസം സംശയം തോന്നിയ നാട്ടുകാരിലൊരാള്‍ ഇക്കാര്യം പട്രോളിങ് നടത്തുകയായിരുന്ന ഗാര്‍ഡയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതിയില്‍ നിന്നും മയക്കുരുന്ന് ഗുളികകള്‍ കണ്ടെടുത്തു. ഇയാള്‍ വീട്ടിലും … Read more