വൃത്തിഹീനമായി ഭക്ഷണം പാകം ചെയ്യൽ; അയർലണ്ടിലെ 10 റസ്റ്ററന്റുകൾ അടച്ചുപൂട്ടി

ഭക്ഷ്യനിയമങ്ങള്‍ക്ക് വിരുദ്ധമായും, വൃത്തിഹീനമായും ഭക്ഷണം പാകം ചെയ്യുകയും, വിളമ്പുകയും ചെയ്ത ഒമ്പത് സ്ഥാപനങ്ങള്‍ക്ക് അടച്ചുപൂട്ടല്‍ നോട്ടീസ്. Environmental Health Officers in the Health Service Executive (HSE), Louth County Council എന്നിവരാണ് നവംബര്‍ മാസത്തില്‍ നോട്ടീസ് നല്‍കിയത്.

അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയിട്ടുള്ള സ്ഥാപനങ്ങള്‍ ചുവടെ:

  • Golden Dragon Chinese Takeaway, Tralee Road, Killarney, Kerry
  • Al Huda Grocery, 72A Summerhill Dublin, Dublin 1
  • Macari’s (take away), Main Street, Johnstown, Kilkenny
  • Harrington’s Bakery (Closed area: The bread production unit – The Bread Production unit is a separate building divided by a yard from the Retail/ Confectionary unit), 5/6 Tallow Street, Youghal, Cork
  • Unapproved Premises at Rock Road, Rock Road, Blackrock, Louth
  • Baker Boys (restaurant/café), 3 Finisklin Road, Finisklin, Sligo
  • Achari (restaurant/café), 56-57 The Orchard, Castletroy, Limerick
  • Oscars (take away), 17 John Street, Limerick
  • Pizza Max (take away), Cavan Street, Oldcastle, Meath

ഇവയ്ക്ക് പുറമെ ടിപ്പററിയിലെ Cashel-ലുള്ള 7 Main Street-ല്‍ പ്രവര്‍ത്തിക്കുന്ന The Bakehouse എന്ന ബേക്കറിക്ക് പ്രൊഹിബിഷന്‍ ഓര്‍ഡറും നല്‍കിയിട്ടുണ്ട്.

ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്ത് ആളുകള്‍ കിടന്നുറങ്ങുക, ഭക്ഷ്യസാധനങ്ങള്‍ സൂക്ഷിക്കുന്ന ഇടത്ത് ചത്ത എലിയെ കണ്ടെത്തുക, എലിക്കാഷ്ഠം കണ്ടെത്തുക, അടുക്കളയില്‍ പാറ്റ, ഭക്ഷ്യമാലിന്യങ്ങള്‍ അലക്ഷ്യമായി ഇടുക, ഭക്ഷ്യവസ്തുക്കള്‍ കൃത്യമായി ശീതീകരിക്കാതെ സൂക്ഷിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് അധികൃതര്‍ പരിശോധനയില്‍ കണ്ടെത്തിയത്.

Share this news

Leave a Reply

%d bloggers like this: