ലൂക്കനിലെ ഭരണകക്ഷി സ്ഥാനാര്‍ത്ഥി അഡ്വ. ജിതിൻ റാമിന്റെ ഗതാതഗത പരിഷ്കാര നിർദ്ദേശ പത്രിക പുറത്തിറക്കി ഗതാഗത മന്ത്രി ഈമൺ റയാൻ

ലൂക്കനിലെ ഗതാഗത നയങ്ങളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളുമായി ലൂക്കനിലെ ലോക്കല്‍ കൗണ്‍സില്‍ സ്ഥാനാര്‍ത്ഥിയായ അഡ്വ. ജിതിന്‍ റാം തയ്യാറാക്കിയ പ്രകടനപത്രിക ഗതാഗതമന്ത്രിയായ ഈമണ്‍ റയാന്‍ പ്രകാശനം ചെയ്തു. വരുന്ന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഗ്രീന്‍ പാര്‍ട്ടിയുടെ ടിക്കറ്റിലാണ് അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിന് സുപരിചിതനായ ജിതിന്‍ റാം മത്സരിക്കുന്നത്.

താലയില്‍ നിന്നും ആഡംസ്ടൗണിലേയ്ക്ക് നേരിട്ടുള്ള ബസ് സര്‍വീസ് ആരംഭിക്കുക, Bus 151 റൂട്ട് വിപുലീകരിക്കുക, ലൂക്കനിലെ SuperValu സ്‌റ്റോറിന് സമീപമുള്ള ഗതാഗതക്കുരുക്കിന് പരിഹാരം കാണുക, ആഡംസ്ടൗണിലേയ്ക്ക് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുക, ലൂക്കനില്‍ നിന്നും എയര്‍പോര്‍ട്ടിലേയ്ക്ക് നേരിട്ടുള്ള ബസ് സര്‍വീസ് ആരംഭിക്കുക, ഇലക്ട്രിക് ബസ് ചാര്‍ജ്ജിങ് സൗകര്യം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് മന്ത്രിക്ക് മുന്നില്‍ ജിതിന്‍ മുന്നോട്ടുവച്ചിട്ടുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍.

നിര്‍ദ്ദേശങ്ങളടങ്ങിയ പത്രികയുടെ പ്രകാശവേളയില്‍, ലൂക്കനിലെ ഗതാഗതസംബന്ധിയായ പ്രശ്‌നങ്ങളെ പറ്റി റയാനുമായി ജിതിന്‍ നീണ്ട ചര്‍ച്ച നടത്തി. താന്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകും എന്ന് മാത്രമല്ല, കാര്‍ബണ്‍ മാലിന്യം കുറച്ച് ലൂക്കനെയും, ആഡംസ്ടൗണിനെയും കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കുമെന്നും ജിതിന്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: