വിക്ക്ലോയിൽ അഭയാർഥികളുടെ കെട്ടിടത്തിന് മുന്നിൽ പ്രതിഷേധക്കാർ ഗാർഡയെ ആക്രമിച്ചു; 6 അറസ്റ്റ്

കൗണ്ടി വിക്ക്ലോയിൽ അഭയാർത്ഥികളെ താമസിപ്പിക്കാൻ പോകുന്ന കെട്ടിടത്തിന് മുന്നിൽ പ്രതിഷേധവും ബുദ്ധിമുട്ടുകളും സൃഷ്ടിച്ച ആറു പേരെ ഗാർഡ അറസ്റ്റ് ചെയ്തു. -ലെ -നു സമീപം എന്നറിയപ്പെടുന്ന കെട്ടിടത്തിന് മുന്നിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം.

കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾക്കായി എത്തിയ ജോലിക്കാരെ പ്രതിഷേധക്കാർ തടഞ്ഞതോടെയാണ് പ്രശ്നം ആരംഭിച്ചതെന്ന് ഗാർഡ പറഞ്ഞു. സഥലത്തെത്തിയ ഗാർഡയ്ക്ക് നേരെയും ആക്രമണം ഉണ്ടായി. കെട്ടിടത്തിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച മറ്റ്‌ ചിലരെ ഇവിടെ നിന്നും നീക്കം ചെയ്തതായും ഗാർഡ വക്താവ് അറിയിച്ചു.

പകൽ ഉടനീളം പ്രതിഷേധക്കാർ ഗാർഡയ്ക്ക് നേരെ അസഭ്യവർഷം ചൊരിയുകയും പിന്നീട് അത് കല്ലേറിലേയ്ക്കും മറ്റ്‌ അക്രമരീതികളിലേയ്ക്കും മാറിയതോടെയാണ് നടപടി എടുക്കേണ്ടി വന്നതെന്നും ഗാർഡ വ്യക്തമാക്കി.

അയർലണ്ടിൽ അഭയാർത്ഥികളെ താമസിപ്പിക്കുന്ന കെട്ടിടങ്ങൾക്ക് മുൻപിൽ കുടിയേറ്റ വിരുദ്ധർ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. ചിലയിടങ്ങളിൽ കെട്ടിടങ്ങൾക്ക് തീവയ്ക്കുന്നതിലേയ്ക്കും അക്രമികൾ കടന്നിരുന്നു.

Share this news

Leave a Reply

%d bloggers like this: