കടലിൽ ഒറ്റപ്പെട്ടു പോയ അമ്മയെയും കുഞ്ഞുസഹോദരങ്ങളെയും രക്ഷിക്കാൻ നാലു മണിക്കൂർ നേരം തീരത്തേയ്ക്ക് നീന്തി 13-കാരൻ; ഓസ്റ്റിൻ എന്ന കൗമാരക്കാരന്റെ അത്ഭുതയാത്ര ലോകശ്രദ്ധയിൽ!
ഓസ്‌ട്രേലിയയില്‍ കടലില്‍ കുടുങ്ങിയ അമ്മയെയും, തന്റെ രണ്ട് ഇളയ സഹോദരങ്ങളെയും രക്ഷിക്കാനായി 13-കാരന്‍ നീന്തിയത് നാല് മണിക്കൂര്‍ നേരം. ഓസ്റ്റിന്‍ ആപ്പിള്‍ബീ (Austin Appelbee) എന്ന കൗമാരക്കാരനാണ് ഈ അത്ഭുത യാത്രയിലൂടെ പ്രശസ്തനായിരിക്കുന്നത്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ ക്വിന്‍ഡാലപ്പ് പ്രദേശത്തെ കടലില്‍ പോട്ടുപോയ അമ്മയായ ജൊവാന്‍ അപ്പിള്‍ബീ (47), 12 വയസുള്ള സഹോദരന്‍ ബ്യൂ, എട്ട് വയസുള്ള സഹോദരി ഗ്രേസ് എന്നിവര്‍ക്ക് സഹായമെത്തിക്കാനായാണ് ഓസ്റ്റിന്‍, നാല് കിലോമീറ്റര്‍ ദൂരം തീരത്തേയ്ക്ക് നീന്തിയത്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ പെര്‍ത്ത് സ്വദേശികളാണ് … Read more



