വേറിട്ട വഴികളിലൂടെ ഡോ.ബി.സന്ധ്യ ഐ.പി.സ്

നരേന്‍, മേഘ്‌ന രാജ് എന്നിവര്‍ കേന്ദ്രകഥാപത്രങ്ങളാകുന്ന ‘ഹല്ലേലൂയ’ സിനിമയ്ക്ക് വേണ്ടി ഡോ.ബി.സന്ധ്യ ഐ.പി.സ് എഴുതിയ ‘എന്‍ കിനാവിലെ’ എന്ന് തുടങ്ങുന്ന എന്ന ഗാനം ശ്രദ്ധേയമാകുന്നു. കവിതകള്‍, നോവലുകള്‍, കുട്ടികളുടെ സാഹിത്യ പ്രസിദ്ധീകരണങ്ങള്‍ എന്നിവകളിലൂടെ സാഹിത്യരംഗത്ത് സജീവമായ ഡോ.ബി.സന്ധ്യ ആദ്യമായിട്ടാണ് ഒരു സിനിമക്ക് വേണ്ടി തൂലിക ചലിപ്പിച്ചിരിക്കുന്നത്. സാഹിത്യകൃതികള്‍ കൂടാതെ കേരളാ പോലീസിന്റെ ചരിത്രത്തെ പറ്റിയുള്ള പുസ്തകങ്ങളും വെബ്‌സൈറ്റും ശ്രീ.സന്ധ്യയുടെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2007ലെ ഇടശ്ശേരി അവാര്‍ഡ്, 2013ലെ കുഞ്ഞുണ്ണി പുരസ്‌കാരം തുടങ്ങി മറ്റ് നിരവധി പുരസ്‌കാരങ്ങളും ഡോ.ബി.സന്ധ്യയുടെ കൃതികള്‍ക്ക് … Read more

ബോളിവുഡ് നടി പ്രീതി സിന്റ വിവാഹിതയായി

  മുംബൈ : ബോളിവുഡ് സുന്ദരി പ്രീതി സിന്റ വിവാഹിതയായി. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ജീന്‍ ഗുഡ്ഇനഫ് ആണ് പ്രീതിയെ മിന്നുകെട്ടിയത്. ലോസ് ആഞ്ചലസില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹമെന്നും ഫിലിം ഫെയര്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രീതിയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഫാഷന്‍ ഡിസൈനര്‍മാരായ സുസന്നെ ഖാനും സുരിലി ഗോയലും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ലോസ് ആഞ്ചലസില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. തന്റെ നാല്‍പ്പത്തിയൊന്നാം വയസ്സിലാണ് പ്രീതി സിന്റ വിവാഹിതയായിരിക്കുന്നത്. വിവാഹത്തിന്റെ … Read more

മികച്ച നടനുള്ള പുരസ്‌കാരം അപ്രതീക്ഷിത അംഗീകാരമെന്ന് ദുല്‍ഖര്‍

തിരുവനന്തപുരം: മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് അപ്രതീക്ഷിതമായെന്ന് ദുല്‍ഖര്‍ സല്‍മാന്‍. തനിക്കു ലഭിച്ച പുരസ്‌കാരം കൂടെയുള്ളവര്‍ക്കു സമര്‍പ്പിക്കുന്നു. യുവതാരങ്ങളെ ജൂറി ശരിക്കും പ്രോത്സാഹിപ്പിക്കുന്നുവെന്നും ദുല്‍ഖര്‍ പ്രതികരിച്ചു. ചാര്‍ലിയുടെ തിരക്കഥ കേട്ടപ്പോള്‍ത്തന്നെ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നു തോന്നിയിരുന്നു. എന്നാല്‍ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും കഥാകൃത്ത് ഉണ്ണിയും പറഞ്ഞു മനസിലാക്കിയപ്പോള്‍ ചാര്‍ലി പ്രയാസകരമായി തോന്നിയില്ലെന്നും ദുല്‍ഖര്‍ പറയുന്നു. വാപ്പച്ചിയുടെ(മമ്മുട്ടി) പേരിനൊപ്പം തന്റെ പേരും അന്തിമ പട്ടികയിലെത്തിയതുതന്നെ വലിയ കാര്യമാണ്. പുരസ്‌കാരത്തിനു അര്‍ഹതയുള്ളത് ആര്‍ക്കെന്നു പ്രേക്ഷകര്‍ക്കു വ്യക്തമായി അറിയാം. ചിലപ്പോള്‍ … Read more

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, ദുല്‍ഖര്‍ മികച്ച നടന്‍, പാര്‍വ്വതി മികച്ച നടി

തിരുവനന്തപുരം: 2015ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ദുല്‍ഖര്‍ സല്‍മാനും മികച്ച നടിയായി പാര്‍വതിയും തെരഞ്ഞെടുക്കപ്പെട്ടു. ചാര്‍ലിയിലെ അഭിനയമാണ് ദുല്‍ഖറിന് പുരസ്‌കാരം നേടിക്കൊടുത്തത്. ചാര്‍ലി, എന്നു നിന്റെ മൊയ്തീന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പാര്‍വതിക്ക് പുരസ്‌കാരം. മികച്ച സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് ആണ്. ചിത്രം ചാര്‍ലി. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളിയാണ് മികച്ച കഥാചിത്രം. മികച്ച രണ്ടാമത്തെ കഥാചിത്രമായി അമീബ (മനോജ് കാന) തെരഞ്ഞെടുക്കപ്പെട്ടു. പ്രേം പ്രകാശ് (നിര്‍ണായകം) ആണ് … Read more

‘ഇന്ത്യാസ് ഡോട്ടറി’ലെ ശബ്ദ വിന്യാസത്തിന് റസൂല്‍ പൂക്കുട്ടിക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം

  ഓസ്‌കര്‍ പുരസ്‌കാര ജേതാവായ റസൂല്‍ പൂക്കുട്ടിക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം. ഇന്ത്യാസ് ഡോട്ടര്‍ (ഇന്ത്യയുടെ മകള്‍) എന്ന ഡോക്യുമെന്ററിയിലെ ശബ്ദ വിന്യാസത്തിനാണ് പുരസ്‌കാരം. സിനിമാ ശബ്ദലേഖന രംഗത്ത് ആഗോളതലത്തിലെ ഏറ്റവും വലിയ അംഗീകാരമായ മോഷന്‍ പിക്ചര്‍ സൗണ്ട് എഡിറ്റേഴ്‌സ് നല്‍കുന്ന പുരസ്‌കാരമാണിത്. ഏഷ്യയില്‍ ആദ്യമായാണ് ഈ വിഭാഗത്തില്‍ ഒരാള്‍ക്ക് പുരസ്‌കാരം ലഭിക്കുന്നത്. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഇന്‍ഡോയുഎസ് സിനിമയായ അണ്‍ഫ്രീഡം, ഡോക്യുമെന്ററി വിഭാഗത്തില്‍ ഇന്ത്യാസ് ഡോട്ടര്‍ എന്നിവയിലെ ശബ്ദസംവിധാനത്തിന് രണ്ടു നോമിനേഷനുകളാണ് സമര്‍പ്പിച്ചിരുന്നത്. ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി … Read more

ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം നാളെ

????????????: 88-???? ???????? ????????? ?????????? ????. ??????????? ???? ???????? ?????? 8.30???? ?????????? ??????????????. ?????? ???????? ??????????? ?????????. ????????? ????????? ???????????? ?????? ????????? ??????????????????? ????????? ?????? ?? ????????? ??????? ??????????? ???? ???????: ?????? ???????? ????????? ???????????? ?????????????????. ?????????? 12 ????????????? ???? ????????? 10 ????????????? ???????????????. ??????? ?? ???????????? ?? ?????????? ????? ?????????. ?????? ?????????????? ????????? ???????????? … Read more

ആനക്കൊമ്പ് കേസ്: മോഹന്‍ലാലിന് പ്രത്യേക ഇളവ് നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: അനധികൃതമായി ആനക്കൊമ്പുകള്‍ വീട്ടില്‍ സൂക്ഷിച്ച കേസില്‍ നടന്‍ മോഹന്‍ലാലിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രത്യേക ഇളവ്. വന്യജീവി സംരക്ഷണ നിയമപ്രകാരം ആനക്കൊമ്പ് കൈവശമുളളവര്‍ അത് വെളിപ്പെടുത്തിയാല്‍ അവര്‍ക്കെതിരെയുളള നടപടികള്‍ അവസാനിപ്പിക്കാമെന്ന ചട്ടപ്രകാരമാണ് മോഹന്‍ലാലിന് ഇളവ് നല്‍കുന്നത്. ഈ വ്യവസ്ഥകള്‍ സംബന്ധിച്ച് പുതിയ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതിനെ തുടര്‍ന്ന് മോഹന്‍ലാല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനു മുന്നില്‍ ഹാജരായി കൈവശമുളള ആനക്കൊമ്പുകളുടെ വിരങ്ങള്‍ ധരിപ്പിച്ചു. ഇതിന്റെ നടപടിക്രമങ്ങള്‍ വൈകാതെ പൂര്‍ത്തിയാകുമെന്നും നിയമാനുസൃതം ആനക്കൊമ്പുകള്‍ സൂക്ഷിക്കാനുളള അനുമതി … Read more

രാജേഷ് പിള്ളയോടുള്ള ആദരസൂചകമായി ഹിന്ദി ‘ട്രാഫിക്’ റിലീസ് ചെയ്യുന്നു

സംവിധായകന്‍ രാജേഷ് പിള്ളയോടുള്ള ആദരസൂചകമായി ഹിന്ദിയില്‍ റീമേക്ക് ചെയ്ത ട്രാഫിക് മാര്‍ച്ചില്‍ റിലീസ് ചെയ്യുന്നു. മലയാളത്തില്‍ വന്‍ വിജയമായതിന് പിന്നാലെ മറുഭാഷകളിലേക്ക് റീമേക്ക് റൈറ്റ്‌സ് വിറ്റുപോയിരുന്നു. ഹിന്ദിയില്‍ ശ്രീനിവാസന്‍ ചെയ്ത റോളില്‍ മനോജ് വാജ്‌പേയി, അനൂപ് മേനോന്റെ റോളില്‍ ജിമ്മി ഷെര്‍ഗില്‍, റഹ്മാന്‍ ചെയ്ത ചലച്ചിത്രതാരമായി പ്രസോണ്‍ജിത് ചാറ്റര്‍ജി, ഡോക്ടറായി പരമ്പ്രതാ ചാറ്റര്‍ജി എന്നിവരാണ് അഭിനയിച്ചത.് സുരേഷ് നായരാണ് ഹിന്ദി തിരക്കഥ ഒരുക്കിയത്. ഫോക്‌സ് സ്റ്റാറാണ് ഹിന്ദിയില്‍ ചിത്രം റിലീസ് ചെയ്യുന്നത്. എന്നാല്‍ തന്റെ ആദ്യ ബോളിവുഡ് … Read more

രാജേഷ്…ഫെബ്രുവരി നിങ്ങളെയും വേട്ടയാടിയെങ്കിലും…സംതൃപ്തനായി ഉറങ്ങിക്കൊള്ളൂ

  സംവിധായകന്‍ രാജേഷ്പിള്ളയുടെ വേര്‍പാട് ഏറെ വേദനിപ്പിക്കുന്നുവെന്ന് നടി മഞ്ജു വാര്യര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മഞ്ജു വേദന പങ്കുവെച്ചത്. മഞ്ജുവിന്റെ കുറിപ്പ് ഇങ്ങനെ രാജേഷ്.. ഉറങ്ങിക്കോളൂ..അത്രത്തോളം അധ്വാനിച്ചിട്ടുണ്ട് സിനിമയ്ക്ക് വേണ്ടി നിങ്ങള്‍. എല്ലാ കൈക്കുറ്റപ്പാടുകളും തീര്‍ത്ത്, വിറയ്ക്കുന്ന കൈകൊണ്ട് ആദ്യകോപ്പി ഒപ്പിട്ട് വാങ്ങിയതിനുശേഷമല്ലേ ആശുപത്രിയിലേക്ക് പോയത്; ഒരു സ്രഷ്ടാവിന്റെ എല്ലാ സന്തോഷങ്ങളോടെയും തന്നെയായിരുന്നു അത്. നിങ്ങളാഗ്രഹിച്ചതുപോലെ നമ്മുടെ സിനിമ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നു. ‘ട്രാഫിക്കി’ നുശേഷം രാജേഷ് പിള്ള വീണ്ടും എന്ന് പ്രേക്ഷകര്‍ പറയുന്നു. ഒരുമാത്രനേരത്തേക്കെങ്കിലും കണ്ണുതുറന്നിരുന്നെങ്കില്‍ … Read more

സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു

കൊച്ചി: സംവിധായകന്‍ രാജേഷ് പിള്ള (41) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് ബാധിതനായിരുന്ന അദ്ദേഹം കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് തയാറെടുക്കവേ വെള്ളിയാഴ്ച അദ്ദേഹത്തിന്റെ നില ഗുരുതരമാകുകയായിരുന്നു. രാജേഷ് പിള്ളയുടെ പുതിയ ചിത്രമായ വേട്ട വെള്ളിയാഴ്ചയാണ് തീയറ്ററുകളിലെത്തിയത്. സിനിമയുടെ അവസാന ജോലികള്‍ നടക്കുന്നതിനിടെയാണ് ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായത്. ചിത്രീകരണത്തിനായി പലപ്പോഴും അദ്ദേഹം ആശുപത്രിയിയില്‍ നിന്നാണ് എത്തിയിരുന്നത്. ചികിത്സ തുടരാന്‍ സുഹൃത്തുക്കള്‍ നിര്‍ദ്ദേശിച്ചെങ്കിലും സിനിമ എങ്ങനെയും പുറത്തിറക്കണമെന്ന വാശിയിലായിരുന്നു അദ്ദേഹം. … Read more