രാജേഷ് പിള്ളയോടുള്ള ആദരസൂചകമായി ഹിന്ദി ‘ട്രാഫിക്’ റിലീസ് ചെയ്യുന്നു

സംവിധായകന്‍ രാജേഷ് പിള്ളയോടുള്ള ആദരസൂചകമായി ഹിന്ദിയില്‍ റീമേക്ക് ചെയ്ത ട്രാഫിക് മാര്‍ച്ചില്‍ റിലീസ് ചെയ്യുന്നു. മലയാളത്തില്‍ വന്‍ വിജയമായതിന് പിന്നാലെ മറുഭാഷകളിലേക്ക് റീമേക്ക് റൈറ്റ്‌സ് വിറ്റുപോയിരുന്നു. ഹിന്ദിയില്‍ ശ്രീനിവാസന്‍ ചെയ്ത റോളില്‍ മനോജ് വാജ്‌പേയി, അനൂപ് മേനോന്റെ റോളില്‍ ജിമ്മി ഷെര്‍ഗില്‍, റഹ്മാന്‍ ചെയ്ത ചലച്ചിത്രതാരമായി പ്രസോണ്‍ജിത് ചാറ്റര്‍ജി, ഡോക്ടറായി പരമ്പ്രതാ ചാറ്റര്‍ജി എന്നിവരാണ് അഭിനയിച്ചത.് സുരേഷ് നായരാണ് ഹിന്ദി തിരക്കഥ ഒരുക്കിയത്. ഫോക്‌സ് സ്റ്റാറാണ് ഹിന്ദിയില്‍ ചിത്രം റിലീസ് ചെയ്യുന്നത്. എന്നാല്‍ തന്റെ ആദ്യ ബോളിവുഡ് … Read more

രാജേഷ്…ഫെബ്രുവരി നിങ്ങളെയും വേട്ടയാടിയെങ്കിലും…സംതൃപ്തനായി ഉറങ്ങിക്കൊള്ളൂ

  സംവിധായകന്‍ രാജേഷ്പിള്ളയുടെ വേര്‍പാട് ഏറെ വേദനിപ്പിക്കുന്നുവെന്ന് നടി മഞ്ജു വാര്യര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മഞ്ജു വേദന പങ്കുവെച്ചത്. മഞ്ജുവിന്റെ കുറിപ്പ് ഇങ്ങനെ രാജേഷ്.. ഉറങ്ങിക്കോളൂ..അത്രത്തോളം അധ്വാനിച്ചിട്ടുണ്ട് സിനിമയ്ക്ക് വേണ്ടി നിങ്ങള്‍. എല്ലാ കൈക്കുറ്റപ്പാടുകളും തീര്‍ത്ത്, വിറയ്ക്കുന്ന കൈകൊണ്ട് ആദ്യകോപ്പി ഒപ്പിട്ട് വാങ്ങിയതിനുശേഷമല്ലേ ആശുപത്രിയിലേക്ക് പോയത്; ഒരു സ്രഷ്ടാവിന്റെ എല്ലാ സന്തോഷങ്ങളോടെയും തന്നെയായിരുന്നു അത്. നിങ്ങളാഗ്രഹിച്ചതുപോലെ നമ്മുടെ സിനിമ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നു. ‘ട്രാഫിക്കി’ നുശേഷം രാജേഷ് പിള്ള വീണ്ടും എന്ന് പ്രേക്ഷകര്‍ പറയുന്നു. ഒരുമാത്രനേരത്തേക്കെങ്കിലും കണ്ണുതുറന്നിരുന്നെങ്കില്‍ … Read more

സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു

കൊച്ചി: സംവിധായകന്‍ രാജേഷ് പിള്ള (41) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് ബാധിതനായിരുന്ന അദ്ദേഹം കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് തയാറെടുക്കവേ വെള്ളിയാഴ്ച അദ്ദേഹത്തിന്റെ നില ഗുരുതരമാകുകയായിരുന്നു. രാജേഷ് പിള്ളയുടെ പുതിയ ചിത്രമായ വേട്ട വെള്ളിയാഴ്ചയാണ് തീയറ്ററുകളിലെത്തിയത്. സിനിമയുടെ അവസാന ജോലികള്‍ നടക്കുന്നതിനിടെയാണ് ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായത്. ചിത്രീകരണത്തിനായി പലപ്പോഴും അദ്ദേഹം ആശുപത്രിയിയില്‍ നിന്നാണ് എത്തിയിരുന്നത്. ചികിത്സ തുടരാന്‍ സുഹൃത്തുക്കള്‍ നിര്‍ദ്ദേശിച്ചെങ്കിലും സിനിമ എങ്ങനെയും പുറത്തിറക്കണമെന്ന വാശിയിലായിരുന്നു അദ്ദേഹം. … Read more

നടി ഭാവന വിവാഹിതയാകുന്നു

നടി ഭാവന വിവാഹിതയാകുന്നു. കന്നഡയിലെ യുവ നിര്‍മാതാവാണ് ഭാവനയുടെ ജീവിത പങ്കാളിയാകുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം തന്റെ വിവാഹ കാര്യം തുറന്ന് പറഞ്ഞത്. വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് കന്നഡയിലെ ഒരു യുവ നിര്‍മാതാവുമായി താന്‍ സീരിയസ് പ്രണയത്തിലാണെന്നായിരുന്നു ഭാവനയുടെ മറുപടി. ഭാവി വരന്റെ പേര് ഭാവന വെളിപ്പെടുത്തിയിട്ടില്ല. വിവാഹം ഉടന്‍ തന്നെയുണ്ടാകുമെന്നും തന്റെ വിവാഹവുമായി ബന്ധപ്പെട്ടു വരുന്ന ഗോസിപ്പുകള്‍ക്ക് ഇനി ഫുള്‍ സ്‌റ്റോപ് ഇടാമെന്നും ഭാവന പറയുന്നു. ജീവിതത്തെ അല്പം സീരിയസായി സമീപിക്കുന്ന ആളെയാണ് … Read more

സംവിധായകന്‍ രാജേഷ് പിള്ള ആശുപത്രിയില്‍

  കൊച്ചി: സംവിധായകന്‍ രാജേഷ് പിള്ള ആശുപത്രിയില്‍. കരള്‍ രോഗത്തെ തുടര്‍ന്നാണ് രാജേഷ് പിള്ളയെ വ്യാഴാഴ്ച രാത്രി എറണാകുളത്തെ പി.വി.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജേഷ് പിള്ള ആശുപത്രിയില്‍ ഇടയ്ക്ക് ചികിത്സയ്ക്ക് എത്തുന്നതാണെന്നും രോഗം ഗുരുതരമല്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് രാജേഷ്. രാജേഷ് പിള്ളയുടെ മഞ്ജുവാര്യര്‍ കുഞ്ചാക്കോ ബോബന്‍ ചിത്രം ‘വേട്ട’ ഇന്നാണ് റിലീസായത്. ‘ഹൃദയത്തില്‍ സൂക്ഷിക്കാന്‍’,’ ട്രാഫിക്’, ‘മിലി’ തുടങ്ങിയവയാണ് രാജേഷ് പിള്ളയുടെ മുന്‍ ചിത്രങ്ങള്‍. -എജെ-

ഞാനൊരു തീവ്രവാദിയല്ല, എന്നെ അങ്ങനെ ചിത്രീകരിക്കരുത്: സഞ്ജയ് ദത്ത്

മുംബൈ: താനൊരു തീവ്രവാദിയല്ലെന്നും തന്നെ അങ്ങനെ ചിത്രീകരിക്കരുതെന്നും ബോളിവുഡ് താരം സഞ്ജയ് ദത്ത്. ജയില്‍മോചിതനായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോളാണ് അദ്ദേഹം ഇങ്ങനെ അഭ്യര്‍ത്ഥിച്ചത്. ഈ സ്വാതന്ത്യത്തിനായി ഞാന്‍ 23 വര്‍ഷം കാത്തിരിക്കുകയായിരുന്നു. ആയുധ നിരോധന നിയമപ്രകാരമാണ് ഞാന്‍ ശക്ഷിക്കപ്പെട്ടത്. അല്ലാതെ തീവ്രവാദിയായിട്ടല്ല. ദയവ് ചെയ്ത് എന്നെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതി എന്ന് വിശേഷിപ്പിക്കരുത്. അദ്ദേഹം ആവശ്യപ്പെട്ടു. ഒരു തീവ്രവാദിയല്ലെന്ന കോടതി വിധി കേള്‍ക്കാന്‍ തന്റെ പിതാവില്ലാതെ പോയത് ഏറെ വിഷമിപ്പിക്കുന്നുവെന്ന് ദത്ത് പറഞ്ഞു. എന്റെ ഭാര്യയാണ് എന്റെ … Read more

കായല്‍ കയ്യേറ്റം:ജയസൂര്യയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

കൊ്ച്ചി: നടന്‍ ജയസൂര്യയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കായല്‍ കയ്യേറി വീടും ബോട്ട് ജെട്ടിയും മതിലും നിര്‍മ്മിച്ചുവെന്നുള്ള കേസിലാണ് വിധി. ജയസൂര്യയ്‌ക്കെതിരെയുള്ള പരാതിയില്‍ അന്വേഷണം വേണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നിര്‍ദേശിച്ചു. ജയസൂര്യയെ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. കേസിലെ അഞ്ചാം പ്രതിയാണ് ജയസൂര്യ. കൊച്ചി മുന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയാണ് ഒന്നാം പ്രതി. പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവാണ് ജയസൂര്യയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നത്. 2013 ഓഗസ്റ്റിലാണ് ജയസൂര്യയ്‌ക്കെതിരെ കായല്‍ കൈയ്യേറ്റം എന്ന പരാതി ഉയര്‍ന്നത്. -എജെ-

ജെഎന്‍യു: മോഹന്‍ലാലിന്റെ ബ്ലോഗിനെ വിമര്‍ശിച്ച് ബെന്യാമിന്‍

ജെഎന്‍യു വിഷയവുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിനെതിരെ എഴുത്തുകാരന്‍ ബന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മോഹന്‍ലാലിന്റെ പേരെടുത്ത് പറയാതെയാണു ബെന്യാമിന്റെ വിമര്‍ശനം. ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരോട് സ്‌നേഹവും ബഹുമാനവുമുണ്ട്. എന്നാല്‍ രാജ്യസ്‌നേഹമെന്നാല്‍ പട്ടാളത്തെ സ്‌നേഹിക്കല്‍ ആണെന്നു പറയുന്നതില്‍ ഒരു വലിയ അപകടമുണ്ട്. സുശക്തമായ ജനാധിപത്യ സംവിധാനത്തിന്റെ അടിയില്‍ അനുസരണയോടെ പ്രവര്‍ത്തിക്കേണ്ടുന്ന ഒരു വിഭാഗം മാത്രമാണത്. അല്ലാതെ ആ ഉറങ്ങിക്കിടക്കുന്ന പാമ്പിനെ താലോലിച്ചും പുകഴ്ത്തിയും അമിതമായ അധികാരം നല്കിയും പോന്നിട്ടുള്ള രാജ്യങ്ങള്‍ … Read more

ജെഎന്‍യു പ്രശ്‌നം: വിദ്യാര്‍ത്ഥി സമൂഹത്തെ അടിച്ചമര്‍ത്തുന്നവരെ പരിഹസിച്ച് നടന്‍ ജോയ് മാത്യുവിന്റെ കവിത

നടന്‍ ജോയ്മാത്യു ജെഎന്‍യു പ്രശ്‌നവുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം കവിതാ രൂപത്തില്‍ എഴുതി. ‘നമുക്ക് സര്‍വകലാശാലകള്‍ വേണ്ട’ എന്ന തലക്കെട്ടില്‍ എഴുതിയ കവിത ഫേസ്ബുക്കിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കവിത വായിക്കാം നമുക്ക് സര്‍വ്വകലാശാലകള്‍ വേണ്ട ——————————————— നമുക്ക് സര്‍വ്വകലാശാലകള്‍ വേണ്ട ശരിക്കും അതൊരു പാഴ്ചിലവാണ്. പിള്ളേര് പഠിച്ചുകളയും പഠിച്ചു കഴിഞ്ഞ് അവര്‍ പുറത്തിറങ്ങിയാല്‍ പണികിട്ടും; അവര്‍ക്കല്ല , നമുക്ക്. വല്ല പാടത്തും പറബത്തും പണിയെടുക്കേണ്ട പിള്ളേര്‍ നമ്മുടെ ചിലവില്‍ പഠിച്ചിറങ്ങിയാല്‍ പിന്നെ പാടത്തും പറബത്തും നമ്മള്‍ പണിയെടുക്കേണ്ടിവരും … Read more

സഞ്ജയ് ദത്തിന്റെ മോചനത്തിനെതിരെ ഹര്‍ജി

മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്ത് നാളെ ജയില്‍ മോചിതനാകാനിരിക്കെ താരത്തിനെതിരെ പൊതുതാല്‍പ്പര്യ ഹര്‍ജി. പ്രദീപ് ഭലേക്കര്‍ എന്നയാളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ദത്തിന്റെ ശിക്ഷാ കാലാവധിയിലെ ഇളവിനെ ചോദ്യം ചെയ്താണ് പ്രദീപിന്റെ ഹര്‍ജി. ദത്തിന് ജയിലധികൃതര്‍ സാധാരണ തടവുകാര്‍ക്ക് നല്‍കാത്ത പല സൗകര്യങ്ങളും നല്‍കുന്നതായും ഹര്‍ജിയില്‍ പറയുന്നുണ്ട്. എന്നാല്‍ ദത്തിന്റെ മോചനത്തെ എതിര്‍ക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി നാളെ കോടതി പരിഗണിക്കും. ദത്തിനെ മോചിപ്പിക്കുന്നതിനെ ചോദ്യം ചെയ്ത് നേരത്തെ ബോംബെ ഹൈക്കോടതിയേയും ഇയാള്‍ സമീപിച്ചിരുന്നു. 1993ലെ മുംബൈ … Read more