ഇന്ത്യയില്‍ അസഹിഷ്ണുതയില്ലെന്നും അസഹിഷ്ണുത ഉണ്ടായിരുന്നെങ്കില്‍ താന്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ലെന്നും സണ്ണി ലിയോണ്‍

മുംബൈ: ഇന്ത്യയില്‍ അസഹിഷ്ണുതയില്ലെന്നും അസഹിഷ്ണുത ഉണ്ടായിരുന്നെങ്കില്‍ താന്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ലെന്നും സണ്ണി ലിയോണിന്റെ പ്രതികരണം താനൊരു നാണക്കാരിയാണെന്നും ബോളിവുഡ് താരം സണ്ണി ലിയോണ്‍ പറഞ്ഞു. കേള്‍ക്കുന്നവര്‍ക്ക് ഇത് വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും സംഗതി സത്യമാണെന്നാണ് താരം പറയുന്നത്. പാര്‍ട്ടികളിലൊന്നും പോകാന്‍ ആഗ്രഹമില്ല. അത് തന്റെ നാണം കുണുങ്ങിയ സ്വഭാവം കൊണ്ടാണ്. അതുകൊണ്ട് തന്നെ അധികം സുഹൃത് ബന്ധങ്ങളൊന്നും തനിക്കില്ലെന്ന് സണ്ണി പറഞ്ഞു. പോണ്‍ സിനിമകളില്‍ അഭിനയിക്കുന്നതിനു മുമ്പേ, ജര്‍മ്മന്‍ ബേക്കറിയിലും, പിന്നീട് ടാക്‌സ് ആന്റ് റിട്ടയര്‍മെന്റ് സംരംഭത്തിലും സേവനം … Read more

അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിച്ച ആമിര്‍ ഖാനെ എതിര്‍ത്തും പിന്തുണച്ചും പ്രമുഖര്‍

ന്യൂഡല്‍ഹി: വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിച്ച ബോളിവുഡ് താരം ആമിര്‍ ഖാനെ പിന്തുണച്ചും എതിര്‍ത്തും പ്രമുഖര്‍ രംഗത്തെത്തി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി തുടങ്ങിയവര്‍ ആമിറിനു പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ എതിര്‍പ്പുമായി നടന്‍ അനുപം ഖേര്‍, കേന്ദ്രമന്ത്രി കിരണ്‍ റിജിജു, ബിജെപി വക്താവ് ഷാനവാസ് ഹുസൈന്‍ എന്നിവര്‍ രംഗത്തെത്തിയിരിക്കുന്നത്. തിങ്കളാഴ്ച ഡല്‍ഹിയില്‍ രാംനാഥ് ഗോയങ്ക പത്രപ്രവര്‍ത്തക പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കവേയാണു രാജ്യത്തെ … Read more

ജയിംസ് ബോണ്ടിന്റെ നായികയെ ഗാഗ്രാ ചോളി ധരിപ്പിച്ച് സെന്‍സര്‍ ബോര്‍ഡിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

?????? ?????? ??????????? ????? ???? ????????????? ????????? ??????? ??????? ?????????? ???????? ?????. ?????????? ??????’???? ????????????? ???????????????? ????????? ??????????????????. ?????? ???????? ????????? ????????? ??????? ??????????? ???? ????? ??????????? ???????????? ?????????? ?????? ?????? ?????? ????????????. ???????? ?????? ?????? ??????? ????? ???? ???????????????????. ????????? ????? ?????????? ??.????????? ??????????? ??????????? ?????? ??????? ????????? ????????????? ???????????? ??????????????. ????????? ??????????????? ?????? … Read more

ജെയിംസ് ബോണ്ടിന്റെ ചുംബനസീനുകള്‍ സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റി

മുംബൈ: വെള്ളിയാഴ്ച ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന പുത്തന്‍ ജെയിംസ് ബോണ്ട് ചിത്രം സ്‌പെക്ടറിലെ ബോണ്ടിന്റെ ചുംബനം സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റി. ചിത്രത്തിലെ രണ്ട് ചുംബനസീനുകള്‍ ഇന്ത്യന്‍ പ്രേഷകര്‍ക്ക് പറ്റിയ രംഗമല്ലെന്ന കാരണം പറഞ്ഞാണ് സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്തത്. ബോണ്ടായി വേഷമിടുന്ന ഡാനിയല്‍ ക്രെയ്ഗ് താരസുന്ദരി മോണിക്ക ബെല്ലൂച്ചിയുമായി നടത്തുന്ന ചുംബനമാണ് ഇതിലെ ആദ്യത്തെത്. ലിയ സെയ്തൂവുമായുള്ള ചുംബനമാണ് രണ്ടാമത്തേത്. ചുംബന സീനുകള്‍ വെട്ടിക്കുറച്ചതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പഹ്‌ലാജ് നിഹലാനി സ്ഥിരീകരിച്ചു. … Read more

എച്ച്‌ഐവി പോസിറ്റീവാണെന്ന് ചാര്‍ളി ബീന്‍ വെളിപ്പെടുത്തി

പ്രമുഖ ഹോളിവുഡ് നടന്‍ ചാര്‍ളി ഷീന്‍ താന്‍ എച്ച്‌ഐവി പോസീറ്റീവാണെന്ന് വെളിപ്പെടുത്തി. എന്‍ബിസി ടെലിവിഷന്‍ നെറ്റുവര്‍ക്കിലൂടെ താന്‍ എച്ച്‌ഐവി പോസിറ്റിവാണെന്ന് ഷീന്‍ പ്രഖ്യാപിച്ചത്. തങ്ങളുടെ ഷോയില്‍ ചാര്‍ളി ഷീന്‍ ഇങ്ങനെ പ്രഖ്യാപനം നടത്തുമെന്ന് എന്‍ബിസി പരസ്യം നല്‍കിയിരുന്നു. എന്‍ബിസി നെറ്റുവര്‍ക്കിന്റെ ടുഡേ ഷോയിലാണ് ചാര്‍ളി ഷീന്‍ പ്രഖ്യാപനം നടത്തിയത്. നാലുവര്‍ഷം മുമ്പാണ് രോഗം തിരിച്ചറിഞ്ഞതെന്നും ഷീന്‍ പറഞ്ഞു. ഏറെ നാളായി മദ്യത്തിനും മയക്കുമരുന്നിനും മറ്റും അടിമയായി കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്ന ‘ഹോളിവുഡ് നടന് എയ്ഡ്‌സ്, സഹതാരങ്ങള്‍ ആശങ്കയില്‍’ … Read more

ഹര്‍ഭജനു പിന്നാലെ യുവരാജും വിവാഹിതനാകുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗും പ്രമുഖ ബ്രിട്ടീഷ് മോഡലും നടിയുമായ ഹസല്‍ കീച്ചും തമ്മിലുള്ള വിവാഹം വൈകാതെയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. യുവരാജ് ഇക്കാര്യം ഉടന്‍ വെളിപ്പെടുത്തുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. എന്നാല്‍ വിവാഹക്കാര്യം ഇരുവരും വ്യക്തമാക്കിയിട്ടില്ല. ഹര്‍ഭജന്‍ സിംഗിന്റെ വിവാഹത്തിന് യുവരാജ് സിംഗും ഹസല്‍ കീച്ചും ഒരുമിച്ച് പങ്കെടുത്തതാണ് പുതിയ വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടിയത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം ഉണ്ടാകുമെന്നും വാര്‍ത്തകള്‍ പരന്നതിന് പിന്നാലെയാണ് ഭാജിയുടെ വിവാഹത്തിന് ഇരുവരും ഒന്നിച്ചെത്തിയത്. ഡിസംബര്‍ 13-ന് തന്റെ 34-ആം … Read more

വിവാഹം നവംബര്‍ 26 ന് അല്ല, തീയതി തീരുമാനിച്ചാല്‍ എല്ലാവരേയും അറിയിക്കും: അസിന്‍

  വിവാഹം നവംബര്‍ 26ന് ഉണ്ടാകുമെന്ന രീതിയില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ചലച്ചിത്രതാരം അസിന്‍. ആരാണ് വിവാഹ ദിനം സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് അറിയില്ല. ഓരോ തവണയും ഓരോ തീയതികളാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. വിവാഹം ഈ വര്‍ഷം ഏതായാലും ഉണ്ടാകില്ലെന്നും കരാര്‍ ചെയ്ത സിനിമകള്‍ പൂര്‍ത്തിയായ ശേഷമേ വിവാഹമുണ്ടാകൂ എന്നും അസിന്‍ പറഞ്ഞു. വിവാഹത്തിന്റെ തീയതി തീരുമാനിച്ചാല്‍ താന്‍ തന്നെ ഇക്കാര്യം എല്ലാവരെയും അറിയിക്കും. അതുവരെ ക്ഷമപാലിക്കണമെന്നും അസിന്‍ അറിയിച്ചു. മൈക്രോമാക്‌സ് സ്ഥാപകന്‍ രാഹുല്‍ … Read more

അസിന്‍-രാഹുല്‍ ശര്‍മ്മ വിവാഹം നവംബര്‍ 26 ന്

  ന്യൂഡല്‍ഹി: ചലച്ചിത്രതാരം അസിന്റെ വിവാഹം നവംബര്‍ 26ന്. മൈക്രോ മാക്‌സ് മൊബൈല്‍ കമ്പനിയുടെ സഹസ്ഥാപകനും ഡയറക്ടറുമായ രാഹുല്‍ ശര്‍മയാണു വരന്‍. ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ വച്ചായിരിക്കും വിവാഹചടങ്ങുകള്‍ നടക്കുക എന്നാണ് റിപ്പോര്‍ട്ട്. ഇതോടൊപ്പം അന്നു തന്നെ ഡല്‍ഹിയിലെ ഗ്രീന്‍സ് ഫാം ഹൗസില്‍ ഇവര്‍ ഒരു പാര്‍ട്ടിയും സംഘടിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം നവംബര്‍ 28ന് മുംബൈയിലും ഒരു വിവാഹ പാര്‍ട്ടി നടത്തുന്നുണ്ട്. ഈ ചടങ്ങിലായിരിക്കും സിനിമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുക. ദില്ലിയിലെ വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും … Read more

വിജയദശമി ദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ ഹരിശ്രീ കുറിച്ച് മോഹന്‍ലാന്‍

ഓണ്‍ലൈന്‍ ഫോട്ടോവീഡിയോ ഷെയറിങ് സേവനമായ ഇന്‍സ്റ്റഗ്രാമില്‍ വിജയദശമി ദിനത്തില്‍ തുടക്കം കുറിച്ച് മോഹന്‍ലാല്‍. വിജയദശമി ആശംസകളോടൊപ്പം തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് മോഹന്‍ലാല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ ലിങ്ക് ഷെയര്‍ ചെയ്തത്. ആദ്യാക്ഷരം കുറിയ്ക്കുന്ന കുരുന്നുകള്‍ക്ക് ആശംസകള്‍ അറിയിച്ചുള്ള ചിത്രമാണ് അദ്ദേഹത്തിന്റെ ആദ്യത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. https://instagram.com/actormohanlalofficial/ എന്നതാണ് ലിങ്ക്. -എജെ-

പെന്‍ഷന്‍ തുക പാവപ്പെട്ടവര്‍ക്ക് നല്‍കണമെന്ന് അമിതാഭ് ബച്ചന്‍

  ലക്‌നൗ: യഷ് ഭാരതി പുരസ്‌കാരത്തിലൂടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ തുക പാവപ്പെട്ടവര്‍ക്കും നിര്‍ധനരുമായവര്‍ക്ക് നല്‍കണമെന്ന് അമിതാഭ് ബച്ചന്‍. തനിക്കും ഭാര്യ ജയ ബച്ചനും മകന്‍ അഭിഷേകിനും ലഭിച്ച പുരസ്‌കാരത്തെ ബഹുമാനത്തോടെയാണ് കാണുന്നത്. പുരസ്‌കാരത്തുക സംബന്ധിച്ച് പത്ര മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അങ്ങേയറ്റം ഈ തുക പാവപ്പെട്ടവര്‍ക്ക് നല്‍കണമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടുള്ള അഭ്യര്‍ഥന ‘ ബച്ചന്‍ പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ പറയുന്നു. മുഖ്യമന്ത്രി അഖിലേഷ് യാദവിനോട് ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രത്യേകം കത്തെഴുതുന്നുണ്ടെന്നും ബച്ചന്‍ പറഞ്ഞു. യഷ് ഭാരതി … Read more