പൊടിപടലം രൂക്ഷം; ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷനുകള്‍ ഒഴിപ്പിച്ചു

ലണ്ടണ്‍: ലണ്ടനിലെ ട്യൂബ് സറ്റേഷനുകളില്‍ പൊടിപടലം നിറഞ്ഞതോടെ തത്ക്കാലികമായി യാത്രക്കാരെ ഒഴിപ്പിച്ചു. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഇതോടെ രണ്ട് സ്റ്റേഷനുകളില്‍ നിന്നും കുറച്ചുസമയത്തേക്ക് ആളുകളെ മാറ്റുകയായിരുന്നു. തിരക്കേറിയ സമയത്തായിരുന്നു ഒഴിപ്പിക്കല്‍ നടപടി. സ്റ്റേഷനകത്തുള്ള ഫാന്‍ ടെസ്റ്റ് ചെയ്യുന്നതിനിടെയായിരുന്നു കനത്ത പൊടി അന്തരീക്ഷത്തില്‍ കലര്‍ന്നത്. കാനറി വാര്‍ഫും,കാനഡ വാട്ടര്‍ സ്റ്റേഷനുകളും ആണ് അടച്ചിട്ടത്. മുഖം മൂടിക്കെട്ടിയ നിലയിലായിരുന്നു കൂടുതല്‍ ആളുകളും. സ്റ്റേഷനകത്ത് ഏതോ വാതക ധൂളികള്‍ വന്നടിയുന്നപോലെ തോന്നിയെന്നും യാത്രക്കാരില്‍ ചിലര്‍ പറഞ്ഞു. സംഭവത്തില്‍ യാത്രക്കാര്‍ക്ക് … Read more

അയര്‍ലന്‍ഡിലേയ്ക്ക്അനധികൃതമായി കടക്കാന്‍ ശ്രമിച്ച 16 യുവാക്കളെ ഫെറിയില്‍ നിന്നു പിടിച്ചു

വെക്സ്ഫോര്‍ഡ്:റോസ്ലെയര്‍ പോര്‍ട്ടിലേയ്ക്ക് വരികയായിരുന്ന ഫെറിയില്‍ ഉണ്ടായിരുന്ന ട്രെയിലറില്‍, അനധികൃതമായി കടത്തി കൊണ്ട് വരികയായിരുന്നു എന്ന് കരുതപ്പെടുന്ന16 പേരെ കണ്ടെത്തി. അടച്ചു ഭദ്രമാക്കിയിരുന്ന കണ്ടെയ്‌നര്‍ ഷിപ്പിംഗ് ഓപ്പറേറ്റര്‍ സ്റ്റെന ലൈനിന്റെ ജീവന അനധികൃതമായി കടക്കാന്‍ ശ്രമിച്ച പതിനാറു യുവാക്കളെ ഫെറിയില്‍ നിന്നു പിടിച്ചു. അടച്ചു ഭദ്രമാക്കിയിരുന്ന കണ്ടെയ്‌നര്‍ ഷിപ്പിംഗ് ഓപ്പറേറ്റര്‍ സ്റ്റെന ലൈനിന്റെ ജീവനക്കാരാണ് ഇവരെ കണ്ടെത്തിയത്.പിന്നീട് ഗാര്‍ഡയെത്തി ഇവരെ ഏറ്റെടുത്തു.ആരോഗ്യ പരിശോധനകള്‍ നടത്തിയ ശേഷം ഇവരെ ഇന്ന് അഭയാര്‍ത്ഥി കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. മിഡില്‍ ഈസ്റ്റില്‍ … Read more

പ്രചാരണത്തിനിടെ കൊമ്പുകോര്‍ത്ത് ബോറിസ് ജോണ്‍സണും ജെറമി കോര്‍ബിനും;ലേബര്‍ പാര്‍ട്ടി ജയിച്ചാല്‍ ജാലിയന്‍ വാലബാഗ് കൂട്ടക്കൊലയില്‍ ഇന്ത്യയോട് മാപ്പ് പറയുമെന്നും കോര്‍ബിന്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊമ്പുകോര്‍ത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ലേബര്‍ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ജെറമി കോര്‍ബിനും. ഡിസംബര്‍ 12ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യ ടെലിവിഷന്‍ തെരഞ്ഞെടുപ്പ് സംവാദത്തില്‍ പങ്കെടുക്കവെയാണ് ബ്രെക്‌സിറ്റിനെച്ചൊല്ലി ഇരു നേതാക്കള്‍ക്കുമിടയില്‍ വാക്കുതര്‍ക്കമുണ്ടായത്. ബ്രെക്‌സിറ്റ് എന്ന ദേശീയ ദുരിതം അവസാനിപ്പിക്കുമെന്ന ഉറപ്പാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നല്‍കിയത്. വിഭജനവും പ്രതിബന്ധവും മാത്രമാണ് ലേബര്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചാല്‍ ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയില്‍ ഓദ്യോഗീകമായി ഇന്ത്യയോട് … Read more

ഹിറ്റ്‌ലറിന്റെ ജന്മഗൃഹം ഇനി പോലീസ് സ്റ്റേഷന്‍

വിയന്ന: അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ ജന്മവീട് പോലീസ് സ്റ്റേഷന്‍ ആക്കുമെന്ന് ഓസ്ട്രിയന്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. 1889 ഏപ്രില്‍ 20-നാണ് ജര്‍മ്മനിയുടെ അതിര്‍ത്തിയിലുള്ള ബ്രൗണൗ പട്ടണത്തില്‍ ഹിറ്റ്‌ലര്‍ ജനിക്കുന്നത്. വീട് 2016-ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. അതോടെ ഒരു നൂറ്റാണ്ടിലേറെക്കാലം വീടിന്റെ ഉടമസ്ഥരായിരുന്ന ഗെര്‍ലിന്‍ഡെ പോമ്മറുടെ കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു. പോമ്മറിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് രാജ്യത്തെ പരമോന്നത കോടതി വിധി വന്നതോടെയാണ് വര്‍ഷങ്ങളായി തുടര്‍ന്ന നിയമ പോരാട്ടം അവസാനിച്ചത്. നഗരത്തില്‍ പോലീസ് സേനയുടെ ആസ്ഥാനം നിര്‍മ്മിക്കാന്‍ ആഭ്യന്തര … Read more

ആ സംശയം ശരിയായിരുന്നു; മലേഷ്യന്‍ വിമാനം തകര്‍ക്കപ്പെട്ടതില്‍ റഷ്യക്കും പങ്ക്

മോസ്‌കോ: കാണാതായ മലേഷ്യന്‍ വിമാനം തകരുന്നതില്‍ റഷ്യയ്ക്കും പങ്കെന്ന് അന്തരാഷ്ട്ര അന്വേഷണ സംഘം. ഉക്രൈനിനു മുകളിലൂടെ പറക്കുന്നതിനിടെ 2014 ജൂലൈ 17-നാണ് 298 യാത്രക്കാരുമായി വിമാനം തകര്‍ന്നത്. ആംസ്റ്റര്‍ഡാമില്‍ നിന്നും മലേഷ്യയിലെ ക്വാലലംപുരിലേക്കായിരുന്നു യാത്ര. കിഴക്കന്‍ ഉക്രൈനിലെ വിഘടനവാദികളുമായി റഷ്യന്‍ ഉദ്യോഗസ്ഥര്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഒരു ഉന്നത സഹായി വിമത നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. മുന്‍കൂട്ടി നിശ്ചയിച്ച നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര … Read more

‘വാട്ടര്‍ സിറ്റിയെ’ വിഴുങ്ങി അതി ശക്തമായ വേലിയേറ്റം; ചരിത്ര സ്മാരകങ്ങളും വെള്ളത്തിനടിയില്‍; വെനീസില്‍ വിനോദസഞ്ചാരികളെല്ലാം അഭയകേന്ദ്രത്തില്‍

വെനീസ്: വെനീസിനെ വെള്ളത്തിലാഴ്ത്തി അതി ശക്തമായ വേലിയേറ്റം. 50 വര്‍ഷത്തിനിടെ ഉണ്ടായ കൂറ്റന്‍ തിരമാലകള്‍ നഗരത്തെ നിശ്ചലമാക്കി. നഗരത്തില്‍ പലയിടത്തും വെള്ളം കയറിയതോടെ ഇവിടെയെത്തിയ വിനോദ സഞ്ചാരികളും, വ്യാപാരികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരും അഭയകേന്ദ്രത്തിലാണ്. തിരമാലകള്‍ക്കൊപ്പം, പേമാരിയും തകര്‍ത്തു പെയ്തതോടെ നഗരം വെള്ളത്തില്‍ മുങ്ങുകയായിരുന്നു. വെള്ളപ്പൊക്കത്തില്‍ പെട്ട് രണ്ടു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പെല്ലെസ്ട്രിന ദ്വീപിലാണ് രണ്ട് മരണവും ഉണ്ടായിരിക്കുന്നത്. വീട്ടില്‍ വെള്ളം കയറിയപ്പോള്‍ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ഷോക്കടിച്ചാണ് ഒരാള്‍ മരിച്ചത്. രണ്ടാമത്തെയാളെ വെള്ളക്കെട്ടില്‍ വീണ് … Read more

സ്‌പെയിന്‍ മുന്നേറ്റം നടത്തി സോഷ്യലിസ്റ്റുകള്‍

മാഡ്രിഡ്: സ്‌പെയിനില്‍ അധികാരം നിലനിര്‍ത്തി ഭരണ കക്ഷിയായ സ്പാനിഷ് സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് ഒന്നാമതെത്തി. 120 സീറ്റുകള്‍ നേടിയാണ് പി.എസ്.ഒ.ഇ. ഒന്നാമതെത്തിയത്. കേവലഭൂരിപക്ഷത്തിന് 176 സീറ്റുകള്‍ ആണ് ആവശ്യം. പീപ്പിള്‍സ് പാര്‍ട്ടി 87 സീറ്റുകളാണ് നേടിയത്. 52 സീറ്റുകള്‍ നേടിയ വോക്‌സ് പാര്‍ട്ടിയാണ് മൂന്നാം സ്ഥാനത്ത്. കാറ്റലോണിയയില്‍ സ്വാതന്ത്ര്യപ്രക്ഷോഭം നടക്കുന്നതാണ് തീവ്രവലതുപക്ഷ കക്ഷിയായ വോക്‌സ് പാര്‍ട്ടിക്ക് നേട്ടമായത്. ഏപ്രിലില്‍ 57 സീറ്റുകള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ച സിറ്റിസണ്‍സ് പാര്‍ട്ടി ഇത്തവണ വെറും 10 സീറ്റാണ് നേടിയത്. … Read more

റീയൂണിയന്‍ ദ്വീപില്‍ വിനോദസഞ്ചാരിയെ സ്രാവ് തിന്നു; തെളിവായി ലഭിച്ചത് സ്രാവിന്റെ വയറ്റില്‍ നിന്നും വിവാഹമോതിരം

എഡിന്‍ബര്‍ഗ് : ഇന്ത്യന്‍ മഹാസമുദ്രത്തിലെ റീയൂണിയന്‍ ദ്വീപില്‍ നീന്തിയ വിനോദസഞ്ചാരിയെ സ്രാവ് ഭക്ഷിച്ചു. സ്രാവുകള്‍ കൂട്ടംകൂടി ഒരു മനുഷ്യനെ തിന്നതായാണ് റിപ്പോര്‍ട്ട്. എഡിന്‍ബര്‍ഗ് സ്വദേശികളായ റിച്ചാര്‍ഡ് മാര്‍ട്ടിന്‍ ടര്‍ണര്‍, ഭാര്യ വേറിറ്റിയുമായിരുന്നു, വേറിറ്റിയുടെ 40 മത് ജന്മദിനാഘോഷങ്ങള്‍ക്കായി ദ്വീപില്‍ എത്തിയത്. മഡഗാസ്‌കറിന് കിഴക്കുള്ള ലഗൂണ്‍ വാട്ടറില്‍ നീന്തുന്നതിനിടെ മാര്‍ട്ടിന്‍ ടര്‍ണര്‍ അപ്രത്യക്ഷനാകുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സ്രാവുകളെയും പിടിച്ചു ഇവയുടെ വയറു കീറിയപ്പോഴാണ് ഓരോരോ അവയവങ്ങള്‍ ഓരോ സ്രാവില്‍ നിന്നും ലഭിച്ചത്. ഇത്തരത്തില്‍ പരിശോധനയിക്കിടെ വിവാഹമോതിരം ലഭിച്ചതോടെ മാര്‍ട്ടിന്‍നെ … Read more

ഐഎസ് ഭീകരരെ അവരുടെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കാന്‍ തയ്യാറെടുത്ത് തുര്‍ക്കി

അങ്കാറ: സൈന്യം പിടിച്ചെടുത്ത മുഴുവന്‍ ഭീകരരെയും തിരിച്ചയക്കാന്‍ തുര്‍ക്കി തയ്യാറെടുക്കുന്നു. അടുത്ത തിങ്കളാഴ്ച മുതല്‍ രാജ്യത്തുള്ള ഭീകരരെ അവരുടെ രാജ്യങ്ങളിലേക്ക് അയക്കുമെന്ന് ആഭ്യന്തരമന്ത്രി സുലൈമാന്‍ സോയ്ലു വ്യക്തമാക്കി. 1,200 വിദേശ ഭീകരരാണ് തുര്‍ക്കിയുടെ കസ്റ്റഡിയിലുള്ളത്. ദിവസങ്ങള്‍ക്ക് മുമ്പ് വടക്കന്‍ സിറിയയില്‍ നിന്ന് പിടികൂടിയ 287 ഭീകരരും ജയിലുണ്ട്. വിദേശികളായ ഭീകരരെയാണ് സ്വദേശത്തേക്ക് മടക്കി അയക്കുന്നത്. എന്നാല്‍ തുര്‍ക്കിയുടെ നടപടിയില്‍ ലോകരാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഭീകരവാദത്തിനായി നാടുവിട്ടവരെ ഒരു കാരണവശാലും സ്വീകരിക്കില്ലെന്ന് ബ്രിട്ടനും, ഫ്രാന്‍സും വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടനില്‍ നിന്ന് ഇസ്ലാമിക് … Read more

നെപ്പോളിയന്റെ ജനറലിന്റെ അസ്ഥിക്കൂടം കണ്ടെത്തി; സ്ഥിരീകരിച്ചത് ഡി എന്‍ എ ടെസ്റ്റിലൂടെ

മോസ്‌കൊ: റഷ്യന്‍ നഗരമായ സ്‌മോലെന്‍സ്‌കിയില്‍ നടത്തിയ ഖനനത്തില്‍ കണ്ടെത്തിയ കാല്‍ മാത്രമുള്ള അസ്ഥികൂടം നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ ജനറലുകളിലൊരാളായ ചാള്‍സ്-എറ്റിയെന്‍ ഗുഡിന്റേതാണെന്ന് കണ്ടെത്തി. അസ്ഥികൂടത്തിന് 200 വര്‍ഷത്തെ പഴക്കമുണ്ട്. ഫ്രഞ്ച് – റഷ്യന്‍ പുരാവസ്തു ഗവേഷകരുടെ ഒരു സംഘം കഴിഞ്ഞ ജൂലൈയില്‍ നടത്തിയ ഖനനത്തിലാണ് ഇത് കണ്ടെത്തിയത്. ജനറലിന്റെ അമ്മ, സഹോദരന്‍, മകന്‍ എന്നിവരുടെ ഡിഎന്‍എ-യുമായി ഒത്തുനോക്കുമ്പോള്‍ അത് ചാള്‍സ്-എറ്റിയെന്റേത് തന്നെയാണെന്ന് ബോധ്യപ്പെട്ടതായി ഖനനത്തിന് നേതൃത്വം നല്‍കിയ ഗവേഷകന്‍ പിയറി മാലിനോവ്‌സ്‌കി പറയുന്നു. ഡിഎന്‍എ പരിശോധനയ്ക്കായി അവശിഷ്ടങ്ങള്‍ ഫ്രാന്‍സിലേക്ക് … Read more