എം 1 മോട്ടോര്‍ വേ ദുരന്തം: മദ്യപിച്ച് വാഹമോടിച്ച പോളണ്ടുകാരന്‍ കുറ്റക്കാരന്‍; മരണമടഞ്ഞവരുടെ മൃദദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കും

കഴിഞ്ഞ ശനിയാഴ്ച അതിരാവിലെ മിനിബസ് രണ്ട് ലോറികളിലിടിച്ചുണ്ടായ അപകടത്തിനും രണ്ട് മലയാളികളടക്കമുള്ള എട്ട് പേരുടെ മരണത്തിനും കാരണമായ അപകടത്തിന്റെ ഞെട്ടലില്‍ നിന്നും യുകെയും ഇന്ത്യയും ഇനിയും വിട്ട് മാറിയിട്ടില്ല. ഈ അപകടത്തിന് പ്രധാന ഉത്തരവാദി മദ്യപിച്ച് ലോറിയോടിച്ചിരുന്ന പോളണ്ടുകാരന്‍ റിസാര്‍ഡ് മസിയെറാക്ക് ( 31) ആണെന്ന് ഇന്നലെ ഹൈ വൈകോംബെ മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നില്‍ നടന്ന വിചാരണക്കിടെ ബോധിപ്പിക്കപ്പെട്ടു. ഡ്രൈവ് ചെയ്യുമ്പോള്‍ നിയമപരമായി അനുവദിക്കപ്പെട്ട പരിധിയില്‍ കവിഞ്ഞ് മദ്യപിച്ചിരുന്ന ഈ ഡ്രൈവര്‍ ലോറി ഓടിക്കാനാവാതെ മോട്ടോര്‍വേയിലെ സ്ലോ … Read more

ഇന്ത്യയില്‍നിന്നുള്ള ബ്രിട്ടീഷ് വിസ അപേക്ഷകരില്‍ ഇടിവ്

ഈ വര്‍ഷം ഇന്ത്യയില്‍നിന്നുള്ള വിസ അപേക്ഷകരുടെ എണ്ണത്തില്‍ നാലു ശതമാനം ഇടിവു സംഭവിച്ചതായി ബ്രിട്ടീഷ് ആഭ്യന്തര ഓഫിസിന്റെ റിപ്പോര്‍ട്ട്. 2017 ജൂണിന്റെ അവസാനത്തില്‍ 29,800 സ്‌പോണ്‍സേഡ് വിസ അപേക്ഷകള്‍ ആണ് ഇന്ത്യയില്‍നിന്ന് ലഭിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. ബ്രിട്ടന്‍ വിസ നടപടിക്രമങ്ങള്‍ ശക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്. രാജ്യത്തേക്ക് വരുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറച്ചുകൊണ്ടുവരുന്നത് ലക്ഷ്യമിട്ടാണ് ബ്രിട്ടന്‍ വിസനിയമങ്ങള്‍ കര്‍ശനമാക്കിയത്. 2016 ജൂണില്‍ നടന്ന ബ്രെക്‌സിറ്റ് ഹിതപരിശോധനക്കുശേഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തിലും കാര്യമായ കുറവ് വന്നിട്ടുണ്ട്. ഈ … Read more

എം 1 മോട്ടോര്‍ വേ ദുരന്തം;  ലോറി ഡ്രൈവര്‍മാര്‍ക്കെതിരെ 8 കേസുകള്‍ വീതം

എം.വണ്ണില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ എട്ടു ഇന്ത്യക്കാരുടെ മരണത്തിനു ഉത്തരവാദിയായ ലോറി ഡ്രൈവര്‍ക്കെതിരെ പോലീസ് എട്ടു കേസ് എടുത്തതായി റിപ്പോര്‍ട്ട്. 31 കാരനായ റൈസാദ് മസീദിക് നെതിരെയാണ് മരണത്തിനു കാരണമായ ഡ്രൈവിങ്ങിനും ഗുരുതരമായി പരിക്കേല്‍പ്പിച്ചതിനും കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. അപകടകരമായ ഡ്രൈവിങ്ങിലൂടെ മരണത്തിനു കാരണമായതിനു നാല് കുറ്റങ്ങളും ഗുരുതരമായി പരിക്കേല്‍പ്പിച്ചതിനു നാല് കുറ്റങ്ങളും ആണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. മദ്യപിച്ചു അശ്രദ്ധമായി വാഹനമോടിച്ചതിനും കേസുണ്ട്. റിമാന്‍ഡിലായ ഇയാളെ ഹൈ വൈകോംബ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് ഹാജരാക്കും. വോര്‍സ്റ്റെര്‍ഷെയറിലെ എവേഷാം … Read more

ബ്രിട്ടനില്‍ അടുത്തിടെ ഉണ്ടായതില്‍ ഏറ്റവും ഭീകരമായ വാഹനാപകടത്തില്‍ പൊലിഞ്ഞത് രണ്ട് മലയാളികളുള്‍പ്പെടെ എട്ട് ജീവനുകള്‍

ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ എം-1 മോട്ടോര്‍വേയില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ച എട്ടുപേരും ഇന്ത്യക്കാര്‍. രണ്ട് മലയാളികളും ആറു തമിഴ്‌നാട്ടുകാരുമാണ് മരിച്ചത്. ചെറിയ വാനും രണ്ടു ട്രക്കുകളും കുട്ടിയിടിച്ചായിരുന്നു അപകടം. വാന്‍ ഉടമയും ഡ്രൈവറുമായ പാലാ ചേര്‍പ്പുങ്കല്‍ കടുക്കുന്നേല്‍ സിറിയക് ജോസഫ് (ബെന്നി-51), വിപ്രോയിലെ എന്‍ജിനീയറായ കോട്ടയം ചിങ്ങവനം ചാന്ദാനിക്കാട് ഇരുമ്പപ്പുഴ സ്വദേശി ഋഷി രാജീവ് (28) എന്നിവരാണ് മരിച്ച മലയാളികള്‍. വിപ്രോയിലെ മറ്റ് മൂന്ന് എന്‍ജിനീയര്‍മാരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തില്‍ മരിച്ച മറ്റുള്ളവര്‍. നാലുപേര്‍ ഗുരുതരമായി … Read more

മലയാളി ഡ്രൈവര്‍ ബെന്നിയുടെ മരണവര്‍ത്ത വിശ്വസിക്കാനാവാതെ മലയാളികള്‍

നോട്ടിംഗ്ഹാമിനടുത്ത് മോട്ടോര്‍ വേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നിര്യാതനായ സിറിയക് ജോസഫിന് അശ്രുപൂജ അര്‍പ്പിച്ച് മലയാളികള്‍ ആശുപത്രിയിലും വീട്ടിലും എത്തിച്ചേര്‍ന്നു. പുലര്‍ച്ചെ നടന്ന അപകടത്തില്‍ ഉള്‍പ്പെട്ടത് ബെന്നിച്ചേട്ടന്‍ ഓടിച്ചിരുന്ന വാഹനമാണ് എന്നറിഞ്ഞത് അപകട വിവരം അറിയിച്ച് പോലീസ് വീട്ടില്‍ എത്തിയതിനെ തുടര്‍ന്നായിരുന്നു. എന്നാല്‍ അപ്പോഴും അപകടത്തിന്റെ ഗുരുതരാവസ്ഥ ഇത്രയും ഭയാനകമാകും എന്ന് ആരും കരുതിയിരുന്നില്ല. അപകടത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ഒന്‍പത് മണിയോടെ മാധ്യമങ്ങളിലൂടെ പുറത്ത് വന്നപ്പോഴും രക്ഷപെട്ട നാല് പേരില്‍ ഒരാള്‍ ബെന്നിച്ചേട്ടന്‍ ആയിരിക്കും … Read more

നോര്‍ട്ടിംങ്ഹാം വാഹനാപകടം : പാലാ സ്വദേശിയായ മലയാളി ഡ്രൈവര്‍ വിടവാങ്ങി; ലോറി ഓടിച്ചിരുന്ന ഡ്രൈവര്‍ അറസ്റ്റിലായതായി സൂചന

  എം1ല്‍ ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നു. മിനിബസ് ഓടിച്ചിരുന്ന നോട്ടിങ്ഹാമിലുള്ള മലയാളിയായ ബെന്നിയും മരിച്ചവരില്‍ പെടുന്നു. ചേര്‍പ്പുങ്കല്‍ സ്വദേശിയായ ബെന്നി എന്ന് വിളിക്കുന്ന സിറിയക് ജോസഫാണ് മരിച്ചത്. ഏറെ നാളുകളായി ടാക്സി ഓടിക്കുന്ന വ്യക്തിയാണ് ബെന്നി. കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല. രണ്ട് ലോറിയും ഒരു മിനി ബസും ഉള്‍പ്പെട്ട അപകടമാണ് ഉണ്ടായത്. ജംഗ്ഷന്‍ പതിനഞ്ചിനും പതിനാലിനും മദ്ധ്യേ ഒരേ ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനങ്ങള്‍ ആണ് അപകടത്തില്‍പ്പെട്ടത്. മിനി ബസ് നോട്ടിംഗ്ഹാം നിന്നും ആണ് … Read more

ബ്രിട്ടനില്‍ മലയാളി ഓടിച്ച വാന്‍ ലോറിയുമായി കൂട്ടിയിടിച്ച് വന്‍ അപകടം; 8 പേരുടെ മരണം സ്ഥിരീകരിച്ചു

ബ്രിട്ടനിലെ നോട്ടിങ് ഹാമില്‍ മലയാളി ഓടിച്ച മിനി വാന്‍ ലോറികളുമായി കൂട്ടിയിടിച്ച് എട്ട് മരണം. നോട്ടിങ്ഹാമില്‍ താമസിക്കുന്ന ചേര്‍പ്പുങ്കല്‍ സ്വദേശി ബെന്നിയുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ബെന്നിയാണ് അപകടസമയത്ത് വാന്‍ ഓടിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ബ്രിട്ടീഷ് സമയം രാവിലെ മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്. മില്‍ട്ടന്‍ കെയ്ന്‍സ് എന്ന സ്ഥലത്തെ എം 1 മോട്ടോര്‍വേയുടെ സൗത്ത്ബൗണ്ട് കാര്യേജ് വേയില്‍ വെച്ച് മിനി വാന്‍ രണ്ട് ട്രക്കുകളുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. ബെന്നി ഓടിച്ച മിനി വാനില്‍ 13 പേരാണ് ഉണ്ടായിരുന്നത്. … Read more

സ്‌പെയിനില്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്

മാഡ്രിഡ്: സ്‌പെയിനില്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നത് ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് ആക്രമണമെന്ന് റിപ്പോര്‍ട്ട്. ഭീകരര്‍ ശേഖരിച്ചു വച്ചതെന്ന് കരുതുന്ന 120 ഗ്യാസ് സിലിണ്ടറുകള്‍ പൊലീസ് കണ്ടെടുത്തു. ഒരു വീട്ടില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. സ്‌പെയിനിലെ അല്‍കാന നഗരത്തില്‍ സ്‌ഫോടനം നടത്താനായിരുന്നു ഭീകരരുടെ ലക്ഷ്യമെന്ന് പൊലീസ് സംശയിക്കുന്നു. ഇതിനായിട്ടായിരിക്കാം ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചത്. സ്‌പെയിനിലെ പ്രശസ്തമായ സഗ്രാഡ ഫെമിലിയ കത്തീഡ്രലില്‍ ആക്രമണം നടത്താനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. 12 ഭീകരര്‍ ചേര്‍ന്ന് 6 മാസത്തെ ആസൂത്രണത്തിനൊടുവിലാണ് … Read more

ചൂടാക്കൂ കഴിക്കൂ! യഥാര്‍ത്ഥ ഇന്ത്യന്‍ രുചിഭേദങ്ങള്‍ ഇനി മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങളുടെ നാവിന്‍ തുമ്പില്‍ എത്തിക്കും’മലബാര്‍ കുസീന്‍’

യഥാര്‍ത്ഥ ഇന്ത്യന്‍ രുചി വൈവിധ്യം ‘മലബാര്‍ കുസിന്‍’ എന്ന പേരില്‍ അയര്‍ലന്റിലുടനീളം എത്തിച്ച് വിപ്ലവം സ്രഷ്ടിക്കാന്‍ ഡണ്‍ഷഗ്ലിന്‍ ഫുഡ്‌സ് ലിമിറ്റഡ് ഒരുങ്ങുന്നു! ഡണ്‍ഷഗ്ലിന്‍ ഫുഡ്‌സ് ലിമിറ്റഡ് വിപണിയിലെത്തിക്കുന്ന ‘മലബാര്‍ കുസീന്‍’ റെഡി റ്റു ഈറ്റ് മീല്‍സ് ഇന്ത്യയുടെ യഥാര്‍ത്ഥ സ്വാദ് ഐറിഷ് ജനതയുടെ നാവിന്‍ തുമ്പില്‍ എത്തിക്കും; അതും ഏവര്‍ക്കും താങ്ങാവുന്ന മിതമായ നിരക്കില്‍. സാധാരണനിലയില്‍ ജോലിത്തിരക്കിന്റെ അവശതയിലും മണിക്കൂറുകള്‍ ചിലവഴിച്ച് ഇന്ത്യന്‍ വിഭവങ്ങള്‍ പാചകം ചെയ്തും അടുക്കളയും പാത്രങ്ങളും വൃത്തിയാക്കിയും തളര്‍ന്നു തരിപ്പണമാകുന്ന അയര്‍ലണ്ടിലെ ഇന്ത്യന്‍ … Read more

ആസിഡ് ആക്രമണ ഭീതിയില്‍ ലണ്ടനിലെ ഏഷ്യന്‍ വംശജര്‍

ആസിഡ് ആക്രമണ ഭീതിയില്‍ ലണ്ടനിലെ ഏഷ്യന്‍ വംശജര്‍ വര്‍ധിച്ചുവരുന്ന ആസിഡ് ആക്രമണ ഭീതിയില്‍ കഴിയുകയാണ് ലണ്ടനിലെ ഏഷ്യന്‍ വംശജര്‍. കഴിഞ്ഞ ഒരാഴ്ചക്കകം ഏകദേശം പത്തോളം ആസിഡ് ആക്രമണങ്ങളാണ് ഏഷ്യന്‍് വംശജര്‍് തിങ്ങിത്താമസിക്കുന്ന ഈസ്റ്റ് ലണ്ടനില്‍ നടന്നത്. സൈക്കിള്‍ യാത്രക്കാര്‍, കാല്‍നട യാത്രക്കാര്‍ തുടങ്ങി ഗര്‍ഭിണിയായ സ്ത്രീവരെ ആസിഡ് ആക്രമണത്തിന്റെ ഇരകളില്‍പെടും. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നാനൂറിലധികം ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഏഷ്യക്കാരിലാണെന്നത് ഏഷ്യക്കാര്‍ക്കിടയില്‍ ആശങ്ക ഉണര്‍ത്തുന്നതിനു കാരണമായിട്ടുണ്ട്. ലണ്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘങ്ങളാണ് അക്രമത്തിനു … Read more