ഡല്‍ഹിയില്‍ ഫാക്ടറിയില്‍ വന്‍ അഗ്‌നിബാധ; 17 മരണം; ഫാക്ടറി ഉടമ അറസ്റ്റില്‍

  ദല്‍ഹിയില്‍ പ്ലാസ്റ്റിക് ഫാക്ടറിയിന്‍ തീപിടിത്തത്തില്‍ പതിനേഴുപേര്‍ വെന്തു മരിച്ച സംഭവത്തില്‍ ഫാക്ടറി ഉടമ അറസ്റ്റില്‍. ഫാക്ടറിയുടെ സമീപത്ത് അനധികൃതമായി പടക്ക നിര്‍മാണശാല പ്രവര്‍ത്തിപ്പിച്ചതിനാണ് ഉടമയായ മനോജ് ജെയിനിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായ് ഡെപ്യൂട്ടി കമ്മിഷണര്‍ രജനീഷ് ഗുപ്ത അറിയിച്ചു. വടക്കന്‍ ദല്‍ഹിയിലെ ബവാന വ്യവസായ മേഖലയിലെ ഫാക്ടറിയില്‍ ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് തീപിടിത്തമുണ്ടായത്. പത്ത് ഫയര്‍ എഞ്ചിനുകള്‍ നാലുമണിക്കൂറെടുത്താണ് തീയണച്ചത്. നിരവധി പേര്‍ക്ക് പൊള്ളലേറ്റതായും കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. … Read more

സ്ത്രീയെ സമ്മതമില്ലാതെ സ്പര്‍ശിക്കാന്‍ ഒരാള്‍ക്കും അവകാശമില്ല- ഡല്‍ഹി കോടതി

  സ്ത്രീയെ അവരുടെ അനുവാദമില്ലാതെ ആര്‍ക്കും തൊടാന്‍ അവകാശമില്ലെന്ന് ദില്ലി കോടതി. തുടര്‍ച്ചയായി സ്ത്രീകള്‍ ലൈംഗിക പീഡനത്തിനിരയാവുന്നത് ദൗര്‍ഭാഗ്യകരമാണെന്നും കോടതി പറഞ്ഞു. ദില്ലിയില്‍ ഒമ്പത് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ വിധിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. വടക്കന്‍ ദില്ലിയില്‍ 2014ലായിരുന്നു കേസിനാസ്പദമായ സംഭവം. ഒമ്പത് വയസ്സുകാരിയെ ലൈംഗികമായി കൈയേറ്റം ചെയ്ത കുറ്റവാളിക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷയാണ് അഡീഷ്ണല്‍ സെഷന്‍സ് ജഡ്ജി സീമ മൈയ്നി വിധിച്ചത്. ഉത്തര്‍പ്രദേശുകാരനായ ചവി രാം എന്നയാള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. വടക്കന്‍ … Read more

ലോക സാമ്പത്തിക ഫോറത്തിന് തിങ്കളാഴ്ച്ച തുടക്കം

  ലോക സാമ്പത്തിക ഫോറത്തിന് തിങ്കളാഴ്ച്ച സ്വിറ്റ്സര്‍ലന്റിലെ ദാവോസില്‍ തുടക്കമാകും. ലോകമെമ്പാടുമുള്ള രാഷ്ട്രീയ,സാമ്പത്തിക,കലാരംഗങ്ങളില്‍ നിന്ന് 3000ത്തിലധികം നേതാക്കളാണ് ഫോറത്തില്‍ പങ്കെടുക്കുക. ചരിത്രത്തിലേറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ പങ്കെടുക്കുന്ന ഫോറം എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. ഇന്ത്യന്‍ പ്രതിനിധികളായി 130 പേരാണ് ഇത്തവണത്തെ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുക. ആഗോള സാമ്പത്തികരംഗത്ത് ഇന്ത്യയുടെ ഉന്നമനത്തില്‍ നിര്‍ണായകമാവുന്ന ചുവട് വയ്പുകള്‍ക്ക് ഫോറം വേദിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഛിന്നഭിന്നമായ ലോകത്തില്‍ പങ്കുവയ്ക്കലിന്റെ ഭാവി എന്ന പ്രമേയമാണ് ഇത്തവണത്തെ ഫോറം മുന്നോട്ട് വയ്ക്കുന്നത്. ഉദ്ഘാടനസമ്മേളനത്തോടനുബന്ധിച്ചാണ് യോഗയുള്‍പ്പെടുത്തിയുള്ള സംഗീതനൃത്തപരിപാടി … Read more

ഈ എക്സ്റ്റെന്‍ഷനുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറിനെ തകരാറിലാക്കിയേക്കാം; മുന്നറിയിപ്പുമായി ഗൂഗിള്‍ ക്രോം

  ചില എക്സ്റ്റെന്‍ഷനുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറിനെ തകരാറിലാക്കിയേക്കാമെന്ന് ഗൂഗിള്‍ ക്രോം. ക്രോം ആരാധകര്‍ തങ്ങളുടെ ബ്രൗസറുകളിലേക്ക് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്ന എക്സ്റ്റെന്‍ഷനുകള്‍ ഹാനികരമായവയാണോ എന്ന് പരിശോധിക്കണമെന്നാണ് നിര്‍ദേശം. മാല്‍വെയര്‍ ആക്രമണങ്ങള്‍ ഇവയിലൂടെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. നാല് എക്സ്റ്റ്ന്‍ഷനുകളാണ് ഉപയോക്താക്കള്‍ക്ക് ദോഷകരമാകുകയെന്നാണ് സുരക്ഷാ വിദഗ്ദ്ധര്‍ അറിയിക്കുന്നത്. ഈ എക്സ്റ്റെന്‍ഷനുകള്‍ ഉപയോക്താക്കള്‍ അറിയാതെ തന്നെ പരസ്യ ലിങ്കുകളിലേക്ക് സ്വയം നാവിഗേറ്റ് ചെയ്യും. ഉപയോക്താവ് ക്ലിക്ക് ചെയ്ത് പോകുന്നതു പോലെയാണ് ഇവയുടെ പ്രവര്‍ത്തനം. ഇവ പയോക്താക്കളുടെ വിവരങ്ങള്‍ … Read more

വിമാനത്തിനും ചിറകുകള്‍ മടക്കാനുള്ള സാങ്കേതിക വിദ്യയുമായി നാസ

  വിമാനത്തിന്റെ ചിറകുകള്‍ ആവശ്യാനുസരണം മടക്കിവയ്ക്കാവുന്ന സാങ്കേതിക വിദ്യയുടെ കണ്ടുപിടുത്തവുമായി നാസ. വായുവിലായിരിക്കുമ്പോള്‍ അനായാസം ദിശാവ്യതിയാനം സാധ്യമാക്കുമെന്നതാണ് ഈ കണ്ടുപിടുത്തത്തിന്റെ സവിശേഷത. കാലിഫോര്‍ണിയയിലെ ആംസ്ട്രോങ് ഫ്ളൈറ്റ് റിസര്‍ച്ച് സെന്ററില്‍ രൂപകല്പന ചെയ്ത പുതിയ വിമാനങ്ങളിലാണ് നൂതന സാങ്കേതിക വിദ്യ നാസ ഉപയോഗിച്ചിരിക്കുന്നത്. ഷേപ് മെമ്മറി അലോയ് എന്ന ലോഹമാണ് വിമാനത്തിന്റെ ചിറകുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുക. സാധാരണയിലേതിനെ അപേക്ഷിച്ച് 80 ശതമാനം ഭാരക്കുറവാണ് ഈ ലോഹം ഉപയോഗിക്കുച്ച് നിര്‍മ്മിക്കുന്ന വിമാനങ്ങള്‍ക്കുണ്ടാവുക. പൂജ്യം മുതല്‍ 70 ഡിഗ്രി വരെ വിമാനത്തിന്റെ … Read more

ഇന്ത്യയിലെ സാമ്പത്തീക പ്രതിസന്ധികള്‍ക്കിടയില്‍ കോടികള്‍ ബാങ്കില്‍ കെട്ടിക്കിടക്കുന്നു

  സാമ്പത്തിക ഞെരുക്കത്തിലും, പട്ടിണിയിലും ജനങ്ങളില്‍ ഭൂരിഭാഗവും വലയുമ്പോള്‍ അവകാശികളില്ലാതെ ബാങ്കുകളില്‍ കെട്ടികിടക്കുന്നത് 8864. 6 കോടി രൂപ. 2. 63 കോടി അക്കൗണ്ടുകളിലായാണ് ഇത്രയും തുക കിടക്കുന്നത്. ഇത്തരത്തില്‍ ബാങ്കില്‍ കിടക്കുന്ന പണത്തിന്റെ തോതില്‍ 10 വര്‍ഷം കൊണ്ട് 700 ശതമാനത്തിലേറെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തു വിട്ട കണക്കിലാണ് ഇത് വ്യക്തമാക്കുന്നത്. അവകാശികളില്ലാത്ത അക്കൗണ്ടുകളില്‍ കൂടുതലും സേവിങ്സ് അക്കൗണ്ട് വിഭാഗത്തില്‍പ്പെട്ടവയാണ്. കറന്റ് അക്കൗണ്ട്, സ്ഥിര നിക്ഷേപം, ആവര്‍ത്തന നിക്ഷേപം എന്നിവയും … Read more

ലോകത്തെ ഞെട്ടിച്ച് ബീജിങ്ങിലെ ഹൈടെക് വിമാനത്താവളം

  ഒരു ഹോളിവുഡ് സയന്‍സ്-ഫിക്ഷന്‍ സിനിമ കാണുന്ന പ്രതീതിയായിരുന്നു ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിലെ പുതിയ വിമാനത്താവളം കണ്ടവര്‍ക്ക്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിമാനത്താവളത്തിന്റെ ചിത്രങ്ങള്‍ ജെയിംസ് കാമറൂണിന്റെയോ ക്രിസ്റ്റഫര്‍ നോളെന്റയോ സിനിമയുടെ സെറ്റാണെന്ന് തെറ്റിധരിക്കുന്നവരെ കുറ്റം പറയാനാവില്ല. അഞ്ച് കാലുള്ള ചിലന്തിയെ പോലെയാണ് വിമാനത്താവളത്തിന്റെ ആകാശക്കാഴ്ച. 80 ബില്ല്യണ്‍ ചൈനീസ് യുവാന്‍ (1250 കോടി അമേരിക്കന്‍ ഡോളര്‍) മുടക്കി നിര്‍മിച്ച ഭീമാകാരനായ എയര്‍േപാര്‍ട്ട് 2014 ലാണ് നിര്‍മാണമാരംഭിച്ചത്. 313,00 സ്‌ക്വയര്‍ മീറ്റര്‍ വലിപ്പമുണ്ട്. നാല് റണ്‍വേകളാണ് പ്രധാന … Read more

വിമാന സര്‍വീസുകളും വൈദ്യുതിയിലേക്ക്; 2040ഓടെ എല്ലാ ഹ്രസ്വദൂര സര്‍വീസുകളും ഇലക്ട്രിക് വിമാനങ്ങളാക്കാനുറച്ച് നോര്‍വേ

  2040ഓടെ നിരത്തുകളില്‍ നിന്ന് ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന കാറുകള്‍ പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ നിരവധി രാജ്യങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പകരം ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാനാണ് പദ്ധതികള്‍ തയ്യാറാകുന്നത്. റോഡുകള്‍ മാത്രമല്ല അന്തരീക്ഷ മലിനീകരണത്തിന് പ്രധാന കാരണക്കാര്‍ എന്നതിനാല്‍ മറ്റു ഗതാഗത മാര്‍ഗങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണവും ഇല്ലാതാക്കാന്‍ മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ട്. വിമാന എന്‍ജിനുകള്‍ നടത്തുന്ന മലിനീകരണം സാധാരണ ചര്‍ച്ച ചെയ്യപ്പെടാറുമില്ല. ഈ സാഹചര്യങ്ങള്‍ക്ക് മാറ്റം വരികയാണെന്നതിന് തെളിവാണ് സ്‌കാന്‍ഡ്നേവിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍. 2040ഓടെ ഹ്രസ്വദൂര സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന … Read more

ഭൂമിയിലെ, ഏറ്റവും ശൈത്യമേറിയ ജനവാസ ഗ്രാമത്തിലൂടെ ഒരു യാത്ര

  അതിശൈത്യത്തെ തുടര്‍ന്ന് കണ്‍പീലികളില്‍ വരെ മഞ്ഞുറഞ്ഞ തങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ജനങ്ങള്‍ പങ്കുവച്ചതോടെ വാര്‍ത്തകളില്‍ നിറഞ്ഞ സ്ഥലമാണ് ഒയ്മ്യാകോണ്‍. ഭൂമിയിലെ, ജനവാസമുള്ള ഏറ്റവും ശൈത്യമേറിയ പ്രദേശമാണ് ഈ ഗ്രാമം. സൈബിരീയയിലെ ഉള്‍നാടുകളിലൊന്നാണ് ഒയ്മ്യാകോണ്‍. 500 പേരാണ് ഇവിടുത്തെ താമസക്കാര്‍. ശൈത്യകാലമായാല്‍ താപനില ശരാശരി മൈനസ് 58 ഡിഗ്രിയാണ്. കഴിഞ്ഞയാഴ്ച്ച ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനില ഇവിടെ രേഖപ്പെടുത്തി, മൈനസ് 74 ഡിഗ്രി സെല്‍ഷ്യസ്. 2013ലാണ് ഒയ്മ്യാകോണില്‍ റെക്കോര്‍ഡ് ശൈത്യം രേഖപ്പെടുത്തിയത്. അന്ന് മൈനസ് 98 … Read more

എന്‍എസ്ജി അംഗത്വത്തിലേക്ക് ഒരു ചുവടുകൂടി വെച്ച് ഇന്ത്യ: ആണവ ദാതാക്കളുടെ സംഘമായ എജിയില്‍ അംഗമായി.

  എന്‍എസ്ജി അംഗത്വം നേടാന്‍ ഏറെക്കാലമായുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഓസ്ട്രേലിയ ഗ്രൂപ്പിലെ(എജി) അംഗത്വം സഹായകരമാകുമെന്നാണ് പ്രതീക്ഷ. എജിയില്‍ അംഗത്വം നേടിയതോടെ ആണവ നിര്‍വ്യാപന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്കും ഇടംകിട്ടുമെന്നാണു വിലയിരുത്തല്‍. എന്‍എസ്ജിയില്‍ അംഗത്വത്തിലേക്കു പ്രവേശിക്കുന്നതിനുള്ള പ്രധാന തടസമാണ് ഇതിലൂടെ ഇന്ത്യക്ക് മറികടക്കാനാവുക. ഈയടുത്ത് രാജ്യാന്തര തലത്തില്‍ ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണവും വിതരണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ മിസൈല്‍ ടെക്നോളജി കണ്‍ട്രോള്‍ റെജീം (എംടിസിആര്‍) അംഗത്വം ഇന്ത്യക്കു ലഭിച്ചിരുന്നു. ഇതിനുപുറമെ, ആയുധ കയറ്റുമതി നിയന്ത്രണങ്ങള്‍ക്കുള്ള രാജ്യാന്തര കൂട്ടായ്മയായ … Read more