മധ്യപ്രദേശില്‍ മതംമാറ്റത്തിന്റെ പേരില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം

ഭോപ്പാല്‍ : മധ്യപ്രദേശിലെ സത്‌നയില്‍ ക്രിസ്മസ് കരോള്‍ സംഘത്തിന് നേരെ ബജ്രംഗദള്‍ അനാവശ്യ ആക്രമണം നടത്തി. മതം മാറ്റം നടത്തുന്നുവെന്നാരോപിച്ച് നടത്തിയ ആക്രമണത്തില്‍ വൈദികന്റെ വാഹനം കത്തിച്ചു. ആക്രമണത്തിന്റെ പിന്നില്‍ ബജ്രംഗിദള്‍ പ്രവര്‍ത്തകരെന്ന് കണ്ടെത്തി. മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് കരോള്‍ സംഘത്തെ ആക്രമിച്ച് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഇവരെ സ്റ്റേഷനില്‍ നിന്നും വിട്ടയച്ചിട്ടില്ല. സത്‌ന സെന്റ് എഫ്രേം സെമിനാരിയില്‍ നിന്നും ഗ്രാമങ്ങളില്‍ കരോളിന് പോയ വൈദിക വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്.   ഡികെ   … Read more

വിമാനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാം: ട്രായ് നിര്‍ദേശം ഉടന്‍

  ഇന്ത്യന്‍ ആകാശപരിധിയില്‍ വിമാനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അവസരമൊരുക്കുന്ന ഇന്‍ഫ്ലൈറ്റ് കണക്ടിവിറ്റി (ഐ എഫ് സി) സംവിധാനം നടപ്പാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഐ എഫ് സി സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുകയാണെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ അറിയിച്ചു. ഐ എഫ് സി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്നും ശര്‍മ പറഞ്ഞു. ഐ എഫ് സി സംവിധാനം നടപ്പാക്കണമെന്ന ശുപാര്‍ശ രണ്ടുവര്‍ഷം മുമ്പേ തന്നെ വ്യോമയാന മന്ത്രാലയം … Read more

തളര്‍ന്നു വീഴുമായിരുന്ന ഓട്ടക്കാരിയെ കൈപിടിച്ച് ഫിനിഷിങ് ലൈനിലെത്തിച്ച് മറ്റൊരു ഓട്ടക്കാരി; വീഡിയോ വൈറലാകുന്നു

  ഡാലസ് മാരത്തോണ്‍ വേദിയാണ് രംഗം. ഫിനിഷിങ് ലൈന്‍ ലക്ഷ്യമാക്കി കുതിക്കുന്ന ഒരു ഓട്ടക്കാരി. ചാന്‍ഡ്ലര്‍ എന്നാണ് അവരുടെ പേര്. എന്നാല്‍ ഫിനിഷിങ് ലൈന്‍ അടുത്തതോടെ അവര്‍ ക്ഷീണിതയാവുകയും കുഴഞ്ഞ് വീഴാന്‍ പോവുകയും ചെയ്യുന്നു. എന്നാല്‍ വീഴാന്‍ തുടങ്ങിയ ചാന്‍ഡ്ലര്‍ക്ക് കൈത്താങ്ങായി ഒരു പെണ്‍കുട്ടിയെത്തി. അടുത്ത ട്രാക്കില്‍ മറ്റൊരു മത്സരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അവള്‍. അരിയാന ലുട്ടര്‍മാന്‍ എന്നായിരുന്നു അവളുടെ പേര്. കുഴഞ്ഞ് വീഴാന്‍ തുടങ്ങിയ മുപ്പത്തിരണ്ട് വയസ്സുകാരിയായ ചാന്‍ഡ്ലറെ ഫിനിഷിങ് ലൈന്‍ വരെ അരിയാന കൈപിടിച്ച് എത്തിച്ചു. … Read more

ചരിത്രപരമായ തീരുമാനവുമായി ബെര്‍മുഡ: സ്വവര്‍ഗ്ഗ വിവാഹത്തിന്റെ നിയമസാധുത റദ്ദാക്കുന്നു

  വിവാഹത്തിന്റെ പവിത്രതയെ മനസ്സിലാക്കിയുള്ള ചരിത്രപരമായ തീരുമാനവുമായി വടക്കേ അറ്റ്‌ലാന്റിക് അറ്റ്‌ലാന്റിക് സമുദ്രത്തിലെ ബ്രിട്ടീഷ് പരമാധികാരത്തില്‍ പെടുന്ന ദ്വീപായ ബെര്‍മുഡ. സ്വവര്‍ഗ്ഗ വിവാഹത്തിന്റെ നിയമസാധുത റദ്ദാക്കുവാനാണ് പാര്‍ലമെന്റ് പ്രതിനിധികള്‍ തീരുമാനിച്ചത്. നേരത്തെ സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതി നല്‍കിയിരിന്നെങ്കിലും ആറു മാസങ്ങള്‍ക്ക് ശേഷം തീരുമാനം റദ്ദാക്കുവാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരിന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാജ്യത്തു സ്വവര്‍ഗ്ഗവിവാഹത്തിന് അനുമതി നല്‍കിയതിന് ശേഷം തീരുമാനം റദ്ദാക്കാന്‍ തീരുമാനിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വവര്‍ഗ്ഗ വിവാഹം നിരോധിക്കുന്ന ‘ഡൊമസ്റ്റിക്ക് പാര്‍ട്ണര്‍ഷിപ്പ്’ ബില്‍ ബെര്‍മുഡയിലെ ഹൗസ് … Read more

രാമസേതു മനുഷ്യനിര്‍മിതമെന്ന് അമേരിക്കന്‍ സയന്‍സ് ചാനല്‍

  ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ കടലില്‍ സ്ഥിതി ചെയ്യുന്ന രാമസേതു മനുഷ്യ നിര്‍മിതമാണെന്ന വാദവുമായി അമേരിക്കന്‍ ചാനല്‍. സയന്‍സ് ചാനലിലാണ് ഇതുസംബന്ധിച്ച വാദങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ചാനല്‍ റിലീസ് ചെയ്ത പ്രമോഷണല്‍ വീഡിയോയില്‍ രാമസേതു സ്വാഭാവികമായി രൂപപ്പെട്ടതല്ലെന്നും മനുഷ്യ നിര്‍മിതിയാണെന്നും വിശദീകരിക്കുന്നുണ്ട്. ഹിന്ദു വിശ്വാസപ്രകാരമുള്ള രാമസേതു സത്യമാണോയെന്ന ചോദ്യമാണ് പ്രമോ ഉന്നയിക്കുന്നത്. രാമസേതു സത്യമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നതെന്നും പ്രമോ വീഡിയോ വിശദീകരിക്കുന്നു. സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ രാമസേതു സ്വാഭാവികമായി രൂപപ്പെട്ടതല്ലെന്നും മനുഷ്യ നിര്‍മിതമാകാമെന്നും വീഡിയോയില്‍ പറയുന്നു. 5000 വര്‍ഷങ്ങള്‍ക്ക് … Read more

നിലവിലെ ബാറ്ററിയേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാവുന്ന പുതിയ ബാറ്ററിയുമായി ശാസ്ത്രജ്ഞര്‍

  മൊബൈല്‍ ഫോണുകളില്‍ നിലവിലെ ബാറ്ററി; ചാര്‍ജ്ജ് ചെയ്യുന്നതിനേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാവുന്ന ബാറ്ററി വികസിപ്പിച്ചുകൊണ്ട് ശാസ്ത്രജ്ഞര്‍ രംഗത്തെത്തി. ഗ്രാഫെന്‍ മെറ്റീരിലുപയോഗിച്ചാണ് പുതിയ ബാറ്ററി വികസിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഉപയോഗിക്കുന്ന ബാറ്ററി നിര്‍മ്മിച്ചിരിക്കുന്നത് ലിതിയം ലോഹം കൊണ്ടാണ്. ദക്ഷിണ കൊറിയയിലെ സാംസങ് ഇന്‍സറ്റിറ്റിയൂട്ട് ഓഫ് ടെക്കനോളജിയാണ് പുതിയ ബാറ്ററി വികസിപ്പിച്ചിരിക്കുന്നതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. പുതിയ ബാറ്ററി ഉപയോഗപ്പെടുത്തി വരും തലമുറ മൊബൈല്‍ ഫോണുകളും ഇലക്ട്രിക് വാഹനങ്ങളും നിര്‍മ്മിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. പുതിയ ബാറ്ററിയില്‍ പൂര്‍ണ്ണമായും … Read more

ജന്മദിനത്തില്‍ പരിശുദ്ധ അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് യുവരാജ് സിംഗ്

തന്റെ ജന്മദിനത്തില്‍  പരിശുദ്ധ അമ്മയുടെ രൂപത്തിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയായില്‍ പങ്കുവെച്ചുകൊണ്ട് പ്രശസ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. വൈകീട്ട് 5.30നു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തോടൊപ്പം പരിശുദ്ധ അമ്മ അനുഗ്രഹിക്കട്ടെയെന്നും സന്തോഷവും സമാധാനവും സ്‌നേഹവും വ്യാപിപ്പിക്കണമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. മുപ്പത്തിയാറാം ജന്മദിനത്തില്‍ ദൈവമാതാവിന്റെ രൂപത്തിന് മുന്നില്‍ കൂപ്പു കരങ്ങളുമായാണ് സിഖ് മതവിശ്വാസിയായ യുവരാജ് നില്‍ക്കുന്നത്. ജന്‍മദിനാശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദിയും അദ്ദേഹം പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. എഴുനൂറിലധികം പേര്‍ ഈ ചിത്രം ഇതിനോടകം ഷെയര്‍ … Read more

ശരീരത്തിന് പുറത്ത് ഹൃദയവുമായി ജനിച്ച പെണ്‍കുഞ്ഞ് ശസ്ത്രക്രിയയിലൂടെ തിരികെ ജീവിതത്തിലേക്ക്

  ശരീരത്തിന് പുറത്ത് ഹൃദയവുമായി ജനിച്ച പെണ്‍കുഞ്ഞ് ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക്. ലെസ്റ്ററിലെ ഗ്ലെന്‍ഫീല്‍ഡ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്. ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയ നടത്തിയാണ് വാനെലോപ് ഹോപ് വില്‍കിന്‍സ് എന്ന കുഞ്ഞിനെ തിരികെ ജീവിതത്തിലേക്ക് ഡോക്ടര്‍മാര്‍ എത്തിച്ചത്. എക്ടോപ്പിയ കോര്‍ഡിസ് എന്ന അപൂര്‍വ വൈകല്യമായിരുന്നു കുഞ്ഞിന് ഉണ്ടായിരുന്നത്. ശരീരത്തിനു പുറത്ത് ഹൃദയം കാണപ്പെടുന്ന ഈ അവസ്ഥയില്‍ ജനിക്കുന്ന കുഞ്ഞിനെ രക്ഷിച്ചെടുക്കുന്നത് യുകെയില്‍ ആദ്യമായാണെന്നാണ് കരുതുന്നത്. കുട്ടികളുടെ ഹൃദയരോഗങ്ങള്‍ക്കായുള്ള സ്പെഷ്യലിസ്റ്റ് ആശുപത്രിയാണ് ഗ്ലെന്‍ഫീല്‍ഡ് ഹോസ്പിറ്റല്‍. … Read more

ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിക്കാന്‍ അമേരിക്ക; പുതിയ ബഹിരാകാശ നയത്തിന് ട്രംപിന്റെ അനുമതി

പതിറ്റാണ്ടുകള്‍ക്ക് ശേഷം ചന്ദ്രനിലേക്ക് മനുഷ്യനെ അയയ്ക്കാന്‍ അമേരിക്ക തയ്യാറെടുക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് ബഹിരാകാശ ഏജന്‍സിയായ നാസ ദൗത്യം പുനരാരംഭിക്കുന്നത്. മനുഷ്യരെയും വഹിച്ചുള്ള ബഹിരാകാശ പര്യവേക്ഷണ ദൗത്യങ്ങള്‍ വീണ്ടും ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നയത്തില്‍ ട്രംപ് കഴിഞ്ഞദിവസം ഒപ്പുവെച്ചിരുന്നു. ചന്ദ്രനിലേക്കും പിന്നീട് ചൊവ്വയിലേക്കും മനുഷ്യനെ എത്തിക്കാനുള്ള നയത്തിനാണ് ട്രംപ് ഭരണകൂടം അനുമതി നല്‍കിയത്. 1972 ശേഷം ചന്ദ്രനില്‍ അമേരിക്കന്‍ ബരിഹാകാശ സഞ്ചാരികളെ വീണ്ടും എത്തിക്കാനുള്ള നടപടികളുടെ തുടക്കമെന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്. ഇത്തവണ ചന്ദ്രനില്‍ പതാക … Read more

യു.എസില്‍ കുടിയേറ്റ നിയമം കൂടുതല്‍ കര്‍ക്കശമാക്കാന്‍ ട്രംപ്

  ന്യൂയോര്‍ക്കിലെ തിരക്കേറിയ ബസ്സ്‌റ്റേഷനില്‍ സ്േഫാടനം നടന്നതിന്റെ പശ്ചാത്തലത്തില്‍ കുടിയേറ്റ നിയമം കര്‍ക്കശമാക്കാനൊരുങ്ങി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സ്‌ഫോടനത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. ബംഗ്ലാദേശില്‍നിന്ന് 2011ല്‍ യു.എസിലെത്തിയ അഖായിദ് (27) ആണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. െഎ.എസ് അനുഭാവിയാണ് അഖായിദെന്ന് ന്യൂയോര്‍ക് പൊലീസ് പറയുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്തെ കുടിയേറ്റനയം പരിഷ്‌കരിക്കണെമന്ന് ട്രംപ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. ബന്ധുക്കളുടെ സ്‌പോണ്‍സര്‍മാരാകാന്‍ കുടിയേറ്റക്കാര്‍ക്ക് നിലവിലുള്ള അവകാശം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള ഭേദഗതികളാണ് ട്രംപ് നിര്‍ദേശിച്ചത്. അകായതുല്ല യു.എസിലെത്തിയതും ഈ നയം വഴിയാണെന്നും ദേശീയ … Read more