62 നില കെട്ടിടത്തിന്റെ മുകളില്‍ തൂങ്ങിക്കിടന്നുള്ള സാഹസിക പ്രകടനത്തിനിടെ യുവാവ് താഴെ വീണു മരിച്ചു

  സുരക്ഷാ സജ്ജീകരണങ്ങളൊന്നുമില്ലാതെ 62നിലക്കെട്ടിടത്തിനു മുകളില്‍ തൂങ്ങിക്കിടന്ന് പുള്‍ അപ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് മരിച്ചു. ചൈനീസ് സൂപ്പര്‍മാന്‍ എന്നറിയപ്പെടുന്ന വൂ യോങ്നിങ് എന്ന ഇരുപത്താറുകാരനാണ് അഭ്യാസത്തിനിടെ വീണുമരിച്ചത്. ബഹുനിലക്കെട്ടിടങ്ങളുടെ മുകളില്‍നിന്നുള്ള അഭ്യാസപ്രകടനങ്ങളുടെ വീഡിയോകളിലൂടെ ഏറെ പ്രശസ്തനായിരുന്നു വൂ. ഹുനാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ചാങ്ഷയിലെ കെട്ടിടത്തിനു മുകളില്‍നിന്നാണ് അഭ്യാസത്തിനിടെ വൂ വീണത്. നവംബര്‍ എട്ടിനായിരുന്നു സംഭവം. കെട്ടിടത്തിനു മുകളില്‍നിന്ന് വു വീഴുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞമാസം മുതല്‍ ചൈനീസ് സാമൂഹിക മാധ്യമമായ വെയ്ബോയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ മരണം … Read more

ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യ ഏറ്റവും പിന്നില്‍

  ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യ ബഹുദൂരം പിന്നില്‍. അമേരിക്കയും യു.കെയും ചൈനയും അടക്കമുള്ള വന്‍ കക്ഷികള്‍ മാത്രല്ല സാമ്പത്തിക സാമൂഹിക നിലയില്‍ ഇന്ത്യയോളമെത്താത്ത കൊച്ചു രാജ്യങ്ങളില്‍ പലയിടങ്ങളിലും ഇന്റര്‍നെറ്റിന് ഇവിടത്തേക്കാള്‍ വേഗതയുണ്ട്. ഫിക്സഡ് ബ്രോഡ്ബാന്‍ഡ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യ 78ാം സ്ഥാനത്താണ്. സ്പീഡ് ടെസ്റ്റ് ഗ്ലോബര്‍ ഇന്‍ഡക്സ് പുറത്തുവിട്ട കണക്കു പ്രകാരമാണ് ഇത്. മൊബൈല്‍ ബ്രോഡ്ബാന്‍ഡില്‍ ഒരു സെക്കന്‍ഡില്‍ 62.66 എംബി ശരാശരി ഡൗണ്‍ലോഡ് സ്പീഡുള്ള നോര്‍വേയാണ് ലോകത്തില്‍ ഒന്നാമത്. 109ാമതനായ ഇന്ത്യയില്‍ ശരാശരി വേഗത … Read more

ആറാം വയസില്‍ യു ട്യൂബിലൂടെ കോടീശ്വരനായി യുഎസ് ബാലന്‍

  കുട്ടികള്‍ കളിപ്പാട്ടങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ്. പക്ഷേ കളിപ്പാട്ടങ്ങളിലൂടെ ദശലക്ഷക്കണക്കിനു ഡോളര്‍ സമ്പാദിക്കുന്ന കുട്ടികളെ അധികമാര്‍ക്കും പരിചയമുണ്ടാകില്ല. യുഎസില്‍നിന്നുള്ള ആറ് വയസുകാരന്‍ റയാനെ പരിചയപ്പെടാം. കളിപ്പാട്ടങ്ങളും മിഠായികളും യു ട്യൂബിലൂടെ അവലോകനം ചെയ്തു കൊണ്ടു റയാന്‍ സമ്പാദിച്ചത് ലക്ഷങ്ങളാണ്. മാത്രമല്ല, ഫോബ്സിന്റെ ആഗോള പട്ടികയിലിടം പിടിക്കുകയും ചെയ്തു. ഫോബ്സിന്റെ ‘ 2017-ലെ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിച്ച യു ട്യൂബ് താരം’ എന്ന വിശേഷണത്തിനാണ് റയാന്‍ അര്‍ഹനായത്. റയാന്‍ ടോയ്സ് റിവ്യു എന്ന പേരില്‍ നാലാം വയസിലാണ് റയാനു … Read more

ന്യൂയോര്‍ക്കില്‍ ഭീകരാക്രമണം; ചാവേറായി പൊട്ടിത്തെറിച്ച ബംഗ്ലാദേശ് വംശജന്‍ ഗുരുതര പരിക്കോടെ പിടിയില്‍

  അമേരിക്കയെ ഞെട്ടിച്ചു ന്യൂയോര്‍ക്ക് നഗരത്തില്‍ വീണ്ടും ഭീകരാക്രമണം. ബംഗ്ലാദേശ് വംശജന്‍ നടത്തിയ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. മാന്‍ഹട്ടനു സമീപം ടൈംസ് സ്‌ക്വയറിലെ തിരക്കേറിയ ബസ് ടെര്‍മിനലിലാണ് പൊട്ടിത്തെറി നടന്നത്. ഏറെ തിരക്കുള്ള ടൈംസ് സ്‌ക്വയറിലെ പോര്‍ട് അതോറിറ്റി ബസ് ടെര്‍മിനലില്‍ തിങ്കളാഴ്ച രാവിലെയാണ് പൊട്ടിത്തെറിയുണ്ടായത്. ശരീരത്തില്‍ ബോംബ് ധരിച്ചെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ ചാവേറിന് ഗുരുതരമായി പരുക്കേറ്റു. ശരീരത്തില്‍ വയറുകള്‍ ഘടിപ്പിച്ച നിലയില്‍ ചാവേറിനെ ന്യൂയോര്‍ക്ക് സിറ്റി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. … Read more

വിരാട് കൊഹ്ലിയും നടി അനുഷ്‌കാ ശര്‍മയും വിവാഹിതരായി; വിവാഹത്തിന് ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികള്‍ മാത്രം

  ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും വിവാഹിതരായി. ഇറ്റലിയിലെ മിലാനില്‍ വച്ച് തിങ്കളാഴ്ചയായിരുന്നു താരങ്ങളുടെ വിവാഹം. ചടങ്ങില്‍ ഇരു വരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തന്റെ തിരക്കിട്ട ക്രിക്കറ്റ് ജീവിതത്തിന് ചെറിയ വിരാമമിട്ട് കൊഹ്ലി ഇറ്റലിയിലേക്ക് തിരിച്ചപ്പോള്‍ തന്നെ ഇരുവരും തമ്മിലുള്ള വിവാഹം നടക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ വിവാഹം സംബന്ധിച്ച ഒരു വിധത്തിലുള്ള വെളിപ്പെടുത്തലുകളും ഇരുവരും നടത്തിയിരുന്നില്ല. ഇരുവരുടെയും വിവാഹം ഉടനുണ്ടെന്ന് ഇവരുമായി … Read more

കോണ്ഗ്രസില് ഇനി രാഹുല് യുഗം: 16ന് അധ്യക്ഷനായി ചുമതല ഏറ്റെടുക്കും

  കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ എതിരില്ലാതെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് മൂന്നിന് അവസാനിച്ചതോടെയാണ് രാഹുല്‍ പാര്‍ട്ടി അധ്യക്ഷനായത്. ഔദ്യോഗിക പ്രഖ്യാപനം ഡിസംബര്‍ 16ന് ഉച്ചക്ക് 11 മണിക്ക് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാനും വരണാധികാരിയുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എതിര്‍ സ്ഥാനാര്‍ഥികള്‍ ഇല്ലാത്തതിനാല്‍ വോെട്ടടുപ്പ് ആവശ്യമായി വന്നില്ല. എന്നാല്‍, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് പത്രിക പിന്‍വലിക്കല്‍ ദിവസം വരെ കാത്തിരുന്നത്. ഈ മാസം നടക്കുന്ന … Read more

ജെറുസലേം തലസ്ഥാനമാറ്റം; പലസ്തീന്‍ ജനത യാഥാര്‍ത്ഥ്യമുള്‍ക്കൊള്ളണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

  ഇസ്രയേലിന്റെ തലസ്ഥാന മാറ്റ വിഷയുമായി ബന്ധപ്പെട്ട് പലസ്തീന്‍ ജനത യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ തയാറാകാണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച് തങ്ങളുടെ എംബസി അങ്ങോട്ട് മാറ്റാന്‍ തീരുമാനിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിയെ തുടര്‍ന്ന് മേഖലയിലുണ്ടായ സംഘര്‍ഷം തുടരുന്നതിനിടെയാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്. പലസ്തീന്‍ ജനത യഥാര്‍ഥ്യം ഉള്‍ക്കൊള്ളണം. അധികം വൈകാതെ അവര്‍ക്ക് തീരുമാനം അംഗീകരിക്കേണ്ടി വരും. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റ് … Read more

ഐ എസിനെതിരായ വിജയം ആഘോഷിച്ച് ഇറാഖ് സൈന്യം

  ഐ.എസിന്റെ അവസാന താവളവും പിടിച്ചടക്കി ഭീകരരെ കെട്ടുകെട്ടിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇറാഖ് ജനതയും സൈന്യവും. വിജയാഘോഷത്തിന്റെ ഭാഗമായി ഇറാഖ് സൈന്യം പരേഡ് നടത്തി. ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയില്‍ സൈനിക പരേഡ് നടത്തിയത്. ഐ.എസിനെതിരായ പോരാട്ടം അവസാനിപ്പിച്ചതായി ശനിയാഴ്ച ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രഖ്യാപിച്ചിരുന്നു. 2014 നു ശേഷം ഐ.എസ് പിടിച്ചടക്കിയ ഓരോ ഇറാഖീ പ്രദേശവും 2015 ല്‍ തുടങ്ങിയ സൈനിക ഓപ്പറേഷനില്‍ തിരിച്ചുപിടിക്കുകയായിരുന്നു. ഐഎസുമായുള്ള നേരിട്ടുള്ള യുദ്ധം തങ്ങള്‍ ഇപ്പോള്‍ അവസാനിപ്പിക്കുകയാണ്. എന്നാല്‍ … Read more

ദംഗല്‍ നായിക സൈറ വസീമിന് നേരെയുണ്ടായ ലൈംഗികാതിക്രമം; ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്ന് യാത്രക്കാരന്റെ വിശദീകരണം

  ബോളിവുഡിലെ യുവനടിയെ വിമാനത്തില്‍ വെച്ച് അപമാനിച്ചയാളെ മുംബൈ പോലീസ് അറസ്റ്റു ചെയ്തു. മുംബൈയിലെ ബിസിനസ്സുകാരനായ വികാസ് സച്ചദേവ്(39)ആണ് അറസ്റ്റിലായത്. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യാത്രികന്റെ പേരില്‍ 354-ാം വകുപ്പുപ്രകാരം (സ്ത്രീയെ അപമാനിക്കാന്‍ മനഃപൂര്‍വമായ ശ്രമം) കേസെടുത്തിട്ടുണ്ട്. വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് നടി ഇന്‍സ്റ്റാഗ്രാമിലൂടെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സാമൂഹികമാധ്യമങ്ങള്‍ വഴി ദുരനുഭവം പങ്കുവെച്ച പതിനേഴുകാരിയായ നടിയുടെ മൊഴി മുംബൈ പോലീസ് രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്‌സോ നിയമപ്രകാരം ആണ് കേസെടുത്തത്. … Read more

ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ ഷിക്കാഗോയില്‍ അജ്ഞാതരുടെ വെടിവെപ്പ്; ഗുരുതരമായി പരുക്കേറ്റ യുവാവ് ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍

  ഹൈദരാബാദ് സ്വദേശിയായ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിക്ക് ഷിക്കാഗോയില്‍വച്ച് വെടിയേറ്റതായി ബന്ധുക്കള്‍. ഡെവ്രി യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയ്‌സില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ മുഹമ്മദ് അക്ബര്‍ (30) നാണ് വെടിയേറ്റത്. വെടിയേറ്റതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവാവ് യുഎസിലെ ഷിക്കാഗോയില്‍ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടം നടത്തുന്നു. ഷിക്കാഗോയ്ക്ക് സമീപമുള്ള അല്‍ബാനി പാര്‍ക്കില്‍ ലോട്ടില്‍ ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് അക്രമം നടന്നതെന്നാണ് പ്രാഥമിക വിവരം. ശനിയാഴ്ച രാവിലെയായിരുന്നു വെടിവെപ്പ് നടന്നതെന്ന് ഹൈദരാബാദിലുള്ള കുടുംബം പറയുന്നു. തര്‍ക്കത്തിനൊടുവില്‍ അജ്ഞാതരായ വ്യക്തികള്‍ യുവാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയൊച്ച … Read more