കുടുംബം മുഴുവന്‍ ഒരു ബൈക്കില്‍; കാഴ്ച കണ്ട പൊലീസ് ഇവരെ തൊഴുതു നിന്നു

  രണ്ടില്‍ക്കൂടുതല്‍ ആളുകള്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യരുതെന്നാണ് ട്രാഫിക് നിയമം. എന്നാല്‍ ഒരു കുടുംബം മുഴുവന്‍ ഒരു ബൈക്കില്‍ യാത്ര ചെയ്താല്‍ അവരുടെ ധൈര്യത്തിനു മുന്നില്‍ തൊഴുതു നില്‍ക്കാനെ ഏതൊരു പൊലീസു കാരനും സാധിക്കു. ഹൈദരാബാദിലാണ് സംഭവം നടന്നത്. ഭാര്യയെയും മൂന്നു മക്കളെയും ഒരുമിച്ചിരുത്തിയാണ് യുവാവ് പൊലീസിന് മുന്‍പിലേക്ക് വന്നത്. എന്നാല്‍ ഇവരെ കണ്ടപ്പോള്‍ തൊഴുതു നില്‍ക്കുകയാണ് പൊലീസ് ചെയ്തത്. ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. രണ്ട് ആണ്‍മക്കളെ ബൈക്കിന്റെ മുന്നിലും ഭാര്യയെയും മകളെയും … Read more

സ്പെയിനില്‍ നിന്നും കാറ്റലോണിയ സ്വാതന്ത്ര്യമായി, അന്തിമ പ്രഖ്യാപനം പിന്നീട്

  സ്വയംഭരണ പ്രവിശ്യയായ കാറ്റലോണിയ സ്പെയിനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ജനഹിതം മാനിച്ചുള്ള പ്രഖ്യാപനമാണിതെന്ന് പ്രസിഡന്റ് കാര്‍ലസ് പുജ്ഡമൊന്‍ വ്യക്തമാക്കി. പ്രഖ്യാപനം സ്പെയിന്‍ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്പെയിനെ വിഭജിക്കരുതെന്നും ഐക്യം നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസവും ലക്ഷങ്ങള്‍ പങ്കെടുത്ത റാലികള്‍ നടന്നിരുന്നു. പുജ്ഡമൊനെ ജയിലില്‍ അടയ്ക്കണമെന്നത് അടക്കമുള്ള മുദ്രാവാക്യങ്ങളാണ് റാലിയില്‍ പങ്കെടുത്തവര്‍ മുഴക്കിയത്. പിന്നാലെയാണ് സ്വാതന്ത്ര്യ പ്രഖ്യാപനം. സ്‌പെയിനിന്റെ വടക്കുകിഴക്കന്‍ പ്രദേശത്ത് ഫ്രാന്‍സിനോട് ചേര്‍ന്നുകിടക്കുന്ന സ്വയംഭരണ പ്രവിശ്യയാണ് കാറ്റലോണിയ. സമ്പന്നരുടെ കേന്ദ്രമായറിയപ്പെടുന്ന കാറ്റലോണിയ സ്പാനിഷ് സമ്പദ് ഘടനയുടെ … Read more

റഞ്ചി കുര്യാക്കോസിന് സ്വീകരണം നല്‍കി.

മെല്‍ബണ്‍ : ആസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ക്ഷണപ്രകാരം ഇന്ത്യയില്‍ നിന്നെത്തിയ ആറ് പത്രപ്രവര്‍ത്തകരില്‍ മലയാളിയും മലയാള മനോരമ ലേഖകനുമായ റഞ്ചി കുര്യാക്കോസിന് മെല്‍ബണിലെ മലയാളി സുഹൃത്തുകള്‍ കോക്കനാട്ട് ലഗൂണ്‍ റെസ്റ്ററാന്റില്‍ സ്വീകരണം നല്‍കി. തിരുവല്ലം ഭാസി ,ബിജോ കുന്നുംപുറത്തു , അശോക് മാത്യു , വര്‍ഗീസ് ജോണ്‍ ,അരുണ്‍ മാത്യു ,ദിലീപ് രാജേന്ദ്രന്‍, സോജന്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.   എബി പൊയ്ക്കാട്ടില്‍  

കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു; 10 മരണം, 1500 ഓളം കെട്ടിടങ്ങള്‍ അഗ്‌നിക്കിരയായി

  കാലിഫോര്‍ണിയയില്‍ കാട്ടുതീ പടര്‍ന്ന് 10 മരണം. കാറ്റു മൂലം കാട്ടു തീ നാട്ടിലേക്ക് പടര്‍ന്നാണ് വടക്കന്‍കാലിഫോര്‍ണിയയില്‍ അപകടമുണ്ടായത്. 1500ഓളം കെട്ടിടങ്ങള്‍ അഗ്‌നിബാധയില്‍ കത്തി നശിച്ചു. വൈന്‍ ഉത്പാദനത്തിന് പേരുകേട്ട വടക്കന്‍ കാലിഫോര്‍ണിയയിലെ വൈന്‍കണ്‍ട്രിയാണ് കാട്ടു തീയില്‍ അവസാനമായി കത്തിയമര്‍ന്നത്. തീ നിയന്ത്രണവിംധയമാക്കാന്‍ ശ്രമം തുടരുകയാണ്. 5000 ഏക്കറോളം മുന്തിരിത്തോട്ടം തീപിടിത്തത്തില്‍ കത്തി നശിച്ചുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. നാപയും സനോമയും ഉള്‍പ്പെടെ എട്ട് കൌണ്ടികളില്‍ ഗവര്‍ണ്ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതുവരെ പത്തുപേരുടെ മരണം സ്ഥിരീകരിച്ചതായി സനോമ … Read more

വരും വര്‍ഷങ്ങളില്‍ യൂറോപ്പിലൂടെയുള്ള വിമാനയാത്രയിലെ കുലുക്കം മൂന്നിരട്ടിയാകുമെന്ന് പഠനം

  വരും വര്‍ഷങ്ങള്‍ വൈമാനികയാത്രികര്‍ക്ക് അത്രത്തോളം സുഖകരമല്ലാത്ത അനുഭവങ്ങളായിരിക്കും സമ്മാനിക്കുകയെന്ന് പഠനം. ആകാശത്തുവെച്ച് വിമാനങ്ങള്‍ക്ക് അനുഭവപ്പെടുന്ന കുലുക്കം 2050 ആകുമ്പോഴേക്കും നിലവിലുള്ളതിന്റെ മൂന്നിരട്ടിയായി വര്‍ധിക്കുമെന്നാണ് കണ്ടെത്തല്‍. കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ ഊഷ്മാവിലുണ്ടാകുന്ന വര്‍ധനയുമാണ് വിമാനത്തിലെ യാത്ര പേടി സ്വപ്നമാക്കി മാറ്റുക. അന്തരീക്ഷത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും മനസിലാക്കി മുന്നറിയിപ്പ് സംവിധാനങ്ങളൊരുക്കുക മാത്രമാണ് ഈ പ്രതിസന്ധി മറികടക്കാനായി ഉയരുന്ന നിര്‍ദ്ദേശം. റീഡിംങ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍. 2050-80 കാലമാകുമ്പോഴേക്കും നിലവിലെ സാങ്കേതിക വിദ്യയില്‍ മുന്നോട്ടുപോയാല്‍ വിമാനയാത്രയിലെ … Read more

30,000 അടി ഉയരത്തില്‍ പൈലറ്റ് കോക്പിറ്റില്‍ കുഴഞ്ഞു വീണു; യാത്രക്കാര്‍ മരണം മുന്നില്‍ കണ്ടു

  വിമാനം പറത്തിക്കൊണ്ടിരിക്കുമ്പോള്‍ പൈലറ്റിന് എന്തെങ്കിലും സംഭവിച്ചാല്‍ എന്തായിരിക്കും അവസ്ഥ?. വിമാനത്തില്‍ യാത്ര ചെയ്യുന്നവരെ പ്രതിസന്ധിയിലാക്കുന്ന കാര്യമാണിത്. രണ്ടു പൈലറ്റുമാരുണ്ടെങ്കിലും പ്രധാന പൈലറ്റിന് അസുഖം ബാധിച്ചാല്‍ എന്താകും സംഭവിക്കുക? കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ ന്യൂകാസ്റ്റില്‍ നിന്ന് സൈപ്രസിലേക്ക് പുറപ്പെട്ടതായിരുന്നു തോംസണ്‍ ഹോളിഡേയ്‌സിന്റെ ഫ്‌ലൈറ്റ് നമ്പര്‍ 1714. ഇതിലെ യാത്രക്കാര്‍ക്ക് നേരിടേണ്ടിവന്നത് ഇതുപോലൊരു പ്രതിസന്ധിയായിരുന്നു. ന്യൂകാസ്റ്റില്‍ നിന്ന് പറന്നുയര്‍ന്ന ഫ്‌ലൈറ്റിന്റെ ആദ്യ 15 മിനിറ്റുകള്‍ ശാന്തപൂര്‍ണ്ണമായിരുന്നു. പിന്നീടാണ് കോക്പിറ്റിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുമായി പായുന്ന ഫ്‌ലൈറ്റ് ക്രൂവിനെ യാത്രക്കാരില്‍ ഒരാള്‍ … Read more

ദില്ലിയിലെ ദീപാവലി ആഘോഷങ്ങളിലെ വെടിക്കെട്ടിന് സുപ്രിം കോടതിയുടെ നിരോധനം

  ദീപാവലി ആഘോഷങ്ങളില്‍ ദില്ലിയില്‍ വെടിക്കെട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് സുപ്രിം കോടതി പുറപ്പെടുവിച്ചു. നവംബര്‍ ഒന്നു വരെ വെട്ടിക്കോപ്പുകള്‍ വില്‍ക്കുന്നതിനാണ് കോടതി നിരോധനം ഏര്‍പ്പെടുത്തിയത്. തലസ്ഥാന നഗരിയിലാണ് വില്‍പനയ്ക്ക് നിരോധനമുള്ളത്. ആഘോഷത്തിന് വെടിമരുന്നുകള്‍ ഉപയോഗിക്കുന്നത് വലിയ തോതിലുള്ള അന്തരീക്ഷ മലിനീകരമാണ് ദില്ലിയിലും സമീപ പ്രദേശങ്ങളിലും ഉണ്ടാക്കുന്നത്. ഇത് തടയുന്നതിനുവേണ്ടിയാണ് ദീപാവലിയോട് അനുബന്ധിച്ച് ഇവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ദീപാവലിക്കാലത്ത് പടക്കങ്ങള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് ദില്ലിയിലെ മൂന്ന് കോളേജ് വിദ്യാര്‍ത്ഥികളാണ് സുപ്രിം കോടതിയെ സമീപിച്ചത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡും … Read more

കേന്ദ്ര സര്‍വകലാശാലകളുടെ പേരില്‍ നിന്നും മതപരമായ പരാമര്‍ശങ്ങള്‍ എടുത്തുകളയാന്‍ നിര്‍ദ്ദേശം

  കേന്ദ്ര സര്‍വകലാശാലകളുടെ പേരില്‍ നിന്നും മതപരമായ പരാമര്‍ശങ്ങള്‍ എടുത്തുകളയാന്‍ യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മീഷന്റെ നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായി അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ നിന്നും മുസ്ലിം എന്നതും, ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്നും ഹിന്ദു എന്നതും എടുത്തുമാറ്റാന്‍ സര്‍വകലാശാലകളോട് അവശ്യപ്പെട്ടു. പേരുകളില്‍ മത പരമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നത് മതേതരത്വ കാഴ്ചപ്പാടുകളെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നിര്‍ദ്ദേശം. കേന്ദ ഗവണ്‍മെന്റിനു കീഴിലുള്ള പത്ത് സര്‍വകലാശാലകളിലെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച സമിതിയാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. അലിഗഢ് സര്‍വ്വകലാശാലയില്‍ … Read more

രാജ്യത്തെ ധനസ്ഥിതി പരിതാപകരമായ അവസ്ഥയിലെന്ന് റിസര്‍വ് ബാങ്ക് സര്‍വ്വെ

  രാജ്യത്തെ സാമ്പത്തിക സ്ഥിതി ശുഭാപ്തി വിശ്വാസം നല്‍കുന്നില്ലെന്ന് റിസര്‍വ്വ ബാങ്ക് സര്‍വ്വെ. സര്‍വ്വയില്‍ പങ്കെടുത്ത് ഭൂരിപക്ഷം പേരും നിലവിലെ സ്ഥിതിയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നില്ലെന്നും ആര്‍ബിഐ സര്‍വ്വെ വ്യക്തമാക്കി. തൊഴില്‍ മേഖലയിലും ഉപഭോക്താക്കള്‍ക്കിടയിലും നിലവിലെ സ്ഥിതി ആത്മവിശ്വാസം നല്‍കുന്നതല്ലെന്ന് സര്‍വ്വെയില്‍ പ്രതിഫലിക്കുന്നതായി ദി സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ രാജ്യത്തുളള സാമ്പത്തികസ്ഥിതി ശുഭകരമല്ലെന്നാണ് പരക്കെയുളള ധാരണയെന്നും തുടര്‍ച്ചയായ നാലു പാദങ്ങളിലും ധനസ്ഥിതി മോശം അവസ്ഥയാണ് കാണിക്കുന്നതെന്നും ആര്‍ബിഐ വ്യക്തമാക്കി. ഈ അവസ്ഥ ഇപ്പോഴും തുടരുകയാണെന്ന് ഒക്ടോബര്‍ 4 … Read more

റിച്ചാര്‍ഡ് എച്ച് തെയ്ലറിന് സാമ്പത്തിക ശാസ്ത്ര നൊബേല്‍

  2017 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം റിച്ചാര്‍ഡ് എച്ച് താലറിന്. അമേരികക്കന്‍ എക്കണോമിസ്റ്റാണ് രിച്ചാര്‍ഡ് എച്ച് താലര്‍. വ്യക്തികളുടെ സാമ്പത്തിക തീരുമാനങ്ങളെ സ്വാധീനിക്കുന്ന മനഃശാസ്ത്ര, സാമൂഹിക, വൈകാരിക ഘടകങ്ങളുമായി ബന്ധപ്പെട്ട ബിഹേവിയറല്‍ ഫിനാന്‍സ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ് റിച്ചാര്‍ഡ്. ഏഴ് കോടിയോളം രൂപയാണ് സമ്മാനമായി ലഭിക്കുക. ഒലിവര്‍ ഹാര്‍ട്ട്, ബെങ്റ്റ് ഹോംസ്ട്രോം എന്നിവര്‍ക്കാണ് കഴിഞ്ഞവര്‍ഷം സാമ്പത്തികശസ്ത്രത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ചത്. സാമ്പത്തിക വിനിയോഗത്തിനുപിന്നിലെ മനഃശാസ്ത്രത്തെക്കുറിച്ച് നടത്തിയ പഠനത്തിനാണ് നൊബേല്‍ സമ്മാനത്തിന് അര്‍ഹനായത്. കരാറില്‍ ഏര്‍പ്പെടുന്നവരുടെ വ്യത്യസ്ത … Read more