ഭീകരരെ നിയന്ത്രിക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടതായി യുഎസ് രഹസ്യാന്വേഷണ മേധാവി; പാക് ഭീകരസംഘടനകള്‍ ഇന്ത്യയില്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നു;

  പാക് ഭീകരസംഘടനകള്‍ ഇന്ത്യയില്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി അമേരിക്ക. യുഎസ് സെനറ്റിലെ ഇന്റലിജന്‍സ് സെലക്ട് കമ്മിറ്റിയില്‍ സംസാരിക്കവെ, യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാനിയേല്‍ കോട്‌സ് അറിയിച്ചതാണ് ഇക്കാര്യം. ലോകം നേരിടുന്ന ഭീഷണികള്‍ എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് ഡാനിയേല്‍ കോട്‌സ് ഇക്കാര്യം അറിയിച്ചത്. ഭീകരസംഘടനകളെ നിയന്ത്രിക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടു. പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘനകള്‍ ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. ഈ വര്‍ഷം തുടര്‍ച്ചായി ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ മേഖലയിലെ സമാധാനാന്തരീക്ഷത്തിന് വന്‍ ഭീഷണിയാണ്. … Read more

ട്രാന്‍സ്ജെന്‍ഡര്‍ പുരോഹിതരുടെ കുര്‍ബാന; സംഭവം ക്യൂബയില്‍

ക്യൂബയില്‍ ചരിത്രം കുറിച്ച് ട്രാന്‍സ്ജെന്‍ഡര്‍ പുരോഹിതരുടെ വിശുദ്ധ കുര്‍ബാന. ക്യൂബയിലെ മതന്‍സാസിലുള്ള മെട്രോപൊളിറ്റന്‍ കമ്മ്യൂണിറ്റി ചര്‍ച്ചിലാണ് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ പുരോഹിതരുടെ കുര്‍ബാന നടന്നത്. ക്രൈസ്തവ സഭകളില്‍ പുരോഹിതരായി സ്ത്രീകള്‍ വരുന്നതടക്കമുള്ള കാര്യങ്ങളിലും ക്രൈസ്തവ സഭാ നേതൃത്വത്തിലെ സ്ത്രീ പങ്കാളിത്തം സംബന്ധിച്ചുമൊക്കെ ചര്‍ച്ചകള്‍ തുടരുന്നതിന് ഇടയിലാണ് ഈ പുതിയ ക്യൂബന്‍ വിപ്ലവം. ബ്രസീല്‍, യുഎസ്, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള ട്രാന്‍സ്ജെന്‍ഡര്‍ പുരോഹിതര്‍ കുര്‍ബാനയില്‍ പങ്കെടുത്തു. പള്ളി ലൈംഗിക ന്യൂനപക്ഷത്തിന്റെ പ്രതീകമായ മഴവില്‍ നിറമുള്ള കൊടികളാല്‍ അലങ്കരിച്ചിരുന്നു. … Read more

ആമസോണിലൂടെ ചാണക വില്‍പ്പന ആരംഭിച്ചു

ഇന്ത്യയില്‍ ഇപ്പോള്‍ പശുവിനും ചാണകത്തിനും നല്ല മാര്‍ക്കറ്റാണ്. ഓണ്‍ലൈനിലൂടെ ചാണകം വാങ്ങാനുള്ള സംവിധാനത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. രാജസ്ഥാനില്‍ നിന്നുള്ള മൂന്ന് യുവ ക്ഷീരകര്‍ഷകരാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ വാണീജ്യ സൈററായ ആമസോണിലൂടെ ചാണകവില്‍പ്പന ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസമായി തങ്ങള്‍ ആമസോണിലൂടെ ചാണകം വില്‍ക്കുന്നുണ്ടെന്ന് കോട്ടയിലെ എപിഇഐ ഓര്‍ഗാനിക് ഫുഡ്സിന്റെ മൂന്ന് ഡയറക്ടര്‍മാരില്‍ ഒരാളായ അമന്‍പ്രീത് സിംഗ് പറയുന്നു. വൃത്താകൃതിയില്‍ പരത്തിയെടുത്ത ചാണക വറളികള്‍ ഉണക്കിയാണ് ഓണ്‍ലൈന്‍ വഴി വിപണനം നടത്തുന്നത്. 12 എണ്ണത്തിന് 120 രൂപയാണ് വില. … Read more

ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ദേഹപരിശോധന ഒഴിവാക്കി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം

രാജ്യാന്തര വിമാനത്താവളത്തില്‍ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ദേഹപരിശോധന ഒഴിവാക്കും. സംശയാസ്പദ സാഹചര്യങ്ങളില്‍ മാത്രമേ ഇവര്‍ക്ക് പരിശോധനയുണ്ടാകൂവെന്ന് ദുബൈ വിമാനത്താവളം കസ്റ്റംസ് അധികൃതൃര്‍ വ്യക്തമാക്കി. ദുബൈ വിമാനത്താവളത്തിലെ കസ്റ്റംസ് പാസഞ്ചേഴ്സ് ഓപറേഷന്‍ ഡിപ്പാര്‍ട്മെന്റ് ഡയറക്ടര്‍ ഇബ്റാഹീം അല്‍ കമാലി അറിയിച്ചു. ദേഹ പരിശോധനമൂലം ഗര്‍ഭിണികള്‍ക്ക് യാതൊരു തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും നേരിടരുത്. സന്തോഷകരവും ആയാസരഹിതവുമായ യാത്ര അനുഭവിക്കാന്‍ സഞ്ചാരികള്‍ക്ക് സാധിക്കണം. ആവശ്യമെങ്കില്‍ പരിശോധ നടത്താന്‍ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥകളും സാങ്കേതിക സംവിധാനങ്ങളും വിമാനത്താവളങ്ങളിലുണ്ട്. യാത്രയില്‍ രക്ഷിതാക്കള്‍ക്കുകൂടിയുള്ള പ്രയാസം ഒഴിവാക്കാനാണ് കുട്ടികള്‍ക്ക് … Read more

പ്ലാസ്റ്റിക്കിനെ ഇന്ധന രൂപത്തിലേക്ക് മാറ്റി സിറിയക്കാര്‍; 100 കിലോ പ്ലാസ്റ്റിക്കില്‍നിന്ന് 85 ലിറ്റര്‍ പെട്രോള്‍ ഉണ്ടാക്കാമെന്ന് അവകാശവാദം

പ്ലാസ്റ്റിക്കിനെ ഇന്ധന രൂപത്തിലേക്ക് മാറ്റി സിറിയക്കാരുടെ പുതിയ പരീക്ഷണം. ജീവിക്കാനുള്ള ഇന്ധനം കിട്ടാതായപ്പോഴാണ് സിറിയക്കാര്‍ പുതിയ പരീക്ഷണം നടത്തിയത്. പ്ലാസ്റ്റിക് മാലിന്യത്തെ, തനിനാടന്‍ രീതിയില്‍ സംസ്‌കരിക്കാന്‍ ശ്രമിച്ചത് വിജയിക്കുകയായിരുന്നു. 100 കിലോ പ്ലാസ്റ്റിക്കില്‍നിന്ന് 85 ലിറ്റര്‍ പെട്രോള്‍ ഉണ്ടാക്കാമെന്നാണ് സിറിയക്കാരുടെ ഭാഷ്യം.യുദ്ധവും ദുരിതവും സര്‍ക്കാരിന്റെ നിയന്ത്രണങ്ങളും ചേര്‍ന്നപ്പോള്‍ മുഴുപ്പട്ടിണിയിലായി സിറിയന്‍ ഗ്രാമങ്ങള്‍. ഇന്ധനവില പിടിച്ചാല്‍ കിട്ടാത്തത്ര ഉയര്‍ന്നു. കാര്‍ഷികാവശ്യത്തിന് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇന്ധനം കിട്ടാതായി. കൃഷി നശിക്കാതിരിക്കാന്‍ എന്തുചെയ്യുമെന്ന ആലോചനയാണ് പ്ലാസ്റ്റിക്കിനെ പെട്രോളാക്കാനുള്ള ആശയത്തിലെത്തിച്ചത്. മൂന്നുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന … Read more

യൂറോപ്പില്‍ നിന്നുള്ള വിമാനയാത്രക്കാരും ലാപ്‌ടോപ് ഉപയോഗിക്കരുതെന്ന് യുഎസ്

യൂറോപ്പില്‍ നിന്നുള്ള വിമാനയാത്രക്കാര്‍ക്കും യുഎസ് ലാപ്‌ടോപിന് വിലക്ക് ഏര്‍പ്പെടുത്തിയേക്കും. ലാപ്‌ടോപ് അടക്കമുള്ള ഇലക്ടോണിക്‌സ് സാധനങ്ങള്‍ക്ക് വിമാനങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ആലോചിക്കുന്നതായി വകുപ്പ് വക്താവ് അറിയിച്ചു. യുണൈറ്റഡ് എയര്‍ലൈന്‍സ്, അമേരിക്കന്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ്, ഡെല്‍റ്റ എയര്‍ലൈന്‍സ് തുടങ്ങിയ വിമാനങ്ങളിലാണ് ലാപ്‌ടോപും മറ്റ് ഇലക്രോണിക് ഉപകരണങ്ങളുടെയും വിലക്ക് ബാധിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല. കഴിഞ്ഞ മാര്‍ച്ചിലാണ് യുഎഇ, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളില്‍ യുഎസ് ലാപ്‌ടോപിന് വിലക്ക് … Read more

തര്‍ക്കം ഫോണില്‍ പകര്‍ത്തി: ഇന്ത്യക്കാരന്റെ ഫ്‌ലൈറ്റ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തതായി പരാതി

യുണൈറ്റഡ് എയര്‍ലൈന്‍സ് ടിക്കറ്റ് റദ്ദാക്കിയെന്ന് ഇന്ത്യക്കാരന്റെ പരാതി. നവംഗ് ഒസ എന്ന 37കാരനാണ് എയര്‍ലൈന്‍സിനെതിര രംഗത്തെത്തിയിട്ടുള്ളത്. ലഗ്ഗേജിന് അധിക ചാര്‍ജ് ഈടാക്കിയെന്ന് ആരോപിച്ച് എയര്‍ലൈന്‍സ് ഏജന്റുമായി തര്‍ക്കിക്കുന്ന മറ്റൊരു യാത്രക്കാരന്റെ വീഡിയോ ഫോണില്‍ പകര്‍ത്തിയതിനെ തുടര്‍ന്നാണ് സംഭവമെന്ന് ഒസയെ ഉദ്ധരിച്ച് കെഎന്‍ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് വെസ്റ്റ് കോസ്റ്റിലേയ്ക്ക് പോകാന്‍ ബുക്ക് ചെയതിരുന്ന ടിക്കറ്റാണ് യുണൈറ്റഡ് എയര്‍ലൈന്‍സ് റദ്ദാക്കിയിട്ടുള്ളത്. തിങ്കളാഴ്ച സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ന്യൂ ഓര്‍ലിയന്‍സിലേയ്ക്ക് സഞ്ചരിക്കുന്നതിനിടെ യുണൈറ്റഡ് എയര്‍ലൈന്‍സ് അധിക പണം ഈടാക്കിയെന്ന് ആരോപിച്ച് യാത്രക്കാരന്‍ … Read more

100 കോടി ക്യാമറകള്‍, ഏതു ചലനവും ഒപ്പിയെടുക്കാന്‍ അത്യാധുനിക സംവിധാനം; ഭാവിയിലെ നിരീക്ഷണ സംവിധാനം ഇങ്ങനെ

മെട്രോപോളിസ് ഇന്റലിജന്‍സ് വിഡിയോ അനലെറ്റിക്സ് സിസ്റ്റം എന്ന സംവിധാനമാണ് ഭാവിയിലെ നിരീക്ഷണ സംവിധാനവുമായി എന്‍വിഡിയ അവതരിപ്പിക്കുന്നത്. 100 കോടി ക്യാമറകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് നിരീക്ഷണം നടത്താന്‍ കഴിവുള്ള പദ്ധതിയെന്നാണ് എന്‍വിഡിയ ഈ സംവിധാനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. 2020 ആകുമ്പോഴേക്കും എങ്ങനെയായിരിക്കും സിസിടിവികള്‍ പ്രവര്‍ത്തിക്കുകയെന്നതിന്റെ ചെറു വിഡിയോയും എന്‍വിഡിയ പുറത്തിറക്കിയിട്ടുണ്ട്. നഗരത്തിന്റെ പലഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ക്യാമറകളില്‍ നിന്നും 30 കോടി ചിത്രങ്ങളാണ് ഓരോ നിമിഷവും എത്തുക. ഒരു മണിക്കൂറില്‍ 100 ട്രില്യണ്‍ വരും ഇത്. ആകാശത്തു നിന്നും ഡ്രോണുകള്‍ … Read more

ചിക്കന്‍ സൗജന്യമായി ലഭിക്കാന്‍ റിട്വീറ്റുകള്‍ ചെയ്ത് പതിനാറുകാരന്‍ സ്വന്തമാക്കിയത്, ഗിന്നസ് റെക്കോര്‍ഡ്

ചിക്കന്‍ സൗജന്യമായി ലഭിക്കാന്‍ എത്ര റിട്വീറ്റുകള്‍ വേണമെന്ന് ചോദിച്ച് ട്വീറ്റ് ചെയ്ത പതിനാറുകാരന്‍ തീര്‍ത്തത് പുതിയ റെക്കോഡ്. അമേരിക്കക്കാരനായ കാര്‍ട്ടര്‍ വില്‍കേഴ്സണാണ് പുതിയ ട്വിറ്റര്‍ റെക്കോഡിന് ഉടമ. ഏറ്റവും കൂടുതല്‍ റീട്വീറ്റുകള്‍ ലഭിച്ച പോസ്റ്റ് എന്ന ഗിന്നസ് റെക്കോര്‍ഡാണ് ഈ കൗമാരക്കാരന്‍ നേടിയിരിക്കുന്നത്്. ടെലിവിഷന്‍ അവതാരക അല്ലെന്‍ ഡീജനറസിന്റെ പ്രശസ്തമായ ഓസ്‌കര്‍ സെല്‍ഫിയുടെ റെക്കോഡാണ് തന്റെ ‘ചിക്കന്‍ ട്വീറ്റ്’ കൊണ്ട് കാര്‍ട്ടര്‍ മറികടന്നത്. ഫാസ്റ്റ് ഫുഡ് ശൃംഖലയായ വെന്‍ഡിസിനോട് തന്റെ ഇഷ്ട വിഭവമായ ചിക്കന്‍ നഗ്ഗട്ട് ഒരു … Read more

എസ്ബിഐയില്‍ ഇനി സൗജന്യ എടിഎം ഇടപാടില്ല; ഓരോ ഇടപാടിനും 25 രൂപ സര്‍വീസ് ചാര്‍ജ്

എസ്ബിഐയില്‍ ഇനി സൗജന്യ എടിഎം ഇടപാടില്ല. ഓരോ ഇടപാടിനും 25 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും. മുഷിഞ്ഞ നോട്ടുകള്‍ മാറ്റുന്നതിനും സര്‍വീസ് ചാര്‍ജ് ഈടാക്കും. ജൂണ്‍ 1 മുതല്‍ സര്‍വീസ് ചാര്‍ജ് നിലവില്‍ വരും. നിലവില്‍ ഒരു മാസം അഞ്ചു തവണ എടിഎം സേവനങ്ങള്‍ സൗജന്യമായിരുന്നു. ഇതാണ് ഇല്ലാതാക്കുന്നത്. മുഷിഞ്ഞ നോട്ടുകള്‍ മാറുന്നതിനും സര്‍വീസ് ചാര്‍ജ് ഈടാക്കാനും എസ്ബിഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. എടിഎമ്മുകളില്‍ നിന്ന് പണം കിട്ടിയില്ലെങ്കിലും സര്‍വീസ് ചാര്‍ജുണ്ടാകും. അതേസമയം ബാങ്കുകളില്‍ ഇതുവരെ ഇത്തരമൊരു … Read more