കാലഹരണപ്പെട്ട ഓപ്പറേറ്റിങ് സിസ്റ്റം ; രാജ്യത്തെ എടിഎമ്മുകളും അടച്ചിടാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം

ലോകത്തെ നടുക്കിയ റാന്‍സംവെയര്‍ ആക്രമണത്തിന് ഇന്ത്യയും ഇരയായതോടെ ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ മുന്നറിയിപ്പ്. പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള എല്ലാ എടിഎമ്മുകളും അടിയന്തിരമായി അടച്ചിടണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എടിഎമ്മുകളിലെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തതിനുശേഷം മാത്രമേ ഇവ തുറക്കാവൂ എന്നും നിര്‍ദേശമുണ്ട്. രാജ്യത്ത് ഏതാണ്ട് 2.25 ലക്ഷം എടിഎമ്മുകള്‍ സുരക്ഷിതമല്ലാത്ത പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആര്‍ബിഐയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇവ മുഴുവനും അടച്ചിടേണ്ടിവരും. അപ്രതീക്ഷിതമായി ഉണ്ടായ ഈ സൈബര്‍ ആക്രമണം സാധാരണക്കാരും ഇരയാവുകയാണ്. രാജ്യത്തെ 70 ശതമാനത്തോളം എടിഎമ്മുകളിലും ഉപയോഗിക്കുന്നത് … Read more

ഇന്ന് ശക്തമായ സൈബര്‍ ആക്രമണത്തിന് സാധ്യത: സുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പ്

സമീപകാലത്ത് ലോകം കണ്ട ഏറ്റവും വലിയ സൈബര്‍ ആക്രമണത്തിന്റെ ഇരകള്‍ 150 രാജ്യങ്ങളിലെ രണ്ടു ലക്ഷത്തിലേറെ സ്ഥാപനങ്ങളും വ്യക്തികളുമെന്ന് വിദഗ്ധര്‍. അവധി കഴിഞ്ഞ് ഇന്ന് പുതിയ പ്രവൃത്തിദിനം ആരംഭിക്കുന്നതോടെ ശക്തമായ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് യൂറോപിലെ പ്രമുഖ സുരക്ഷ ഏജന്‍സി യൂറോപോള്‍ മുന്നറിയിപ്പ് നല്കി. വാനാക്രൈ റാന്‍സംവെയര്‍ പ്രോഗ്രാമിന്റെ കൂടുതല്‍ അപകടകാരിയായ വാനാക്രൈ 2.0 എന്ന പുതിയ പതിപ്പ് ഇന്നലെ മുതല്‍ കംപ്യൂട്ടറുകളെ ബാധിച്ചുതുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ സൈബര്‍ സുരക്ഷ ഏജന്‍സി എന്‍.എസ്.എ വികസിപ്പിച്ച ഹാക്കിങ് സംവിധാനമുപയോഗിച്ച് നടന്ന … Read more

നാളെ വീണ്ടും സൈബര്‍ ആക്രമണത്തിന് സാധ്യത; ഭീതിയോടെ ലോകം

ലോകത്ത മുള്‍മുനയില്‍ നിര്‍ത്തിയ സൈബര്‍ ആക്രമണം നാളെ വീണ്ടും ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. ശനിയാഴ്ച നടന്ന ആക്രമണത്തെ ഒരു പരിധിവരെ ചെറുത്തുനില്‍ക്കാന്‍ സഹായിച്ച മാല്‍വെയര്‍ടെക് എന്ന ബ്രിട്ടീഷ് സുരക്ഷാ ഉദ്യോഗസ്ഥനാണ് മുന്നറിയിപ്പ് നല്‍കിയത്. പേര് വെളിപ്പെടുത്താത്ത 22 വയസുകാരനാണ് മാല്‍വെയര്‍ടെക് എന്ന പേരില്‍ അറിയപ്പെടുന്നത്. ഇതുവരെ ഉണ്ടായ ആക്രമണങ്ങളെ ഒരു പരിധിവരെ ചെറുക്കാനായി. മാല്‍വെയര്‍ ടെകും അമേരിക്കയില്‍ നിന്നുള്ള 20 എഞ്ചിനീയര്‍മാരും ചേര്‍ന്ന സൈബര്‍ സമൂഹമാണ് കില്‍ സ്വിച്ച് എന്ന പ്രോഗ്രാമിലൂടെ സൈബര്‍ ആക്രമണം തടഞ്ഞത്. എന്നാല്‍ നാളെ … Read more

ട്രംപും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത മാസം; നിര്‍ണ്ണായക തീരുമാനങ്ങള്‍ക്ക് സാധ്യത

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച ജൂണ്‍ അവസാന വാരം നടക്കാന്‍ സാധ്യത. ജൂണ്‍ 26 മുതല്‍ 28 വരെ മോദി വാഷിങ്ടണ്‍ സന്ദര്‍ശിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ആഗോള, പാകിസ്താന്‍ കേന്ദ്രീകൃത തീവ്രവാദം മുഖ്യ അജണ്ടയാകുന്ന കൂടിക്കാഴ്ചയില്‍ എച്ച്വണ്‍ ബി വിസയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ച ചെയ്യും. ആണവവിതരണ സംഘത്തിലെ (എന്‍എസ്ജി)അംഗത്വ വിഷയവും ഇന്ത്യ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തും. പ്രതിരോധ രംഗത്തെ സഹകരണം, ദക്ഷിണേഷ്യയിലെ ചൈനയുടെ പ്രകോപനപരമായ നിലപാടുകള്‍ എന്നിവയും ചര്‍ച്ചയാകുമെന്നാണ് … Read more

ഏറ്റവും തിരക്കുള്ള വിമാനത്താവളമെന്ന റെക്കോര്‍ഡ് മുംബൈക്ക്

ഒറ്റ റണ്‍വേയില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളില്‍ ഏറ്റവുമധികം തിരക്കുള്ളതെന്ന റെക്കോര്‍ഡ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞ ആഴ്ചയാണ് സ്വന്തമാക്കിയത്. ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തെ മറികടന്നാണ് മുംബൈയുടെ ഈ നേട്ടം. 4.52 കോടി യാത്രക്കാരെ നേടിയാണ് 4.4 കോടി യാത്രക്കാരുടെ ഗാറ്റ്വിക് വിമാനത്താവളത്തെ മുംബൈ പിന്നിലാക്കിയത്. റെക്കോര്‍ഡ് അഭിമാനത്തിനു വക നല്കുന്നതാണെങ്കിലും ഒറ്റ റണ്‍വേയിലൂടെ മുഴുവന്‍ വിമാനങ്ങളെയും പറത്തിവിടാനും നിലത്തിറക്കാനും വിമാനത്താവളത്തിലെ എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാര്‍ കഠിനപ്രയത്നമാണു നടത്തുന്നത്. ഇവിടെ ഒരോ 65 സെക്കന്‍ഡിലും വിമാനം പറന്നുയരുകയോ നിലത്തിറങ്ങുകയോ ചെയ്യുന്നുണ്ട്. ഇവിടെയെത്തുന്ന … Read more

ലോകത്തെ വിറപ്പിച്ച സൈബര്‍ ആക്രമണത്തിന് തടയിട്ടത് ഇരുപത്തിരണ്ടുകാരന്‍

വന്‍ സൈബര്‍ സുരക്ഷയുള്ള നൂറോളം രാജ്യങ്ങളിലെ കോടിക്കണക്കിന് കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കുകള്‍ സൈബര്‍ ആക്രമണത്തില്‍ തകര്‍ന്നപ്പോള്‍ ലോകം ആകെ തകിടം മറഞ്ഞു. മിനിറ്റുകള്‍ക്കുള്ളില്‍ ലോകത്തെ പ്രധാന കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കുകളും സൈബര്‍ ആക്രമണത്തില്‍ തകര്‍ന്നതോടെ ചെറുത്തുനില്‍ക്കാനുള്ള പടയോട്ടത്തിലായിരുന്നു ടെക്കികളും ഹാക്കര്‍മാരും. എന്നാല്‍ എവിടെ നിന്നാണ് ആക്രമണം വരുന്നതെന്ന് മാത്രം ആര്‍ക്കും കണ്ടെത്താനായില്ല. കണ്ടെത്താനായാല്‍ എല്ലാം നിമിഷ നേരത്തിനുള്ളില്‍ പിടിച്ചുക്കെട്ടാം. എന്നാല്‍ ഇതിനൊക്കെ രക്ഷകനായിട്ടെത്തിയത് ഇരുപത്തിരണ്ടുകാരനായിരുന്നു. ലോകത്തെ ഒന്നടങ്കം വിറപ്പിച്ച സൈബര്‍ ആക്രമണത്തിനു തടയിട്ടത് ബ്രിട്ടനില്‍ നിന്നുള്ള ഇരുപത്തിരണ്ടുകാരനാണ്. പേരുവെളിപ്പെടുത്താത്ത യുവാവ് … Read more

സൈബര്‍ ആക്രമണത്തില്‍ പതറി ലോകരാജ്യങ്ങള്‍ ; ചരിത്രത്തിലെ ഏറ്റവും വലിയ സൈബര്‍ ആക്രമണമാണെന്ന് യൂറോപ്യന്‍ യുണിയന്‍

ഇന്ത്യ ഉള്‍പ്പെടെ നൂറോളം രാജ്യങ്ങളിലുണ്ടായ സൈബര്‍ ആക്രമണത്തിന്റെ ഉത്തരവാദികളെ കണ്ടെത്തുന്നതില്‍ അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം വേണമെന്ന് ലോകരാജ്യങ്ങള്‍. ചരിത്രത്തിലെ ഏറ്റവും വലിയ സൈബര്‍ ആക്രമണമാണ് ഉണ്ടായതെന്ന് യുറോപ്യന്‍ യൂനിയന്റെ നിയമനിര്‍വഹണ ഏജന്‍സിയായ യൂറോപോള്‍ അഭിപ്രായപ്പെട്ടു. ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന ‘റാന്‍സംവെയര്‍’ ആക്രമണമാണ് ഉണ്ടായത്. ബ്രിട്ടനിലെ പൊതു ആശുപത്രി ശൃംഖലയായ എന്‍എച്ച്എസ് ആണ് സൈബര്‍ ആക്രമണം ബാധിച്ച പ്രധാന സ്ഥാപനങ്ങളില്‍ ഒന്ന്. ഇതോടെ ബ്രിട്ടനിലെ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായി. ബ്രിട്ടനിലെ വന്‍കിട ആശുപത്രികളിലെത് മുതല്‍ ഇന്ത്യയിലെ … Read more

ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചരിത്രം കുറിയ്ക്കാന്‍ ഡോ.ലക്‌സണ്‍ ഫ്രാന്‍സിസ് കല്ലുമാടിയ്ക്കല്‍

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആദ്യമായി ഒരു മലയാളി സ്ഥാനാര്‍ത്ഥിയായി മല്‍സരിയ്ക്കുന്നു. മാഞ്ചസ്‌റററില്‍ താമസിയ്ക്കുന്ന ഡോ. ലക്‌സണ്‍ ഫ്രാന്‍സിസ്(അഗസ്‌ററിന്‍) കല്ലുമാടിക്കലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ചരിത്രം കുറിയ്ക്കാന്‍ അരയും തലയും മുറുക്കി തെരഞ്ഞെടുപ്പുഗോദയില്‍ അങ്കംകുറിയ്ക്കുന്നത്. ബ്രിട്ടന്റെ ചരിത്രത്തില്‍ ഇടം നേടുന്ന ആദ്യ മലയാളി സ്ഥാനാര്‍ഥി എന്ന ബഹുമതിയും ഇതോടെ ലക്‌സണ്‍ കൈവരിച്ചു. മുമ്പ് ടൗണ്‍, ലോക്കല്‍, മുനിസിപ്പല്‍, കൗണ്‍സില്‍ തുടങ്ങിയ മേഖലകളില്‍ നിരവധി മലയാളികള്‍ മല്‍സരിച്ച് വിജയിച്ചിട്ടുണ്ടടങ്കിലും ബ്രിട്ടീഷ് പാര്‍ലമെന്റിലേയ്ക്ക് ഒരു മലയാളി മല്‍സരിയ്ക്കുന്നത് ഇതാദ്യമാണ്. മാഞ്ചസ്‌റററിലെ വിഥിന്‍ഷോ … Read more

അവയവദാനം ചെയ്യാന്‍ തയാറാണെന്ന് നടി പാര്‍വതി

കൊച്ചി: ലോക നഴ്‌സസ് ദിനത്തില്‍ അവയവദാനത്തിന്റെ മഹത്വത്തെ കുറിച്ച് നടി പാര്‍വ്വതി. താന്‍ അവയവ ദാനം നടത്തുമെന്നും നേഴ്‌സുമാരെ സാക്ഷിയാക്കി താരം പ്രഖ്യാപിച്ചു. ടേക്ക് ഓഫ് സിനിമയില്‍ നഴ്‌സ് ആയി ജീവിച്ച പാര്‍വ്വതി കൊച്ചി കിംസ് ആശുപത്രിയില്‍ ലോക നേഴ്‌സ് ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ടേക്ക് ഓഫില്‍ അഭിനയിച്ചപ്പോഴാണെന്ന് നേഴ്‌സുമാരുടെ മഹത്വം ശരിക്ക് മനസിലാക്കിയത്. ഓരോ ആശുപത്രിയുടേയും നട്ടെല്ല് നേഴ്‌സുമാരാണ്. അവരുടെ ജീവിത സാഹചര്യം ഉയര്‍ത്താന്‍ മാനേജുമെന്റുകള്‍ തയ്യാറാവണം. നേഴ്‌സുമാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ തയ്യാറാവണം. … Read more

നോട്ടുനിയന്ത്രണം വന്നിട്ട് ആറ് മാസം; അസാധുവാക്കിയ നോട്ടുകളില്‍ എത്രയെണ്ണം ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന കണക്ക് പുറത്തുവിടാതെ റിസര്‍വ് ബാങ്ക്

നോട്ടുനിയന്ത്രണം വന്നിട്ട് ആറുമാസം കഴിഞ്ഞെങ്കിലും അസാധുവാക്കിയ നോട്ടുകളില്‍ എത്രയെണ്ണം ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന കണക്ക് ഇനിയും റിസര്‍വ് ബാങ്ക് പുറത്തുവിട്ടിട്ടില്ല. നോട്ടുനിയന്ത്രണമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനും ആര്‍ബിഐ തയ്യാറായിട്ടില്ല. കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരായ യുദ്ധം എന്നുവിശേഷിപ്പിച്ചാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് നോട്ടുനിയന്ത്രണം പ്രഖ്യാപിച്ചത്. അന്ന് പ്രചാരത്തിലുണ്ടായിരുന്ന അഞ്ഞൂറു രൂപ, ആയിരം രൂപ നോട്ടുകള്‍ ഒറ്റയടിക്ക് പിന്‍വലിച്ച് രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും പുതിയനോട്ടുകള്‍ പുറത്തിറക്കുകയാണ് ചെയ്തത്. നോട്ട് അസാധുവാക്കല്‍ തീരുമാനം വരുമ്പോള്‍ 15.44 ലക്ഷം കോടി രൂപയുടെ … Read more