ലോകത്തെ സ്വാധീനിച്ച ചിത്രങ്ങളില്‍ ഗാന്ധിജിയും ചര്‍ക്കയും

ലോകത്ത് എക്കാലത്തും സ്വാധീനം ചെലുത്തിയ ചിത്രങ്ങളുടെ പട്ടികയില്‍ ‘ഗാന്ധിജിയും ചര്‍ക്കയും’. ഫോട്ടൊഗ്രഫിയുടെ 175ാം വാര്‍ഷികം, ഫോട്ടൊ ജേര്‍ണലിസത്തിന്റെ ജനനം എന്നിവയോടനുബന്ധിച്ച് ടൈം മാഗസിന്‍ തയാറാക്കിയ പട്ടികയിലാണ് ഈ ചിത്രം ഇടം നേടിയത്. ഭാരതത്തില്‍ നിന്ന് ഇതു മാത്രമാണുള്ളത്. പ്രശസ്ത ഫോട്ടൊഗ്രഫര്‍ മാര്‍ഗരറ്റ് ബര്‍ക്ക് വൈറ്റ് 1946ല്‍ ലൈഫ് മാഗസിനുവേണ്ടി എടുത്തതാണിത്. അതേവര്‍ഷം ജൂണ്‍ ലക്കത്തില്‍ ഗാന്ധിജിയെക്കുറിച്ചുള്ള ലേഖനത്തിനൊപ്പം ഇത് അച്ചടിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പകര്‍ത്തിയ 100 ചിത്രങ്ങളാണ് പട്ടികയിലുള്ളത്. മൂന്നു വര്‍ഷം നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവിലാണ് … Read more

“ഗര്‍ഭച്ഛിദ്രം നടത്തിയ സ്ത്രീകള്‍ക്കു ഇനി കുമ്പസാരത്തിലൂടെ പാപമോചനം നേടാം” – മാര്‍പാപ്പ

ഗര്‍ഭച്ഛിദ്രം നടത്തിയ സ്ത്രീകള്‍ക്കു ഇനി കുമ്പസാരത്തിലൂടെ പാപമോചനം നേടാം. ഇതിനായി സഭയിലെ എല്ലാ വൈദികര്‍ക്കും കഴിഞ്ഞ വര്‍ഷം നല്‍കിയ താല്‍ക്കാലിക അനുമതി സ്ഥിരപ്പെടുത്തിക്കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ കല്‍പന പുറപ്പെടുവിച്ചു. കരുണയും അലിവുമാണ് സഭയുടെ മുഖമുദ്രയാകേണ്ടതെന്ന നിലപാടിനു കൂടുതല്‍ ശക്തി പകര്‍ന്നുകൊണ്ട് പോപ്പിന്റെ തീരുമാനം. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടുമുതല്‍ ഈ മാസം 20 വരെ കത്തോലിക്കാ സഭയില്‍ ‘കരുണയുടെ വിശുദ്ധ വര്‍ഷം’ ആചരിച്ചിരുന്നു. വിശുദ്ധ വര്‍ഷം പ്രമാണിച്ചായിരുന്നു താല്‍ക്കാലിക അനുമതി നല്‍കിയത്. ഇതാണ് സ്ഥിരപ്പെടുത്തുന്നത്. മുന്‍പ് ഇതിനുള്ള … Read more

യന്ത്ര മനുഷ്യനുമായി അഭിമുഖം നടത്തി: ആവേശത്തിലാറാടി ശാസ്ത്ര ലോകം

ഹോങ്കോങ്: ചരിത്രം യന്ത്ര മനുഷ്യര്‍ക്ക് വേണ്ടി വഴിമാറേണ്ടി വരുമോ? ചിലപ്പോള്‍ അത് സംഭവിച്ചേക്കാം. കാരണം ചരിത്രത്തില്‍ ആദ്യമായി ഒരു മാധ്യമ പ്രവര്‍ത്തകന്‍ യന്ത്ര മനുഷ്യനെ ഇന്റര്‍വ്യൂ ചെയ്തു. ’60 മിനിറ്റ്സ്-നു’  വേണ്ടി ചാര്‍ളി റോസ് ആണ് സോഫിയ എന്ന് പേരുള്ള റോബോട്ടുമായി അഭിമുഖം നടത്തിയത്. ഹോങ്കോങ്ങിലെ ‘ഹാന്‍സണ്‍ റോബോട്ടിക്സ്’ മേധാവി ഡേവിഡ് ഹാന്‍സണ്‍ ആണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി വികസിപ്പിച്ച സോഫിയയുടെ സൃഷ്ടാവ്. റോബോട്ടിന്റെ സാദ്ധ്യതകള്‍ എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാനാണ് അഭിമുഖം നടത്തിയത്. ഹാന്‍സണ്‍ തന്റെ ഭാര്യയുടെ രൂപമാണ് … Read more

ഫ്രഞ്ച് തെരഞ്ഞെടുപ്പ്: നിക്കോളാസ് സര്‍ക്കോസിക്ക് ആദ്യ പ്രൈമറിയില്‍ തോല്‍വി

??????: ??????? ?????????? ??????????????? ???? ???????????? ????? ?????????? ?????????? ?????????????? ???????. 2007-2012 ?????????? ?????????? ?????????? ??????? ????????????????? ??????? ?????????????? ?????????????????????? ????????? ???? ???????????? ???????????? ????????????. ???????? ?????????? ???? ???????, ?????????? ???????????????? ???????????????? ?????????????? ?????????? ?????????????????. 2012?? ????????????? ????????? ???????????? ?????????? ?????????? ??? ????????????? ????????????. ?????????? ????????? ????????????? ??????? ????? ??????????????????. ? ???????????? ?????????????? ????? ????????? … Read more

ജനപ്രീതി കുറഞ്ഞിട്ടും ചാന്‍സലര്‍ സ്ഥാനത്തേക്ക് നാലാമൂഴം തേടി മെര്‍ക്കല്‍

ബെര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനത്തേക്ക് നാലാമൂഴം തേടി മത്സരിക്കുമെന്ന് ആംഗല മെര്‍ക്കല്‍. ഞായറാഴ്ച ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ ആസ്ഥാനത്തു നടന്ന ചടങ്ങിനിടെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി വീണ്ടും ജനവിധി തേടാനുള്ള ആഗ്രഹം മെര്‍ക്കല്‍ പങ്കുവച്ചത്. അടുത്ത വര്‍ഷമാണ് ജര്‍മനിയില്‍ ചാന്‍സലര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2005ല്‍ ആദ്യമായി ചാന്‍സലര്‍ സ്ഥാനത്തെത്തിയ മെര്‍ക്കല്‍ മൂന്നുതവണ മത്സരിച്ചുകഴിഞ്ഞു. കുടിയേറ്റ പ്രശ്‌നങ്ങളെ തുടര്‍ന്ന് അടുത്തിടെ മെര്‍ക്കലിന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത കുറഞ്ഞിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൂടാതെ, പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ മെര്‍ക്കലിന്റെ പാര്‍ട്ടി തോല്‍വി ഏറ്റുവാങ്ങുകയും … Read more

വിവാഹ യാത്രക്കിടെ അപകടം; അച്ഛനെ കണ്ടെത്താനാകാതെ റൂബി

കാന്‍പുര്‍: ഉത്തര്‍പ്രദേശിലെ പുക്രായനില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തിനുശേഷം കാണാതായ അച്ഛനെ തിരയുകയാണു റൂബി ഗുപ്തയെന്ന ഇരുപതുകാരി. പത്തു ദിവസം കഴിഞ്ഞാല്‍, ഡിസംബര്‍ ഒന്നിന്, അസംഗഡില്‍ റൂബിയുടെ വിവാഹമാണ്. അവിടേക്കു കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുമ്‌ബോഴാണ് അപകടം. റൂബിയുടെ കയ്യൊടിഞ്ഞു. സഹോദരങ്ങളായ അര്‍ച്ചന, ഖുശി, അഭിഷേക്, വിശാല്‍ എന്നിവര്‍ക്കും പരുക്കേറ്റു. അച്ഛന്‍ റാം പ്രസാദ് ഗുപ്തയ്ക്ക് എന്തു സംഭവിച്ചുവെന്ന് ആര്‍ക്കുമറിയില്ല. വിവാഹവസ്ത്രങ്ങളും ആഭരണങ്ങളും അപകടത്തിനിടെ നഷ്ടമായെങ്കിലും അച്ഛനെ കണ്ടെത്താനാവാത്തതാണ് തങ്ങാനാവാത്ത ദുഃഖം. “ആശുപത്രികളിലും മോര്‍ച്ചറികളിലും തെരയാന്‍ പലരും പറഞ്ഞു. … Read more

മറ്റ് അക്കൗണ്ടുകളില്‍ കള്ളപ്പണം നിക്ഷേപിച്ചാല്‍ ഏഴു വര്‍ഷം വരെ തടവ്

കണക്കില്‍ പെടാത്ത , നിരോധിത നോട്ടുകള്‍ മറ്റുള്ളവരുടെ ബാങ്ക് അകൗണ്ടില്‍ നിക്ഷേപിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. പണം നിക്ഷേപിക്കുന്നവര്‍ക്കും അകൗണ്ട് ഉടമയ്ക്കും ഏഴുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ബിനാമി ട്രാന്‍സാക്ഷന്‍ ആകടിലെ വകുപ്പുകള്‍ ചുമത്താനാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം. ഈ മാസം ഒന്ന് മുതല്‍ ഭേദഗതി വരുത്തിയ നിയമം പ്രാബല്യത്തില്‍ വന്നു. പുതിയ നിയമമനുസരിച്ച് പണം നല്കുന്നയാള്‍ക്കും അകൗണ്ട് ഉടമയ്ക്കും എതിരേ ഒരേ വകുപ്പുകള്‍ ചുമത്തിയായിരിക്കും കേസെടുക്കുക. വിചാരണ നേരിടേണ്ടി വരുന്ന ഇവര്‍ക്ക് തടവു കൂടാതെ … Read more

കാണ്‍പൂര്‍ ട്രെയിന്‍ അപകടം – മരണം 120 കടന്നു

കാണ്‍പൂര്‍ ട്രെയിന്‍ അപകടത്തില്‍ മരണ സംഖ്യ ഉയരുന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 120 കടന്നു. 220 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. പാളത്തിലുണ്ടായ വിള്ളലാണ് അപകടത്തിന് കാരണമെന്നാണ് റെയില്‍വെയുടെ പ്രാഥമിക നിഗമനം. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് ഇന്‍ഡോര്‍-പട്‌ന എക്‌സ്പ്രസ് കാണ്‍പൂറിനടുത്ത പുക്രായനില്‍ പാളം തെറ്റിയത്. തകര്‍ന്ന ബോഗികള്‍ക്കുള്ളില്‍ കുടങ്ങിയ മുഴുവന്‍ ആളുകളെയും ഇതിനകം രക്ഷപ്പെടുത്താനായെന്നാണ് വിവരം. ചതഞ്ഞ് അമര്‍ന്ന നിലയിലുള്ള ബോഗികളുടെ അവശിഷ്ടങ്ങള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ച് മാറ്റുകയായിരുന്നു. ഈ പ്രവര്‍ത്തനം … Read more

മതത്തിന്റെ പേരിലുള്ള യുദ്ധത്തിലാണ് ലോകത്ത് കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ പേരിലല്ല, മതത്തിന്റെ പേരിലുള്ള യുദ്ധത്തിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുള്ളതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂര്‍ പറഞ്ഞു. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം അതീവ വ്യക്തിപരമാണെന്നും അത് മറ്റൊരാളുടെ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി ജഡ്ജി രോഹിന്‍ടന്‍ നരിമാന്‍ രചിച്ച പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു താക്കൂര്‍. ലോകത്ത് ഏറ്റവും കൂടുതല്‍ രക്തച്ചൊരിച്ചില്‍ നടന്നിട്ടുള്ളത് മതവിശ്വാസങ്ങളുടെ പേരിലാണ്. മനുഷ്യര്‍ പരസ്പരം കൊന്നത് ഒരാളുടെ വഴി മറ്റൊരാളുടേതിനെക്കാള്‍ മികച്ചതാണെന്ന് തോന്നിയതു കൊണ്ടാവാം. അതായത് … Read more

കാണ്‍പൂര്‍ ട്രെയിന്‍ അപകടം: മരണസംഖ്യ 97 ആയി; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ട്രെയിന്‍ പാളം തെറ്റി മരിച്ചവരുടെ എണ്ണം 97 ആയി. 150 പേര്‍ക്ക് പരിക്കേറ്റു. പാറ്റ്‌നഇന്‍ഡോര്‍ എക്‌സ്പ്രസിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. പുലര്‍ച്ചെ മൂന്നോടെ കാണ്‍പൂരില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ പൊക്രയാന്‍ പട്ടണത്തിലാണ് അപകടം.നാല് എ.സി.ബോഗികള്‍ പൂര്‍ണമായി തകര്‍ന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം,മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. മധ്യപ്രദേശ്, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങില്‍നിന്നുള്ളവരാണ് മരിച്ചവരിലേറെയും ആറു സ്ലീപ്പര്‍ ബോഗികളും രണ്ടു ജനറല്‍ ബോഗികളും അപകടത്തില്‍പ്പെട്ടു. ബോഗികള്‍ക്കുള്ളില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് … Read more