ആണ്‍കുട്ടികള്‍ക്ക് പാവാടയും പെണ്‍കുട്ടികള്‍ക്ക് ട്രൗസറും ധരിക്കാം; ലിംഗ വിവേചനമില്ലാത്ത ഡ്രസ് കോഡുമായി അലന്‍സ് ക്രോഫ്റ്റ് സ്‌കൂള്‍

ലണ്ടന്‍: ബ്രിട്ടനിലെ 80 സ്‌കൂളുകള്‍ ലിംഗ വിവേചനമില്ലാത്ത യൂണിഫോമുകള്‍ അനുവദിക്കാന്‍ ഒരുങ്ങുന്നു. ഈ സ്‌കൂളുകളിലെ ആണ്‍കുട്ടികള്‍ക്ക് ഇനിമുതല്‍ പാവാട ധരിച്ചും പെണ്‍കുട്ടികള്‍ക്ക് ട്രൗസര്‍ ധരിച്ചും സ്‌കൂളില്‍ വരാം. മൂന്നാംലിംഗത്തില്‍പെട്ട വിദ്യാര്‍ഥികളോട് അനുഭാവപൂര്‍വം പെരുമാറുന്നതിന്റെ ഭാഗമായാണ് ഈ സ്‌കൂളുകളില്‍ ‘ലിംഗ നിഷ്പക്ഷ’മായ യൂണിഫോം അനുവദിക്കാന്‍ ധാരണയായത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പാലിക്കേണ്ട ഡ്രസ് കോഡിനെക്കുറിച്ച് സ്‌കൂളുകളുടെ നിയമാവലിയില്‍ ഉണ്ടായിരുന്ന ചട്ടങ്ങളും ഇതോടെ എടുത്തുകളഞ്ഞിട്ടുണ്ട്. സ്വവര്‍ഗാനുരാഗികളെയും ലിംഗവൈവിധ്യം പുലര്‍ത്തുന്നവരെയും അകറ്റി നിറുത്തിനെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് സ്‌കൂളുകള്‍ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്. ബ്രിമിങ് … Read more

ഇനി 360 ഡിഗ്രി ഫോട്ടോയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാം

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ആപ്പിലൂടെ പ്രശസ്തമായ 360 ഡിഗ്രി ഫോട്ടോ ഇനി ഫേസ്ബുക്കിലും അപ്‌ലോഡ് ചെയ്യാം. കഴിഞ്ഞ വ്യാഴാഴ്ചയാണ് കമ്പനി പുതിയ ഫീച്ചര്‍ ഫേസ്ബുക്കില്‍ ആവിഷ്‌കരിച്ചത്. 360 ഡിഗ്രി ക്യാമറയില്‍ എടുത്ത ഫോട്ടോക്ക് പുറമെ മൊബൈല്‍ ഫോണില്‍ എടുക്കുന്ന പനോരമ ഫോട്ടോകളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാം, ഇത് 360 ഡിഗ്രി കാഴ്ചയിലേക്ക് ഫേസ്ബുക്ക് തന്നെ മാറ്റിയെടുക്കും വിര്‍ച്വല്‍ റിയാലിറ്റിക്ക് അനുയോജ്യമായ മറ്റ് ഉല്‍പന്നങ്ങളിലും 360 ഡിഗ്രി ഫോട്ടോകള്‍ കാണാന്‍ സാധിക്കും.ഡസ്‌ക്‌ടോപില്‍ ഫേസ്ബുക്കിന്റെ വെബ് വെര്‍ഷനിലും, ആന്‍ഡ്രോയിഡ്, ഐഒഎസ് … Read more

പാനമ രേഖകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; അമിതാഭ് ബച്ചന്റെ സഹോദരനും കമ്പനിയുമായിബന്ധം

മുംബൈ: കള്ളപ്പണ നിക്ഷേപത്തെക്കുറിച്ചുള്ള പാനമ രേഖകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഡയറക്ടറായിരുന്ന കമ്പനി, സഹോദരന്‍ അജിതാഭ് ബച്ചന്റെ കമ്പനിയില്‍നിന്ന് കപ്പല്‍ വാങ്ങിയതായുള്ള രേഖകളാണ് പുറത്തുവന്നത്. പ്രമുഖ ദേശീയമാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്. പാനമ രേഖകള്‍ പ്രകാരം അമിതാഭ് ബച്ചന് നാലു വിദേശ കമ്പനികളുമായി ബന്ധമുണ്ടെന്നു വെളിപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് ഈ കമ്പനികളുമായി ബന്ധമില്ലെന്നാണ് താരത്തിന്റെ നിലപാട്.

ഫ്‌ളോറിഡ വെടിവയ്പ്: മകന്‍ നടത്തിയ ആക്രമണത്തില്‍ മാപ്പ് ചോദിച്ച് കുടുംബം

ഫ്‌ളോറിഡ: യുഎസിലെ ഒര്‍ലാന്‍ഡോയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബില്‍ ഒമര്‍ സാദിഖ് മാറ്റീന്‍ നടത്തിയ ആക്രമണത്തില്‍ കുടുംബം ക്ഷമചോദിച്ചു. മകന്‍ നടത്തിയ കൂട്ടക്കൊലയും മതവുമായി ബന്ധമില്ലെന്ന് ഒമറിന്റെ പിതാവ് സിദ്ധീഖ് മാറ്റീന്‍ അറിയിച്ചു. നേരത്തെ മകനൊപ്പം മിയാമിയില്‍ പോയപ്പോള്‍ സ്വവര്‍ഗാനുരാഗികളായ രണ്ടു പുരുഷന്‍മാര്‍ ചുംബിക്കുന്നത് കണ്ടപ്പോള്‍ മകനു വളരെയധികം അസ്വസ്ഥനായിരുന്നുവെന്ന് സിദ്ധീഖ് അറിയിച്ചു. ‘നടന്ന സംഭവത്തില്‍ ഞങ്ങള്‍ മാപ്പു ചോദിക്കുന്നു. മകന്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് യാതൊരു അറിവുമില്ല. രാജ്യം മുഴുവന്‍ ഞെട്ടിയതുപോലെ ഞങ്ങളും ഞെട്ടിയിരിക്കുകയാണെന്നും’ സിദ്ധീഖ് കൂട്ടിച്ചേര്‍ത്തു. https://www.youtube.com/watch?v=_wG2KWkrohs … Read more

ഫ്‌ളോറിഡ വെടിവെയ്പ്പ്; പ്രതി അക്രമ സ്വഭാവമുള്ള മാനസിക രോഗിയാണെന്നും നിരന്തരം മര്‍ദ്ദിക്കുമായിരുന്നെന്നും മുന്‍ ഭാര്യ

ഫ്‌ളോറിഡ: യുഎസിലെ ഒര്‍ലാന്‍ഡോയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബില്‍ വെടിവെയ്പ് നടത്തിയ ഒമര്‍ സാദിഖ് മാറ്റീന്‍ സംശയരോഗിയും അക്രമ സ്വഭാവമുള്ള മാനസിക രോഗിയുമാണെന്ന് മുന്‍ ഭാര്യ. ‘അക്രമ സ്വഭാവമുള്ള മാനസികരോഗി’ എന്നായിരുന്നു ഒമര്‍ 50 പേരെ കൂട്ടക്കൊല ചെയ്‌തെന്ന വാര്‍ത്ത പുറത്തു വന്ന ശേഷം അവര്‍ പ്രതികരിച്ചത്. എട്ടു വര്‍ഷം മുമ്പ് ഓണ്‍ലൈന്‍ വഴി പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തതിന് തുടര്‍ന്നായിരുന്നു ഒമറിന്റെയും സിറ്റോര യൂസിഫി വിവാഹം. ഒമറിന്റെ മാതാപിതാക്കള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസിലേക്ക് കുടിയേറിയവരാണ്. ന്യൂയോര്‍ക്കിലായിരുന്നു ഒമറിന്റെ ജനനം. ഇവരുടെ … Read more

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വത്ത് കണ്ടുകെട്ടിയതിനെതിരേ വിജയ് മല്യ

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 1,411 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയതിനെതിരേ വിജയ് മല്യ. 9000 കോടി രൂപ രാജ്യത്തെ വിവിധ ബാങ്കുകളില്‍നിന്ന് കടമെടുത്തശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് കടന്ന മല്യയുടെ പേരിലുള്ള 1,411 കോടി രൂപയുടെ സ്വത്ത് രണ്ടു ദിവസം മുമ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ഈ നടപടി നിയമസാധുതയില്ലാത്തതാണെന്നാണ് മല്യയുടെ പക്ഷം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്റെയും യുബി ഗ്രൂപ്പിന്റെയും പേരിലുള്ള സ്വത്തുകള്‍ കണ്ടുകെട്ടിയതായ വാര്‍ത്ത അറിഞ്ഞെന്നും ഈ നടപടിക്ക് നിയമസാധുതയില്ലെന്നും മല്യ പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. അതേസമയം, എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ണുവെട്ടിച്ച് … Read more

ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസിന്റെ ശിക്ഷാ വിധി കോടതി വെള്ളിയാഴ്ച പ്രഖ്യാപിക്കും

അഹമ്മദാബാദ്: ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസിന്റെ ശിക്ഷാ വിധി കോടതി വെള്ളിയാഴ്ച പ്രഖ്യാപിക്കും. അഹമ്മദാബാദിലെ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിക്കുക. കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 24 പേര്‍ക്കെതിരായ ശിക്ഷയാണ് കോടതി പ്രഖ്യാപിക്കുക. ഗുജറാത്തിലെ ഗോധ്ര കലാപത്തിനു ശേഷം 2002 ഫെബ്രുവരി 28നു നടന്ന ഗുല്‍ബര്‍ഗ് കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് മുന്‍ എംപി എഹ്‌സാന്‍ ജഫ്രി ഉള്‍പ്പെടെ 69 പേര്‍ കൊല്ലപ്പെട്ടിരുന്നു. 200 പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കേസില്‍ 24 പേരെയാണ് പ്രത്യേക കോടതി കുറ്റക്കാരായി പ്രഖ്യാപിച്ചത്. പ്രത്യേക കോടതി ജഡ്ജി … Read more

ഫ്‌ളോറിഡ നിശാക്ലബിലെ വെടിവെപ്പ്: ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

വാഷിങ്ടണ്‍: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബില്‍ വെടിവെപ്പ് നടത്തിയതിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടന ഐ.എസ് ഏറ്റെടുത്തു. വെടിവെപ്പ് നടത്തിയ 29കാരന്‍ ഉമര്‍ സിദ്ദീഖ് മതീന്‍ തങ്ങളുടെ പ്രതിജ്ഞ കൈക്കൊണ്ട ആളാണെന്ന് ഐ.എസ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. സംഭവത്തെ ശക്തമായ ഭാഷയില്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ അപലപിച്ചു. ഭീകരതയുടെയും വിദ്വേഷത്തിന്റെയും ആക്രമണമാണ് ഒര്‍ലാന്‍ഡോയില്‍ നടന്നതെന്ന് ഒബാമ പറഞ്ഞു. ഭീകരവാദം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. തോക്കുകളുടെ ലഭ്യത കുറക്കേണ്ടതിന്റെ മറ്റൊരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഒര്‍ലാന്‍ഡോ വെടിവെപ്പ്. ഇനിയും നിഷ്‌ക്രിയരായി … Read more

ഫ്‌ളോറിഡയിലെ നിശാ ക്ലബ്ബില്‍ വെടിവയ്പ്പ് ;20 പേര്‍ കൊല്ലപ്പെട്ടു

ഫ്‌ളോറിഡ : യുഎസിലെ ഓര്‍ലാന്‍ഡോയില്‍ സ്വവര്‍ഗാനുരാഗികള്‍ സമ്മേളിച്ച നിശാ ക്ലബ്ബിലുണ്ടായ വെടിവയ്പ്പില്‍ ഇരുപതിലധികം പേര്‍ കൊല്ലപ്പെട്ടു. നാല്‍പതിലധികം പേര്‍ക്ക് പരുക്കേറ്റു. ഓര്‍ലാന്‍ഡോയിലെ പള്‍സ് നൈറ്റ് ക്ലബ്ബില്‍ പ്രാദേശിക സമയം രണ്ടുമണിയോടെയാണ് സംഭവം. ഇത് ഭീകരാക്രമണമാണെന്നും സൂചനയുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ വന്‍ പൊലീസ് സന്നാഹവും ആംബുലന്‍സുകളും സ്ഥലത്തെത്തി. വെടിവയ്പ്പ് തുടങ്ങി മൂന്നു മണിക്കൂറിനുശേഷം ക്ലബ്ബിനുള്ളില്‍ കടന്ന പൊലീസ് അക്രമിയെ വെടിവച്ചു കൊന്നശേഷം ബന്ദികളാക്കിയവരെ മോചിപ്പിച്ചു. സംഭവസമയത്ത് 100ല്‍ അധികം പേര്‍ ക്ലബ്ബിനുള്ളില്‍ ഉണ്ടായിരുന്നതായാണ് വിവരം. പുലര്‍ച്ചെ ക്ലബ് പൂട്ടുന്നതിന് … Read more

ഹിറ്റ്‌ലറിന്റെ മെയിന്‍ കാഫ് വിപണി കീഴടക്കാനൊരുങ്ങുന്നു; പ്രതിഷേധവുമായി ജൂതസമൂഹം

റോം: ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ ആത്മകഥയായ മെയിന്‍ കാഫ് വിപണിയില്‍ പ്രചരണം നേടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇറ്റലിയിലെ പ്രമുഖ പത്രമായ ജിയോണല്‍ തങ്ങളുടെ പത്രത്തോടൊപ്പം ശനിയാഴ്ച മെയിന്‍ കാഫിന്റെ കോപ്പികള്‍ വിതരണം ചെയ്തു. പത്രത്തിന്റെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഇറ്റലിയിലെ ജൂതസമൂഹത്തില്‍ നിന്ന് ഉയര്‍ന്നിരിക്കുന്നത്. തീവ്ര വലതുപക്ഷ നിലപാടുകളുള്ള പ്രസാധകരായ ഷെം ആണ് പുസ്തകം വിപണിയില്‍ എത്തിച്ചത്. ഇറ്റലിയുടെ മുന്‍ പ്രധാനമന്ത്രി സില്‍വിയൊ ബെര്‍ലുസികോണിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പത്രമാണ് ഷെം. ജനുവരിയില്‍ പുസ്തകം വിപണിയിലെത്തിയിരുന്നെങ്കിലും അധികമാരും അറിഞ്ഞിരുന്നില്ല. … Read more