ഇന്ത്യന്‍ യുവാക്കളെ ഫിലിപ്പൈന്‍ യുവതി ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതായി സൂചന;എന്‍ഐഎ റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: ഫിലിപ്പൈന്‍ യുവതി ഇന്ത്യന്‍ യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതായി സൂചന. കരേന്‍ ഐഷ ഹാമിഡന്‍ എന്ന ഫിലിപ്പൈന്‍ യുവതി ഐഎസിലേക്ക് ഓണ്‍ലൈന്‍ വഴി ഇന്ത്യന്‍ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിരിക്കുന്നത്. കരേന്‍ ഐഷയെക്കുറിച്ചു വിവരങ്ങള്‍ ചോദിച്ചുകൊണ്ട് എന്‍ഐഎ ഫിലിപ്പൈന്‍ സര്‍ക്കാരിനു കത്തെഴുതിയിട്ടുണ്ട്. ഇന്ത്യയില്‍നിന്ന് അടുത്തിടെ ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചത് ഇവരാണെന്നാണ് എന്‍ഐഎ സംശയിക്കുന്നത്. കരേന്‍ ഐഷയുടെ അഡ്രസും ഫോണ്‍ നമ്പരും ഇ-മെയില്‍ ഐഡിയും അടക്കമുള്ള വിവരങ്ങള്‍ ഇന്ത്യ … Read more

പോപ്പ് ഗായിക ക്രിസ്റ്റീന ഗ്രിമ്മി വെടിയേറ്റു മരിച്ചു

ഫ്‌ളോറിഡ: അമേരിക്കന്‍ പോപ്പ് ഗായിക ക്രിസ്റ്റീന ഗ്രിമ്മി വെടിയേറ്റു മരിച്ചു. 22 വയസായിരുന്നു. ഫ്‌ളോറിഡയില്‍ നടന്ന ഒരു സംഗീത പരിപാടിക്കു ശേഷം ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് ഒപ്പിട്ടു നല്‍കുന്നതിനിടയിലായിരുന്നു സംഭവം. ആരാധകരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ ക്രിസ്റ്റിനക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ചുറ്റുമുണ്ടായിരുന്നവരും ക്രസ്റ്റീനയുടെ സഹോദരനും ചേര്‍ന്ന് അക്രമിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പിടിവലിക്കിടയില്‍ അയാള്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. ക്രിസ്റ്റീനയെ ഉടന്‍ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരണത്തിന് കീഴടങ്ങി. ‘ദ വോയിസ്’ എന്ന റിയാലിറ്റിഷോയില്‍ … Read more

ഒന്നരവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് ഐഫോണിലെ സിരി ഇന്റലിജന്റ് ടൂള്‍

ക്വീന്‍സ്‌ലാന്‍ഡ്: ഒന്നരവയസുകാരിയെ രക്ഷിക്കാന്‍ സഹായിച്ച് താരമായിരിക്കുകയാണ് ഐഫോണിലെ ഇന്റലിജന്റ് പേഴ്‌സണല്‍ അസിസ്റ്റന്റ് ടൂളായ സിരി. ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലാണ് സംഭവം. ഒന്നരവയസുകാരി ജിയാനയുടെ ശ്വാസം നിലച്ചെന്നറിഞ്ഞപ്പോള്‍ അമ്മ ഗ്ലേസി ഒന്നു പകച്ചു. വിറയാര്‍ന്ന കൈയില്‍ നിന്ന് ഫോണ്‍ താഴെ വീണു. കുഞ്ഞിന്റെ നെഞ്ചില്‍ അമര്‍ത്തി സിപിആര്‍ നല്‍കി ശ്വാസം വീണ്ടെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഗ്ലേസി നിലവിളിയോടെ അലറി ‘സിരി, കോള്‍ ദി ആംബുലന്‍സ്’ ഗ്ലേസിയുടെ നിര്‍ദേശം കേട്ട ഐഫോണിലെ വെര്‍ച്വല്‍ സഹായി സിരി ഉടന്‍ ആംബുലന്‍സ് സര്‍വീസുമായി ബന്ധപ്പെട്ടു. … Read more

രാജ്യസഭയിലേക്കുള്ള ഏഴു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഇന്ന്

ന്യൂഡല്‍ഹി: രാജ്യസഭയിലേക്കുള്ള ഏഴു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഇന്നു നടക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍, മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍.കെ. ആനന്ദ് എന്നിവരുടെ വിധി ഇന്നറിയാം. 27 സീറ്റിലാണ് മത്സരം. 30 സീറ്റില്‍ എതിരില്ലാതെ തിരഞ്ഞെടുപ്പ് നടന്നിരുന്നു. പ്രധാനമത്സരം ഉത്തര്‍പ്രദേശിലാണ്. ഇവിടെ 11 രാജ്യസഭാ സീറ്റാണുള്ളത്. കോണ്‍ഗ്രസിന്റെ കപില്‍ സിബലും ബിജെപി പിന്തുണയുള്ള സ്വതന്ത്രസ്ഥാനാര്‍ഥി പ്രീതി മഹാപത്രയും തമ്മിലാണു ഇവിടെ മത്സരം. കോണ്‍ഗ്രസിന് 29 എംഎല്‍എമാരാണുള്ളത്. ബിഎസ്പിയുടെ പിന്തുണയോടെ മാത്രമേ സിബലിന് വിജയിക്കാനാകൂ. 12 മിച്ച വോട്ടുകള്‍ … Read more

വിഷപ്പുക ശ്വസിച്ച് മലയാളി ദമ്പതികള്‍ അമേരിക്കയില്‍ മരിച്ചു

ഫിലഡല്‍ഫിയ: അമേരിക്കയില്‍ കാറിന്റെ എസി പൊട്ടിത്തെറിച്ചുണ്ടായ വിഷപ്പുക ശ്വസിച്ച് മലയാളി ദമ്പതികള്‍ മരിച്ചു. ഈസ്റ്റ് ഫിലഡല്‍ഫിയയില്‍ സ്ഥിരതാമസക്കാരായ മണര്‍കാട് മറ്റത്തില്‍ എം.എ.കുരുവിള (കുഞ്ഞ് 83), ഭാര്യ ലീലാമ്മ (77) എന്നിവരാണ് മരിച്ചത്. കുരുവിള കമ്പനി ഉദ്യാഗസ്ഥനും ലീലാമ്മ നഴ്‌സുമായിരുന്നു. കഴിഞ്ഞദിവസം ഇവരുടെ കാറിന്റെ എസി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. വിഷവാതകം വീട്ടിനുള്ളിലേക്ക് അടിച്ചുകയറി ഇരുവരും കുഴഞ്ഞുവീണു മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 44 വര്‍ഷം മുമ്പ് ജോലിയുമായി ബന്ധപ്പെട്ട് അമേരിക്കയിലേക്കു പോയതാണ് ഇവരുടെ കുടുംബം. -എജെ-

ഇന്ത്യക്കാരന് യുഎസില്‍ ജയില്‍ ശിക്ഷ

ന്യൂയോര്‍ക്ക്: ലൈസന്‍സില്ലാതെ വെടിക്കോപ്പുകള്‍ വിറ്റതിനു ഇന്ത്യക്കാരനു യുഎസ് കോടതി 15 മാസം തടവു ശിക്ഷ വിധിച്ചു. ശര്‍മ സുഖദേയോ എന്നയാള്‍ക്കാണ് ശിക്ഷ ലഭിച്ചത്. പ്രതി കോടതിയില്‍ കുറ്റ സമ്മതം നടത്തുകയായിരുന്നു. തടവിനു പുറമേ മൂവായിരം ഡോളര്‍ പിഴയും കോടതി വിധിച്ചു. -എജെ-

കനയ്യ കുമാര്‍ പൊലീസ് കസ്റ്റഡിയില്‍

പാറ്റ്‌ന: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിന്‍ നേതാവ് കനയ്യ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പറ്റ്‌ന ആര്‍ട്‌സ് കോളേജിലെ പൊലീസ് നടപടിക്കെതിരെ ബിഹാര്‍ ഭവന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു കനയ്യ കുമാറടങ്ങുന്ന വിദ്യാര്‍ത്ഥി സംഘം. കനയ്യ കുമാറിനോടൊപ്പം മറ്റ് 42 വിദ്യാര്‍ത്ഥികളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത് ഇവരെ ചാണക്യപുരി പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. പറ്റ്ട ആര്‍ട്‌സ് കോളേജിലെ പ്രിന്‍സിപ്പാളിനെ പുറത്താക്കണമെന്നും ഇപ്പോള്‍ നടക്കുന്ന പരീക്ഷകള്‍ റദ്ദാക്കി പുതുതായി പരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ ബിഹാര്‍ ഭവന് മുന്നില്‍ പ്രകടനം നടത്തിയത്. … Read more

ചിക്കു വധം: ഭര്‍ത്താവ് റിമാന്‍ഡില്‍

സലാല: സലാലയില്‍ കുത്തേറ്റ് മരിച്ച മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ ഭര്‍ത്താവ് ലിന്‍സനെ ഒമാന്‍ റോയല്‍ പോലീസ് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ഏപ്രില്‍ 20-നാണ് താമസ സ്ഥലത്ത് കറുകുറ്റി അയിരൂക്കാരന്‍ വീട്ടില്‍ റോബര്‍ട്ടിന്റെ മകള്‍ ചിക്കു(27)നെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ലിന്‍സന്‍ സംഭവ സമയത്ത് ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്നു. കൊലപാതകത്തിന്നു ശേഷം ചിക്കുവിന്റെ കാതിലെ കമ്മല്‍ അടക്കം 12 ഓളം പവന്‍ സ്വര്‍ണവും അപഹരിക്കപ്പെട്ടിരുന്നു. സംഭവം നടന്ന് 50 ദിവസം പിന്നിട്ടിട്ടും കൊലപാതകിയെക്കുറിച്ച് കേസ് അന്വേഷിക്കുന്ന ഒമാന്‍ … Read more

ഹില്ലരി ക്ലിന്റണെ പിന്തുണച്ച് പ്രസിഡന്റ് ബറാക് ഒബാമ

വാഷിംഗ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഹില്ലരി ക്ലിന്റണെ പിന്തുണച്ച് പ്രസിഡന്റ് ബറാക് ഒബാമ രംഗത്ത്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് നടന്ന ആറ് പ്രൈമറികളില്‍ നാലിലും വിജയിച്ച് ഹില്ലരി തന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വം സ്വന്തമാക്കിയ പ്രഥമ വനിതയെ പിന്തുണച്ച് ബറാക് ഒബാമ രംഗത്തെത്തിയത്. ലക്ഷ കണക്കിന് അമേരിക്കക്കാര്‍ ഇതിനോടകം തങ്ങലുടെ ശബ്ദം ഹില്ലരിക്കായി ഉയര്‍ത്തിക്കഴിഞ്ഞു. അവര്‍ക്കൊപ്പം ഞാനും ചേരുന്നു. ഹില്ലരിക്കൊപ്പം ഞാനുമുഹില്ലരി ക്ലിന്റണെ പിന്തുണച്ച് പ്രസിഡന്റ് ബറാക് ഒബാമഹില്ലരി ക്ലിന്റണെ പിന്തുണച്ച് … Read more

ഇംഗ്ലണ്ടില്‍ ബാലപീഡനത്തിന് ശിക്ഷിക്കപ്പെട്ട മലയാളി ഇന്ത്യയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ആറു വയസ്സുകാരനെ തുടര്‍ച്ചയായി പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളി ഇന്ത്യയിലേക്ക് കടന്നു. ഇയാളെ പിടികൂടി തിരിച്ചെത്തിക്കാന്‍ രാജ്യാന്തരതലത്തില്‍ ശ്രമം ആരംഭിച്ചു. വിജേഷ് കൂരിയില്‍ (29) എന്ന ബിസിനസ് മാനേജരാണ് ബാലപീഡനത്തിന് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശിയാണ് ഇയാള്‍ എന്നാണ് സൂചന. 201011 കാലഘട്ടത്തില്‍ വിദ്യാര്‍ഥിയായി എത്തി ഓക്‌സ്ഫഡ് മേഖലയില്‍ താമസിക്കുമ്പോള്‍ ആണു സംഭവം. അന്ന് ആറു വയസ്സുകാരനായ കുട്ടിയെ വീടിനകത്തു കൊണ്ടുപോയി തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു. ഇക്കാലത്ത് കാര്യം മനസ്സിലാക്കാതിരുന്ന കുട്ടി മുതിര്‍ന്നപ്പോഴാണ് വിവരം … Read more