പാമോയില്‍കേസ്: ആരെയും കുറ്റവിമുക്തരാക്കാന്‍ കഴിയില്ലെന്നു സുപ്രീം കോടതി

ന്യൂഡല്‍ഹി : പാമോയില്‍ കേസില്‍ ഇപ്പോള്‍ ആരെയും കുറ്റവിമുക്തരാക്കാന്‍ കഴിയില്ലെന്നു സുപ്രീം കോടതി. വിചാരണ മുന്നോട്ട് പോകട്ടെയെന്നും കോടതി വ്യക്തമാക്കി. കേസില്‍ നിന്ന് കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഭക്ഷ്യമന്ത്രി ടിഎച്ച് മുസ്തഫ, ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണ്‍, പി.ജെ. തോമസ് എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് നിരീക്ഷണം. ഹര്‍ജി കോടതി തള്ളി. സംസ്ഥാന സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. റിവ്യൂ ഹര്‍ജി ഹൈക്കോടതിയിലാണെന്നു പറഞ്ഞത് തെറ്റാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. … Read more

ബ്രിട്ടനിലേക്ക് കടന്ന വിജയ് മല്യയെ തിരിച്ചെത്തിക്കാനാകില്ല

ന്യൂഡല്‍ഹി: വിവാദ മദ്യവ്യവസായി വിജയ് മല്യയെ, പാസ്‌പോര്‍ട്ട് റദ്ദാക്കിയതിന്റെ പേരില്‍ തിരിച്ചയക്കാനാകില്ലെന്നു ബ്രിട്ടന്‍. ഇന്ത്യ ആവശ്യപ്പെട്ടെങ്കില്‍ മാത്രമേ അതു സാധിക്കുകയുള്ളൂവെന്നു ബ്രിട്ടന്‍ അറിയിച്ചതായാണു സൂചന. മല്യയ്‌ക്കെതിരേയുള്ള ആരോപണങ്ങള്‍ ഗുരുതരമാണ്. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അതേപ്പറ്റി അറിയിക്കണമെന്നും ബ്രിട്ടന്‍ വ്യക്തമാക്കി. വിവിധ ബാങ്കുകളില്‍നിന്ന് 9,400 കോടി രൂപ വായ്പയെടുത്തു ലണ്ടനിലേക്കു കടന്ന മദ്യവ്യവസായി വിജയ് മല്യയെ നാടുകടത്തണമെന്ന് ആവശ്യപ്പെടുകയോ നിയമനടപടികള്‍ തുടങ്ങുകയോ വേണമെന്നു ബ്രിട്ടന്‍ അറിയിച്ചതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. 1971ലെ കുടിയേറ്റ നിയമപ്രകാരം ഒരാള്‍ക്കു … Read more

ബോബി ചെമ്മണ്ണൂര്‍ ഒളിക്യാമറയില്‍ ; വീഡിയോ

കൊച്ചി: പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ സാമ്പത്തീക തട്ടിപ്പുകളും ലൈംഗീക പീഡനങ്ങളും യെസ് ന്യുസ് ലൈവ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പുറത്ത് വിട്ടു. കോടികളുടെ സാമ്പത്തീക തട്ടിപ്പ് നടത്താന്‍ ചാരിറ്റിയുടെ മറവ് ദുരുപയോഗം ചെയ്യുകയാണെന്നും ചാരിറ്റിയുടെയും ജ്വല്ലറികളുടെ മറവിലും പീഡനങ്ങളുമാണെന്ന് തെളിയിക്കുന്ന രേഖകളാണ് വിവാരാവകാശ നിയമ പ്രകാരമാണ് യെസ് ന്യുസ് ലൈവിന് ലഭിച്ചിരിക്കുന്നത് എന്നാണ് ഇവര്‍ അവകാശപ്പെടുന്നത് . ചാരിറ്റിയുടെയും പൊതുപ്രവര്‍ത്തകന്റെയും മൂഖംമൂടിയണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന ബോബി ചെമ്മണ്ണൂര്‍ എന്ന വ്യാവസായിക്കെതിരെയുള്ള ഈ സീഡി പുറത്ത് വിടുന്നത് ബോബിയുടെ … Read more

ബിജെപിക്ക് തിരിച്ചടി; ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് വിശ്വാസവോട്ട് നേടി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. 71 അംഗ സഭയില്‍ 33 പേര്‍ സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്തു. 32 പേരുടെ പിന്തുണയായിരുന്നു വിശ്വാസ വോട്ട് കടക്കാന്‍ ആവശ്യമായിരുന്നത്. 28 പേരുടെ പിന്തുണ മാത്രമാണ് ബിജെപിക്ക് ഉറപ്പാക്കാന്‍ കഴിഞ്ഞത്. കോണ്‍ഗ്രസ് എംഎല്‍എ രേഖ ആര്യ അവസാന നിമിഷം കൂറുമാറി ബിജെപിയെ അനുകൂലിച്ചപ്പോള്‍ ബിജെപി എംഎല്‍എ ഭീം ലാല്‍ ആര്യ സര്‍ക്കാരിനെ അനുകൂലിച്ചു. ഭീം ലാല്‍ ആര്യയെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ … Read more

2,14,000 അക്കൗണ്ടുകളെക്കുറിച്ചുള്ള പാനമ രേഖകള്‍ ഓണ്‍ലൈനില്‍

ന്യൂഡല്‍ഹി: പ്രമുഖരുടെ കള്ളപ്പണനിക്ഷേപത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ട പാനമ രേഖകള്‍ ഓണ്‍ലൈനില്‍. യുഎസ് ആസ്ഥാനമാക്കിയ അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റാണ് രേഖകള്‍ പരസ്യപ്പെടുത്തിയത്. 2,14,000 അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങളാണ് വെബ്‌സൈറ്റില്‍ ലഭ്യമാകുന്നത്. ആളുകളുടെയും കമ്പനികളുടെതും ഉള്‍പ്പെടെ 3,60,000ല്‍ അധികം പേരുകളാണ് പുറത്തുവന്നിട്ടുള്ളത്. ഇതില്‍ 1406 ഇന്ത്യക്കാരും 22 കമ്പനികളും 42 ഇടനിലക്കാരും ഉള്‍പ്പെടുന്നു. വ്യാജകമ്പനികളുടെ പേരില്‍ കള്ളപ്പണനിക്ഷേപം നടത്താന്‍ സഹായിക്കുന്ന മൊസാക്ക് ഫോണ്‍സെക്ക എന്ന കമ്പനിയില്‍നിന്നാണ് ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ത്തിയത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ … Read more

മോദിയുടെ ബിരുദ സര്‍ഫിക്കറ്റുകളുമായി ബിജെപി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസയോഗ്യതകളുടെ പേരില്‍ തെറ്റായ ആരോപണം ഉന്നയിച്ച് ആംആദ്മി പാര്‍ട്ടി രാജ്യത്തെ അപമാനിച്ചെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വാര്‍ത്തസമ്മേളത്തില്‍ അമിത് ഷായും കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു. മോദി ഡല്‍ഹി സര്‍വകലാശാലയില്‍നിന്നു ബിഎ ബിരുദമെടുത്തിട്ടില്ലെന്ന് കേജരിവാള്‍ ആവര്‍ത്തിച്ച് ആരോപിക്കുന്നതിനിടെയാണ് മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പരസ്യപ്പെടുത്തി ബിജെപി നേതാക്കള്‍ തന്നെ രംഗത്തെത്തിയത്. മോദിയുടെ വിദ്യഭ്യാസ യോഗ്യതകളെക്കുറിച്ചുള്ള സത്യാവസ്ഥ പുറത്തുവന്ന … Read more

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് വെട്ടില്‍..പണം വാഗ്ദ്ധാനം ചെയ്യുന്ന വീഡിയോ പുറത്ത്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വിശ്വാസവോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ പണം വാഗ്ദാനം ചെയ്യുന്ന മദന്‍ സിംഗ് ബിഷ്ട് എംഎല്‍എയുടെ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത്. വോട്ടെടുപ്പില്‍ പിന്തുണയ്ക്കുന്നതിന് വേണ്ടി 12 എംഎല്‍എമാര്‍ക്ക് മദന്‍ സിംഗ് 25 ലക്ഷം രൂപ വീതം വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ അറിവോടുകൂടിയാണ് പണം നല്‍കുന്നതെന്നും മദന്‍ സിംഗ് പറയുന്നുണ്ട്. പ്രാദേശിക ചാനലായ സമാചര്‍ പ്ലസിന്റെ ചീഫ് എഡിറ്റര്‍ ഉമേഷ് കുമാറാണ് ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയത്. വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിന് അനുവാദം തേടി … Read more

രാജസ്ഥാനിലെ എട്ടാം ക്ലാസ് സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തില്‍ നെഹ്റുവിനെ ഒഴിവാക്കി

ജയ്പൂര്‍: രാജസ്ഥാനിലെ എട്ടാം ക്ലാസ് സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെക്കുറിച്ചുള്ള പരാമര്‍ശമില്ല. രാജസ്ഥാന്‍ രാജ്യ പുസ്തക് മണ്ഡല്‍ പുറത്തിറക്കിയ പുസ്തകത്തിലാണ് നെഹ്റുവിനെ ഒഴിവാക്കിയിരിക്കുന്നത്. അതേസമയം മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ബാലഗംഗാധര തിലകന്‍, ഹേമു കലാനി, ഭഗത് സിംഗ് എന്നിവരെ പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ പുറത്തിറക്കിയ പുസ്തകത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗത്ത് നെഹ്റുവിനെ ഉള്‍പ്പെടുത്തിയിരുന്നു.സ്വാതന്ത്ര്യാനന്തര ഇന്ത്യ എന്ന ഭാഗത്ത് നെഹ്റുവിന്റേയും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റേയും സംഭാവനകളെക്കുറിച്ചായിരുന്നു അധികവും നല്‍കിയിരുന്നത്. … Read more

കാഷ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ന്യൂഡല്‍ഹി: ജമ്മു കാഷ്മീരില്‍ പുല്‍വാമ ജില്ലയിലെ പന്‍സ്ഗാം ഗ്രാമത്തില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. ഇന്നു പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് മൂന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികളെയും വെടിവച്ചു കൊന്നത്. തീവ്രവാദികള്‍ ഉണ്ടെന്ന വിവരത്തെതുടര്‍ന്ന് എത്തിയ സുരക്ഷാ സേനയ്ക്കുനേരെ ആക്രമണം ഉണ്ടായി. പുലര്‍ച്ചെ 3.30 ഓടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. എന്നാല്‍, ശക്തമായി തിരിച്ചടിച്ച സൈന്യം മൂന്നു ഭീകരരെ വധിച്ചു. കൂടുതല്‍ ഭീകരര്‍ ഒളിഞ്ഞിരിപ്പുണ്‌ടോയെന്ന തെരച്ചിലിലാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

കാനഡ: കാട്ടുതീയില്‍ വലിയ നാശനഷ്ടം

മോണ്‍ട്രിയോള്‍: കാനഡയിലെ പെട്രോളിയം നിക്ഷേപമേഖലയില്‍ പടര്‍ന്ന കാട്ടുതീ എട്ടു മടങ്ങ് പ്രദേശത്തേക്കു വ്യാപിച്ചു. ഏകദേശം 850 ചതുരശ്ര കിലോമീറ്ററിലേക്കാണു തീ പടര്‍ന്നത്. ആളപായമില്ല. എന്നാല്‍, ആയിരക്കണക്കിനു കെട്ടിടങ്ങള്‍ ചാമ്പലായി. ആല്‍ബര്‍ട്ട സംസ്ഥാനത്തെ ഫോര്‍ട്ട് മക്മറേ എന്ന പട്ടണത്തിലെ 88000 ജനങ്ങളെയും വേറേ സ്ഥലങ്ങളിലേക്കു മാറ്റി. 8000 പേരെ വിമാനത്തില്‍ കൊണ്ടുപോയി. പ്രാന്തപ്രദേശങ്ങളിലെ പതിനായിരക്കണക്കിനു പേരെ ഒഴിപ്പിച്ചു. പെട്രോളിയം നിറഞ്ഞ മണല്‍ക്കാടുകളിലെ തൊഴിലാളികളുടെ ക്യാമ്പുകളില്‍ കാല്‍ലക്ഷത്തോളം പേര്‍ രക്ഷാസംവിധാനം കാത്തുകഴിയുന്നുണ്ട്. 145 ഹെലികോപ്റ്ററുകളും 1100 ഫയര്‍ എന്‍ജിനുകളും പ്രവര്‍ത്തിക്കുന്നുണെ്ടങ്കിലും … Read more