മെയ് 19 ന് തുര്‍ക്കിയില്‍ ഐഎസ് ആക്രമണമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്

അങ്കാറ: തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ ഈ മാസം 19നു ഐഎസ് ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. തുര്‍ക്കി രഹസ്യാന്വേഷണ വിഭാഗമാണ് ഈ വിവരം പുറത്തുവിട്ടത്. 10 ഐഎസ് തീവ്രവാദികള്‍ തുര്‍ക്കിയിലേക്ക് കടന്നിട്ടുള്ളതായും തുര്‍ക്കി ദേശീയ രഹസ്യാന്വേഷണ വിഭാഗം സൂചന നല്‍കി. രാജ്യത്തിന്റെ തെക്കു കിഴക്കന്‍ പ്രവിശ്യയിലൂടെയാണ് തീവ്രവാദികള്‍ തുര്‍ക്കിയിലേക്ക് കടന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. തുര്‍ക്കിയുടെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്താനാണ് ഇവര്‍ പദ്ധതിയിടുന്നതെന്നും പ്രധാനമായും നഗരപ്രദേശങ്ങളിലായിരിക്കും ആക്രമണം നടത്താന്‍ ശ്രമിക്കുകയെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അങ്കാറയിലെ … Read more

ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം ഉടനെയെന്ന് ജര്‍മന്‍ പത്രം

ബര്‍ലിന്‍: യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലില്‍ ഉടനെ മോചിതനാകുമെന്നു ജര്‍മന്‍ പത്രമായ ‘ബില്‍ഡ്’ റിപ്പോര്‍ട്ട് ചെയ്തു. സ്വിറ്റ്സര്‍ലന്‍ഡുകാരനും ദക്ഷിണ അറേബ്യന്‍ ബിഷപ്പുമായ പോള്‍ ഹിന്‍ഡറുമായി പത്രം നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിവായത്. ക്രൈസ്തവര്‍ മാത്രമല്ല, ലോകത്തെ കോടിക്കണക്കിനു മറ്റു ജനങ്ങളും ഫാ.ടോമിന്റെ മോചനം ആഗ്രഹിച്ചുവരികയാണെന്നു ബിഷപ് പറഞ്ഞു. ഫാ. ഉഴുന്നാലിലിനെ എവിടെയാണു പാര്‍പ്പിച്ചിരിക്കുന്നതെന്നു കഴിഞ്ഞയാഴ്ച വിവരം ലഭിച്ചിരുന്നു. അദ്ദേഹം ഉടനെ മോചിതനാകും. അതിനായി എല്ലാവരും പ്രാര്‍ഥിക്കണമെന്നും ബിഷപ് ആഹ്വാനം ചെയ്തു.

കേരളം വിധിയെഴുതി; 74 ശതമാനം പോളിംഗ്

  തിരുവനന്തപുരം: കേരളം ഇന്ന് വിധിയെഴുതി. സോളാര്‍ മുതല്‍ സോമാലിയ വരെ പ്രചാരണ വിഷയമായ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ എല്ലാ ജില്ലകളിലും കനത്ത പോളിംഗ് രേഖപ്പെടുത്തി. പോളിങ് സമയം അവസാനിച്ച ആറ് മണിവരെ പ്രാഥമിക കണക്കുകള്‍ അനുസരിച്ച് 74 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. പല ബൂത്തുകളിലും വോട്ടെടുപ്പ് അവസാനിച്ചിട്ടില്ല. ആറുമണിവരെ ബൂത്തിലെത്തിയവര്‍ കൂടെ വോട്ടു ചെയ്യുമ്പോള്‍ അന്തിമ പോളിങ് ശതമാനം വര്‍ദ്ധിക്കും. തിരുനന്തപുരം 70.5 ശതമാനം, കൊല്ലം 72.2 ശതമാനം, പത്തനംതിട്ട 65 ശതമാനം, കോട്ടയം … Read more

കേരളത്തില്‍ ഇടതു തരംഗമെന്ന് എക്‌സിറ്റ് പോള്‍; ബംഗാളില്‍ മമത തന്നെ; അസമില്‍ ബിജെപി മുന്നേറ്റമുണ്ടാക്കും

തിരുവനന്തപുരം: കേരളത്തില്‍ ഇടത് തരംഗമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഇന്ത്യാ ടുഡേ ആക്‌സിസ് മൈ ഇന്ത്യ, സീ വോട്ടര്‍, ഇന്ത്യാ ടിവി സര്‍വെകളാണ് ഇടതു പക്ഷത്തിന് വ്യക്തമായ മേല്‍ക്കൈ പ്രവചിച്ചത്. യുഡിഎഫ് 60ന് മുകളില്‍ എത്തില്ലെന്നാണ് സര്‍വെകള്‍ പറയുന്നത്. സംസ്ഥാനത്ത് ഇടതു പക്ഷത്തിന് മുന്‍തൂക്കമെന്ന് ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍ പുറത്തു വിട്ട ഫലങ്ങളില്‍ പ്രവചിക്കുന്നു. ഇടതു പക്ഷം 43 ശതമാനം വോട്ടുകള്‍ നേടും, യുഡിഎഫിന് 35 ശതമാനം വോട്ടുകള്‍ നേടും, കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പില്‍ … Read more

‘നാവികനെ വിട്ടയച്ചില്ലെങ്കില്‍ മോദിയുടെ ശബ്ദരേഖ ഇറ്റലി പുറത്തുവിട്ടേക്കും’

ദുബായ്: കടല്‍ക്കൊലക്കേസില്‍ ഇന്ത്യയില്‍ തടവില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികനെ വിട്ടയച്ചില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലി പ്രധാനമന്ത്രിയുമായി സംസാരിച്ച രേഖകള്‍ ഇറ്റലി പുറത്തുവിട്ടേക്കുമെന്ന് അഗസ്റ്റവെസ്റ്റ്ലാന്‍ഡ് ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മൈക്കിള്‍. വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേര് പരാമര്‍ശിക്കണമെന്ന് നരേന്ദ്രമോദി ആവശ്യപ്പെട്ടെന്നാണ് ആരോപണം. ഇതുസംബന്ധിച്ച രേഖ പുറത്തുവിട്ടേക്കുമെന്നു വെളിപ്പെടുത്തിയിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ വച്ചായിരുന്നു മോദിയും ഇറ്റലി പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ ഈ വാദം കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ട്. പ്രമുഖ ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മൈക്കിള്‍ ഇക്കാര്യം … Read more

ജെഎന്‍യു വിദ്യാര്‍ത്ഥി സമരത്തില്‍ കടന്നു കയറാന്‍ ഐഎസ് ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തപ്പോള്‍ ഉണ്ടായ വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ കാമ്പസില്‍ നുഴഞ്ഞു കയറാന്‍ ഐഎസ് ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ (ദേശീയ രഹസ്യാന്വേഷണ ഏജന്‍സി) റിപ്പോര്‍ട്ട്. ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഭീകരര്‍ ഇന്ത്യയിലെ തങ്ങളുടെ അനുഭാവികളോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കാമ്പസിലെ പ്രക്ഷോഭകര്‍ക്കൊപ്പം നുഴഞ്ഞു കയറാനും വാഹനങ്ങള്‍ക്ക് തീയിടാനും നിര്‍ദേശം ലഭിച്ചതായി അറസ്റ്റിലായ ഐഎസ് അനുഭാവിയാണ് വെളിപ്പെടുത്തിയത്. രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട് ഫെബ്രുവരി 19ന് ജയിലിലായ കനയ്യ കുമാറിന് പിന്തുണ പ്രഖ്യാപിച്ച് ഡല്‍ഹിയില്‍ വിദ്യാര്‍ഥി … Read more

കുട്ടികളെ ലക്ഷ്യംവച്ച് മൊബൈല്‍ ആപ്പുമായി ഐഎസ്

ന്യൂയോര്‍ക്ക്: കുട്ടികളെ ആകര്‍ഷിക്കാന്‍ തീവ്രവാദ സംഘടനയായ ഐഎസ് (ഇസ്‌ലാമിക് സ്റ്റേറ്റ്) മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. അമേരിക്കന്‍ വെബ്‌സൈറ്റാണ് വാര്‍ത്ത പുറത്തുവിട്ടത്. ഐഎസ് അനുകൂല വെബ്‌സൈറ്റാണ് ആപ്ലിക്കേഷനും പുറത്തുവിട്ടിരിക്കുന്നത്. മുമ്പും വിവിധ ആപ്ലിക്കേഷനുകളുമായി ഐഎസ് രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇതാദ്യമായാണ് കുട്ടികളെ ആകര്‍ഷിക്കാന്‍ ഒരു ആപ്ലിക്കേഷന്‍ ഐഎസ് ഭീകരര്‍ പുറത്തുവിടുന്നത്. ഗെയിംസ്, ഗാനങ്ങള്‍, ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ആപ്ലിക്കേഷന്‍ തയാറാക്കിയിരിക്കുന്നത്. കുട്ടികളെ തങ്ങളിലേക്ക് ആകര്‍ഷിക്കുകയാണ് ഐഎസിന്റെ തന്ത്രം. ജി ഫോര്‍ ഗണ്‍, ടി ഫോര്‍ ടാങ്ക്, ആര്‍ ഫോര്‍ റോക്കറ്റ് … Read more

ദക്ഷിണാഫ്രിക്കയില്‍ നിന്നും മൗറീഷ്യസില്‍ നിന്നും കണ്ടെത്തിയ ഭാഗങ്ങള്‍ കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് ഓസ്‌ട്രേലിയ

കോലാലംപൂര്‍: കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി മലേഷ്യന്‍ സര്‍ക്കാര്‍. ദക്ഷിണാഫ്രിക്കയില്‍ നിന്നും മൗറീഷ്യസിലെ റോഡ്രിഗസ് ഐലാന്റില്‍ നിന്നുമാണ് വിമാനത്തിന്റെ രണ്ട് ഭാഗങ്ങള്‍ കണ്ടെത്തിയത്. കണ്ടെത്തിയ അവശിഷ്ടങ്ങള്‍ എംഎച്ച് 370ന്റേതാണെന്ന് ഏകദേശം ഉറപ്പിച്ചതായി ഓസ്‌ട്രേലിയയും മലേഷ്യയും അറിയിച്ചു. 239 യാത്രികരുമായി രണ്ട് വര്‍ഷം മുമ്പാണ് മലേഷ്യന്‍ വിമാനം കാണാതായത്. വിമാനവുമായി ബന്ധം നഷ്ടപ്പെട്ട പ്രദേശത്തായിരുന്നു ആദ്യം തെരച്ചില്‍ നടത്തിയിരുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഓസ്‌ട്രേലിയയുടെ പടിഞ്ഞാറെ തീരത്ത് നടത്തിയ തെരച്ചില്‍ ഫലം കാണാതായതോടെയാണ് മറ്റ് ഭാഗങ്ങളിലേക്ക് തെരച്ചില്‍ … Read more

മല്യക്കെതിരേ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ശ്രമം

ന്യൂഡല്‍ഹി: എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ക്ക് 9,000 കോടി രൂപ ബാധ്യതയുണ്ടാക്കി രാജ്യം വിട്ട വ്യവസായി വിജയ് മല്യക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളിനോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അഭ്യര്‍ഥിച്ചു. ലണ്ടനില്‍ അഭയം തേടിയിരിക്കുന്ന മല്യയെ വിട്ടുതരാന്‍ സാധിക്കില്ലെന്ന് ബ്രിട്ടന്‍ അറിയിച്ചതിനു പിന്നാലെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ നീക്കം. പാസ്പോര്‍ട്ടുമായി ലണ്ടനിലെത്തിയ മല്യയെ നാടുകടത്താനാവില്ലെന്ന് ബ്രിട്ടന്‍ അറിയിച്ചതായി അരുണ്‍ ജയ്റ്റ്ലി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. മല്യ ലണ്ടനിലേക്ക് കടന്നതിനു പിന്നാലെ ഇന്ത്യ അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു. മുംബൈയിലെ … Read more

പാര്‍ലമെന്റിനു മുന്നില്‍ യുവാവ് ജീവനൊടുക്കി

ന്യൂഡല്‍ഹി: ഡല്‍ഹി പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലെ മരത്തില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്‌ടെത്തി. ഇന്നു രാവിലെയാണ് 39 കാരനായ രാംദ്യാല്‍ വെര്‍മ എന്ന ആളെ മരിച്ച നിലയില്‍ കണ്‌ടെത്തിയതെന്ന് പോലീസ് അറിയിച്ചു. ജീന്‍സും നീല ടിഷര്‍ട്ടും ആയിരുന്നു ഇയാള്‍ ധരിച്ചിരുന്നത്. മധ്യപ്രദേശിലെ ശിവപുരി സ്വദേശിയായ രാംദ്യാല്‍ തയാറാക്കിയ 30 പേജുള്ള ആത്മഹത്യാ കുറിപ്പ് ലഭിച്ചതായും പോലീസ് പറഞ്ഞു. വാതുവയ്പ്പിലൂടെ കടക്കെണിയില്‍ അകപ്പെട്ടതാണ് മരണ കാരണമെന്നാണ് പോലീസ് നിഗമനം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.