സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്‍മാര്‍ക്കുള്ള ശിക്ഷ മരണം; വിധിക്കുന്നത് ഇസ്ലാമിക് സ്റ്റേറ്റ്

സിറിയ : ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വവര്‍ഗ്ഗാനുരാഗത്തിനു അംഗീകാരം ലഭിക്കുമ്പോള്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ക്കു ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ നല്കുന്നത് മരണം. ഇസ്ലാം മതവിശ്വാസ പ്രകാരം സ്വവര്‍ഗ്ഗാനുരാഗം പാപമാണെന്നുളള വാദം മുന്‍നിര്‍ത്തിയാണ് ഭീകരര്‍ നരഹത്യയ്ക്കു കുടപിടിക്കുന്നത്. സിറിയന്‍ നഗരമായ പാമിറയിലെ ഹോട്ടല്‍ സമുഛയത്തിനു മുകളില്‍ നിന്നും സ്വവര്‍ഗ്ഗാനുരാഗികളായ രണ്ടു പുരുഷന്‍മാരെ എറിഞ്ഞു കൊന്നാണ് ഐഎസ് തങ്ങളുടെ നരഹത്യ ലോകത്തെ വിളിച്ചറിയിച്ചത്. ഇരുവരേയും കൊല്ലുന്നതിനു മുന്‍പ് ഭീകരര്‍ ഇരകള്‍ക്കു പറയാനുള്ളത് കേള്‍ക്കാനുളള സാവകാശം നല്കി. അവര്‍ തങ്ങളുടെ വിധിയില്‍ തൃപ്തരാണോ എന്നു … Read more

പ്രളയത്തില്‍ മുങ്ങി ചെന്നൈ നഗരം; തമിഴ്‌നാട്ടില്‍ മഴയുടെ സംഹാരതാണ്ഡവം

ചെന്നൈ : ഒരു നൂറ്റാണ്ടിനിടയില്‍ സംഭവിച്ച ഏറ്റവും വലിയ പ്രളയത്തിലൂടെയാണ് തമിഴ്‌നാട് കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. ചെന്നൈ നഗരം തീര്‍ത്തും ഒറ്റപ്പെട്ടു. കനത്തമഴയില്‍ തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ പൊലിഞ്ഞത് 200 ജീവനുകള്‍. കരകവിഞ്ഞൊഴുകുന്ന നദുകളും പുഴകളും ജനങ്ങളെ കൂടുതല്‍ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചെന്നൈ നഗരം വെള്ളവും ഭക്ഷണവുമില്ലാതെ സഹായത്തിനായി കാത്തിരിക്കുകയാണ്. നഗരത്തിലെ എടിഎമ്മുകളിലെ പണമെല്ലാം കാലിയായി. പേമാരിയില്‍ വൈദ്യുതി ബന്ധങ്ങളും വാര്‍ത്താവിനിമയ സൗകര്യങ്ങളും താറുമാറായി. റോഡുകളില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നതിനാല്‍ വാഹന ഗതാഗതം താറുമാറായി. റെയില്‍, വിമാന … Read more

കാലിഫോര്‍ണിയയിലെ സാന്‍ബെര്‍നാഡിനോയില്‍ വ്യാപക വെടിവെയ്പ്പ്; 14 പേര്‍ കൊല്ലപ്പെട്ടു

കാലിഫോര്‍ണിയ : ലോകത്തെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു കൂട്ടക്കൊല കൂടി. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ സാന്‍ബെര്‍നാഡിനോയില്‍ തോക്കുധാരികളായ മൂന്നുപേര്‍ ചേര്‍ന്ന് അപഹരിച്ചത് 14 പേരുടെ ജീവന്‍. 17 ലധികം ആളുകള്‍ക്ക് പരിക്കേറ്റു. അക്രമികളിലൊരാല്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വെടിവെയ്പ്പിനും കൂട്ടക്കൊലയ്ക്കും പിന്നിലുള്ള കാരണങ്ങള്‍ വ്യക്തമല്ല. ജീവകാരുണ്യ മേഖലയിലും വൈകല്യങ്ങളുള്ള ആളുകളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുമായി പ്രവര്‍ത്തിച്ചു പോരുന്ന ഇന്‍ലാന്റ് റീജിയണല്‍ സെന്ററിലായിരുന്നു വെടിവെയ്പ്പ് നടത്തിയത്. സെന്ററിലെ കോണ്‍ഫറന്‍ റൂമില്‍ പ്രധാന ചര്‍ച്ചകള്‍ നടക്കവെ തോക്കുധാരികള്‍ ഇവിടേയക്ക് ഇടിച്ചു … Read more

തുര്‍ക്കി പ്രസിഡന്റിന് ഐഎസിന്റെ അനധികൃത എണ്ണ വ്യാപാരത്തില്‍ പങ്കുണ്ടെന്നു റഷ്യ

മോസ്‌കോ: തുര്‍ക്കിക്കെതിരേ വീണ്ടും ആരോപണവുമായി റഷ്യ. പ്രസിഡന്റ് തയിപ് എര്‍ഡോഗനും കുടുംബത്തിനും ഐഎസുമായി നടക്കുന്ന അനധികൃത എണ്ണ വ്യാപാരത്തില്‍ പങ്കുണ്ടെന്നാണു റഷ്യയുടെ ആരോപണം. ‘സിറിയ, ഇറാക്ക് എന്നിവിടങ്ങളില്‍നിന്നു കടത്തുന്ന എണ്ണയുടെ മുഖ്യപങ്കും വാങ്ങുന്നത് തുര്‍ക്കിയാണ്. ഇതില്‍ത്തന്നെ പ്രസിഡന്റ് എര്‍ഡോഗനും കുടുംബവുമാണു മുന്നിട്ടുനില്‍ക്കുന്നത്-റഷ്യന്‍ പ്രതിരോധമന്ത്രി അനാട്ടലി അന്റോനോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇറാക്കില്‍നിന്നും തുര്‍ക്കിയില്‍നിന്നും ഐഎസ് ഭീകരര്‍ എണ്ണ കടത്തുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളും റഷ്യ പുറത്തുവിട്ടു. ഐഎസുമായുള്ള എണ്ണക്കച്ചവടം സംരക്ഷിക്കാനാണു റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവച്ചു വീഴ്ത്തിയതെന്നു റഷ്യ കഴിഞ്ഞദിവസം … Read more

കാമറൂണില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനം; നാലു മരണം

യോണ്ടി: വടക്കന്‍ കാമറൂണില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. നൈജീരിയയുടെ അതിര്‍ത്തിയില്‍ വാസയിലായിരുന്നു ആക്രമണം നടന്നത്. നൈജീരിയയില്‍ നിന്നുള്ള ബൊക്കോ ഹറാം തീവ്രവാദികളാണ് ആക്രമണം നടത്തിയത്. വാസയിലെ വിനോദസഞ്ചാര മേഖലയായ കിന്ദിലായിരുന്നു ആദ്യസ്‌ഫോടനം നടന്നത്.

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി

അഹമ്മദാബാദ് : ഇന്ത്യയില്‍ മോദി പ്രഭാവത്തിനു മങ്ങലേല്‍ക്കുന്നു. ബീഹാര്‍ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതം വിട്ടുമാറും മുന്‍പേ മോദിയുടെ സ്വന്തം നാട്ടില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടത് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. അതേ സമയം കോണ്‍ഗ്രസ് വന്‍ തിരിച്ചു വരവു നടത്തി. 31 ജില്ലാ പഞ്ചായത്തുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 18 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ നയിച്ചിരുന്ന കാലത്തൊന്നും കോണ്‍ഗ്രസിന്റെ നിഴല്‍ പോലും വ്യക്തമാകാതിരുന്ന അതേ ഗുജറാത്തിലാണ് കോണ്‍ഗ്രസിനു ശക്തമായ അടിത്തറ കൈവന്നത്. 2010 ല്‍ … Read more

ഐഎസ് ഭീകരര്‍ ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

  ന്യൂഡല്‍ഹി: ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഐഎസ് തയാറെടുക്കുന്നു. ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ‘കറുത്ത കൊടികള്‍’ എന്ന പുസ്തകത്തിലാണ് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തയാറെടുക്കുന്നതായി ഐഎസ് വ്യക്തമാക്കുന്നത്. ഇറാക്കിലും സിറിയിലും വ്യാപകമായി പ്രവര്‍ത്തിക്കുന്ന ഐഎസ് ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നതായി പുസ്തകത്തില്‍ പറയുന്നു. ഇന്ത്യയിലെ ബീഫ് വിഷയത്തെക്കുറിച്ചും പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട. ‘ബീഫ് കഴിക്കുന്ന മുസ്‌ലിമുകളെ കൊലപ്പെടുത്തിയ ഹിന്ദു സംഘടനകള്‍ ഏര്‍പ്പെടുന്നുവെന്നും ഇവര്‍ക്കു പിന്തുണ നല്‍കുന്ന വലതുപക്ഷ ഹിന്ദു സംഘടനകളും നേതാക്കളും മുസ്‌ലിംകള്‍ക്കെതിരായ … Read more

ഐസിസിനായി മൂന്നൂറോളം അമേരിക്കക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

വാഷിംഗ്ടണ്‍: സിറിയന്‍ തീവ്രവാദി സംഘടനയ്ക്ക് വേണ്ടി 300 അമേരിക്കക്കാരും പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ഐഎസിന്റെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളിലാണ് ഇവരുടെ സേവനങ്ങളെന്നും സാമൂഹ്യസൈറ്റുകള്‍ വഴി പതിനായിരങ്ങളിലേക്ക് ഇവര്‍ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായും ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് പറഞ്ഞിരിക്കുന്നത്. ആയിരങ്ങളിലേക്ക് കടന്നുപോകുന്ന ഇസഌമിക് സ്‌റ്റേറ്റ് അജണ്ടകള്‍ വ്യാപകമാകുന്നത് ഇവരുടെ കൈകള്‍ വഴിയാണെന്ന് പ്രോഗ്രാം ഓണ്‍ എക്‌സ്ട്രീമിസം എന്ന വിഷയത്തില്‍ ജോര്‍ജ്ജ് വാഷിംഗ്ടണ്‍ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇസഌമിക് സ്‌റ്റേറ്റിന്റെ അമേരിക്കന്‍ പിന്തുണക്കാര്‍ ട്വിറ്ററിനെ അതി വിശാലമായി ഉപയോഗിക്കുന്നതായും … Read more

കനത്ത മഴ …ചെന്നൈ വിമാനത്താവളം അടച്ചു..രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യം ഇറങ്ങി

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും കനത്ത മഴയാണ് തമിഴ്‌നാട്ടില്‍ പെയ്യുന്നത്. കനത്ത മഴയില്‍ റണ്‍വേയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ചെന്നൈ വിമാനത്താവളം അടച്ചു. ചെന്നൈയിലേക്കുള്ള വിമാനങ്ങള്‍ ബംഗലൂരുവിലേക്കും ഹൈദരാബാദിലേക്കും വഴിതിരിച്ച് വിട്ടു. നാലായിരത്തോളം യാത്രക്കാര്‍ ചെന്നൈ വിമാനത്താവളത്തില്‍ കുടുങ്ങി. ട്രാക്കില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ചെന്നൈയില്‍ നിന്നുള്ള 19 ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കി. ചെന്നൈ ബീച്ച്താംബരംചെങ്കല്‍പ്പേട്ട് റൂട്ടുകളിലെ സബര്‍ബന്‍ സര്‍വീസുകളും 12 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചു. ചെന്നൈ വഴിവരുന്ന ധന്‍ബാദ്ആലപ്പുഴ എക്‌സ്പ്രസ് നാല് മണിക്കൂര്‍ … Read more

സുക്കര്‍ബര്‍ഗിന് മകള്‍ ജനിച്ചു; 99 ശതമാനം ഓഹരിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെച്ചു

വാഷിംഗ്ടണ്‍: ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് ഭാര്യ പ്രിസ്സില്ല ചാനും പെണ്‍കുഞ്ഞ് ജനിച്ചു. മാക്‌സ് എന്നാണ് കുഞ്ഞിന്റെ പേര്. മകള്‍ ജനിച്ച സന്തോഷത്തില്‍ സുക്കര്‍ബര്‍ഗും പ്രിസ്സില്ലയും കമ്പനിയിലെ തങ്ങളുടെ 99 ശതമാനം ഓഹരിയും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും. സുക്കര്‍ബര്‍ഗ്തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സന്തോഷവും ആരോഗ്യവുമുള്ള ലോകത്തിനായാണ് ഈ ശ്രമമെന്നു സുക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞു ജനിച്ച സന്തോഷത്തിനൊപ്പമാണ് ഈ വിവരവും പങ്കുവയ്ക്കുന്നത്. ദാരിദ്ര്യ നിര്‍മാജനം, രോഗപ്രതിരോധം, വിദ്യാഭ്യാസം തുടങ്ങിയ മേഖലയിലാണു പണം വിനിയോഗിക്കുന്നത്. മൂന്നു വര്‍ഷമായി … Read more