മാര്‍ക്ക് സുക്കര്‍ബര്‍ഗിനെതിരെ കാലിഫോര്‍ണിയയില്‍ വഞ്ചനാകുറ്റത്തിന് കേസ്

സാന്‍ ജോസ്: ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിനെതിരെ കാലിഫോര്‍ണിയയില്‍ വഞ്ചനാകുറ്റത്തിന് കേസ്. മിര്‍സിയ വോസ്‌കെറീഷ്യന്‍ എന്ന ഡെവലപ്പറാണ് സുക്കര്‍ബര്‍ഗിനെതിരെ കോടതിയെ സമീപിച്ചിരിയ്ക്കുന്നത്. 2012ലെ ഭൂമി ഇടപാടിന്റെ ഭാഗമായി സുക്കര്‍ബര്‍ഗ് സിലിക്കണ്‍വാലിയില്‍ ബിസിനസ് പ്രോജക്ടിന് സഹായം ചെയ്യാമെന്നും ഇതിനാവശ്യമായ വ്യക്തികളെ പരിചയപ്പെടുത്താമെന്നും വാഗ്ദാനം ചെയ്ത് വഞ്ചിച്ചതായാണ് ആരോപണം. അതേ സമയം കേസ് തള്ളണമെന്ന സുക്കര്‍ബര്‍ഗിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. സുക്കര്‍ബര്‍ഗിന്റെ വീടിന് പുറകിലുള്ള സ്ഥലവുമായി ബന്ധപ്പെട്ടാണ് കേസ്. 1.7 മില്യണ്‍ ഡോളറിന്റെ ഇടപാടാണ് സുക്കര്‍ബര്‍ഗും അയല്‍ക്കാരനും തമ്മിലുള്ളത്. ഇടപാടിന്റെ … Read more

ബീഫ് തിന്നുന്നവര്‍ മരണം അര്‍ഹിക്കുന്നവെന്ന് സ്വാധി പ്രാചി

ലക്‌നൗ: ബീഫ് തിന്നുന്നവര്‍ യു.പിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ വിധി അര്‍ഹിക്കുന്നതായി വി.എച്ച്.പിയുടെ  നേതാവ് സാധ്വി പ്രാചി. ബറേലിയില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലാണ് സാധ്വി പ്രാചിയുടെ പരാമര്‍ശമെന്ന് ഡി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. ബീഫ് തിന്നുന്നവര്‍ അത്തരം അന്ത്യം അര്‍ഹിക്കുന്നതായാണ് അവര്‍ പറഞ്ഞത്. മുഹമ്മദ് അഖ്‌ലാഖിന്റെ കൊലപാതകത്തിനു പിന്നില്‍ ഹിന്ദുക്കള്‍ അല്ലെന്നും സംഭവത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ടന്നും അവര്‍ പറഞ്ഞു. ദാദ്രിയില്‍ എന്തു നടന്നാലും അതിനു പിന്നില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന്റെ … Read more

മെല്‍ബണ്‍ ക്‌നാനായ കൂട്ടായ്മയില്‍ ഇന്ന് നിരാഹാര സമരം,നാളെ പെരുന്നാള്‍

  ?????????: ??????????????? ?????? ??????? ?????????? ??????? ???????????? ???????? ???????????? ??? ?????? ?????????????? ?????????????? ???????? ??????? ?????????. ???????? ??????? ????????? ?????????? ??????????? ???????????????? ????????? ????????????????????????. ????????????? ???????? ???????? ???????????????????? ??????????????? ???????? ????????? ??????????? ??? ?????????(KCVA) ???? ??????????? ???????? ?????? ?????????? ????????????? ????????????? ????????. ?????? ??????????????? ??????????????????? ????????? ??????????????, ??????? ??????????????????????????, ?????????????? ?????????????????? ???????? ????????????????? ?????????? … Read more

ഫീസ് അടയ്ക്കാന്‍ പണമില്ല; മൊബൈലില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്ത് 10-ാം ക്ലാസുകാരന്‍ ജീവനൊടുക്കി

ഹൈദരാബാദ്: സ്‌കൂള്‍ ഫീസടക്കാന്‍ പണമില്ലാത്തതിനാല്‍ 15 വയസുകാരന്‍ ആത്മഹത്യ ചെയ്തു. തെലുങ്കാനയിലെ കരിംനഗര്‍ ജില്ലയിലാണ് സംഭവം. സന്തോഷ് റെഡ്ഡി എന്ന വിദ്യാര്‍ത്ഥിയാണ് ട്രെയിനിനു മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തത്. സ്വന്തം മൊബൈല്‍ ഫോണില്‍ ആത്മഹത്യക്കുള്ള കാരണം റെക്കോര്‍ഡ് ചെയ്താണ് സന്തോഷ് ജിവനൊടുക്കിയത്. അമ്മയെ വിളിച്ചു കൊണ്ടാരംഭിക്കുന്ന വീഡിയോയില്‍ തന്നെ ഇനി കാത്തിരിക്കരുതെന്നും താന്‍ പോവുകയാണെന്നും പറയുന്നു. അധ്യാപിക സ്‌കൂള്‍ ഫീസ് ആവശ്യപ്പെട്ടെന്നും നല്‍കാത്തവരെ ക്ലാസിനു പുറത്തു നിര്‍ത്തിയെന്നും പറയുന്ന വീഡിയോയില്‍ ഫീസടക്കാനാവാത്തതില്‍ അടുത്ത പരീക്ഷക്ക് താന്‍ തോല്‍ക്കാന്‍ … Read more

ബീഫ് കഴിക്കരുതെന്ന് പറയുന്നവരെ വകവരുത്തുമെന്ന് ഐഎസ് ട്വീറ്റ്

ദില്ലി: ബീഫ് കഴിക്കരുതെന്ന് പറയുന്നവര്‍ക്കെതിരെ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ രംഗത്ത്. ബീഫ് കഴിച്ചെന്ന് ആരോപിച്ച് ദില്ലിക്കടുത്തുള്ള ദാദ്രി ഗ്രാമത്തില്‍ മധ്യവയസ്‌കനെ കൊന്നവരെ വകവരുത്തുമെന്നാണ് ഐസിസ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഇന്ത്യന്‍ മുസ്ലീംങ്ങളെ ഞങ്ങള്‍ സ്‌നേഹിക്കുന്നുവെന്നും ട്വീറ്റില്‍ പറയുന്നു. ഹിന്ദുക്കള്‍ ബീഫ് എന്ന കാര്യം പറഞ്ഞ് മുസ്ലീംങ്ങളെ കൊന്നൊടുക്കുകയാണെന്നും പറയുന്നു. ഐസിസ് ഭീകര സംഘടനയോട് അനകൂലിക്കുന്ന ഒരാളുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇങ്ങനെയൊരു ട്വീറ്റ് ഉള്ളത്. മഹാരാഷ്ട്രയില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന നാലു യുവാക്കളില്‍ ഒരാളായ ഫഹദ് ഷെയ്ഖിന്റേതാണ് ഈ ട്വിറ്റര്‍ … Read more

ഇന്ദ്രാണി നിര്‍ദേശങ്ങളോട് പ്രതികരിച്ചു തുടങ്ങി,അപകടനില തരണം ചെയ്തതായി പറയാനാകില്ലെന്ന് ഡോക്ടര്‍മാര്‍

  മുംബൈ: ആരോഗ്യനിലയില്‍ പുരോഗതി കണ്ടതിനെ തുടര്‍ന്ന് ഇന്ദ്രാണി മുഖര്‍ജിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. എന്നാല്‍ അപകടനില തരണം ചെയ്തതായി പറയാനാകില്ലെന്ന് ജെ.ജെ ഹോസ്പിറ്റല്‍ ഡീന്‍ ടി.പി ലഹാനെ മാധ്യമങ്ങളോട് പറഞ്ഞു. അര്‍ദ്ധബോധാവസ്ഥയില്‍ തുടരുന്ന ഇന്ദ്രാണി നിര്‍ദേശങ്ങളോട് പ്രതികരിക്കുന്നുണ്ട്. ആസ്പത്രിയില്‍ കഴിയുന്ന ഇന്ദ്രാണിയെ സന്ദര്‍ശിക്കാന്‍ ഇതുവരെ കുടുംബാംഗങ്ങളൊന്നും എത്തിയിട്ടില്ല. ഒരു സിബി ഐ അംഗവും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വെള്ളിയാഴ്ച വൈകുന്നേരം അവരെ സന്ദര്‍ശിച്ചിരുന്നു. ഷീനാ ബോറ വധക്കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജിയെ അതീവ ഗുരുതരാവസ്ഥയില്‍ വെള്ളിയാഴ്ചയാണ് ആസ്പത്രിയില്‍ … Read more

തലയില്‍ നിന്ന് തട്ടം ഊര്‍ന്നുവീണതിന് പിതാവ് 6 വയസുകാരിയെ അടിച്ചുകൊന്നു

  ബിജാപൂര്‍: തട്ടം തലയില്‍ നിന്ന് ഊര്‍ന്ന് വീണതിന് ആറ് വയസുകാരിയെ പിതാവ് അടിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ബിജാപൂരിലാണ് സഫര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചാന്ദ് മിയാന്‍ സ്വന്തം മകള്‍ ശബാനയെ മാരകമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ശബാന വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ മുഖവും തലയും മൂടിയിരുന്ന ദുപ്പട്ട ഊര്‍ന്ന് വീണതിനെ തുടര്‍ന്നാണ് കുട്ടിയെ തല്ലിച്ചതച്ചത്. കുട്ടിയെ ക്രൂരമായി തല്ലുന്നത് കണ്ട് മാതാവ് നാട്ടുകാരുടെ സഹായത്തിനായി ഓടിയെങ്കിലും എല്ലാവരും ഓടിയെത്തുമ്പൊഴേക്കും കുട്ടി മരിച്ച് കഴിഞ്ഞിരുന്നു. തല്ല് കൊണ്ട് മരിച്ചു വീണ … Read more

6 വയസുകാരിയെ മാനഭംഗപ്പെടുത്തിയ കുറ്റത്തിനു ഒമ്പതു 9 വയസുകാരന്‍ പിടിയില്‍

പിലിഭിത്: ആറുവയസുകാരിയെ മാനഭംഗപ്പെടുത്തിയ കുറ്റത്തിന് ഒമ്പതുവയസുകാരന്‍ ഉത്തര്‍പ്രദേശില്‍ പിടിയിലായി. പിലിഭിത്തിലെ മയ്തിയിലാണു സംഭവം. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിനു ഇരയായതായി തെളിഞ്ഞു. പീഡന കേസില്‍ പിടിയിലാകുന്ന പ്രായംകുറഞ്ഞ പ്രതിയെന്നാണു ബാലനെ യുപി പോലീസ് വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണു പെണ്‍കുട്ടി പീഡനത്തിനു ഇരയായത്. മിഠായി വാങ്ങാന്‍ കടയിലേക്കു പോയ പെണ്‍കുട്ടിയെ ഒമ്പതുവയസുകാരന്‍ ബലമായി പിടിച്ചുകൊണ്ടു പോയി ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടി കരഞ്ഞുകൊണ്ടു വീട്ടിലെത്തിയപ്പോഴാണു പീഡന വിവരം പുറത്തറിയുന്നതെന്നു സഹോദരന്‍ പറഞ്ഞു. സംഭവശേഷം കുടുംബത്തോടൊപ്പം ഒളിവില്‍ പോയ ബാലനെ വെള്ളിയാഴ്ച പോലീസ് … Read more

രാജ്യത്ത് മെഡിക്കല്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് ദേശീയ തലത്തില്‍ ഒറ്റ പൊതു പ്രവേശന പരീക്ഷ നടത്താന്‍ നിയമം ഭേദഗതി ചെയ്യണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍

ന്യൂഡല്‍ഹി: രാജ്യത്ത് മെഡിക്കല്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് ദേശീയ തലത്തില്‍ ഒറ്റ പൊതു പ്രവേശന പരീക്ഷ നടത്താന്‍ നിയമം ഭേദഗതി ചെയ്യണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ (എം.സി.ഐ) കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു.ഇതുസംബന്ധിച്ച കൗണ്‍സിലിന്റെ മുന്‍ തീരുമാനം സുപ്രീംകോടതി റദ്ദാക്കിയതിനാലാണ് നിയമ ഭേദഗതിക്ക് ശുപാര്‍ശ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ഒറ്റപ്പരീക്ഷ നടപ്പിലാക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന മെഡിക്കല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജ് … Read more

സിറിയയിലെ റഷ്യയുടെ ഇടപെടല്‍…സമാധാനം പുനഃസ്ഥാപിക്കുന്നതിന് തടസ്സമാവുമെന്ന് യുഎസ് സഖ്യം

ദമാസ്‌കസ്: റഷ്യയുടെ ഇടപെടല്‍ ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കുമെന്ന് യു.എസ്.ചേരിയിലെ രാഷ്ട്രങ്ങള്‍. ഐ.എസ്സിനെയല്ല പ്രസിഡന്റ് അല്‍ ബാഷര്‍ അസദിന്റെ വിമതരെയാണ് റഷ്യ ലക്ഷ്യമിടുന്നതെന്നും ഇത് സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് തടസ്സമാവുമെന്നുമാണ് ആക്ഷേപം.എന്നാല്‍, സിറിയയില്‍ വ്യോമാക്രമണം തുടരാന്‍ തന്നെയാണ് റഷ്യയുടെ തീരുമാനം. സിറിയയില്‍ അസദിനെ നിലനിര്‍ത്തിക്കൊണ്ടുതന്നെ സമാധാനം സ്ഥാപിക്കലാണ് റഷ്യ ലക്ഷ്യമിടുന്നത്. എന്നാല്‍, അസദിനെ മാറ്റാനാണ് യു.എസ്.സഖ്യത്തിന്റെ ശ്രമം. സിറിയയില്‍ വിമതര്‍ക്കും സാധാരണക്കാര്‍ക്കുമെതിരെ നടത്തുന്ന ആക്രമണങ്ങളില്‍ നിന്ന് റഷ്യ പിന്മാറണമെന്ന് അമേരിക്ക, ബ്രിട്ടന്‍, തുര്‍ക്കി എന്നീ … Read more