യുഎസിലെ വെടിവെയ്പ്പ്…കൊലയാളി ക്രിസ്ത്യാനികളെ തിരഞ്ഞ് പിടിച്ച് വെടിവെയ്ക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ഒറിഗോണ്‍ കോളേജില്‍ വ്യാഴാഴ്ച്ചയുണ്ടായ വെടിവെയ്പ്പിനിടെ കുറ്റവാളി ക്രിസ്ത്യന്‍ വിശ്വാസികളോട് ദൈവത്തെ ഒരു സെക്കന്‍റിനുള്ളില്‍ കാണാമെന്ന് പറഞ്ഞിരുന്നതായി രക്ഷപ്പെട്ടവര്‍. വെടിവെയ്പ്പില്‍ ഒമ്പത് നിരപരാധികള്‍ കൊല്ലപ്പെടുകയും അനവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരോ ഇരകളോടും മതം ഏതാണെന്നോ ചോദിച്ചിരുന്നു. നിങ്ങള്‍ ക്രിസത്യനാണോ എന്ന് എടുത്ത് ചോദിക്കുകയും ക്രിസത്യനാണെങ്കില്‍ എഴുനേറ്റ് നില്‍ക്കാനും ആവ്യപ്പെട്ടു. തുടര്‍ന്ന് നിങ്ങള്‍ ക്രിസ്ത്യനായത് കാരണം ഒരു സെക്കന്‍റിനുള്ളില്‍ ദൈവത്തെ കാണാന്‍ പോകുകയാണെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ക്രിസ്ത്യനാണോ എന്ന ചോദ്യത്തിന് … Read more

ആണവായുധ പ്രയോഗത്തിലൂടെ സമ്പൂര്‍ണ്ണ നാശത്തിന് തയാറെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

മെല്‍ബണ്‍: ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയ്ക്കു തയാറെടുക്കുകയാണ് ഇസ്ലാമിക് സ്റ്റേറ്റെന്ന് ജര്‍മന്‍ പത്രപ്രവര്‍ത്തകന്‍. ഇസ്ലാമിക് സ്റ്റേറ്റിനോടൊപ്പം പത്തു ദിവസം താമസിച്ച ശേഷമാണ് ജര്‍മന്‍ പത്രപ്രവര്‍ത്തകനായ ജര്‍ഗന്‍ ടോഡന്‍ഹോഫര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ പുതിയ പുസ്തകമായ ഇന്‍സൈഡ് ഐഎസ്-ടെന്‍ ഡെയ്‌സ് ഇന്‍ ദ ഇസ്ലാമിക് സ്റ്റേറ്റിലാണ് ജര്‍ഗന്‍ ഇതു വ്യക്തമാക്കിയിരിക്കുന്നത്. ഐഎസിന്റെ നിയന്ത്രണത്തിലുള്ള മൊസൂള്‍, ഇറാഖ്, റഖ, സിറിയ നഗരങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് ജര്‍ഗന്‍ പുസ്തകം രചിച്ചത്. ഈ ദിവസങ്ങളില്‍ യുകെയില്‍ നിന്നുള്ള തീവ്രവാദി പ്രവര്‍ത്തകനായ ജിഹാദി … Read more

ആത്മഹത്യക്കു ശ്രമിച്ച ഇന്ദ്രാണി മുഖര്‍ജി ഗുരുതരാവസ്ഥയില്‍

മുംബൈ: ഷീന ബോറ വധക്കേസിലെ പ്രതി ഇന്ദ്രാണി മുഖര്‍ജി ഗുരുതരാവസ്ഥയില്‍. ആത്മഹത്യക്കു ശ്രമിച്ച ഇന്ദ്രാണിയെ വെളളിയാഴ്ച്ച രാത്രി ആശുപത്രിയിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞു രണ്ടിന് ജയില്‍ മുറിയില്‍ അവശനിലയില്‍ കണ്ട അവരെ ഉടന്‍ ജെജെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. എംആര്‍ഐ സ്‌കാനിംഗും മറ്റും നടത്തുകയും അടിയന്തരവൈദ്യസഹായം നല്‍കുകയും ചെയ്‌തെങ്കിലും ബോധം തിരിച്ചുകിട്ടിയിട്ടിയിരുന്നില്ല. ഇന്ദ്രാണി അപസ്മാരരോഗത്തിനുള്ള ഗുളിക കഴിക്കാറുണ്ടായിരുന്നു. ഇന്നലെ അവര്‍ കഴിച്ച ഗുളികകളുടെ ബാക്കി രാസപരിശോധനയ്ക്കയച്ചു. മുന്‍ വിവാഹത്തിലെ മകളായ ഷീനയെ കൊലപ്പെടുത്തിയതിനാണു മാധ്യമ മേധാവിയായ ഇന്ദ്രാണി അറസ്റ്റിലായത്. ഷീന … Read more

കന്നുകാലി വധത്തിനെതിരെ സംസാരിക്കുന്നവര്‍ ബീഫ് കയറ്റുമതി നിരോധിക്കാന്‍ തയ്യാറാവുമോ-അഖിലേഷ് യാദവ്

ലഖ്‌നൗ: കന്നുകാലി വധത്തിനെതിരെ സംസാരിക്കുന്നവര്‍ ബീഫ് കയറ്റുമതി നിരോധിക്കാന്‍ തയ്യാറാവുമോ എന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ചോദിച്ചു. ദാദ്രിയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് അഖ്‌ലാഖ് എന്നയാളെ ഒരു കൂട്ടം പേര്‍ തല്ലിക്കൊന്ന സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അഖിലേഷ്. നമ്മുടെ മതവും രാജ്യവും ജനങ്ങളെ അവരുടെ ഇഷ്ടത്തിന് ജീവിക്കാന്‍ അനുവദിക്കുകയും അവരുടെ അവകാശങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. മതേതരത്തില്‍ അധിഷ്ഠിതമാണ് രാജ്യത്തിന്രെ ഭരണഘടന. ചില ശക്തികള്‍ അത് വികലമാക്കാന്‍ ശ്രമിക്കുകയാണെന്ന് അഖിലേഷ് സൂചിപ്പിച്ചു. ‘പിങ്ക് വിപ്‌ളവത്തെ’ സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ … Read more

സൂപ്പര്‍താരം വിജയ് 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് റിപ്പോര്‍ട്ട്

ചെന്നൈ : തമിഴ് സൂപ്പര്‍താരം വിജയ് കഴിഞ്ഞ അഞ്ചു വര്‍ഷമായി നികുതി വെട്ടിപ്പ് നടത്തിവരുന്നതായി ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. വിജയ്‌യുടെ വീടുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. ഏകദേശം 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് വിജയ് നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നികുതി അടയ്ക്കാറുണ്ടെങ്കിലും പൂര്‍ണ്ണമായി നികുതി അടക്കുന്നതില്‍ വിജയ്‌യുടെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായിട്ടുള്ളതായാണ് കണ്ടെത്തല്‍. റെയ്ഡില്‍ രണ്ടുകോടി രൂപയും രണ്ടുകോടി രൂപ വിലമതിയ്ക്കുന്ന സ്വര്‍ണ്ണവും കണ്ടെടുത്തതായും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വിജയ്‌ക്കൊപ്പം … Read more

15 വര്‍ഷത്തിനുള്ളില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ 33 മുതല്‍ 35 ശതമാനം വരെ കുറയ്ക്കാന്‍ ശ്രമിയ്ക്കുമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: 2030നകം കാര്‍ബണ്‍ പുറന്തള്ളല്‍ 33 മുതല്‍ 35 ശതമാനം വരെ കുറയ്ക്കാന്‍ ശ്രമിയ്ക്കുമെന്ന് ഇന്ത്യ. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ജര്‍മ്മനിയിലെ ബെര്‍വിനില്‍ നടന്ന ആഗോള നയപ്രഖ്യാപനത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഡിസംബറില്‍ പാരീസില്‍ നടക്കുന്ന യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയോടനുബന്ധിച്ചാണ് നയപ്രഖ്യാപനം. ലോകത്ത് ഹരിതഗൃഹവാതകങ്ങള്‍ ഏറ്റവും കൂടുതല്‍ പുറന്തള്ളുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. കാര്‍ബണ്‍ പുറന്തള്ളലില്‍ മുന്നില്‍ നില്‍ക്കുന്നത് ചൈനയാണ്. 2030നകം 6065 ശതമാനം കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനാണ് ചൈനയുടെ തീരുമാനം. ഈ തോതില്‍ കാര്‍ബണ്‍ … Read more

ഇറാന്‍ വനിതാ ടീം വിവാദത്തില്‍..ടീമിലെ എട്ട്പേര്‍ പുരുഷന്മാര്‍

ടെഹ്റാന്‍: ഇറാന്‍ സോക്കര്‍ ടീം വിവാദത്തില്‍. വനിതാ ടീമിലെ എട്ട് അംഗങ്ങള്‍ പുരുഷന്മാരെന്നാണ് റിപ്പോര്‍ട്ടുകള്‍ ലിംഗമാറ്റ ശസ്ത്ര ക്രിയ പൂര്‍ത്തിയാകാതെയാണ് ഇവര്‍ ടീമില്‍ ഉള്ളതെന്ന് ഇറാനിയന്‍ ലീഗ് അധികൃതരോട് അടുത്ത് നില്‍ക്കുന്ന മോജ് ടാബി ഷരീഫി പറയുന്നു. ഇതോടെ ടീം അധികൃതരോട് ടീമിന്‍റെയാകെ ലിംഗപരിശോധന നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരുഷന്മാരായ എട്ട് കളിക്കാരുടെ പേര് ഇത് വരെ പുറത്ത് വിട്ടിട്ടില്ല. വനിതാ ടീം ഹിജാബും ഹെഡ്സ്കാര്‍ഫും ധരിച്ചാണ് കളികളത്തിലറങ്ങാറ്.  ആദ്യമായല്ല ടീം ലിംഗ സംബന്ധമയ വിവാദത്തില്‍ ഉള്‍പ്പെടുന്നത്. കഴിഞ്ഞ … Read more

ആഭ്യന്തരപ്രശ്‌നം, ആം ആദ്മി പാര്‍ട്ടിയുടെ മഹാരാഷ്ട്ര യൂണിറ്റ് പിരിച്ചുവിട്ട നടപടി വിവാദമാകുന്നു

മുംബൈ: ശക്തമായ ആഭ്യന്തരപ്രശ്‌നം നേരിടുന്ന ആം ആദ്മി പാര്‍ട്ടിയുടെ മഹാരാഷ്ട്ര യൂണിറ്റ് പിരിച്ചുവിട്ട നടപടി വിവാദമാകുന്നു. മഹാരാഷ്ട്രയിലെ യൂണിറ്റുകളെല്ലാം തനെ് പിരിച്ചുവിടാന്‍ എഎപി രാഷ്ട്രീയ കാര്യ സമിതി തീരുമാനിച്ച വിവരം അവരുടെ വെബ്‌സൈറ്റിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം നേതൃത്വത്തിന്റെ നീക്കത്തിനെതിരേ മഹാരാഷ്ട്രയില്‍ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ഏകപക്ഷീയമായ തീരുമാനമാണ് ഇതെന്നും പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്നത് അരവിന്ദ് കെജ്രിവാളിന്റെ ഏകാധിപത്യമാണെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യുട്ടീവ് അംഗവും മഹാരാഷ്ര്ടയിലെ പ്രമുഖ നേതാവുമായ മായങ്ക് ഗാന്ധി രംഗത്ത് വന്നിട്ടുണ്ട്. കെജ്രിവാള്‍ … Read more

സമാധാനചര്‍ച്ചകള്‍ക്കു മുന്‍പേ പാക്കിസ്ഥാന്‍ ഭീകരവാദം ഉപേക്ഷിക്കുകയാണു വേണ്ടതെന്നു യുഎന്നില്‍ സുഷമ സ്വരാജ്

ന്യൂയോര്‍ക്ക്: സമാധാനചര്‍ച്ചകള്‍ക്കു മുന്‍പേ പാക്കിസ്ഥാന്‍ ഭീകരവാദം ഉപേക്ഷിക്കുകയാണു വേണ്ടതെന്നു യുഎന്‍ പൊതുസഭയില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. 2008ലെ മുംബൈ ഭീകരാക്രമണത്തിലെ പ്രതികള്‍ ഇപ്പോഴും സ്വതന്ത്രരായി നടക്കുന്നു. രണ്ടു ഭീകരരെ ഞങ്ങള്‍ ജീവനോടെ പിടികൂടി. ആരാണ് ഇതിനു പിന്നിലെന്നു ഞങ്ങള്‍ക്കറിയാം. ഭീകരതയും ചര്‍ച്ചയും ഒരുമിച്ചു പോകില്ലെന്നു പാക്കിസ്ഥാനെ ഉദ്ദേശിച്ച് സുഷമ പറഞ്ഞു. നവാസ് ഷെരീഫ് ഉന്നയിച്ച നാലുകാര്യങ്ങള്‍ ആവശ്യമില്ല. ഒരു കാര്യം മാത്രം മതി. ആദ്യം ഭീകരത അവസാനിപ്പിക്കുക. എന്നിട്ടുമതി ചര്‍ച്ച. 25 വര്‍ഷമായി ഭീകരപ്രവര്‍ത്തനത്തിന്റെ ഇരയാണു … Read more

Umpqua കമ്മ്യൂണിറ്റി കോളേജില്‍ വെടിവെയ്പ്പ്; 13 മരണം

വാഷിംഗ്ടണ്‍ : ലോകത്തെ വീണ്ടും നടുക്കി മറ്റൊരു കൂട്ടക്കുരുതിക്കു കൂടി അമേരിക്ക സാക്ഷിയായി. ഒറിഗോണിലെ Umpqua കമ്മ്യൂണിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളെ 20 വയസ്സുപ്രായമുള്ള ചെറുപ്പക്കാരനാണ് കൂട്ടക്കൊല നടത്തിയത്. വെടിവെയ്പ്പില്‍ 13 പേര്‍ മരിക്കുകയും 20 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിയുതിര്‍ത്തയാളെ പോലീസ് വെടിവെച്ചു കൊന്നു. കൊലപാതകി വെടിയുതിര്‍ക്കുന്നതിനു മുന്‍പ് ആളുകളോട് അവരുടെ മതത്തെപ്പറ്റി ചോദിക്കുകയുണ്ടായെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. തോക്കുധാരിയെ പേടിച്ച് വിദ്യാര്‍ത്ഥികളില്‍ ഡസ്‌കിനും ബെഞ്ചിനും കീഴില്‍ ഒളിക്കുകയായിരുന്നു. രാവിലെ ഏകതദേശം … Read more