യു.കെയിൽ ഡിസ്പോസബിൾ ഇ-സിഗററ്റുകൾക്ക് നിരോധനം; അയർലണ്ടിലും നിരോധനം വന്നേക്കുമെന്ന് മാർട്ടിൻ

ഡിസ്‌പോസബിള്‍ വേപ്പറുകള്‍ അഥവാ ഇ സിഗരറ്റ് വേപ്പറുകള്‍ക്ക് അയര്‍ലണ്ടില്‍ നിരോധനമേര്‍പ്പെടുത്തിയേക്കുമെന്ന് ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. സമാനമായ നിരോധനം യു.കെയില്‍ പ്രധാനമന്ത്രി ഋഷി സുനക് നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിലാണ് മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍. സിഗരറ്റിന് പകരമായാണ് ഇ സിഗരറ്റ് വേപ്പറുകള്‍ പല രാജ്യങ്ങളിലും സുലഭമായത്. എന്നാല്‍ ഇവ പുകവലി വര്‍ദ്ധിക്കാന്‍ കാരണമായതായും, പ്രത്യേകിച്ച് കുട്ടികളില്‍ രോഗങ്ങളുണ്ടാക്കുന്നതായും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് യു.കെ നടപടിയെടുത്തിരിക്കുന്നത്. ഇതോടെ യു.കെ, വടക്കന്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം മുതല്‍ വേപ്പറുകള്‍ക്ക് നിരോധനം നിലവില്‍ വന്നു. യു.കെയില്‍ ഇ സിഗരറ്റ് … Read more

അയർലണ്ടിൽ കുട്ടികളിലെ മീസിൽസ് പനി പടരാൻ സാധ്യത; വാക്സിൻ എടുക്കാൻ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

യു.കെയില്‍ കുട്ടികളെ ബാധിക്കുന്ന മീസില്‍സ് പനി വ്യാപകമായതിന് പിന്നാലെ അയര്‍ണ്ടിലും മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. Measles, mumps, rubella എന്നിവയ്ക്ക് എതിരായി ഗുണം ചെയ്യുന്ന MMR വാക്‌സിന്‍ തങ്ങളുടെ കുട്ടികള്‍ എടുത്തു എന്ന് ഉറപ്പുവരുത്താന്‍ രക്ഷിതാക്കള്‍ തയ്യാറാകണമെന്ന് വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. യു.കെയില്‍ ലണ്ടന്‍, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ വാക്‌സിന്‍ എടുക്കുന്നത് കുറഞ്ഞതോടെയാണ് പനി ബാധിക്കുന്നത് വര്‍ദ്ധിച്ചത്. അതിനാല്‍ പനിയില്‍ നിന്നും ഏറ്റവും സംരക്ഷണം നല്‍കാന്‍ സാധിക്കുക വാക്‌സിനാണ്. പനി ആണെങ്കിലും ഗുരുതരമാകാന്‍ സാധ്യതയുള്ള രോഗമാണ് മീസില്‍സ്. വാക്‌സിന്‍ … Read more