അയർലണ്ടിലെ ഏറ്റവും വൃത്തിയുള്ള പട്ടണമായി കോർക്കിലെ Ballincollig

അയര്‍ലണ്ടിലെ ഏറ്റവും വൃത്തിയുള്ള പട്ടണമായി കൗണ്ടി കോര്‍ക്കിലെ Ballincollig. Ireland’s Tidiest Town for 2024 പട്ടികയിലാണ് Ballincollig ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. ഈ വര്‍ഷത്തെ SuperValu TidyTowns മത്സരത്തില്‍ രാജ്യത്തെ 904 പട്ടണങ്ങളാണ് പങ്കെടുത്തത്. 1958 മുതല്‍ ഈ അഭിമാനകരമായ അവാര്‍ഡ് നല്‍കിവരുന്നുണ്ട്. Rural and Community Development വകുപ്പ് വകുപ്പ് മന്ത്രിയായ ഹെതര്‍ ഹംഫ്രിസ് ആണ് ഇത്തവണത്തെ അവാര്‍ഡുകള്‍ വിതരണം ചെയ്തത്. മത്സരത്തില്‍ കൗണ്ടി കോര്‍ക്കിലെ തന്നെ Ballyphehane, Young Person in TidyTowns … Read more

ഇന്ത്യൻ വിദ്യാർത്ഥിയുടെ കഴുത്തിൽ കുരുക്കിട്ട് മുറുക്കി; വംശീയ ആക്രമണങ്ങളിൽ ഞെട്ടി കോർക്ക്

കോര്‍ക്കില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ കയറിട്ട് മുറുക്കുകയും, വംശീയമായി ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഞെട്ടല്‍. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കോര്‍ക്ക് സിറ്റിയില്‍ വച്ച് ഇന്ത്യക്കാരനായ ഒരു വിദ്യാര്‍ത്ഥിയെ പുറകിലൂടെ സമീപിച്ച അക്രമി, കഴുത്തില്‍ കയറിട്ട് മുറുക്കി ശ്വാസം മുട്ടിച്ചത്. എന്നാല്‍ അക്രമിയില്‍ നിന്നും ഉടന്‍ തന്നെ കുതറി മാറിയ വിദ്യാര്‍ത്ഥി, ഇയാളുടെ ഫോട്ടോ എടുത്തു. Patrick’s Street-ല്‍ നടന്ന സംഭവത്തില്‍ ഗാര്‍ഡയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. അക്രമം നേരിട്ട വിദ്യാര്‍ത്ഥി പേര് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. അതേസമയം … Read more

കോർക്കിൽ കൊള്ള; 3 പേർക്ക് പരിക്ക്

കോര്‍ക്ക് നഗരത്തില്‍ നടന്ന കൊള്ളയില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ Millerd Street-ല്‍ നടന്ന കൊള്ളയ്ക്കിടെയാണ് ഇരകളായ രണ്ട് സ്ത്രീകള്‍ക്കും, ഒരു പുരുഷനും പരിക്കേറ്റത്. ഇവരെ Cork University Hospital-ല്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകള്‍ ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്നാണ് വിവരം. കൊള്ളക്കാര്‍ ഇവരില്‍ നിന്നും പണം തട്ടിയെടുത്തിട്ടുണ്ടെന്നും, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഗാര്‍ഡ അറിയിച്ചു. അന്വേഷണം തുടരുകയാണെന്ന് പറഞ്ഞ ഗാര്‍ഡ, സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ഉള്ളവര്‍ തങ്ങളെ ബന്ധപ്പെടണമെന്നും അഭ്യര്‍ത്ഥിച്ചു.Bridewell Garda station- … Read more

കോർക്കിലെ ഗതാഗതക്കുരുക്ക് പകുതിയായി കുറഞ്ഞു; 215 മില്യൺ ചെലവിട്ട Dunkettle Interchange പദ്ധതി ഉദ്‌ഘാടനം ചെയ്ത് മീഹോൾ മാർട്ടിൻ

കോര്‍ക്കുകാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന Dunkettle Interchange ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ ഔദ്യോഗികമായി ജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. കോര്‍ക്ക് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി 215 മില്യണ്‍ യൂറോ ചെലവിട്ടാണ് 10 കി.മീ നീളത്തിലുള്ള ഇന്റര്‍ചേഞ്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കോര്‍ക്ക് നഗരത്തില്‍ നിന്നും 5 കി.മീ മാറി സ്ഥിതി ചെയ്യുന്ന പദ്ധതിയില്‍ 18 റോഡ് ലിങ്കുകള്‍, ഏഴ് പുതിയ പാലങ്ങള്‍ എന്നിവയുണ്ട്. കോര്‍ക്ക്-ഡബ്ലിന്‍ M8 മോട്ടോര്‍വേ അടക്കം നാല് ദേശീയപാതകള്‍ ഇവിടെ സംഗമിക്കുന്നു. 2013-ല്‍ പ്ലാനിങ് പെര്‍മിഷന്‍ ലഭിച്ച … Read more

കോർക്ക് പ്രവാസി മലയാളി അസോസിയേഷന്റെCPMA) വാർഷിക പൊതുയോഗവും കരിയർ ഗൈഡൻസ് സെമിനാറും 2024 ഫെബ്രുവരി 3ന്‌ കോർക്കിലെ കെറി പൈക്ക് കമ്മൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു.

സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ35 ൽ അധികം കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുക്കുകയും ചെയ്തു. വിവിധ സർവ്വകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ നേതൃത്വം നൽകിയ അയർലണ്ടിലെ തന്നെ ആദ്യ സെമിനാർ ആയിരുന്നു ഇത്.സെമിനാറിന് നേതൃത്വം നൽകിയവർ: തുടർന്ന് പ്രസിഡണ്ട് ഷിബിൻ കുഞ്ഞുമോന്റെ അധ്യക്ഷതയിൽ വാർഷിക പൊതുയോഗം നടത്തുകയും സെക്രട്ടറി ഷിജു ജോയ് 2023ലെ റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ ആഷ്ലി കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു.തുടർന്ന് 2024 വർഷത്തെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുകയും ചെയ്തു.കഴിഞ്ഞ വർഷം നൽകിയ എല്ലാ സഹായ … Read more

കോർക്കിൽ ഇന്നും നാളെയും വെള്ളപ്പൊക്കത്തിന് സാധ്യത; കാരണം സൂപ്പർ മൂൺ

കോര്‍ക്കിലെ പല പ്രദേശങ്ങളിലും ഇന്നും (വെള്ളി) നാളെയുമായി (ശനിയാഴ്ച) വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്ന് കാലാവസ്ഥാ വകുപ്പ്. ചന്ദ്രന്‍ ഭൂമിയോട് വളരെ അടുത്ത് എത്തുകയും, പൂര്‍ണ്ണവലിപ്പത്തില്‍ കാണുകയും ചെയ്യുന്നതുമായ സാഹചര്യത്തില്‍ (Super moon) ജലാശയങ്ങളിലെ തിരമാലകളും, ജലനിരപ്പും ഉയരുന്നതാണ് (വേലിയേറ്റം) വെള്ളപ്പൊക്കത്തിന് കാരണമാകുക. ഇന്ന് വൈകുന്നേരം 5 മണിയോടെ തിരമാലകള്‍ ഉയരും. കോര്‍ക്കിലെ തീരപ്രദേശങ്ങളില്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. ഈ വര്‍ഷം സൂപ്പര്‍മൂണുമായി ബന്ധപ്പെട്ട് ഏറ്റവും ഉയരത്തില്‍ തിരമാലകള്‍ ഉയരുന്ന ദിവസങ്ങളായേക്കാം ഇതെന്നാണ് വിദഗ്ദ്ധരുടെ … Read more