ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

അയർലണ്ടിലെ ട്രെയിൻ യാത്രക്കാർക്ക് അടുത്ത രണ്ട് വാരാന്ത്യങ്ങളിൽ യാത്രാ തടസ്സങ്ങൾ ഉണ്ടാകും. ഐറിഷ് റെയിലിന്റെ സിറ്റി സെന്റർ റീസിഗ്നലിങ്ങിന്റെ അവസാനഘട്ടം പണികൾ നടക്കുന്നത് കാരണം ഡബ്ലിനിലെ കൊണോലി സ്റ്റേഷനിലേക്കും അതുവഴിയും സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് തടസം നേരിടും. ഈ €120 മില്ല്യൺ പ്രോജക്ട് പൂർത്തീകരിച്ചാൽ Howth/Malahide നും Sandymount നും ഇടയ്ക്കുള്ള, തിരക്കേറിയ മണിക്കൂറുകളിലെ ട്രെയിൻ സർവീസുകളുടെ എണ്ണം വർദ്ധിക്കും. സർവീസിൽ വരുത്തിയ മാറ്റങ്ങൾ താഴെ പറയും വിധമാണ്: വാരാന്ത്യങ്ങൾ 7-8 , 14-15 നവംബർ: Malahide/Howth … Read more

ഡബ്ലിൻ വിമാനത്താവളം; ടെർമിനൽ 1-ന്റെ മുഖം മാറുന്നു : പദ്ധതി ആസൂത്രണം ചെയ്ത് DAA-യും ഫിംഗൽ കൗണ്ടി കൗൺസിലും

തലസ്ഥാന നഗരിയിലെ വീമാനത്താവളത്തിന്റെ മുഖം മാറുന്നു. ഡബ്ലിൻ എയർപോർട്ടിന്റെ ടെർമിനൽ 1 നവീകരിക്കാൻ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിംഗൽ കൗണ്ടി കൗൺസിലും ഡബ്ലിൻ എയർപോർട്ട് അതോറിറ്റിയും. 1972-ലാണ് ടെർമിനൽ നിർമ്മിച്ചത്. കെട്ടിടത്തിന്റെ മേൽക്കൂരയും കോർ ഫെയ്സും നവീകരിക്കാനാണ്‌ പദ്ധതി ലക്ഷ്യമിടുന്നത്. ഊർജ്ജക്ഷമവും -കാര്യക്ഷമവുമായ ഘടന ടെർമിനലിന് പ്രദാനം ചെയ്യാലാണ് പദ്ധതിയുടെ ലക്ഷ്യം. ടെർമിനലിന്റെ നിലവിലുള്ള കോൺക്രീറ്റ് ഫിനുകൾ മാറ്റി ഗ്ലാസ്, സോളിഡ് പാനലുകൾ ഉപയോഗിച്ചുള്ള മേൽക്കൂര സ്ഥാപിക്കും. ഈ പദ്ധതി എയർപോർട്ടിന്റെ നിലവിലെ രൂപത്തെ മാറ്റിമറിക്കുകയും T1-ന് പുതിയ … Read more

You Can – ഓൺലൈൻ വർക്ക് ഷോപ്പിനു വിജയകരമായ സമാപനം

അയർലണ്ട് സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് സംഘടിപ്പിച്ച് ത്രിദിന ഓൺലൈൻ മന:ശാസ്ത്ര വർക്ക് ഷോപ്പ് `You Can’  സമാപിച്ചു. അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽനിന്ന് 60 യുവജങ്ങൾ പങ്കെടുത്ത യുവജന ശാക്തീകരണ പരിപാടി സൂം മീറ്റിങ്ങിലൂടെയാണു സംഘടിപ്പിച്ചത്. താമരശേരി രൂപതയുടെ സെൻ്റ് ജോൺ പോൾ ഇൻസ്റ്റിറ്റൂട്ട് ഓഫ് കൗൺസിലിങ്ങ്  ഡയറക്ടർ റവ. ഡോ. കുര്യൻ പുരമഠത്തിലാണ് പ്രോഗ്രാം നയിച്ചത്. കുട്ടികളുടെ പ്രായത്തിനും ഈ കാലഘട്ടത്തിനു ചേർന്നവിധത്തിൽ   സെൽഫ് എസ്റ്റീം , മോട്ടിവേഷൻ, സ്ട്രസ് മാനേജ്മെൻ്റ്, പോസിറ്റീവ് തിങ്കിങ്ങ്, ആറ്റിറ്റൂഡ് … Read more

ഡബ്ലിനിലെ സ്‌പൈർ വൃത്തിയായി സൂക്ഷിക്കാൻ അഞ്ചുവർഷത്തെ ചിലവ് 420,000 യൂറോ

ഡബ്ലിനിലെ സ്‌പൈർ വൃത്തിയായി സൂക്ഷിക്കാൻ അടുത്ത അഞ്ച് വർഷത്തേക്ക് വേണ്ടത് 420,000 യൂറോ. കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ തുകയ്ക്കാണ് കരാർ പുതുക്കിയത്. അടുത്ത അഞ്ച് വർഷം സ്‌പൈർ പരിപാലിക്കാനുള്ള കരാർ ഡബ്ലിൻ കമ്പനിയായ ലിഞ്ച് ഇന്ററാക്റ്റ് നിലനിർത്തി. കഴിഞ്ഞ മൂന്ന് വർഷമായി സ്‌പൈർ വൃത്തിയാക്കാനുള്ള കരാർ ഈ കമ്പനിക്ക് തന്നെ ആയിരുന്നു. നിലവിലെ കരാർ ഈ മാസം അവസാനിക്കാനിരിക്കെയാണ് കമ്പനിയുമായി സർക്കാർ പുതിയ കരാറിൽ ഏർപ്പെട്ടത്. കഴിഞ്ഞ വർഷത്തെ കരാർ മൂല്യം 201,870 യൂറോയായിരുന്നു. കരാറിനായി ഔദ്യോഗിക … Read more

ഡബ്ലിൻ, കിൽ‌ഡെയർ, കോർക്ക് എന്നിവിടങ്ങളിൽ നിരവധി തൊഴിലവസരങ്ങളുമായി Pfizer ഫാർമ

അയർലണ്ടിൽ 300-ൽ പരം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് Pfizer ഫാർമ. ഡബ്ലിൻ, കിൽ‌ഡെയർ, കോർക്ക് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് കമ്പനിയുടെ തീരുമാനം. ഡബ്ലിനിലെ ഗ്രേഞ്ച് കാസിൽ, കിൽഡെയറിലെ ന്യൂബ്രിഡ്ജ്, കോർക്കിലെ റിംഗാസ്കിഡി എന്നിവിടങ്ങളിലാണ് Pfizer തൊഴിലവസരങ്ങൾ സൃഷ്ടിക്കുക. മൂന്ന് സൈറ്റുകളുടെയും വികസനത്തിനായി 300 മില്യൺ യൂറോ നിക്ഷേപം നടത്തുകയാണെന്ന് US ആസ്ഥാനമായ ഫാർമ കമ്പനി അറിയിച്ചു. പുതിയ പദ്ധതിക്കായുള്ള നിക്ഷേപവും തൊഴിൽ നിയമനങ്ങളും അടുത്ത രണ്ട് മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാകും. … Read more

183 തവണ കുത്തി യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഇരുപത് വയസ്സുകാരന് ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് കോടതി

അതിക്രൂരമായ ആക്രമണത്തിന് ഇരയായി ഡബ്ലിനിൽ മരിച്ച യുവാവിന് നീതിലഭിക്കുന്നു. ഭവനരഹിതനായ യുവാവിനെ മരണത്തിലേക്ക് നയിച്ച ആക്രമണകാരിക്ക് കോടതി നിർബന്ധിത ജീവപര്യന്തം തടവ്ശിക്ഷ വിധിച്ചു. 183 കുത്ത് കുത്തിയാണ് പ്രതി സെറിബ്രൽ പക്ഷാഘാതം ബാധിച്ച യുവാവിനെ കൊലപ്പെടുത്തിയത്. 2018 ജൂൺ 23-ന് ടല്ലാഗിലെ ജോബ്‌സ്റ്റൗൺ പാർക്കിലെ ബട്‌ലർ പാർക്കിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആദം മൾ‌ഡൂൺ എന്ന 23-കാരനെ ഡബ്ലിൻ 24 ഗ്ലെൻഷെയ്ൻ ഡ്രൈവിലെ ഫിലിപ്പ് ഡൻ‌ബാർ (20) കുത്തി കൊലപ്പെടുത്തുകയായിരുന്നു. കേസിന്റെ ആദ്യഘട്ട ചോദ്യം ചെയ്യലുകളിൽ … Read more

മാതൃവേദിയുടെ മരിയൻ ക്വിസ്, മെറീന വിൽസൺ വിജയി

അയർലണ്ടിലെ സീറോ മലബാർ സഭയുടെ മാതൃവേദി ഒരുക്കിയ മരിയൻ ക്വിസ് സമാപിച്ചു. ജപമാല മാസാചരണത്തിൻ്റെ ഭാഗമായി അയർലണ്ടിലെ  സീറോ മലബാർ സഭാംഗങ്ങളായ  വനിതകൾക്കു വേണ്ടി ഒക്ടോബർ മാസത്തിലെ ശനിയാഴ്ചകളിൽ വൈകിട്ട് സൂം വഴിയായ് നടത്തിയ ക്വിസ് മത്സരത്തിൽ അയർലണ്ടിലെ വിവിധ ഭാഗങ്ങലിളിൻനിന്ന് ഒട്ടേറെ വനിതകൾ പങ്കെടുത്തു.  പരിശുദ്ധ അമ്മയെ അടുത്തറിയാനും സ്നേഹിക്കാനും മാതാവിൻ്റെ മാതൃക പിൻച്ചെല്ലാനും പ്രചോദനമരുളുന്ന ഈ പുതുസംരഭത്തെ ആവേശത്തോടെയാണ് വിശ്വാസികൾ സ്വീകരിച്ചത്..  ജപമാല, സുവിശേഷത്തിലെ മാതാവ്, മാതാവിൻ്റെ പ്രത്യക്ഷപ്പെടൽ, സഭാ പ്രബോധനങ്ങൾ, മാതാവിൻ്റെ ചരിത്രം, … Read more

ഡബ്ലിൻ വിമാനത്താവളത്തിൽ സ്റ്റാഫുകളുടെ എണ്ണം വെട്ടികുറക്കാനുള്ള നീക്കംനടത്തി എമിറേറ്റ്സ്

അയർലണ്ടിന്റെ തലസ്ഥാന നഗരിയിലെ എയർപോർട്ടിൽ എമിറേറ്റ്‌സ് സ്റ്റാഫുകളുടെ എണ്ണം കുറയും. ഡബ്ലിൻ എയർപോർട്ടിലെ സ്റ്റാഫുകളുടെ എണ്ണം വെട്ടികുറക്കാനുള്ള നീക്കത്തിലാണ് എമിറേറ്റ്‌സ്. നിലവിൽ പ്രവർത്തിക്കുന്ന സ്റ്റാഫുകളുടെ 60%-ത്തോളം വെട്ടികുറക്കുമെന്നാണ് വ്യോമയാന വൃത്തങ്ങൾ അറിയിച്ചത്. ജോലികൾ പുറംകരാർ കൊടുക്കുന്ന കാര്യവും ആലോചനയിൽ ഉണ്ടെന്നാണ് സൂചന. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കരിയർ കമ്പനി ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ഐറിഷ് തൊഴിലാളികളുമായി ചർച്ച ചെയ്യുന്നുണ്ട്. ആവശ്യമായ നേട്ടങ്ങൾ ഉണ്ടായട്ടില്ലെങ്കിൽ നിർബന്ധിത ആവർത്തനത്തിന് സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഡബ്ലിൻ ആസ്ഥാനമായുള്ള 31 ജീവനക്കാരിൽ എത്രപേരെ … Read more

ഇത്തവണത്തെ ഹലൊവീൻ ആഘോഷങ്ങൾ വീടിനകത്തും ഓൺലൈനായും ആസ്വദിക്കാം

എല്ലാ വർഷങ്ങളിലെ പോലെയും ഇത്തവണയും ഹലൊവീൻ കടന്നുവരുകയാണ്. ഇത്തവണത്തെ ഹലൊവീന് ഒരു പാട് പ്രത്യേകതകൾ ഉണ്ട്. രാജ്യത്ത് കോവിഡ്-19 Level 5 നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഹലൊവീൻ ആഘോഷത്തിൽ കാതലായ മാറ്റം വരുത്തണമെന്ന് ഭരണകൂടം ജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുയയാണ്. വീടു വീടാന്തരം കയറിയിറങ്ങിയുള്ള Trick or Treat ഇത്തവണ വേണ്ടെന്നും കുട്ടികൾ വീടിനകത്തുതന്നെയിരിക്കാനും ചീഫ് മെഡിക്കൽ ഓഫീസർ Dr Tony Holohan അറിയിച്ചു. ഇത്തവണ പടക്കം പൊട്ടിക്കൽ ഉപേക്ഷിക്കണമെന്ന് നിയമ വകുപ്പ് മന്ത്രി Helen McEntee കുട്ടികളോട് പറഞ്ഞു. … Read more

സബ്ലിനിലെ ചികിൽസ സമ്പ്രദായം; കുഞ്ഞുങ്ങളുടെ ചികിൽസയിലെ അദൃശ്യച്ചെലവുകൾ സാധാരണക്കാർക്ക് താങ്ങാവുന്നതിനപ്പുറം

കുഞ്ഞുങ്ങള്‍ക്ക് രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ വരുന്ന വൈദ്യേതര ആവശ്യങ്ങള്‍ക്കുള്ള അദൃശ്യ ചെലവുകളെ (Hidden costs) കുറിച്ച് പഠനം നടത്തിയിരിക്കുകയാണ് Children in Hospital Ireland എന്ന സംഘടന. യാത്ര: പഠനത്തില്‍ പ്രതികരിച്ച 72% പേര്‍ക്കും ഇപ്പോഴല്ലെങ്കില്‍ മുന്പ് ഒരിക്കല്‍ ഡബ്ലിനിലെ ഏതെങ്കിലുമൊരു ചില്‍റന്‍സ് ഹോസ്പിറ്റലില്‍ കുഞ്ഞുങ്ങളെ അഡ്മിറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഡബ്ലിന് പുറമെയുള്ള നിവാസികളാണെങ്കില്‍ അവര്‍ക്ക് ദീര്‍ഘദൂരം യാത്രചെയ്യണം. അതിനാല്‍ യാത്രച്ചെലവും കൂടുതലായിരിക്കും. പത്തില്‍ ഒന്‍പതുപേരും സ്വന്തം വാഹനങ്ങളിലാണ് യാത്ര ചെയ്യുന്നത്. രോഗികളായ കുട്ടികളുടെ കാര്യത്തില്‍ … Read more