ഡബ്ലിനിൽ 741 അപ്പാർട്ട്മെന്റ് പദ്ധതിക്ക് മുന്നിൽ വഴിമുടക്കിയായി സൈക്ലിങ് കാമ്പയിൻ

സൈക്ലിംഗ് കാമ്പയിൻറെ പരാതിയെത്തുടർന്ന് ഡബ്ലിനിൽ 741 അപ്പാർട്ടുമെന്റുകൾക്കുള്ള അനുമതി നിഷേധിച്ച് ഹൈക്കോടതി. ഡബ്ലിനിലെ കൊനോലി സ്റ്റേഷന്റെ പിൻഭാഗത്തുള്ള പ്രദേശത്ത്‌ 741 ബിൽഡ്-ടു-റെന്റ് അപ്പാർട്ടുമെന്റുകൾ ഉൾപ്പെടെയുള്ള ഭവന വികസനത്തിനുള്ള അനുമതി റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഡബ്ലിൻ സൈക്ലിംഗ് കാമ്പയിന് (ഡി.സി.സി.) ഇതിനുള്ള അർഹതയുണ്ടെന്നും ഹൈക്കോടതി കണ്ടെത്തി. നിർദ്ദിഷ്ട പദ്ധതിയിൽ 135 കാറുകൾ പാർക്ക് ചെയ്യാനുള്ള ഇടങ്ങളും ഉൾപ്പെടുത്താനാണ് ഡവലപ്പർ തീരുമാനിച്ചത്. ഇതിനായി അനുമതി ആവശ്യമില്ലെന്നും അവർ വാദിച്ചു. 135 കാറുകൾക്കുള്ള പാർക്കിംഗ് പദ്ധതിയുടെ ആസൂത്രണങ്ങൾ വിലയിരുത്താതെ അംഗീകരിച്ച … Read more

അയർലൻഡിൽ പുതുതായി ആരംഭിക്കുന്നു. എത്ത്നിക്ക് സൂപ്പർ സ്റ്റോർ SelectAsia വോക്കിൻസ്ടൗണിൽ

ജന്മ നാട്ടിൽ നിന്നും കാതങ്ങൾക്കകലെ പ്രവാസ ജീവിതം നയിക്കുമ്പോഴും നാടൻ തനിമയുള്ള ഭക്ഷണ പഥാർത്ഥങ്ങൾ, മലയാളികൾക്കും മറ്റു ഇന്ത്യ കാർക്കും എന്ന പോലെ, വിവിധ രാജ്യകാർക്കും ലഭ്യമാക്കി കൊടുക്കുവാൻ ഇതാ ഡബ്ലിനിൽ  എത്തുന്നു പുതിയ ഏത്‌നിക് സൂപ്പെർ സ്റ്റോർ “സെലക്റ്റേഷ്യ”. ഡബ്ലിനിലെ വോക്കിൻസ്ടൗൺ റൗണ്ടബൌട്ട്ടിൽ നവംബർ മാസം 20-ആം തീയതി വെള്ളിയാഴ്ച്ച മുതൽ പ്രവർത്തനമാരംഭിക്കുന്ന സെലക്ടഷ്യയിൽ ഏതൊരു പ്രവാസിയും വാങ്ങാൻ ആഗ്രഹിക്കുന്ന ഭക്ഷണ പഥാർത്ഥങ്ങളുടെ ഒരു നീണ്ട നിര തന്നെ ഒരുക്കിയിരിക്കുന്നു.  അരി, പയർ, മസാലകൾ തുടങ്ങിയവയ്ക്കു … Read more

DUBLIN ZOO അടച്ചു പൂട്ടൽ ഭീഷണിയിൽ. രക്ഷിക്കാൻ ഒരുങ്ങി സർക്കാരും പൊതുജങ്ങളും

200 വർഷത്തെ പാരമ്പര്യവും ചരിത്രവുമുള്ള അയർലാണ്ടിലെ ഏറ്റവും പ്രശസ്തമായ ഡബ്ലിൻ മൃഗശാലയിൽ, മൃഗങ്ങൾക്ക് തീറ്റ കൊടുക്കാൻ മാത്രം പ്രതിമാസം € 500,000 ചെലവുണ്ട്. കോവിഡ് കാലഘട്ടത്തിൽ അവർക്ക് സഹിക്കേണ്ടിവന്ന വരുമാന നഷ്ടം € 10 മില്യൺ ആണ്.ഈ പ്രതിസന്ധിഘട്ടത്തിൽ ഐറിഷ് ജനതയുടെ കൈയഴിഞ്ഞ സഹായസഹകരണങ്ങളില്ലാതെ ഇനി മൃഗശാലയുടെ ചെലവുകൾ നിവൃത്തിക്കാൻ കഴിയില്ല. സാമ്പത്തിക ദുരിതത്തിൽ നിന്ന് കരകേറാൻ അവർ ഒരു വലിയ ധനസമാഹരണ യജ്ഞത്തിന്( “save Dublin Zoo” ) ബുധനാഴ്ച തുടക്കം കുറിച്ചു.മൃഗശാല അടഞ്ഞു കിടക്കുകയാണെങ്കിലും … Read more

ഫിന്ഗ്ലാസിൽ ഇന്ത്യൻ ഗ്രോസറി ഡിസ്ട്രിബ്യുഷൻ കമ്പനിയിൽ ഓഫീസ് അഡ്മിനിസ്‌ട്രേറ്റീവ് ജോലി ഒഴിവ്

ഫിന്ഗ്ലാസിൽ ഇന്ത്യൻ ഗ്രോസറി ഡിസ്ട്രിബ്യുഷൻ കമ്പനിയിൽ ഓഫീസ് അഡ്മിനിസ്‌ട്രേറ്റീവ് ജോലി ഒഴിവ് . Indian Grocery Wholesaler & Distribution Company in Finglas area looking for below position Office Administrator (Full Time/Part Time):  Roles: We are looking for a person who can work for the company in handling day to day activities that are related to the maintenance of Warehouse … Read more

അയര്‍ലണ്ട് മലയാളികളുടെ പിതാവ് നീലൂര്‍ കാഞ്ഞിരത്തുങ്കല്‍ കെ.റ്റി.ജോസഫ് നിര്യാതനായി

നീലൂര്‍ കാഞ്ഞിരത്തുങ്കല്‍ കെ.റ്റി.ജോസഫ് (80) നിര്യാതനായി. സിബി ജോസഫ് (നീലൂര്‍), ജോബി ജോസഫ് (നാവന്‍, സ്റ്റാഫ് സെ.ജെയിംസ് ഹോസ്പിറ്റന്‍,ഡബ്ലിന്‍), ജൂബി ജോസഫ് (St. Mary’s Hospital castleblayney) എന്നിവര്‍ മക്കളും , ജൂബി സിബി, സിന്ധു ജോസഫ് (നാവന്‍), നിധിഷ് ജിയോ (കാസില്‍‌ബ്ലേനി) എന്നിവര്‍ മരുമക്കളുമാണ്‌. സംസ്കാരം നവംബര്‍ 17 ചൊവ്വാഴ്ച രാവിലെ 11 ന്‌ നീലൂര്‍ സെ.സേവ്യേഴ്സ് ദേവാലയത്തില്‍.

ത്രേസ്യാമ്മ സ്‌കറിയാ (69) വാറ്റൂപ്പറമ്പിൽ നിര്യാതയായി

അയർലണ്ട് മലയാളിയും താലയിലെ താമസക്കാരനുമായ മാത്യു സ്‌കറിയായുടെ മാതാവ്, ചങ്ങനാശ്ശേരി, മാമ്മൂട് സ്വദേശി, ത്രേസ്യാമ്മ സ്‌കറിയാ (69 ) വാറ്റൂപ്പറമ്പിൽ നിര്യാതയായി.

അയർലണ്ടിന്റെ ആകാശത്ത്‌ മണിക്കൂറുകളോളം ചുറ്റിതിരിഞ്ഞ ലോ-ഫ്ലൈയിംഗ് വിമാനം ജനങ്ങളിൽ ഭീതി പരത്തി

ഡബ്ലിൻ നിവാസികളിൽ ഭീതി പടർത്തിയിരിക്കുകയാണ് ഒരു വിമാനയാത്ര. ഡബ്ലിൻ വിമാനതാവളത്തിൽ നിന്നും യാത്ര ആരംഭിച്ച വിമാനം ലോ-ഫ്ലൈയിംഗ് വിമാനമാണ് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കിയത്. അയർലണ്ടിന്റെ ആകാശത്ത്‌ മണിക്കൂറുകകളോളം അങ്ങോട്ടുമിങ്ങോട്ടും വിമാനം ചുറ്റിതിരിഞ്ഞതാണ് ഇതിനു കാരണമായത്. നവംബർ മാസത്തിന്റെ ആദ്യ ദിനങ്ങളിൽ കണ്ട ഈ ദൃശ്യം എന്താണെന്ന് വ്യക്തമാകാത്തതു മൂലം രണ്ടാഴ്ചക്കാലത്തോളം ആളുകളിൽ അസ്വസ്ഥ ഉറഞ്ഞുനിന്നു. ഒടുവിൽ രണ്ടാഴ്ചയ്ക്കുശേഷം കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട വിശദീകരണം പുറത്തുവന്നത്. സെസ്ന മോഡൽ 404 ടൈറ്റൻ വിമാനം നവംബർ 3 ന് രാത്രി … Read more

ഡബ്ലിനിൽ സ്ത്രീയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ച കൗമാരക്കാരെ അറസ്റ്റ് ചെയ്തു

ഡബ്ലിനിൽ സ്ത്രീക്കു നേരെ ലൈംഗിക അതിക്രമം. സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കൗമാരക്കാരെ ഗാർഡ പിടികൂടി. ബലാത്സംഗത്തിന് ശ്രമിച്ച രണ്ട് കൗമാരക്കാരെയാണ് ചൊവ്വാഴ്ച ഗാർഡ അറസ്റ്റ് ചെയ്തത്. 16-ഉം 19-ഉം വയസ്സ് പ്രായമുള്ള പ്രതികളെ ഡബ്ലിൻ ചിൽഡ്രൻസ് കോടതിയിൽ ഹാജരാക്കി. ജഡ്ജി മാരി ക്വിർക്കെയാണ് വാദം കേട്ടത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഡബ്ലിൻ നഗരത്തിന്റെ തെക്കൻ പ്രദേശത്തുവച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായും ഇവർക്കെതിരെ ആരോപണമുയർന്നിട്ടുണ്ട്. ഇവർക്ക് 15-ഉം 17-ഉം വയസ്സ് പ്രായമുണ്ടായിരുന്നപ്പോഴാണ് ഈ സംഭവം നടന്നത്. എന്നാൽ … Read more

ഡബ്ലിനിൽ ഹൈഡ്രജൻ ബസ്സുകളുടെ യുഗം പിറക്കുന്നു

അയർലണ്ടിലെ പൊതുഗതാഗത മേഖലയിലേക്ക് ഹൈഡ്രജൻ പവർ ബസ്സുകൾ വരുന്നു. ഡബ്ലിനിലെ തെരുവുകളിൽ വരുന്ന ആഴ്ചകളിൽ ട്രയൽറൺ നടക്കും. വ്യവസായമേഖല സംരംഭമായ ഹൈഡ്രജൻ മൊബിലിറ്റി അയർലൻഡ് (എച്ച്.എം.ഐ), അക്കാദമിക് ഗവേഷകർ, പൊതുഗതാഗത ദാതാക്കൾ, എനർജി യൂട്ടിലിറ്റികൾ, അയർലൻഡ് പൊതുമേഖല സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഭാഗമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുക. അടുത്ത വർഷം കൂടുതൽ ഹൈഡ്രജൻ ബസുകൾ പുറത്തിറക്കും. അതിനു മുന്നോടിയായിട്ടാണ് വരുന്ന ആഴ്ചകളിൽ പരീക്ഷണങ്ങൾ ഓട്ടങ്ങൾ നടത്തുന്നത്. ബസ് ഐറാൻ, ഡബ്ലിൻ ബസ് എന്നിവ സർവീസ് നടത്തുന്ന ഡബ്ലിൻ സിറ്റി … Read more

ഡബ്ലിൻ എയർപോർട്ടിൽ നിന്നും വ്യാജ ടാക്‌സി ഡ്രൈവറെ പിടികൂടി : ഇൻഷുറൻസ് ഇല്ലാത്ത കാർ ഗാർഡ പിടിച്ചെടുത്തു

ലെവൽ-5 നിയന്ത്രണങ്ങളുടെ ഭാഗമായുള്ള പോലീസ് ചെക്കിങ്ങിൽ കുടുങ്ങി വ്യാജ ടാക്‌സി ഡ്രൈവർ. ഡബ്ലിൻ വിമാനത്താവളത്തിൽ ഗാർഡ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഇൻഷുറൻസ് ഇല്ലാത്ത കാറുമായാണ് ഇയാൾ എയർപോർട്ടിൽ കറങ്ങി നടന്നത്. കാറും ഗാർഡ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എയർപോർട്ടിൽ നിന്നും യാത്രക്കാരെ വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഗാർഡ ഇയാളെ പിടികൂടിയത്. ഇയാളെ കോടതിയ്ക്കു മുന്നിൽ ഹാജരാക്കാനുള്ള നടപടികൾ സ്വീകരിക്കും. ഗാർഡായും ദേശീയ ഗതാഗത അതോറിറ്റിയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വാഹനം പിടിച്ചെടുത്തത്ത്‌. എൻ‌.ടി‌.എ.യും ഡി‌.എം‌.ആർ. റോഡുകളും തമ്മിലുള്ള … Read more