വാട്ടര്‍ഫോര്‍ഡ് മലയാളി അസോയേഷന്‍ പ്രൗഡഗംഭീരമായി ഓണം ആഘോഷിച്ചു

വാട്ടര്‍ഫോര്‍ഡ്; വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന് റ 2017 ലെ ഓണാഘോഷം ബാലിഗണര്‍ ജി എ എ ക്ലബ്ബ് ഹാളില്‍ പ്രൗഡഗംഭീരമായി ആഘോഷിച്ചു, അത്തപൂക്ക ള വും, മാവേലിയും, തിരുവാതിരയും, മോഹിനിയാട്ടവും എല്ലാം പുത്തന്‍ തലമുറക്ക് ഒരു നവ്യാനുഭവം ആയപ്പോള്‍ മക്കളോടും കൊച്ചുമക്കളോടും ഒപ്പം ഓണം കൂടാനായി നാട്ടില്‍ നിന്നും എത്തിയ അപ്പനമ്മമാരെ ഓര്‍മ്മകള്‍ പുറകിലേക്ക് കൊണ്ടുപോയി, രാവിലെ 12 മണിക്ക് തുടങ്ങിയ ചടങ്ങുകള്‍ വൈകി 6 മണിയോടെ വടംവലിയോടെ സമാപിച്ചു.വിഭവ സമ്രദ്ധമായ സദ്യയും ഉണ്ടായിരുന്നു, വിവിധ കലാകായിക … Read more

മലയാളത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 17 നു

അയര്‍ലണ്ടിലെ പ്രമുഖ മലയാളി കലാ സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 17നു പാല്‍മെര്‍സ്ടൗണിലുള്ള സെന്റ് ലോര്‍ക്കന്‍സ് നാഷണല്‍ സ്‌കൂളില്‍ വെച്ചു നടത്തപ്പെടുന്നതാണ് .കഴിഞ്ഞ പത്തു വര്‍ഷക്കാലമായി ഇവിടുത്തെ പ്രവാസി മലയാളികള്‍ക്കിടയില്‍ കലാ സാംസ്‌കാരി രംഗങ്ങളില്‍ സജീവ സാന്നിധ്യമായി നിറഞ്ഞു നില്‍ക്കുന്ന മലയാളം ഇക്കൊല്ലം ദശാബ്ധി ആഘോഷങ്ങളുടെ ഭാഘമായി ഒട്ടേറെ പുതുമുകളോടെയുള്ള ഓണാഘോഷ പരിപാടികളാണ് ഒരുക്കുന്നത് എന്ന് ഭാരവാഹികള്‍ അറിയിച്ചു . ഓണം എന്ന് കേള്‍ക്കുമ്പോള്‍ ലോകത്തിന്റെ ഏതു കോണില്‍ തന്നെ ആയാലും മലയാളി മനസ്സുകളിലേക്ക് ഓടിയെത്തുന്ന … Read more

തകര്‍പ്പന്‍ ജിമ്മിക്കി കമ്മല്‍ ഡാന്‍സുമായി വാട്ടര്‌ഫോര്‍ഡില്‍ നിന്നും മലയാളി മങ്കമാര്‍.

തകര്‍പ്പന്‍ ജിമ്മിക്കി കമ്മല്‍ ഡാന്‍സുമായി വാട്ടര്‌ഫോര്‍ഡില്‍ നിന്നും മലയാളി മങ്കമാര്‍.

പാരമ്പര്യത്തനിമയില്‍ നീനാ കൈരളി ഓണം ആഘോഷിച്ചു.

നീനാ(കൗണ്ടി ടിപ്പററി): നീനാ കൈരളിയുടെ ഓണാഘോഷങ്ങള്‍ ശനിയാഴ്ച നീനാ, ബാലികോമണ്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് പ്രൗഢഗംഭീരമായി നടത്തപ്പെട്ടു.മഹാബലിയെ വരവേല്‍ക്കല്‍, അത്തപ്പൂക്കളം,തുടങ്ങിയവ പാരമ്പര്യത്തനിമ വിളിച്ചോതുന്ന രീതിയില്‍ ആയിരുന്നു.കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍,വിവിധങ്ങളായ ഓണകളികള്‍,ആവേശോജ്വലമായ വടംവലി മത്സരം,വിഭവസമൃദ്ധമായ ഓണസദ്യ തുടങ്ങിയവയാല്‍ സമ്പുഷ്ടമായിരുന്നു ആഘോഷങ്ങള്‍. കൈരളി അംഗങ്ങളുടെ വീടുകളില്‍ കൃഷി ചെയ്‌തെടുത്ത പച്ചക്കറികള്‍ക്ക് നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തിയത് ആവേശകരമായി. കൈരളി അംഗങ്ങള്‍ അവതരിപ്പിച്ച ഗാനമേളയോടെ ആഘോഷങ്ങള്‍ക്ക് തിരശീല വീണു. അടുത്ത വര്‍ഷത്തേക്കുള്ള കമ്മറ്റി അംഗങ്ങളായി ജിന്‍സണ്‍ അബ്രഹാം, അഭിലാഷ് രാമചന്ദ്രന്‍, വിനീത് … Read more

കോര്‍ക്കിലെ ഒരുമയുടെ ഓണം വര്‍ണ്ണാഭമായി

കോര്‍ക്ക്: ഒരുമയുടെ ഓണം തകര്‍ത്തു തിമര്‍ത്തു ആഘോഷിച്ചു കോര്‍ക്ക് . വേള്‍ഡ് മലയാളീ കൗണ്‍സിലും കോര്‍ക്ക് പ്രവാസി മലയാളീ അസോസിയേഷനും സംയുക്ത്തമായി സംഘടിപ്പിച്ച ഓണാഘോഷം സെപ്റ്റംബര്‍ രണ്ടിന് ടോക്കര്‍ സെന്റ് .ഫിന്‍ബാര്‍’സ് ക്ലബ്ബില്‍ രാവിലെ ഒന്‍പത് മണിക്ക് അത്തപ്പൂക്കളമിട്ടതോടെ തുടക്കമായി .കുട്ടികളുടെ കലാ കായിക മത്സരങ്ങള്‍ ആയിരുന്നു പിന്നീട് കടല പെറുക്കല്‍, കസേരകളി , പുഞ്ചിരി മത്സരം തുടങ്ങിയവയില്‍ പങ്കെടുക്കാന്‍ നിരവധി കുരുന്നുകള്‍ ആണെത്തിയതു. മുതിര്‍ന്ന സ്ത്രീകളുടെ കസേരകളി,ഗൗരവ മത്സരം എന്നിവ കാണികളില്‍ ചിരി പടര്‍ത്തി .അതിനു … Read more

ഓണവും സ്‌നേഹവും ഇടകലര്‍ന്ന വീഡിയോ മ്യൂസിക്കല്‍ ആല്‍ബം ‘പാരിജാതം ‘ പുറത്തിറങ്ങി.

ഓണത്തുബികള്‍ ഊഞ്ഞാലില്‍ പാറിനടക്കുന്ന ഒത്തൊരുമയുടെ ഈ ഉത്സവകാലത്തു അയര്‍ലണ്ടില്‍ ചിത്രികരിച്ച സംഗീത നൃത്ത ആല്‍ബം ‘പാരിജാതം ‘ റിലീസ് ചെയ്തു .പ്രവാസി മലയാളികളുടെ ഇടയില്‍ നൃത്ത രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുകയും കഴിഞ്ഞ 4 വര്‍ഷം തുടര്‍ച്ചയായി കേളി ഇന്റര്‍നാഷണല്‍ കലാമേളയില്‍ കലാതിലക പട്ടം അയര്‍ലണ്ടിലേക്ക് എത്തിച്ച സപ്തയും സംഘവും ചേര്‍ന്നാണ് ആണ് പാരിജാതത്തിന് മിഴിവേകിയിരിക്കുന്നത് . സംഗീതം :ബെന്നി ചെമ്മനം ,സംഗീതംഎഡിറ്റിംഗ് :ശ്യാം ഇസാദ് ,ആലാപനം :ഷീബ ഷാറ്റ്‌സ്,ശ്യാം ഇസാദ് ,നൃത്ത സംവിധാനം : … Read more

വെള്ളക്കരം അടച്ചവര്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ തുക തിരിച്ചു നല്‍കും: ഐറിഷ് വാട്ടര്‍

ഡബ്ലിന്‍: വാട്ടര്‍ ചാര്‍ജ്ജ് നല്‍കിയവര്‍ക്ക് അടച്ച തുക ഈ വര്‍ഷം അവസാനത്തോടെ തിരിച്ചു ലഭിച്ചേക്കും. ലക്ഷക്കണക്കിന് വീട്ടുടമകള്‍ക്ക് പ്രയോജനം ലഭിക്കുന്ന ഈ തിരിച്ചുനല്‍കളിലൂടെ 325 യൂറോ വരെ ലഭിക്കുന്നവരും ഉണ്ട്. ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സാമൂഹിക സുരക്ഷാ വകുപ്പ് നല്‍കുന്ന ജലസംരക്ഷണത്തിനു വേണ്ടിയുള്ള 100 യുറോക്ക് പുറമെയാണ് വാട്ടര്‍ ചാര്‍ജ്ജ് റീഫണ്ടിങ് നല്‍കുന്നതെന്ന് ജല അതോറിറ്റി അറിയിച്ചിരിക്കുകയാണ്. ഉപഭോക്താക്കളുടെ അകൗണ്ടിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യുകയോ അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് വഴിയോ ആയിരിക്കും പണം തിരിച്ചു ലഭിക്കുന്നത്. … Read more

ഇന്‍സ്റ്റാഗ്രാമില്‍ വരുന്ന പ്ലാസ്റ്റിക് സര്‍ജറി പരസ്യങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ നിര്‍ദ്ദേശം

ഡബ്ലിന്‍: ഇന്‍സ്റ്റാഗ്രാമിലൂടെ വരുന്ന പ്ലാസ്റ്റിക് സര്‍ജറി പരസ്യങ്ങള്‍ കണ്ണടച്ച് വിശ്വസിക്കപ്പെട്ട് വഞ്ചിതരാകരുതെന്ന് നിര്‍ദ്ദേശം. ഇത്തരം പരസ്യങ്ങള്‍ക്ക് പിന്നില്‍ വ്യാജ ഡോക്ടര്‍മാര്‍ ആണെന്നാണ് മുന്നറിയിപ്പ്. നിലവാരമില്ലാത്ത ഹെയര്‍ സലൂണ്‍സ്, ഡെന്റിസ്റ്റുമാര്‍ തുടങ്ങിയവര്‍ നല്‍കുന്ന പരസ്യങ്ങളില്‍ വന്‍ വാഗ്ദാനങ്ങളാണ് നല്‍കുന്നത്. പരസ്യങ്ങളിലെ 18 ശതമാനം മാത്രമാണ് വിശ്വാസയോഗ്യമായിട്ടുള്ളത്. ഇന്‍സ്റ്റാഗ്രാമില്‍ ജനുവരി മുതല്‍ പ്രത്യക്ഷപ്പെട്ട പ്ലാസ്റ്റിക് സര്‍ജറിയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ വിശകലനം ചെയ്ത ഗവേഷകരാണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. പ്ലാസ്റ്റിക് സര്‍ജറിയുമായി ബന്ധപ്പെട്ട 21 പരസ്യങ്ങള്‍ ശ്രദ്ധയില്‍പെട്ട ഗവേഷക സംഘം ഇതിനു … Read more

അഗ്‌നിസുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാത്ത സ്‌കൂളുകള്‍ കണ്ടെത്താന്‍ ഊര്‍ജ്ജിത നടപടി ആരംഭിച്ചു

ഡബ്ലിന്‍: ഡബ്ലിനിലും, വിക്കലോവിലും, മുള്ളിഗറിലുമായി 5 സ്‌കൂള്‍ ബില്‍ഡിങ്ങുകള്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ ഇല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് മറ്റ് സ്‌കൂളുകളിലും പരിശോധന ശക്തമാക്കി. 2008-ല്‍ നിര്‍മ്മിക്കപ്പെട്ട കെട്ടിടങ്ങളിലാണ് സുരക്ഷാ പാളിച്ചകള്‍ കണ്ടെത്തിയത്. രാജ്യത്തെ കെട്ടിടങ്ങള്‍ക്ക് അഗ്‌നിസുരക്ഷാ സംവിധാനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ പ്ലാനിങ് ബോര്‍ഡ് ഉത്തരവിറക്കിയിരുന്നു. ഈ വര്‍ഷം അയര്‍ലണ്ടില്‍ ആയിരക്കണക്കിന് കെട്ടിടങ്ങള്‍ക്ക് തീ പിടിച്ചിരുന്നു. ഡബ്ലിന്‍ ഉള്‍പ്പെടുന്ന മഹാ നഗരങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയത്. ബില്‍ഡിങ്ങിലുണ്ടായിരുന്നവര്‍ പലപ്പോഴും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. രാജ്യത്തെ 5 നിലയുള്ള കെട്ടിടങ്ങള്‍ക്ക് അഗ്‌നിസുരക്ഷാ ക്രമീകരണങ്ങള്‍ … Read more