ഈ വര്‍ഷം 39,000 പേര്‍ ആദ്യഘട്ടത്തില്‍ തേര്‍ഡ് ലെവല്‍ കോഴ്സിന് ചേര്‍ന്നു: സി.എ.ഒ

ഡബ്ലിന്‍: ഇത്തവണ തേര്‍ഡ് ലെവല്‍ കോഴ്സുകള്‍ക്ക് 39,000 വിദ്യാര്‍ഥികള്‍ ആദ്യഘട്ടത്തില്‍ ചേര്‍ന്നു. സി.എ.ഒ വഴി അപേക്ഷ നല്‍കിയവര്‍ക്ക് ലഭിച്ച വിവിധ സ്‌കോര്‍ പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് കോഴ്സുകള്‍ക്ക് ചേരാനുള്ള ക്ഷണം ലഭിച്ചിരിക്കുന്നത്. രാജ്യത്ത് സയന്‍സ്, എന്‍ജിനിയറിങ് കോമ്പിനേഷനുകള്‍ക്കാണ് പ്രീയമേറുന്നത്. അവസാന നിമിഷം അഭിരുചിയനുസരിച്ച് കോഴ്‌സ് മാറ്റിയവര്‍ പ്രാധാന്യം നല്‍കിയതും ഈ വിഷയങ്ങളിലെ ഗ്രൂപ്പുകള്‍ക്ക് തന്നെയാണ്. തേര്‍ഡ് ലെവല്‍ പഠനത്തിന് ഇത്തവണ ഐറിഷ് വിദ്യാര്‍ഥികള്‍ സ്പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ചേക്കേറിയിരുന്നു. ഈ വര്‍ഷം എണ്‍പത്തിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് തേര്‍ഡ് ലെവല്‍ … Read more

ബാംഗ്ലൂരില്‍ വീട് വില്‍പനക്ക്

ബാംഗ്ലൂര്‍ രാമമൂര്‍ത്തി നഗറില്‍ Kalkere Main Road ല്‍ എല്ലാ സൗകര്യവുമുള്ള 2019 sqft വീട് വില്‍പനക്ക് . Duplex house for sale in Kalkere Main Road,Ramamurthy Nagar, Bangalore. 40×40 site, 2019 sqft built area.Good investment. Contact 00353 873111814

സ്ലൈഗോയിലെ സംയുക്ത ഓണാഘോഷം സെപ്തംബര് 2 ന്

സ്ലൈഗോ: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 2 നുള്ള ‘ഓണം 2017 ‘ ന്റ്‌റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ബെബില്‍ പഞ്ഞിക്കാട്ടില്‍ അറിയിച്ചു .സ്ലൈഗോയിലെ കത്തീഡ്രലിന് എതിര്‍വശത്തുള്ള ഗിലൂലി ഹാളില്‍ രാവിലെ 10 :30 മുതല്‍ വൈകുന്നേരം 05 :30 വരെയാണ് പരിപാടികള്‍ .ഓണത്തിന്റെ എല്ലാ ചേരുവകള്‍ക്കുമൊപ്പം ,വടംവലിയും ,അയര്‍ലണ്ടിലെ പ്രമുഖ കാറ്ററിംഗ് ഗ്രൂപ്പ് ആയ റോയല്‍ ക്യാറ്ററേഴ്‌സിന്റ്‌റെ ഓണസദ്യയും പരിപാടികള്‍ക്ക് മറ്റു കൂട്ടും . സ്ലൈഗോയിലേ സംഗീത തല്‍പരരായ മലയാളി … Read more

ഡോണിഗലില്‍ വഴിയാധാരമായത് 47 കുടുംബങ്ങള്‍

ഡോനിഗല്‍: കഴിഞ്ഞ ആഴ്ചയിലുണ്ടായ പ്രളയക്കെടുതിയില്‍ നിരവധിപേര്‍ ഭവനരഹിതരായി മാറി. ബെന്‍പൂട്ടില്‍ 21, ബാന്‍ക്രാനയില്‍ 14,കാന്‍ഡോണില്‍ 10 കോണ്‍മാനില്‍ 2 അടക്കം മൊത്തം 47 കുടുംബങ്ങള്‍ക്കാണ് വീട് നഷ്ടപെട്ടത്. വീട് നഷ്ടപ്പെട്ടവരെ താത്കാലിക താമസസ്ഥലത്ത് പാര്‍പ്പിച്ചിരിക്കുകയാണെന്ന് ഡോനിഗല്‍ കൗണ്ടി കൗണ്‍സില്‍ അറിയിച്ചു. അപകടത്തില്‍പെട്ടവരെക്കുറിച്ചും, കാണാതായവരെ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവരും കൗണ്‍സിലുമായി ബന്ധപ്പെടണമെന്ന നിര്‍ദ്ദേശം ലഭിച്ചിട്ടിട്ടുണ്ട്. ഡോണിഗലില്‍ 1500 കിലോമീറ്റര്‍ റോഡ് ഗതാഗതം അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിച്ചു വരികയാണ്. പ്രളയത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ റോഡ് 80 ശതമാനത്തോളം ഗതാഗതത്തിന് തുറന്നു കൊടുത്തിരിക്കുകയാണ്. നാശനഷ്ടം … Read more

ബ്രക്സിറ്റിന് ശേഷവും വടക്കന്‍ അയര്‍ലന്‍ഡുമായി അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല.

ഡബ്ലിന്‍: ബ്രക്സിറ്റ് യാഥാര്‍ഥ്യമാകുന്നതോടെ വടക്കന്‍-തെക്കന്‍ അയര്‍ലന്‍ഡുമായി അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഉടലെടുക്കില്ലെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കര്‍ ഉറപ്പു നല്‍കുന്നു. അതിര്‍ത്തികളില്‍ പാസ്‌പോര്‍ട്ടോ, മറ്റ് തിരിച്ചറിയല്‍ രേഖകളോ കാണിക്കേണ്ടി വരില്ലെന്നും വരേദ്കര്‍ അറിയിച്ചു. ബ്രക്സിറ്റിന് സെക്രട്ടറി ഡേവിസും ഇ.യു കമ്മീഷന്‍ അംഗം മൈക്കല്‍ ബാര്‍നിയറും തമ്മിലുള്ള ചര്‍ച്ചയില്‍ വടക്കന്‍-തെക്കന്‍ അയര്‍ലന്‍ഡ് അതിര്‍ത്തികളില്‍ ബ്രക്സിറ്റ് നിയമങ്ങള്‍ അയവു വരുത്തുമെന്ന ഒത്തുതീര്‍പ്പിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പൂര്‍ണമായും പിന്‍വാങ്ങുന്നതോടെ അതിര്‍ത്തി കടക്കുമ്പോള്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ രേഖ പരിശോധിക്കപെടുമെന്ന മുന്‍ ഐറിഷ് … Read more

24000 പേര്‍ക്ക് താമസ സൗകര്യം ഒരുക്കികൊണ്ട് ഡബ്ലിനില്‍ ഒരു ഉപനഗരം ഉയര്‍ന്നേക്കും

ഡബ്ലിന്‍: കില്‍ഡെയര്‍-ഡബ്ലിന്‍ ബോര്‍ഡറില്‍ വെയ്ക്‌സ്‌ഫോര്‍ഡ് ടൗണിന്റെ വലുപ്പത്തില്‍ ഒരു ഉപനഗരം രൂപകല്‍പ്പന ചെയ്യാന്‍ നീക്കം. ബല്‍ഗഡി, ക്‌ളോന്‍ബാരിസ്സ്, ആഡംസ് ടൌണ്‍ എന്നീ പ്രദേശങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്ന നഗരത്തിന് പ്രതേക പരിഗണന നല്‍കുന്നതോടൊപ്പം 24000 പേര്‍ക്ക് ഈ നഗര സമുച്ചയത്തില്‍ താമസസൗകര്യം ലഭ്യമാക്കാനും കഴിയും. ക്ലൊന്‍ബാരിസില്‍ മറ്റു വികസന പദ്ധതികള്‍ വരുന്നതോടെ ഗതാഗതക്കുരുക്ക് ശക്തമാകുമെന്നതിനാല്‍ ഡബ്ലിനിലെ പുതിയ ടൗണ്‍ഷിപ്പിന് തടസം സൃഷ്ടിക്കുമോ എന്ന ആശങ്കയിലാണ് ഫൈന്‍ ഗെയ്ല്‍ കൗണ്‍സില്‍ വില്യം ലവല്ലേ. ഗതാഗതക്കുരുക്ക് പരിഹരിച്ചാല്‍ ഡബ്ളിനോട് ചേര്‍ന്നുള്ള മറ്റൊരു ചെറിയ … Read more

ഡബ്ലിന്‍ ബീച്ചിലെ നീന്തല്‍ നിരോധന അറിയിപ്പ്

ഡബ്ലിന്‍: വടക്കന്‍ ഡബ്ലിന്‍ ബീച്ചില്‍ നിലവിലുണ്ടായിരുന്ന നീന്തല്‍ വിലക്കിന് വിരാമമായിരിക്കുകയാണ്. ബീച്ചിലെ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതിനാല്‍ ഇവിടെ നീന്തന്‍ അനുമതി നല്‍കിയിരിക്കുകയാണ്. എന്നാല്‍ തൊട്ടടുത്ത ലോഗ്ഷിണി ബീച്ചില്‍ നിരോധനം തുടരുകയാണ്. മാലിന്യം വമിച്ച് അഴുക്കുവെള്ളം കലര്‍ന്ന വടക്കന്‍ ഡബ്ലിനില്‍ നീന്താനെത്തിയ നിരവധിപേരില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടതായി പരാതിപ്പെട്ടിരുന്നു. ബീച്ചില്‍ മാലിന്യങ്ങളും കുന്നുകൂടിയതിനെ തുടര്‍ന്ന് സൂപ്പര്‍ബര്‍ഗുകളുടെ സാന്നിധ്യമുണ്ടെന്ന് പരിസ്ഥിതി വകുപ്പ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വടക്കന്‍ ഡബ്ലിന്‍ കടല്‍ തീരത്ത് നിരോധനം ഏര്‍പ്പെടുത്തിയത്. ഇവിടെ എത്തിച്ചേര്‍ന്നവര്‍ക്കൊപ്പം ഉണ്ടായിരുന്ന കുട്ടികള്‍ക്കും, വളര്‍ത്തു മൃഗങ്ങള്‍ക്കും … Read more

തിരുവോണനാളില്‍ റോയല്‍ കാറ്റേഴ്‌സ് ഓണസദ്യ ; ബുക്കിംഗ് ആരംഭിച്ചു.

അടപ്രഥമന്‍ ഉള്‍പ്പെടെ 25 ഇനം വിഭവങ്ങളടങ്ങിയ ഓണസദ്യയാണ് റോയല്‍ കാറ്റേഴ്‌സ് ഓര്‍ഡറനുസരിച്ച് എത്തിച്ച് നല്‍കുന്നത്.ഡബ്ലിനിലും ഡബ്ലിനോട് ചേര്‍ന്ന കൗണ്ടികളിലും അതാത് മേഖലയില്‍ നിന്നുമുള്ള ആളുകളെ വിതരണത്തിന് ചുമതലപ്പെടുത്തുന്നതിനാല്‍ ഉത്തരവാദിത്വത്തോടും ചൂടോട് കൂടിയും സദ്യ കൃത്യസമയത്ത് എത്തിക്കുന്നതാണ്.ഓണസദ്യക്കു വിവിധ സിറ്റികളിലായി കളക്ഷന്‍ പോയിന്റും ലഭ്യമാണെന്ന് റോയല്‍ കാറ്ററേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും,ബുക്കിംഗിനും വിളിക്കുക. അഭിലാഷ് രാമമംഗലം (0862183824) 0899515307 താഴെ പറയുന്ന കേന്ദ്രങ്ങളില്‍ ഓണദിവസം ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഓണക്കിറ്റുകളുടെ വിതരണം ആരംഭിക്കും.നേരത്തെ ബുക്കിംഗ് ചെയ്തിട്ടുള്ളവര്‍ക്ക് മാത്രമേ … Read more

M4youth ന് മലയാളം തിരി കൊളുത്തി .

അയര്‍ലണ്ടിലെ പ്രമുഖ സംഘടനയായ മലയാളത്തിന്റെ ആഭിമുഘ്യത്തില്‍ , മലയാളം ഫോര്‍ യൂത്ത് (M4youth) എന്ന പുതിയ സംരംഭത്തിന് തിരശീല ഉയര്‍ന്നിരിക്കുന്നു . ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ ഒട്ടേറെ സ്വപ്നങ്ങളുമായി ഉന്നതവിദ്യാഭ്യാസത്തിനായി നാട്ടില്‍ നിന്നും ഇവിടേക്ക് ചേക്കേറുന്ന വിദ്യാര്‍ഥിസമൂഹം ആ ചുവടുമാറ്റ പ്രക്രിയയില്‍ നേരിടുന്ന പ്രശ്‌നങ്ങളും , മുമ്പോട്ടുള്ള യാത്രയില്‍ നേരിടേണ്ടി വരുന്ന കടമ്പകളും എന്ന വിഷയത്തെ ആസ്പദമാക്കി ‘ ഞങ്ങളുടെ ശബ്ദം ‘ എന്ന പേരില്‍ ഒരു തുറന്ന ചര്‍ച്ച മലയാളം സംഘടിപ്പിച്ചു . ഡബ്ലിന്‍ സിറ്റി … Read more

മലയാളി സാന്നിധ്യമില്ലാത്ത ഇന്ത്യാ ഡേ

ചന്ദ്രനില്‍ ചെന്നാല്‍ പോലും 1 മലയാളിയെ കാണാനാകുമെന്ന് പഴമാക്കാര്‍ പറഞ്ഞിരുന്നത് വാസ്തവമാണെന്ന് തെളിയിക്കുന്ന രീതിയിലാണ് ആഗസ്റ്റ് 19 ന് ഫീനിക്‌സ് പാര്‍ക്കില്‍ നടന്ന ഇന്ത്യാ ഡേ. പരിപാടിയുടെ നടത്തിപ്പുകാരായ ഏതാനും മലയാളികള്‍ ഒഴികെ മറ്റ് മലയാളി സാന്നിധ്യം ഇന്ത്യാ ഡേയില്‍ ഇല്ലായിരുന്നു എന്നതാണ് സത്യം. ജന്മം കൊണ്ട് ഇന്ത്യക്കാരും കര്‍മ്മം കൊണ്ട് ഐറിഷുകാരുമായ നിരവധി മലയാളികളുടെ സാന്നിധ്യം പോയ വര്‍ഷങ്ങളിലെ ഇന്ത്യാ ഡേയില്‍ കാണാമായിരുന്നു. അയര്‍ലണ്ടിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും ഇന്ത്യാ ഡേക്ക് പോയ വര്‍ഷങ്ങളില്‍ … Read more