മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് എണ്ണിയാലൊടുങ്ങാത്ത അവസരങ്ങള്‍ക്ക് അയര്‍ലന്‍ഡ് വേദിയാകുമ്പോള്‍

ഡബ്ലിന്‍: യൂറോപ്പിന്റെ കവാടമെന്ന നിലയ്ക്കും, യൂണിയനില്‍ ഇംഗ്ലീഷ് ഭാഷ വായ്മൊഴിയായും-അക്കാദമിക് തലത്തിലും പ്രചാരത്തിലുള്ള അയര്‍ലണ്ട് എന്ന ദ്വീപ് രാഷ്ട്രം വന്‍ അവസരങ്ങളാണ് വിദേശികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഏഷ്യന്‍ വന്‍കരക്ക് തന്നെ പ്രയോജനം ചെയ്യുന്നതും അതിലുപരി ഇന്ത്യക്കാര്‍ക്ക് വിദ്യാഭ്യാസ തൊഴില്‍ മേഖലയില്‍ മുന്നേറ്റമുണ്ടാക്കാനുമുള്ള സുവര്‍ണാവസരം കൂടി അയര്‍ലന്‍ഡ് പ്രധാനം ചെയ്യുന്നു. ഏകദേശം 5000 അന്താരാഷ്ട്ര തലത്തിലുള്ള കോഴ്‌സ് പ്രോഗ്രാമുകള്‍ ഇവിടെ നിലവിലുണ്ട്. സോഫ്റ്റ്വെയര്‍ എന്‍ജിനിയറിങ്, മെക്കാനിക്കല്‍, ബയോമെഡിക്കല്‍, ഡേറ്റ അനലിറ്റിക്സ്, ഫിന്‍ടെക്, സൈബര്‍ സെക്യൂരിറ്റി, അന്താരാഷ്ട്ര ധനകാര്യ പഠനങ്ങള്‍, ഏവിയേഷന്‍ … Read more

കേരളത്തില്‍ അടിസ്ഥാന ശമ്പളതിനു വേണ്ടി സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് പിന്തുണയും ആയി ക്രാന്തിയും

അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ ആയി സമരം ചെയ്യുന്ന യു എന്‍ എ യും ഐ എന്‍ എയും ഉള്‍പ്പെടുന്ന സംഘടനകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ക്രാന്തിയും. കഴിഞ്ഞ ദിവസം കൂടിയ ക്രാന്തി കമ്മറ്റി ആണ് സമരം തുടരുന്ന നഴ്‌സുമാരെ പിന്തുണക്കാന്‍ തീരുമാനം എടുത്തത്. അസംഘടിത തൊഴില്‍ മേഖലയായ പ്രൈവറ്റ് മേഖലയിലെ നഴ്‌സ്മാരെ സംഘടിപ്പിച്ചു സമരം മുന്നോട്ടു നയിക്കുന്ന സംഘടനകളെ ക്രാന്തി പ്രത്യേകം അഭിനന്ദിച്ചു. ഇത്തരത്തില്‍ അസംഘടിതരായി നില്‍ക്കുന്ന പ്രൈവറ്റ് സ്‌കൂള്‍ അധ്യാപകര്‍ ഉള്‍പെടെ ചൂഷണം ചെയ്യപ്പെടുന്ന ധാരാളം തൊഴില്‍ … Read more

ഡബ്ലിനിലെ മെഴുക് മ്യൂസിയം സൗജന്യമായി സന്ദര്‍ശിക്കാന്‍ അയര്‍ലണ്ടിലെ നേഴ്സുമാര്‍ക്ക് സുവര്‍ണ്ണാവസരം

മെഴുക് പ്രതിമകള്‍ കൊണ്ട് വിസ്മയം തീര്‍ത്ത അയര്‍ലണ്ടിലെ നാഷണല്‍ വാക്‌സ് മ്യൂസിയം സൗജന്യമായി സന്ദര്‍ശിക്കാന്‍ നേഴ്സുമാര്‍ക്ക് സുവര്‍ണ്ണാവസരം. ജൂലൈ മാസം അവസാനം വരെയാണ് അയര്‍ലണ്ടിലെ നേഴ്സുമാര്‍ക്ക് സൗജന്യമായി ഇവിടം സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കിയിരിക്കുന്നത്. സൗജന്യ ടിക്കറ്റിനായി നിങ്ങളുടെ നേഴ്‌സ് കാര്‍ഡ് കാണിച്ചാല്‍ മതിയാകും. അധിനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി ഐറിഷ് സാംസ്‌കാരിക പൈതൃകത്തിലൂടെയുള്ള ഒരു യാത്രാനുഭവം പ്രധാനം ചെയ്യുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഈ മെഴുക് മ്യൂസിയം. ഡബ്ലിനിലെ ഏറ്റവും ആകര്‍ഷകമായ സ്ഥലങ്ങളിലൊന്നാണ് നാഷണല്‍ വാക്‌സ് മ്യൂസിയം. … Read more

ഇറോം ഷര്‍മിള വിവാഹിതയായി; വരന്‍ അയര്‍ലണ്ട് സ്വദേശി

മണിപ്പൂരിന്റെ ഉരുക്ക് വനിത ഇറോം ശര്‍മ്മിള വിവാഹിതയായി. സുഹൃത്തായ അയര്‍ലണ്ട് സ്വദേശി ഡെസ്മണ്ട് കുടിഞ്ഞോയാണ് വരന്‍. നീണ്ട നാളത്തെ പ്രണയത്തിനാണ് ഇതോടെ ഫലം കാണുന്നത്. ബുധനാഴ്ച രാവിലെ തമിഴ്‌നാട്ടിലെ കൊടൈക്കനാലില്‍വച്ച് നടന്ന ലളിതമായ ചടങ്ങില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. ബെംഗളൂരില്‍ വെച്ചാണ് ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുടിഞ്ഞോന്‍ ഇറോമിനെ കുറിച്ച് അറിയുന്നത്. അതിന് ശേഷം ഇരുവരും കോടതിയില്‍ വെച്ച് കാണുകയുണ്ടായി. ഈ പരിചയമാണ് പിന്നീട് വിവാഹം വരെ എത്തിനില്‍ക്കുന്നത്. എട്ടു വര്‍ഷത്തെ നീണ്ട പ്രണയത്തിനാണ് ഇപ്പോള്‍ പരിസമാപ്തി … Read more

M20 വാണിജ്യ റൂട്ടിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ച് ചേംബര്‍ ഓഫ് കൊമേഴ്സ്

  കോര്‍ക്ക്: കോര്‍ക്ക്-ലീമെറിക് നഗരങ്ങളെ ബന്ധിച്ചുകൊണ്ടുള്ള സാമ്പത്തിക ഇടനാഴി എന്നറിയപ്പെടുന്ന M20 ഗതാഗത റൂട്ട് താമസിക്കുന്തോറും വാണിജ്യ മേഖലക്ക് അത് കനത്ത തിരിച്ചടിയാകുമെന്ന് ബിസിനസ്സ് ഗ്രൂപ്പുകള്‍. ഡബ്ലിന്‍ നഗരത്തിന്റെ വളര്‍ച്ച കോര്‍ക്ക്-ലീമെറിക്ക് നഗരങ്ങള്‍ക്കും M20 പാത യാഥാര്‍ഥ്യമാകുന്നതോടെ കൈവരിക്കാന്‍ കഴിയുമെന്ന് കോര്‍ക്ക്-ലീമെറിക് ചേംബര്‍ ഓഫ് കൊമേഴ്‌സും അഭിപ്രായപ്പെട്ടു. ഇരു നഗരങ്ങളെയും വാണിജ്യപരമായി ഉയര്‍ത്തുന്നതോടൊപ്പം തന്നെ തൊട്ടടുത്ത നഗരപ്രദേശങ്ങളിലും വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ശേഷിയുള്ളതാണ് ഈ റൂട്ട്. 2010 -ല്‍ അനുമതി ലഭിച്ച പദ്ധതിക്ക് ഫണ്ടിങ് അനുവദിക്കാത്തതിനാല്‍ പദ്ധതി … Read more

ഡബ്ലിനില്‍ 300 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് അമേരിക്കന്‍ ടെക് കമ്പനി

യുഎസ് ടെക്‌നോളജി കമ്പനിയായ് സെന്‍ഡസ്‌ക് ഡബ്ലിനില്‍ അടുത്ത മൂന്നു വര്‍ഷങ്ങളില്‍ 300 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ്. ഉപഭോക്താക്കളുമായി കാര്യക്ഷമമായി സംവദിക്കുന്നതിന് ബിസിനസ്സ് സ്ഥാപനങ്ങള്‍ക്ക് സഹായകരമായ സോഫ്റ്റ് വെയര്‍ രൂപകല്പന ചെയ്യുന്ന കമ്പനിയാണ് സെന്‍ഡസ്‌ക്ക്. ഉപഭോക്തൃ സേവനം ലളിതമാക്കാന്‍ ലക്ഷ്യം വെച്ച് ഒരു ദശാബ്ദത്തിനു മുമ്പ് അമേരിക്കയിലെ കോപ്പന്‍ഹേഗനില്‍ മൂന്ന് സുഹൃത്താക്കളാല്‍ ആരംഭിച്ച കമ്പനിയാണ് ഇത്. ഇപ്പോള്‍ സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ സ്ഥാപനത്തിന് 160 രാജ്യങ്ങളില്‍ 100,000 ഉപഭോക്താക്കളുണ്ട്, ലോകത്തെമ്പാടും നിരവധി ഓഫീസുകള്‍ ഉണ്ട്. യൂറോപ്യന്‍, മിഡില്‍-ഈസ്റ്റ്, ആഫ്രിക്കന്‍ വിപണികളില്‍ … Read more

യൂറോപ്പില്‍ ഭവനരഹിതരായ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അയര്‍ലണ്ടില്‍

രാജ്യത്തെ ഭവനരഹിതരായ സ്ത്രീകള്‍ 47 ശതമാനം വരുമെന്ന് ട്രിനിറ്റി കോളേജ് നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ താമസിക്കാന്‍ വീടില്ലാത്തവര്‍ 20 മുതല്‍ പരമാവധി 30 ശതമാനം വരെ മാത്രമാണുള്ളത്. യൂറോപ്പില്‍ തന്നെ ഭവനരഹിതരായ സ്ത്രീകളുടെ എണ്ണം ഏറ്റവും കൂടുതല്‍ അയര്‍ലണ്ടിലാണെന്നു കണ്ടെത്തുകയായിരുന്നു. യൂണിയന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഭവന കാര്യത്തില്‍ മാത്രമല്ല സമസ്ത മേഖലകളിലും സ്ത്രീ-പുരുഷ അസമത്വം നിലനില്‍ക്കുന്നുവെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ട്രിനിറ്റിയിലെ ഡോക്ടര്‍ പൗല മോയോക്ക് സാക്ഷ്യപ്പെടുത്തുന്നു. ഭവനരഹിതരായ സ്ത്രീകളില്‍ 90 ശതമാനവും … Read more

ലഗ്ഗേജ് ബാഗുകളുടെ തൂക്കം പരമാവധി കുറയ്ക്കുക: റൈന്‍ എയര്‍

ഡബ്ലിന്‍: കഴിയുന്നത്ര ലഗ്ഗേജ് ബാഗുകള്‍ കുറച്ചുകൊണ്ട് വിമാനയാത്ര സൗകര്യപ്രദമാക്കാന്‍ റൈന്‍ എയര്‍ യാത്രികരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 20 കിലോ വരുന്ന ബാഗുകള്‍ക്ക് 60 യൂറോ വരെ പണം അടക്കേണ്ടതിനാല്‍ പലരും ബാഗ് തൂക്കം പരിശോധിക്കാന്‍ അനുവദിക്കാറുമില്ല. റൈന്‍ എയറില്‍ യാത്ര ചെയ്യുന്നവര്‍ ഇനി മുതല്‍ ലഗേജുകള്‍ കൃത്യമായ തൂക്കം പാലിക്കേണ്ടി വരും. സമ്മര്‍ സീസണില്‍ വിമാനത്തിന്റെ ലോക്കറില്‍ പരിധിയില്‍ കൂടുതല്‍ ഭാഗമുള്ള ലഗേജുകള്‍ ശ്രദ്ധയില്‍പെട്ടതിനാലാണ് റൈന്‍ എയറിന്റെ ഈ നടപടി ഉണ്ടായത്. കയ്യില്‍ കരുതുന്ന കാരിബാഗുകള്‍ക്കൊപ്പം ലാപ്‌ടോപ്പ് തുടങ്ങിയ … Read more

അയര്‍ലണ്ടിലെ ഗ്രാമീണമേഖലയില്‍ 50 ശതമാനത്തോളം ജി.പി മാര്‍ റിട്ടയര്‍മെന്റിലേക്ക്; ഗ്രാമീണ ജീവിതം താളം തെറ്റുന്നു

ഡബ്ലിന്‍: രാജ്യത്തെ ഗ്രാമീണ മേഖലയില്‍ 50 ശതമാനത്തോളം ജി.പി മാര്‍ റിട്ടയര്‍മെന്റിലേക്ക് പോകുന്നതോടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കാതെ ഐറിഷ് ഗ്രാമങ്ങള്‍ പ്രതിസന്ധിയിലാകും. ലിട്രിമില്‍ 60 ശതമാനം പേര്‍ റിട്ടയര്‍മെന്റിനൊരുങ്ങുമ്പോള്‍ 40 ശതമാനം പേര്‍ കില്‍കേനി ലോങ്ങ് ഫോര്‍ഡ് കൗണ്ടികളില്‍ സര്‍വീസില്‍ നിന്നും വിരമിക്കും. മായോ, ഗാല്‍വേ, കില്‍ഡെയര്‍, ലീമെറിക്, മീത്ത്, മൊനാഗന്‍, റോസ് കോമണ്‍, വെസ്റ്റ് മീറ്റ് എന്നീ കൗണ്ടികളിലും ആരോഗ്യ രംഗം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. 67 വയസാണ് ജി.പി മാരുടെ … Read more

Daily Delight IFC കലാസന്ധ്യ സീസണ്‍ 3 ; ജി വേണുഗോപാല്‍, അഖില ആനന്ദ്, സാബു തിരുവല്ല എന്നിവര്‍ പങ്കെടുക്കും

പിന്നണി ഗായകന്‍ ജി വേണുഗോപാല്‍, അഖില ആനന്ദ് & സാബു തിരുവല്ല ഇന്ത്യന്‍ ഫാമിലി ക്‌ളബ്ബ് കലാസന്ധ്യ സീസണ്‍ മൂന്നില്‍ (Sponsored by Daily Delight) പങ്കെടുക്കാന്‍ ഡബ്ലിനില്‍ എത്തുന്നു. ഇന്ത്യന്‍ ഫാമിലി ക്‌ളബ് ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ ഈ വര്ഷം നവംബര്‍ മൂന്നാം തീയതി വെള്ളിയാഴ്ച വൈകിട്ട് 3.00 pm മുതല്‍ ഫിബബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഒരുക്കുന്ന കലാസന്ധ്യ സീസണ്‍ മൂന്നില്‍ (Sponsored by Daily Delight) പിന്നണി ഗായകരായ ജി. വേണുഗോപാല്‍, അഖില ആനന്ദ്, അനുകരണ കലയിലെ … Read more