മുന്‍ അയര്‍ലണ്ട് മലയാളി ജോഷി സെബാസ്റ്റ്യന്‍ മെല്‍ബണില്‍ നിര്യതനായി

മെല്‍ബണ്‍ . മെല്‍ബണിലെ മിച്ചത്ത് താമസമാക്കിയ ജോഷി സെബാസ്റ്റ്യന്‍ (45) ഇന്നലെ വൈകീട്ട് 8 മണിക്ക് വീട്ടില്‍ വച്ച് നിര്യതനായി.ചങ്ങനാശ്ശേരി ചെത്തിപ്പുഴ തകടിയേല്‍ സെബാസ്റ്റ്യന്റെ മകനാണ്.കഴിഞ്ഞ രണ്ടു വര്‍ഷമായി ക്യാന്‍സര്‍ ബാധിച്ച് ചികില്‍സയിലായിരുന്നു. ശവസം സ്‌കാരം പിന്നീട് മെല്‍ബണില്‍ വച്ച് നടത്തപ്പെടും.സീറോമലബാര്‍ സഭയുടെ ബോക്‌സ് ഹില്‍ വാര്‍ഡിലെ വളരെ സജീവവും ഗായക സംഘത്തിലെ അംഗവുമായിരുന്നു ജോഷി. ഭാര്യ മന്‍ജു സെബാസ്റ്റ്യന്‍ കാസര്‍ ഗോഡ് ബളാല്‍ ഓലിക്കല്‍ കുടുംബാംഗമാണ്.അയര്‍ലണ്ടിലെ കാവനില്‍ നിന്നു രണ്ട് വര്‍ഷം മുന്‍പാണ് ജോഷിയും കുടുംബവും … Read more

ശശി തരൂരിന് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണമേകി

ഡബ്ലിന്‍: ജൂണ്‍ 18 ഞായറാഴ്ച ഒരു മണിക്ക് ഡാല്‍ക്കി ടൗണ്‍ ഹാളില്‍ നടക്കുന്ന സംവാദത്തില്‍ പങ്കെടുക്കാനെത്തിയ പാര്‍ലമെന്റേറിയന്‍ ശശി തരൂരിന് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എമി സെബാസ്റ്റ്യന്‍, ബേബി പേരേപ്പാടന്‍ എന്നിവരുടെ നേത്രത്വത്തില്‍ സ്വീകരണം നല്‍കി. ഹ്രസ്വസന്ദര്‍ശനമാകയാള്‍ മലയാളി സമൂഹത്തെ കാണുവാനോ സംവദിക്കാനോ സാധ്യമല്ലാത്ത ഖേദം പ്രകടിപ്പിച്ച അദ്ദേഹം മറ്റൊരിക്കല്‍ അയര്‍ലണ്ട് മലയാളികളെ നേരില്‍ക്കാണാനും സംസാരിക്കാനുമായി എത്തിച്ചേരുമെന്ന് അറിയിച്ചു. സില്‍വസ്റ്റര്‍ ജോണ്‍, ജോബി അഗസ്റ്റിന്‍, റെജി, ഡബ്ലിന്‍ എംബസി പ്രധിനിധി എന്നിവരും സ്വീകരിക്കാനെത്തിയിരുന്നു.

അജ്ഞാതന്‍ കേബിളുകള്‍ മുറിച്ചതിനെ തുടര്‍ന്ന് M50 യിലെ ടോളിങ് സംവിധാനം ഭാഗികമായി തകര്‍ന്നു.

M50 നോര്‍ത്ത് ബൗണ്ട് ടോള്‍ ബ്രിഡ്ജിലെ ഹെഡ് കേബിളുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം താറുമാറായി. ഇന്നല വൈകുനേരമാണ് ടോള്‍ ബ്രിഡ്ജിലെ കേബിളുകള്‍ മുറിച്ച നിലയില്‍ കണ്ടെത്തിയത്. ഗാന്‍ട്രിയിലെ ക്യാമറകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ടോളിങ് സിസ്ററം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസപ്പെടുകയും ശേഷം വാഹനങ്ങളെ താത്കാലികമായി ടോള്‍ ഇല്ലാതെ കടത്തിവിടുകയും ചെയ്തു. ഏകദേശം 100,000 യൂറോയില്‍ അധികം നഷ്ടം സംഭവിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ രാത്രി 9.30 നാണ് അപരിചിതനായ ഒരാള്‍ … Read more

കെ എം സി സി ഒരുക്കുന്ന ഇഫ്താര്‍ മീറ്റ് ഇന്ന് ഡബ്ലിനില്‍

ഡബ്ലിന്‍:കേരള മുസ്‌ളീം കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഡബ്ലിനില്‍ ഇന്ന് ഇഫ്താര്‍ മീറ്റ് സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് ഡബ്ലിനിലെ സിറ്റി മസ്ജിദിലാണ് ഇഫ്താര്‍ മീറ്റ് ഒരുക്കുന്നത്. ഡബ്ലിനിലെ മലയാളികളും,ഇന്ത്യയ്ക്കാരും,വിദ്യാര്‍ത്ഥികളുമടക്കം ഇരുനൂറോളം മുസ്‌ളീം സഹോദരങ്ങള്‍ ആരാധനയ്ക്കായി ആശ്രയിക്കുന്ന ഡബ്ലിന്‍ സിറ്റി മസ്ജിദ് കേന്ദ്രീകരിച്ച് കഴിഞ്ഞ വര്‍ഷങ്ങളിലും കെ എം സി സി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചിരുന്നു. പെരുന്നാളിനോട് അനുബന്ധിച്ച് കെ എം സി സി വിപുലമായ തോതില്‍ പെരുന്നാള്‍ സംഗമം ഒരുക്കുന്നുണ്ട്.ഇന്നത്തെ ഇഫ്താര്‍ മീറ്റിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കേരള … Read more

കോര്‍ക്കില്‍ കെയര്‍ അസിസ്റ്റന്റ് കോഴ്‌സ് ജൂലൈ 15 മുതല്‍ ആരംഭിക്കുന്നു

ഡബ്ലിന്‍: വാട്ടര്‍ഫോര്‍ഡിലെ B&B Nursing Ltd നടത്തുന്ന കെയര്‍ അസിസ്റ്റന്റ് കോഴ്‌സ് പുതിയ ബാച്ച് ജൂലൈ 15 ന് കോര്‍ക്ക് വില്‍ട്ടനില്‍ ആരംഭിക്കുന്നു. B&B Nursing ല്‍ നിന്നും കെയര്‍ അസിസ്റ്റന്റ് പഠനം പൂര്‍ത്തിയാക്കിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി ഇന്ത്യക്കാര്‍ ഇതിനോടകം രാജ്യത്തിനകത്തും പുറത്തുമായി ആശുപത്രികളിലും നേഴ്‌സിംഗ് ഹോമുകളിലും ഏജന്‍സികളിലുമായി ജോലി ചെയ്യുന്നു.Ms Margaret Byrne ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം 1996 മുതല്‍ ഹെല്‍ത്ത് കെയര്‍ കോഴ്‌സ് നല്‍കുന്നുണ്ട്. QQI മാനദണ്ഡങ്ങളോടെ 8 മോഡ്യൂളുകളിലായി 8 മാസം … Read more

ഡബ്ലിന്‍ മലയാളി ദമ്പതികളുടെ കുഞ്ഞിനെ ജനിച്ചയുടന്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി സ്വീഡനിലേക്ക് മാറ്റി

ഡബ്ലിന്‍:എറണാകുളം പൂക്കാട്ടുപടി സ്വദേശിയും മാറ്റര്‍ പ്രൈവറ്റ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സുമായ സതീഷ് ജെസിന ദമ്പതികള്‍ക്ക് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേകാല്‍ മണിയോടെയാണ് ഡബ്ലിനിലെ റോട്ടുണ്ട ആശുപത്രിയില്‍ ശിവദ പിറന്നത്.കുറഞ്ഞ രക്തസമ്മര്‍ദത്തോട് കൂടിയ നിയോനറ്റല്‍ പള്‍മണറി ഹൈപ്പോടെന്‍ഷന്‍ കുട്ടിയില്‍ കണ്ടെത്തിയതോടെയാണ് സുരക്ഷാസംവിധാനങ്ങള്‍ തേടി സ്വീഡനിലെ ECMO(എക്‌മോ)സപ്പോര്‍ട്ട് യൂണിറ്റില്‍ നിന്നുള്ള സഹായം തേടാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചത്.കുട്ടിയുടെ ആരോഗ്യനിലയെ കുറിച്ച് എച്ച് എസ് ഇ യ്ക്ക് റിപ്പോര്‍ട്ട് പോയി നിമിഷങ്ങള്‍ക്കകം വിദേശ ടീമിനെ ലഭ്യമാക്കുന്നതിനുള്ള അനുമതി എത്തി.ഫിന്‍ലാന്‍ഡില്‍ ആയിരുന്ന മെഡിക്കല്‍ സംഘം … Read more

അയര്‍ലന്റിലെ കെട്ടിടങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങളില്‍ തീര്‍ത്തും പരാജയം; മലയാളികള്‍ താമസിക്കുന്ന പല കെട്ടിടങ്ങളിലും അപകടം പതിയിരിക്കുന്നു

ലണ്ടനെ നടുക്കിയ ഗ്രെന്‍ഫെല്‍ ടവര്‍ തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ അയര്‍ലന്റിലെ പല കെട്ടിടങ്ങളിലെയും അഗ്‌നിശമന സംവിധാനങ്ങളെ കുറിച്ച് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പ്ലാനിങ് വിദഗ്ദന്മാര്‍, കെട്ടിട നിര്‍മ്മാതാക്കള്‍, രാഷ്ട്രീയക്കാര്‍ തുടങ്ങിയവര്‍ അയര്‍ലണ്ടില്‍ പടുത്തുയര്‍ത്തിയിരിക്കുന്ന കെട്ടിടങ്ങളിലെ സുരക്ഷാ സംവിധാനങ്ങള്‍ അടിയന്തിരമായി പരിശോധിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ആയിരക്കണക്കിന് മലയാളികളാണ് അയര്‍ലണ്ടില്‍ ഇത്തരം ഹൌസിങ് യൂണിറ്റുകളിലും ഫ്‌ളാറ്റുകളിലുമായി താമസിക്കുന്നത്. ഇവിടുത്തെ പല കെട്ടിടങ്ങളിലും അപകടം പതിയിരിക്കുകയാണെന്ന് അധികൃതര്‍ക്കും ബോധ്യമായിട്ടുണ്ട്. ലണ്ടനിലെ ദുരന്തത്തില്‍ ഇതുവരെ 17 പേര്‍ക്ക് ജീവഹാനി സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട് 74 പേര്‍ക്ക് … Read more

രാജ്യത്ത് തൊഴിലില്ലായ്മ കുറയുന്നു; തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് കോര്‍ക്കില്‍

സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട 2016 ലെ സെന്‍സസ് പ്രകാരം രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണം 27 ശതമാനത്തില്‍ കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍. ലീമെറിക്ക് സിറ്റിയിലും കൗണ്ടിയിലുമാണ് ഏറ്റവുമധികം തൊഴിലില്ലായ്മ അനുഭവപ്പെടുന്നത്. ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം 200,00 മായി വര്‍ധിച്ചിട്ടുണ്ട്. ഇതില്‍ 9 ശതമാനം സ്ത്രീകളും 13 ശതമാനം പുരുഷന്‍മാരുടെയും വര്‍ധനവുണ്ടായി. പ്രവാസി തൊഴിലാളികളുടെ എണ്ണം 293,000 ഉയര്‍ന്നിട്ടുണ്ട്. 9.6 ശതമാനം വര്‍ധനവാണ് ഇതില്‍ ഉണ്ടായിട്ടുള്ളത്. തൊഴില്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിച്ച മേഖല, ആരോഗ്യം, സാമൂഹ്യ … Read more

കുരുന്നു കല തിരിച്ചറിയാന്‍ ആര്‍ട്ട്‌സ് കോര്‍ണര്‍ , ജീവജാലങ്ങളെ അടുത്തറിയാന്‍ പെറ്റ് ഷോ

ഡബ്ലിന്‍:ജൂണ്‍ 17 ശനിയാഴ്ച ലൂക്കന് യൂത്ത് സെന്ററില് നടത്തപ്പെടുന്ന കേരളാഹൗസ് മെഗാ കാര്‍ണിവലില്‍ പങ്കെടുക്കാന്‍ എത്തുന്ന കുട്ടികള്‍ക്കായി ആര്‍ട്‌സ് കോര്‍ണറുകള്‍ ഒരുങ്ങുന്നു.വിനോദത്തോടൊപ്പം ചിത്രരചനാ പഠനവും,ലക്ഷ്യമിടുന്ന ആര്‍ട്‌സ് കോര്‍ണര്‍ കേരളാ ഹൗസ് കാര്‍ണിവലിന്റെ മുഖ്യശ്രദ്ധാകേന്ദ്രങ്ങളില്‍ ഒന്നാകും. ഉച്ചക്ക് 12 മണിയ്ക്ക് ആര്‍ട്‌സ് കോര്‍ണര്‍ ആരംഭിക്കുന്നു .പങ്കെടുക്കുന്ന കുട്ടികള്‍ ക്രയോണ്‍സ് കൊണ്ടുവരേണ്ടതാണ്.മിതമായ വിലയില്‍ കാര്‍ണിവല്‍ സ്റ്റാളിലും ക്രയോന്‍സ് ലഭ്യമായിരിക്കും. ആര്‍ട്‌സ് കോര്‍ണറില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന കുട്ടികള്‍ക്ക് സമ്മാനം നല്‍കപ്പെടും. കാര്‍ണിവലിനോടനുബന്ധിച്ച് ഇക്കുറി യും ‘പെറ്റ് ഷോ’ സംഘടിപ്പിക്കുന്നു.ചിത്രങ്ങളില്‍ മാത്രം … Read more

യൂറോപ്യന്‍ യൂണിയനില്‍ ഇന്ന് മുതല്‍ റോമിങ് നിരക്കുകള്‍ സൗജന്യം

മിക്ക ഐറിഷ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളും യൂറോപ്യന്‍ യൂണിയനില്‍ മേഖലയ്ക്കുളില്‍ റോമിംഗിലായിരിക്കുമ്പോള്‍ ഫോണ്‍ കോളുകള്‍ക്കും, മെസേജുകളും സൗജന്യമാകുന്ന പുതിയ നിയമം ഇന്ന് പ്രാബല്യത്തില്‍ വന്നു. അതേസമയം യൂറോപ്യന്‍ യൂണിയനില്‍ റോമിംഗിന് ലഭ്യമായ ഡാറ്റ ആനുകൂല്യങ്ങളില്‍ പാക്കേജുകള്‍ക്ക് അനുസരിച്ച് വ്യത്യസ്തമാണെന്ന കാര്യം ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ഉപഭോക്താക്കള്‍ക്ക് വീട്ടിലേതുപോലെ ഏതു സ്ഥലത്തും ചുറ്റാനുള്ള അവസരമാണ് നല്‍കുന്നതെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ പറയുന്നത് . ഇയുവില്‍ റോമിംഗിലായിരിക്കുമ്പോള്‍ ഉപയോഗിക്കാവുന്ന ഡാറ്റ അലവന്‍സില്‍ കമ്പനികള്‍ക്ക് നിയന്ത്രണം കൊണ്ടുവരാവുന്നതാണെന്ന് ഈ നിയമാനുസൃത ഉപയോഗ നയം … Read more