ഈ വര്‍ഷം ആദ്യ പാദത്തില്‍ ഡബ്ലിനിലെ വാടകനിരക്കുകളില്‍ കുറവ് രേഖപ്പെടുത്തി

ഡബ്ലിനിലെ വാടക നിരക്കുകള്‍ ഈ വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസങ്ങളില്‍ 1.5% കുറഞ്ഞതായി സ്റ്റേറ്റ് ടെന്നന്‍സീസ് ബോര്‍ഡിന്റെ (ആര്‍ടിബി) കണക്കുകള്‍ സൂചിപ്പിക്കുന്നു. തലസ്ഥാനത്ത് വാടക ചെലവുകള്‍ കുറഞ്ഞപ്പോള്‍ ദേശീയ ശരാശരിയില്‍ വാടക നിരക്ക് 2017 ന്റെ ആദ്യ പാദത്തില്‍ 2.8 ശതമാനത്തില്‍ 0.1 ശതമാനം വര്‍ധിച്ചു. നിലവിലെ ശരാശരി ദേശീയ വാടക നിരക്ക് ഇപ്പോള്‍ പ്രതിമാസം 987 യൂറോയാണ്. എന്നാല്‍ കഴിഞ്ഞ 12 മാസക്കാലയളവില്‍ രാജ്യത്ത് റെക്കോര്‍ഡ് വാടക നിരക്കില്‍ 7.37 ശതമാനമാനം ഉയര്‍ന്നു. ഡബ്ലിനിലും ചുറ്റുമുള്ള … Read more

വരേദ്കറിന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു; സൈമണ്‍ കോവ്നിക്ക് വിദേശകാര്യ വകുപ്പ്; ഫ്രാന്‍സിസ് ഫിറ്റസ്ജറാള്‍ഡ് ഉപപ്രധാനമന്ത്രിയായി തുടരും

ലിയോ വരേദ്കര്‍ അയര്‍ലണ്ടിന്റെ പന്ത്രണ്ടാമത് പ്രധാനമന്ത്രിയായി തിരഞ്ഞെടിക്കപെട്ടു. ഡയലില്‍ നടന്ന വോട്ടെടുപ്പില്‍ 57 ടിഡി മാര്‍ അദ്ദേഹത്തിന് അനുകൂലമായി വോട്ട് ചെയ്തു. മന്ത്രിസഭ പുന: സംഘടനയും ഇതിനോടൊപ്പം ഉണ്ടായി. നിരവധി ഫൈന്‍ ഗെയില്‍ ടിഡിമാരെ നേതൃത്വ സ്ഥാനങ്ങളില്‍ കൊണ്ടുവന്നിട്ടുണ്ട്. താന്‍ നേതൃത്വ സ്ഥാനത്തേക്ക് എത്തിയെങ്കിലും ജനങ്ങളുടെ സേവകനായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഔദ്യോദിക സീല്‍ സ്വീകരിച്ച ശേഷം വരേദ്കറും മറ്റ് ക്യാബിനറ്റ് മന്ത്രിമാരും ഓഫീസില്‍ സമയം ചെലവഴിച്ചു. പുതിയ ഗവണ്‍മെന്റിന്റെ ആദ്യ കൂടിക്കാഴ്ച പ്രസിഡന്റ് … Read more

മാതാപിതാക്കള്‍ക്ക് സന്തോഷ വാര്‍ത്ത; പുതിയ അധ്യയന വര്‍ഷത്തില്‍ കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങളില്‍ 25 ശതമാനം വര്‍ധനവ് പ്രഖ്യാപിച്ചു

പുതിയ അധ്യയന വര്‍ഷം മുതല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോമിനും ഷൂസുകള്‍ക്കുള്‍പ്പെടെ നല്‍കിവരുന്ന അലവന്‍ 25 ശതമാനമായി വര്‍ധിപ്പിക്കാന്‍ തീരുമാനം. അടുത്ത സെപ്റ്റംബറില്‍ സ്‌കൂളിലേക്ക് മടങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് ആവശ്യമുള്ള വസ്ത്രങ്ങള്‍ വാങ്ങാന്‍ മാതാപിതാക്കള്‍ക്ക് സഹായകരമായ രീതിയിലാണ് ധനസഹായം നല്‍കുന്നത്. 4-11 വയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക് 100 യൂറോയും 12-17 വയസ്സിനിടയിലുള്ളവര്‍ക്ക് 200 യൂറോയുമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ജൂലൈ മുതല്‍ നല്‍കിയിരുന്നത്. ഈ തുക യഥാക്രമം 125 യൂറോ, 250 യൂറോ എന്നിങ്ങനെ ഉയര്‍ത്താനാണ് പുതിയ തീരുമാനം. ബഡ്ജറ്റില്‍ ഇതിനായി 10 … Read more

അപ്രതീക്ഷിത ഭീകരാക്രമണത്തെ നേരിടാന്‍ അയര്‍ലണ്ട് ഇനിയും സജ്ജമാകണം

അയര്‍ലണ്ടില്‍ ഭീകരാക്രമണം ഉണ്ടായാല്‍ വലിയ തോതിലുള്ള ജീവഹാനി ഉണ്ടാകാന്‍ സാധ്യത ഉണ്ടോ ? ഗാര്‍ഡയുടെയും പ്രതിരോധ ശക്തികളുടെയും പ്രതികരണ ശേഷിക്കുനേരെ ഉയരുന്ന സംശയമാണിത്. അപ്രതീക്ഷിത ആക്രമണം ഉണ്ടായാല്‍ അതിനെ നേരിടേണ്ട തീവ്രവാദ വിരുദ്ധ യൂണിറ്റായ ആര്‍മി റേഞ്ചര്‍ വിംഗ് (ARW) വികസിപ്പിക്കുന്നതില്‍ മാത്രമല്ല, G2 സൈനിക ഇന്റലിജന്‍സ് യൂണിറ്റിലും നിക്ഷേപം നടത്തേണ്ടിവരുമെന്ന് സൈനിക അധികാരികള്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ഈ സംശയം ഉടലെടുത്തത്. ഗാര്‍ഡ ഇന്റലിജന്‍സ് യൂണിറ്റുകളും G2 ഉം തമ്മിലുള്ള സഹകരണത്തെ ആശ്രയിച്ച് ഒരു പ്രത്യേക ദേശീയ … Read more

ബേബി പെരേപ്പാടനെ അനുമോദിച്ചു

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഭരണകക്ഷിയായ ഫിനഗേലിന്റെ ഡബ്ലിന്‍ താല ഏരിയയുടെ റെപ്രസെന്റീറ്റെവ് ആയി തിരഞ്ഞെടുക്കപ്പെട്ട സാമൂഹ്യപ്രവര്‍ത്തകനായ ബേബി പെരേപ്പാടനെ താലയിലെ മലയാളി സമൂഹം അനുമോദിച്ചു. താല സ്‌പൈസ് ബസ്സാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നിരവധി മലയാളികള്‍ പങ്കെടുത്തു. താല സൗത്ത് ,താല സെന്‍ട്രല്‍ എന്നി കൗണ്ടി കൗണ്‍സില്‍ വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ബ്ലോക്ക് തലത്തില്‍ പാര്‍ട്ടിയുടെ നേതൃ ചുമതലയാണ് റെപ്രസെന്റെറ്റീവ് എന്ന നിലയില്‍ ബേബി പെരേപ്പാടന്‍ നിര്‍വഹിക്കേണ്ടത്. ഫിനഗേലിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏതാനം വര്‍ഷമായി സജീവമായിരുന്ന ബേബി പെരേപ്പാടനെ ഫിനഗേല്‍ നേതൃത്വം ഐക്യകണ്‌ഠേനയാണ് … Read more

പ്രധാനമന്ത്രിയായി വരേദ്കര്‍ ഇന്ന് ചുമതലയേല്‍ക്കും

ഫൈന്‍ ഗെയില്‍ നേതാവ് ലിയോ വരേദ്കര്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കാനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തന്റെ ഔദ്യോഗിക വസതിയിലേക്ക് പോകുന്ന അദ്ദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഡയലില്‍ മടങ്ങിയെത്തി മന്ത്രിസഭാ പ്രഖ്യാപനം നടത്തും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പദവിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടാന്‍ ഡയലില്‍ 58 അംഗങ്ങളുടെ വോട്ട് നേടെണ്ടതുണ്ട്. ഇതും അനുകൂലമായാല്‍ പ്രധാനമന്ത്രി പദത്തിലെത്തുന്ന 14-ാമത്തെതും അയര്‍ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞതുമായ പ്രധാനമന്ത്രിയാകും വരേദ്കര്‍. തന്റെ ന്യൂനപക്ഷ ഗവണ്‍മെന്റില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന മന്ത്രിമാരെ തിരഞ്ഞെടുക്കുക എന്നുള്ളതാണ് അദ്ദേഹത്തിന്റെ … Read more

കഴിഞ്ഞ വര്‍ഷം യുകെയില്‍ ഗര്‍ഭഛിദ്രം നടത്തിയ ഐറിഷ് യുവതികളുടെ എണ്ണം 3,265

അയര്‍ലണ്ടില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലും വെയില്‍സിലുമായി 3,000 സ്ത്രീകള്‍ ഗര്‍ഭഛിദ്രം നടത്തിയതായി യുകെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് കണക്കുകള്‍ പുറത്ത് വിട്ടു. വടക്കന്‍ അയര്‍ലണ്ടില്‍ നിന്നും 724 സ്ത്രീകള്‍ അബോര്‍ഷന് വിധേയരായി. 16 വയസ്സിന് താഴെയുള്ള പത്തു പെണ്‍കുട്ടികള്‍ കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലും വെയില്‍സിലും നിയമപരമായ ഗര്‍ഭഛിദ്രം നടത്തിയിരുന്നു. 3,265 സ്ത്രീകളാണ് അയര്‍ലന്റില്‍ നിന്നും അബോര്‍ഷന് വിധേയമായത്. 2016 ല്‍ യുകെയില്‍ നിയമപരമായി നടത്തിയ 83 ശതമാനം ഗര്‍ഭച്ഛിദ്രവും നോണ്‍ റസിഡന്റിനു വേണ്ടിയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. … Read more

അയര്‍ലണ്ടില്‍ ഒരു സ്ട്രീറ്റ് സവിത ഹാലപ്പനവറുടെ പേരില്‍ അറിയപ്പെടും

ഡബ്ലിന്‍: അബോര്‍ഷന്‍ നിയന്ത്രണങ്ങളുടെ പേരില്‍ അയര്‍ലന്‍ഡ് എന്നും ഓര്‍മ്മിക്കുന്ന ഇന്ത്യന്‍ വംശജ സവിത ഹാലപ്പനവറിന്റെ പേരില്‍ ഒരു സ്ട്രീറ്റിന് പേര് നല്‍കാന്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ നിര്‍ദ്ദേശം. കൗണ്‍സിലില്‍ 30 അംഗങ്ങളുടെ പിന്‍ബലവും ഈ നിര്‍ദ്ദേശത്തിന് ലഭിച്ചു. കൗണ്‍സിലര്‍ ടിന മെക്വെയ്ഗ്ന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഒരു സ്ട്രീറ്റിന് സവിതയുടെ നാമകരണം ചെയ്യണമെന്ന വാദം ശക്തമായത്. എന്നാല്‍ 5 വര്‍ഷം മുന്‍പ് മരിച്ച വ്യക്തിയുടെ പേര് ഏതെങ്കിലും സ്ട്രീറ്റിന് നല്‍കാന്‍ നിലവിലെ സിറ്റി കൗണ്‍സില്‍ നിയമങ്ങള്‍ അനുവദനീയമല്ല. വ്യക്തിയുടെ … Read more

ക്രാന്തിയുടെ ഉത്ഘാടനം എം എ ബേബി നിര്‍വഹിച്ചു

അയര്‍ലണ്ടില്‍ പുതുതായി രൂപീകരിച്ച രാഷ്ട്രീയ സാംസ്‌കാരിക സംഘടനയുടെ ഉത്ഘാടനം ഡബ്ലിനില്‍ സി പി എം പോളിറ്റ് ബ്യുറോ മെമ്പര്‍ എം എ ബേബി നിര്‍വഹിച്ചു .ഇന്നലെ ഡബ്ലിന്‍ വാക്കിന്‍സ്ടൗണ്‍ wsaf ഹാളില്‍ ആയിരുന്നു ചടങ്ങ് .ഉത്ഘാടന സമ്മേളനത്തില്‍ ഐറിഷ്  പാര്‍ലമെന്റ് അംഗം റൂഥ് കോപ്പിഞ്ചറും ഡബ്ലിന്‍ സിറ്റി കൗണ്‍സിലര്‍ ഐലീഷ് റയാനും ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ യു കെ സെക്രട്ടറി ഹാര്‍സീവ് ബെന്‍സും ക്രാന്തിക്ക് ആശംസ അര്‍പ്പിച്ചു സംസാരിച്ചു.വലത് പക്ഷം പിടിമുറക്കി കൊണ്ടിരിക്കുന്ന സമയത്ത് പ്രവാസികള്‍ നേരിടുന്ന … Read more

അവസാന അങ്കത്തിന് ഇനി നാലു കരുത്തര്‍

കേരള ഹൗസ്  ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങളുടെ പ്രാഥമിക പോരാട്ടങ്ങള്‍ ജൂണ്‍ 10 ശനിയാഴ്ച നടത്തപ്പെട്ടു ,കരുത്തരായ 12 ടീമുകള്‍ തമ്മില്‍ നടന്ന വാശിയേറിയ മത്സരങ്ങല്‍ക്കൊടുവില്‍ സെമിയിലേക്ക് kcc,lcc,finglas 11 ,swords ടീമുകള്‍ യോഗ്യത നേടി .കാര്‍ണിവല്‍ ദിവസമായ ജൂണ്‍ പതിനേഴിനാണ് സെമിയും ഫൈനലും നടത്തപ്പെടുന്നത് ,ആദ്യ സെമിയില്‍ lcc FINGLAS 11 നുമായും,രണ്ടാം സെമിയില്‍ kcc,SWORDS നോടും ഏറ്റുമുട്ടും,പ്രാഥമിക മത്സരങ്ങളില്‍ ഒരു പരാജയം പോലും ഏറ്റുവാങ്ങാതെയാണ് നാലു ടീമുകളും ഇക്കുറി സെമി ബെര്‍ത്ത് ഉറപ്പാക്കിയത് ,രാവിലെ ഏകദേശം … Read more