‘കേരള കോൺഗ്രസ്‌ (എം) കേരള രാഷ്ട്രീയത്തിലെ അജയ്യ ശക്തി’: ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ്‌

മുള്ളിങ്കാർ: കേരള  പ്രവാസി കോൺഗ്രസ്‌ (എം) അയർലണ്ടിന്റെ നേതൃത്വത്തിൽ, കേരള കോൺഗ്രസ്‌ എമ്മിന്റെ അറുപതാം ജന്മദിനം ആഘോഷിച്ചു . ഗവ. ചീഫ് വിപ്പ്‌ ഡോ. എൻ ജയരാജ്‌ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുമ്പോഴും കേരള കോൺഗ്രസ്‌ പ്രവർത്തകർ  കുടുംബം പോലെ ചിന്തിക്കുന്നവരാണെന്നും, പ്രസ്ഥാനത്തെ തകർക്കുവാൻ ആർക്കും സാധിക്കില്ലെന്നും, ഇന്നും കേരള രാഷ്ട്രീയത്തിലെ അജയ്യ ശക്തിയായി പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ്‌ (എം) നിലകൊള്ളുന്നുവെന്നും … Read more

98 രോഗികൾ ട്രോളികളിൽ; Cork University Hospital-ലെ സ്ഥിതി ഗുരുതരം, HSE-ക്ക് വിമർശനം

Cork University Hospital-ലെ രോഗികളുടെ അമിതതിരക്ക് പുതിയ റെക്കോര്‍ഡില്‍. തിരക്ക് വര്‍ദ്ധിച്ചതോടെ 98 രോഗികളാണ് കഴിഞ്ഞ ദിവസം ആശുപത്രിയിലെ ട്രോളികളിലും, കസേരകളിലുമായി ചികിത്സ തേടിയതെന്നാണ് Irish Nurses and Midwives Organisation (INMO) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതേസമയം രാജ്യത്തെ വിവിധ ആശുപത്രികളിലായി 641 രോഗികളാണ് ട്രോളികളിലും മറ്റുമായി ചൊവ്വാഴ്ച ചികിത്സ തേടിയത്. സ്ഥിതി മെച്ചപ്പെടുത്തുമെന്ന് പലവട്ടം വാഗ്ദാനങ്ങളുണ്ടായിട്ടും രോഗികളുടെ തിരക്ക് കുറയ്ക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. Cork University Hospital-ല്‍ നിലവിലെ സ്ഥിതി വഷളായിരിക്കുകയാണെന്ന് INMO ആശങ്കയുയര്‍ത്തിയിട്ടുണ്ട്. … Read more

അയർലണ്ടിൽ മഞ്ഞുകാലം എത്തിപ്പോയ്; കാറുമായി റോഡിലിറങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

അയര്‍ലണ്ടില്‍ ശൈത്യകാലം അടുത്തിരിക്കുന്നതോടെ പൊതുജനങ്ങള്‍ക്ക് ഒരുപിടി സുരക്ഷാ മുന്നറിയിപ്പുകളുമായി റോഡ് സേഫ്റ്റി അതോറിറ്റി (RSA). റോഡുകളില്‍ ഐസ് രൂപപ്പെടാനുള്ള സാധ്യതയും, തെന്നിവീണ് അപകടം സംഭവിക്കാനുള്ള സാധ്യതയുമെല്ലാം മുന്നില്‍ക്കണ്ടാണ് RSA മുന്നറിയിപ്പുകളുമായി രംഗത്തെത്തിയിരിക്കുന്നത്. തണുപ്പിനെ നേരിടാന്‍ വാഹനങ്ങളെ സജ്ജമാക്കാം ശൈത്യകാലം പലവിധത്തില്‍ വാഹനങ്ങളെ ബാധിക്കും. അതിനാല്‍ ശൈത്യത്തെ നേരിടാന്‍ വാഹനത്തെ സജ്ജമാക്കുക എന്നത് ഏറെ പ്രധാനമാണ്. ആദ്യമായി വാഹനം ശൈത്യകാലത്തിന് മുമ്പ് തന്നെ സര്‍വീസ് ചെയ്ത് എല്ലാ തരത്തിലും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കുകയാണ് ചെയ്യേണ്ടത്. ഏത് കാലാവസ്ഥയിലും കൃത്യമായി വാഹനത്തിന്റെ … Read more

അയർലണ്ടിൽ ഈ മാസം തെരഞ്ഞെടുപ്പ് നടത്തണമെന്ന് പകുതിയിലേറെ ജനങ്ങൾ; ബജറ്റ് അവതരണം തെരെഞ്ഞെടുപ്പ് വിലയ്ക്ക് വാങ്ങാൻ എന്ന് വിമർശനം

അയര്‍ലണ്ടിലെ പൊതുതെരഞ്ഞെടുപ്പ് എന്നാകുമെന്ന ഊഹാപോഹങ്ങള്‍ക്കിടെ, തെരഞ്ഞെടുപ്പ് ഈ മാസം തന്നെ നടത്തണമെന്നാണ് രാജ്യത്തെ പകുതിയിലേറെ ജനങ്ങളും ആഗ്രഹിക്കുന്നതെന്ന് സര്‍വേ ഫലം. 2025 മാര്‍ച്ച് വരെ നിലവിലെ സഖ്യസര്‍ക്കാരിന് കാലാവധിയുണ്ടെങ്കിലും, രാജ്യത്തെ 55% പേരും തെരഞ്ഞെടുപ്പ് ഈ മാസമോ, അടുത്ത മാസമോ നടത്തണമെന്ന് അഭിപ്രായപ്പെടുന്നുവെന്നാണ് Sunday Independent/Ireland Think നടത്തിയ പുതിയ സര്‍വേ പറയുന്നത്. നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് 56% പേരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് അതിന്റെ സമയത്ത് നടക്കും എന്നാണ് പ്രധാനമന്ത്രിയും, Fine Gael പാര്‍ട്ടി നേതാവുമായ … Read more

ലിമറിക്കിൽ വാഹനാപകടം: ഐറിഷ് ദേശീയ ഫുട്ബോൾ താരത്തിന് പരിക്ക്

ലിമറിക്കിലുണ്ടായ വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരത്തിന് പരിക്ക്. അയര്‍ലണ്ടിന്റെ ദേശീയ വനിതാ ഫുട്‌ബോള്‍ താരമായ Savannah McCarthy-യെ കത്തുന്ന കാറില്‍ നിന്നും വലിച്ച് പുറത്തേക്കെടുത്താണ് രക്ഷിച്ചത്. കാലിന് ഗുരുതരമായ പരിക്കേറ്റ ഇവര്‍ University Hospital Limerick ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 8.15-ഓടെ കെറി-ലിമറിക്ക് അതിര്‍ത്തി പ്രദേശമായ Tarbert-ല്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിന് പിന്നാലെ McCarthy സഞ്ചരിച്ച കാറിന് തീപിടിക്കുകയും, നാട്ടുകാര്‍ അവരെ കാറില്‍ നിന്നും പുറത്തേയ്ക്ക് വലിച്ചെടുത്ത് രക്ഷിക്കുകയുമായിരുന്നു. McCarthy-ക്കൊപ്പം വേറെ രണ്ട് പുരുഷന്മാര്‍ … Read more

ഡബ്ലിൻ ബസുകളിൽ സുരക്ഷയൊരുക്കാൻ ഇനി Safer Journeys Team

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഡബ്ലിൻ ബസ് നടപ്പിലാക്കുന്ന Safer Journeys Team ഉടൻ പ്രവർത്തനം ആരംഭിക്കും. 20 ആഴ്ചത്തെ പരീക്ഷണ പദ്ധതി ആയി നടപ്പിലാക്കുന്ന ടീമിൽ രണ്ട് മൊബൈൽ യൂണിറ്റുകൾ ആണ് ഉണ്ടാകുക. ഇതിൽ ഒന്ന് ഡബ്ലിന്റെ നോർത്ത് സൈഡിലും, മറ്റൊന്ന് സൗത്ത് സൈഡിലും പ്രവർത്തിക്കും. സുരക്ഷാ പ്രശ്നം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ സഹായം നൽകാൻ ഇനി മുതൽ ഈ സംഘങ്ങൾ എത്തും. ഞായർ മുതൽ വ്യാഴം വരെ ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ … Read more

ഡബ്ലിൻ ജയിലിൽ ഡീപ്പോർട്ടേഷൻ കാത്ത് കഴിയുകയായിരുന്ന ഇന്ത്യക്കാരൻ മരിച്ചു

ഡബ്ലിനിലെ ക്ലോവർഹിൽ ജയിലിൽ നാടുകടത്തൽ കാത്ത് കഴിയുകയായിരുന്ന ഇന്ത്യക്കാരൻ മരിച്ചു. അയർലണ്ടിലേയ്ക്ക് അനധികൃതമായി എത്തിയതിനെ തുടർന്ന് അറസ്റ്റിൽ ആയ ഇദ്ദേഹത്തെ വേറെ നാലു പേരോടൊപ്പം ഒരു സെല്ലിൽ പാർപ്പിച്ചു വരികയായിയുന്നു. ഇദ്ദേഹത്തിന് മേൽ മറ്റ് ക്രിമിനൽ ചാർജുകൾ ഒന്നുമില്ല. തിങ്കളാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ ജയിൽ ജീവനക്കാർ കണ്ടെത്തിയത്. മരണത്തിൽ അസ്വഭാവികത ഇല്ല എന്നാണ് നിലവിലെ നിഗമനം. സെപ്റ്റംബർ പകുതിയോടെ ആയിരുന്നു ഇദ്ദേഹം അറസ്റ്റിൽ ആയത്. രാജ്യത്ത് അഭയം തേടി എത്തുന്നവരെ ജയിലിൽ ഇടുന്നതിനെതിരെ Irish … Read more

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിൽ അയർലണ്ടിന് ഐതിഹാസിക വിജയം

ശക്തരായ സൗത്ത് ആഫ്രിക്കയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തിൽ അയർലണ്ടിന് ഐതിഹാസിക വിജയം. അയർലണ്ടിന്റെ ബാറ്റർമാരും ബോളർമാരും ഒരുപോലെ മികവ് കാട്ടിയ അവസാന മത്സരത്തിൽ 69 റൺസിന്റെ മിന്നും വിജയമാണ് ക്യാപ്റ്റൻ പോൾ സ്റ്റിർലിങ്ങും കൂട്ടരും നേടിയത്. അബുദാബിയിൽ ടോസ് അനുകൂലമായി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഐറിഷ് നിരയിൽ ബാറ്റർമാരെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്. 88 റൺസോടെ ക്യാപ്റ്റൻ സ്റ്റിർലിംഗ് മുന്നിൽ നിന്നു നയിച്ചപ്പോൾ 50 ഓവറിൽ 9 വിക്കറ്റിനു 284 റൺസ് ആണ് അയർലണ്ട് കുറിച്ചത്. മറുപടി … Read more

ഡബ്ലിനിൽ പുതിയൊരു സിനിമാ തിയറ്റർ കൂടി; ഒരുങ്ങുന്നത് അത്യാധുനിക സംവിധാനങ്ങളോടെ 5 സ്ക്രീനുകൾ

ഡബ്ലിനില്‍ പുതിയൊരു സിനിമാ തിയറ്റര്‍ കൂടി വരുന്നു. Rathfarnham-ലെ Nutgrove Shopping Centre-ല്‍ അഞ്ച് സ്‌ക്രീനുകളുള്ള തിയറ്റര്‍ ആരംഭിക്കുമെന്നാണ് തിയറ്റര്‍ ശൃംഖലയായ Omniplex Cinemas അറിയിച്ചിരിക്കുന്നത്. തിയറ്റര്‍ അടുത്ത വര്‍ഷം ആദ്യത്തോടെ പ്രവര്‍ത്തനമാരംഭിക്കും. പുത്തന്‍ സംവിധാനങ്ങളോടെയാണ് തിയറ്റര്‍ പ്രവര്‍ത്തിക്കുക എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അഞ്ച് തിയറ്ററുകളിലും 50 വീതം ‘Pullman’ രീതിയിലുള്ള സോഫകളും, ഫുട് റെസ്റ്റുകളും ആണ് ഉണ്ടാകുക. കാല്‍ വയ്ക്കാനും, കൈകള്‍ വയ്ക്കാനും കൂടുതല്‍ വിസ്താരം ഇവയ്ക്ക് ഉണ്ടാകും. ബിയര്‍, വൈന്‍ എന്നിവ വില്‍ക്കുന്ന ലോഞ്ചുകളും … Read more

എൻജിൻ തകരാറും തീപിടിത്തവും: ഗാർഡയുടെ 70 കാറുകൾ ഉപയോഗം നിർത്തി

എഞ്ചിന്‍ തകരാറുകള്‍ സംശയിച്ച് അയര്‍ലണ്ടില്‍ ഗാര്‍ഡയുടെ 70-ഓളം കാറുകള്‍ ഉപയോഗം നിര്‍ത്തി. യുകെയില്‍ ഒരു പൊലീസ് വാഹനം അപകടത്തില്‍ പെട്ടതുമായി ബന്ധപ്പെട്ടാണ് അയര്‍ലണ്ടിലും നടപടി ഉണ്ടായിരിക്കുന്നത്. യുകെയിലെ Cumbria Constabulary-യുടെ ഒരു കാര്‍ എഞ്ചിന്‍ കേടായി നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഒരു പൊലീസുദ്യോഗസ്ഥന്‍ മരിക്കുകയും ചെയ്തു. ഗാര്‍ഡ ഉപയോഗിക്കുന്ന ബിഎംഡബ്ല്യുവിന്റെ വിവിധ മോഡല്‍ കാറുകളാണ് ഉപയോഗം നിര്‍ത്തിവച്ചിരിക്കുന്നത്. മോഡലുകള്‍ പലതാണെങ്കിലും എല്ലാത്തിലും ഉള്ളത് N57 ഡീസല്‍ എഞ്ചിനുകളാണ്. കാറിന്റെ നിര്‍മ്മാതാക്കള്‍ തന്നെ … Read more