NMBI തെരഞ്ഞെടുപ്പിൽ ജനറൽ സീറ്റിലേക്ക് മത്സരിക്കാൻ മലയാളിയായ സോമി തോമസ്

Nursing and Midwifery Board of Ireland (NMBI) തെരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റിലേയ്ക്ക് മത്സരിക്കാന്‍ മലയാളിയായ നഴ്‌സ് സോമി തോമസ്. INMO-യുടെ സ്ഥാനാര്‍ത്ഥിയായ സോമിക്ക്, Migrant Nurses Ireland (MNI) പിന്തുണയുമുണ്ട്. നിലവില്‍ ഡബ്ലിനിലെ Bon Secours-ല്‍ ക്ലിനിക്കല്‍ നഴ്‌സ് മാനേജറായ സോമി, MNI-യുടെ നാഷണല്‍ ട്രഷററുമാണ്. ഈ വര്‍ഷം സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് NMBI തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്ത് NMBI-ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ നഴ്‌സുമാര്‍ക്കും, മിഡ് വൈഫുമാര്‍ക്കും വോട്ട് … Read more

അയർലണ്ടിൽ കെ.ജെ ബേബി അനുസ്മരണം സംഘടിപ്പിക്കുന്നു

കഴിഞ്ഞദിവസം നിര്യാതനായ കേരളത്തിലെ എക്കാലത്തെയും വ്യത്യസ്തനായ സാമൂഹിക പ്രവർത്തകൻ കെ.ജെ ബേബിയുടെ ജീവിതത്തെ അനുസ്മരിക്കുന്നതോടൊപ്പം സുഹൃദ് സംഗമവും സംഘടിപ്പിക്കുന്നു. വരുന്ന ബുധനാഴ്ച, 11 സെപ്റ്റംബർ 2024 വൈകുന്നേരം 6:30ന് North Clondalkin ലൈബ്രറിയിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. (Eircode: D22 E2Y2) കെ.ജെ ബേബി ഒരു സാമൂഹിക പ്രവർത്തകൻ, കലാകാരൻ, സാഹിത്യകാരൻ, നാടകകൃത്ത്, സിനിമ സംവിധാനം, വിദ്യാഭ്യാസ വിദഗ്ധൻ അങ്ങനെ നിരവധി മേഖലകളിൽ സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. കേരളത്തിൽ വയനാട് ജില്ലയിൽ ആദിവാസികളുടെ ഇടയിൽ ‘കനവ്’ … Read more

ഡബ്ലിൻ എയർപോർട്ടിൽ ഓഗസ്റ്റ് മാസം എത്തിയത് റെക്കോർഡ് യാത്രക്കാർ; 32 മില്യൺ എന്ന പരിധി ഇത്തവണ മറികടന്നേക്കുമെന്ന് റിപ്പോർട്ട്

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ വര്‍ഷം പരമാവധി 32 മില്യണ്‍ യാത്രക്കാര്‍ എന്ന പരിധി ഇത്തവണ മറികടന്നേക്കുമെന്ന് മുന്നറിയിപ്പ്. 2023-നെ അപേക്ഷിച്ച് ഈ വര്‍ഷം ഇതുവരെ യാത്രക്കാരുടെ എണ്ണത്തില്‍ 5.5% വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റ് മാസത്തില്‍ പതിവിലുമധികം പേര്‍ എയര്‍പോര്‍ട്ട് വഴി സഞ്ചരിച്ചതായും, ഇത് സെപ്റ്റംബറിലും തുടര്‍ന്നേക്കുമെന്നുമാണ് മുന്നറിയിപ്പ്. ഈ ഓഗസ്റ്റ് മാസത്തില്‍ 3.46 മില്യണ്‍ യാത്രക്കാരാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. എയര്‍പോര്‍ട്ടിന്റെ 84 വര്‍ഷത്തെ ചരിത്രത്തിലെ റെക്കോര്‍ഡാണിത്. മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള നാല് മാസങ്ങളിലെ യാത്രക്കാരുടെ എണ്ണം … Read more

ഐറിഷ് പാർലമെന്റ് മന്ദിരത്തിൽ ബൈക്ക് പാർക്കിങ് നിർമ്മിക്കാൻ 335,000 യൂറോ; വിമർശനം ശക്തമാകുന്നു

ഐറിഷ് പാര്‍ലമെന്റ് മന്ദിരമായ Leinster House-ല്‍ 18 ബൈക്കുകള്‍ക്കുള്ള പാര്‍ക്കിങ് നിര്‍മ്മിക്കാനായി 335,000 യൂറോ വകയിരുത്തിയതില്‍ വിമര്‍ശനം. ഗതാഗതമന്ത്രി ഈമണ്‍ റയാന്റെ നേതൃത്വത്തിലുള്ള പദ്ധതിയില്‍ അനാവശ്യമായി തുക മുടക്കുന്നുവെന്നാണ് വിമര്‍ശനമുയരുന്നത്. പാര്‍ക്കിങ് നിര്‍മ്മാണത്തിനും മറ്റുമായി 322,282 യൂറോയും, ആര്‍ക്കിയോളജിക്കല്‍ വിലയിരുത്തലിനായി 2,952 യൂറോയും വകയിരുത്തിയതായാണ് പബ്ലിക് വര്‍ക്ക്‌സ് ഓഫീസിന്റെ കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. പാര്‍ക്കിങ് നിര്‍മ്മിക്കുന്ന പ്രദേശത്തിന്റെ പ്രത്യേകത കാരണം ഇത്രയും ചെലവ് വരും എന്നാണ് പബ്ലിക് വര്‍ക്ക്‌സ് ഓഫീസിന്റെ പക്ഷം. Quantity surveying services, contract … Read more

അയർലണ്ടിൽ മതമേലധികാരികൾ നടത്തുന്ന സ്‌കൂളുകളിൽ 2400-ഓളം ലൈംഗികാതിക്രമങ്ങൾ; റിപ്പോർട്ട് പുറത്ത്

അയര്‍ലണ്ടില്‍ മതമേലധികാരികള്‍ നടത്തുന്ന 308 സ്‌കൂളുകളിലായി പലകാലങ്ങളില്‍ 2400-ഓളം ലൈംഗികാതിക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. ഡേ സ്‌കൂള്‍, ബോര്‍ഡിങ് സ്‌കൂള്‍ എന്നിവിടങ്ങളിലായി 884 പേര്‍ക്കെതിരെയാണ് മുന്‍ വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. രാജ്യത്തെ 42 മതസ്ഥാപനങ്ങള്‍ നടത്തുന്ന സ്‌കൂളുകളുമായി ബന്ധപ്പെട്ടുള്ളതാണ് ചൊവ്വാഴ്ച പുറത്തുവിട്ട സുപ്രധാന റിപ്പോര്‍ട്ട്. 1970 മുതലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്ത് നേരത്തെ മതസ്ഥാപനങ്ങള്‍ നടത്തിയതും, നിലവില്‍ നടത്തിവരുന്നതുമായി സ്‌കൂളുകളിലെ ലൈംഗികാതിക്രമങ്ങള്‍ കണ്ടെത്താനായി സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണസമിതിയാണ് നിരവധി പേരുമായി സംസാരിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 73 മതസ്ഥാപനങ്ങളുടെ … Read more

അയർലണ്ടിൽ പലയിടത്തും ഇന്ന് മഴയ്ക്കും ആലിപ്പഴം വീഴ്ചയ്ക്കും സാധ്യത

അയര്‍ലണ്ടിലെ ചിലയിടങ്ങളില്‍ ഇന്ന് ഇടിയോടുകൂടിയ മഴയ്ക്കും, ആലിപ്പഴം വീഴ്ചയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. Ulster, Leinster പ്രദേശങ്ങളെയാണ് ഇത് കാര്യമായി ബാധിക്കുകയെന്നും അധികൃതര്‍ അറിയിച്ചു. വൈകുന്നേരത്തോടെ മഴ Leinster പ്രദേശത്തേയ്ക്ക് മാത്രമായി ഒതുങ്ങും. 14 മുതല്‍ 17 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനില. രാത്രിയില്‍ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റിടങ്ങളില്‍ പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും. മൂടല്‍മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. താപനില 11 മുതല്‍ 7 ഡിഗ്രി വരെ കുറയുകയും ചെയ്യും.

പാരാലിംപിക്സ്: അയർലണ്ടിന് ഇരട്ട വെങ്കല നേട്ടം, കുതിപ്പ് തുടരുന്ന ഇന്ത്യ 19-ആം സ്ഥാനത്ത്

പാരിസില്‍ നടക്കുന്ന 2024 പാരാലിംപിക്‌സിന്റെ ആറാം ദിനം അയര്‍ലണ്ടിന് ഇരട്ട മെഡല്‍ നേട്ടം. വനിതകളുടെ 200 മീറ്റര്‍ Individual Medley M-13 നീന്തലില്‍ Róisín Ní Riain-ഉം, വനിതകളുടെ 100 മീറ്റര്‍ T-13 ഓട്ടത്തില്‍ Orla Comerford-ഉം ആണ് രാജ്യത്തിനായി വെങ്കല മെഡലുകള്‍ നേടിയത്. 2:27.47 സമയത്തില്‍ മൂന്നാമതായി ഫിനിഷ് ചെയ്താണ് Róisín Ní Riain അയര്‍ലണ്ടിന്റെ മെഡല്‍ പട്ടികയിലേയ്ക്ക് പേര് ചേര്‍ത്തത്. 11.94 സെക്കന്‍ഡ് സമയത്തിലാണ് Orla Comerford വെങ്കല മെഡലിനായി ഓട്ടം പൂര്‍ത്തിയാക്കിയത്. ഇതോടെ … Read more

ലിമറിക്കിൽ കത്തിക്കുത്ത്: ചെറുപ്പക്കാരന് അടിയന്തര ശസ്ത്രക്രിയ

ലിമറിക്ക് സിറ്റി സെന്ററില്‍ കത്തിക്കുത്ത്. സെപ്റ്റംബര്‍ 1 ഞായറാഴ്ച പുലര്‍ച്ചെ 1.20-ഓടെ Newenham Street-ല്‍ വച്ചാണ് 20-ലേറെ പ്രായമുള്ള പുരുഷന് പലവട്ടം കത്തിക്കുത്തേറ്റത്. നെഞ്ചിലും, വയറ്റിലും കുത്തേറ്റ ഇദ്ദേഹം University Hospital Limerick (UHL)-ല്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി സുഖം പ്രാപിച്ച് വരികയാണ്. പ്രകോപനമൊന്നുമില്ലാതെയായിരുന്നു ആക്രമണം നടന്നതെന്ന് ഗാര്‍ഡ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. അക്രമി മറ്റൊരു പുരുഷനാണെന്നും ഗാര്‍ഡ കൂട്ടിച്ചേര്‍ത്തു. അതേസമയം അക്രമസ്ഥലത്ത് വലിയ ജനക്കൂട്ടം പ്രത്യക്ഷപ്പെട്ടിരുന്നു. ആര്‍ക്കെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനയുണ്ടെങ്കില്‍ തങ്ങളെ … Read more

അയർലണ്ടിലെ സർക്കാർ കക്ഷികൾക്ക് ജനപിന്തുണയേറുന്നു; ഏറ്റവും ജനപ്രിയൻ പ്രധാനമന്ത്രി സൈമൺ ഹാരിസ്

അയര്‍ലണ്ടിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ജനപിന്തുണ വ്യക്തമാക്കുന്ന Sunday Independent/Ireland Thinks സര്‍വേ ഫലം പുറത്ത്. പ്രധാനപ്രതിപക്ഷമായ Sinn Fein-ന്റെ ജനപ്രീതിയില്‍ വീണ്ടും ഇടിവ് സംഭവിച്ചതായും, സര്‍ക്കാര്‍ കക്ഷികളുടെ പിന്തുണയില്‍ വര്‍ദ്ധന സംഭവിച്ചതായുമാണ് പോള്‍ വ്യക്തമാക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം Sinn Fein-ന് 18% ജനപിന്തുണയാണ് ഉള്ളത്. 2022 ഒക്ടോബര്‍ മുതല്‍ തുടര്‍ച്ചയായി പിന്തുണ കുറഞ്ഞുവരുന്നതാണ് പാര്‍ട്ടിയിലെ ട്രെന്‍ഡ്. അതേസമയം രാജ്യത്ത് ഏറ്റവും ജനപ്രീതിയുള്ളത് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് നേതൃത്വം നല്‍കുന്ന ഭരണകക്ഷിയായ Fine Gael-ന് ആണ്- … Read more

ഡബ്ലിനിൽ ടാക്സി ഡ്രൈവറെ കത്തി കാട്ടി കവർച്ച; പ്രതി പിടിയിൽ

ഡബ്ലിനിലെ Ballymun-ല്‍ ടാക്‌സി ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച ചെയ്ത സംഭവത്തില്‍ ചെറുപ്പക്കാരന്‍ അറസ്റ്റില്‍. ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ 1.30-ഓടെ Poppintree പ്രദേശത്ത് വച്ചാണ് 20-ലേറെ പ്രായമുള്ള പ്രതി, കാറില്‍ യാത്ര ചെയ്ത ശേഷം ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്. ശേഷം ഇവിടെ നിന്നും കാല്‍നടയായി രക്ഷപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗാര്‍ഡ അന്വേഷണമാരംഭിച്ചു. ഗാര്‍ഡയുടെ സായുധസേനയും സഹായം നല്‍കിയ അന്വേഷണത്തിനൊടുവില്‍ Ballymun പ്രദേശത്തെ ഒരു വീട്ടില്‍ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിക്ക് മേല്‍ Criminal … Read more