അയര്‍ലന്‍ഡ് അസ്വസ്ഥതയിലേയ്ക്ക്? ബോംബ് ഭീക്ഷിണിയെ തുടര്‍ന്ന് കോര്‍ക്കില്‍ ജീവനക്കാരെ ഒഴിപ്പിച്ചു

  കോര്‍ക്ക്:കോര്‍ക്കിലെ വമ്പന്‍ കമ്പനിയായ ആപ്പിളിന്റെ ഫാക്ടറികളില്‍ നിന്ന് ഏകദേശം 4000 ത്തോളം ജീവനക്കാരെ ഒഴിപ്പിച്ചു.ഇന്ന് രാവിലെ ആയിരുന്നു കമ്പനിക്ക് നേരെ ബോംബ് സ്‌ഫോടന ഭീക്ഷിണി ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മിക്ക പ്ലാന്റുകളും അടച്ചിട്ടിരിക്കുകയാണ്.എമെയില്‍ ആയാണ് കമ്പനിക്ക് നേരെ ഭീക്ഷിണി ഉയര്‍ത്തിയതെത്രേ. ഗര്‍ഡാ സ്ഥലത്ത് തമ്പടിച്ചിട്ട് സംഭവ വികാസങ്ങള്‍ പഠിക്കുകയാണെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.രാവിലെ 9 മണി മുതല്‍ കെട്ടിടങ്ങളുടെ ഒരോ സ്ഥലങ്ങളും അരിച്ച് പെറുക്കി പരിശോധിക്കുന്നതിനായി ഗാര്‍ഡായുടേ … Read more

റെക്കോര്‍ഡ് നേട്ടവുമായി ഡബ്ലിന്‍ എയര്‍പോര്‍ട്ട്

  ഡബ്ലിന്‍: ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞവര്‍ഷം ആകെ സഞ്ചരിച്ചത് 25 മില്ല്യണ്‍ ജനങ്ങള്‍. ഇതോടെ ഏറ്റവും കൂടുതലാളുകള്‍ യാത്രചെയ്ത രണ്ടാമത്തെ എയര്‍പോര്‍ട്ട് എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട്. 2014ലേക്കാള്‍ യാത്രക്കാരുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ദ്ധവനവുണ്ടായതായും 3.3 മില്ല്യണ്‍ ആളുകള്‍ കൂടുതലായി എയര്‍പോര്‍ട്ട് ഉപയോഗിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ വര്‍ഷം എയര്‍പോര്‍ട്ടില്‍ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്നും അതോടെ യാത്രക്കാരുടെ എണ്ണത്തില്‍ ഇനിയും വര്‍ദ്ധനവുണ്ടാകുമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതര്‍ പറയുന്നു. ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കാരണമാകും. … Read more

ആപ്പിള്‍ പ്ലാന്റുകളില്‍ ആക്രമണ ഭീഷണി

ഡബ്ലിന്‍: കോര്‍ക്കിലെ ആപ്പിളിന്റെ ഓഫീസുകളില്‍ ആക്രമണ ഭീഷണിയെത്തുടര്‍ന്ന് ജീവനക്കാരെ ഒഴിപ്പിച്ചു.അജ്ഞാതരായ ചിലര്‍ ആക്രമണ ഭീഷണി മുഴക്കിയതിനെത്തുടര്‍ന്നാണ് ജീവനക്കാരെ ഒഴിപ്പിച്ചത്. എന്നാല്‍ ഭീഷണിയ്ക്കുപിന്നില്‍ ആരാണെന്നുവ്യക്തമായിട്ടില്ലെന്ന് ഗാര്‍ഡ അറിയിച്ചു. വിവിധ ഓഫീസുകളില്‍നിന്നായി നാലായിരത്തോളംപേരെ ഒഴിപ്പിച്ചിരുന്നു. കുറച്ചുസമയത്തേക്ക് ഓഫീസിലെ ജോലി തടസ്സപ്പെട്ടെങ്കിലും ഗാര്‍ഡ സ്ഥലത്തെത്തി പരിശോധനകള്‍ക്കുശേഷം ഉച്ചയ്ക്കുശേഷം ഓഫീസില്‍ വീണ്ടും ജോലി ആരംഭിച്ചതായും ഗാര്‍ഡ അറിയിച്ചു.

ഇനി വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണുപയോഗിക്കാം

ഡബ്ലിന്‍: വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണുപയോഗിക്കാന്‍പാടില്ലെന്ന ഉത്തരവ് ഇപ്പോള്‍ നടപ്പിലാക്കേണ്ട ആവശ്യമില്ലെന്ന തീരുമാനവുമായി ഐറിഷ് സര്‍ക്കാര്‍.ഇതിനുപിന്നില്‍ പ്രത്യേക കാരണങ്ങളൊന്നുമില്ലെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ട്രാഫിക് നിയമങ്ങളനുസരിച്ച് വാഹനമോടിക്കുമ്പോള്‍ കമ്മ്യൂണിക്കേഷന്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്നത് കുറ്റകരമാണ്. ഫോണ്‍ ചെയ്യുക, വാഹനമോടിക്കുന്നയാള്‍ മെസേജ് അയക്കുക, എന്നിവയെല്ലാം കുറ്റകരമാണെങ്കിലും ആധുനിക കാലത്ത് ഇത്തരം നിരോധനങ്ങളുടെ ആവശ്യമില്ലെന്നാണ് സര്‍ക്കാരിന്റെ മറുപടി.

വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണം ഇരട്ടിയാക്കാനുള്ള തീരുമാനവുമായി വിദ്യാഭ്യാസമന്ത്രി ജാന്‍ ഒ സുളളിവന്‍

ഡബ്ലിന്‍: അടുത്ത അഞ്ച് വര്‍ഷത്തേക്ക് വിദേശവിദ്യാര്‍ത്ഥികളെ അയര്‍ലണ്ടിലേക്ക് ആകര്‍ഷിക്കാനായി പുതിയ പദ്ധതിയുമായി വിദ്യാഭ്യാസമന്ത്രി ജാന്‍ ഒ സുള്ളിവന്‍. പുതിയ പദ്ധതിയനുസരിച്ച് വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണം ഇപ്പോഴത്തേതിന്റെ ഇരട്ടിയാക്കാനാണ് ഉദ്ദേശം. 2008മുതല്‍ 2015വരെ യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 20 ശതമാനം വര്‍ദ്ധിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതനുസരിച്ച് സമ്പദ് വ്യവസ്ഥയിലും നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നതിനാലാണ് സര്‍ക്കാരിന്റെ ഈ പുതിയ നീക്കം. ജനുവരി അവസാനത്തോടെ പദ്ധതി നടപ്പിലാക്കുമെന്നും 2020ഓടെ ഹയര്‍ എജ്യുക്കേഷന്‍ മേഖലയില്‍ വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണം 15 ശതമാനമാക്കാനുമുള്ള ശ്രമത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍. … Read more

ലൂക്കന്‍ ഡിവൈന്‍ നൈറ്റ് വിജില്‍: ഫാ.റോബിന്‍സണ്‍ മെല്‍ക്കിസ് വചന സന്ദേശം നല്‍കും

ഡബ്ലിന്‍: ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തില്‍ഈ മാസം 22 ന് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ നടക്കുന്ന മലയാളം നൈറ്റ് വിജിലില്‍ ഫാ.റോബിന്‍സണ്‍ മെല്‍ക്കിസ് (യുകെ) വചന സന്ദേശം നല്‍കും. വെള്ളിയാഴ്ച രാത്രി 10.25 ന് വൈദീകരുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഹോളി ട്രിനിറ്റി നൈറ്റ് വിജില്‍ വി.കുര്‍ബാന, വചനപ്രഘോഷണം, സ്തുതിപ്പുകള്‍, ജപമാല, ഗാനങ്ങള്‍, ആരാധന, കുമ്പസാരം തുടങ്ങിയവയോട് കൂടിപുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും. എല്ലാ മാസത്തിലെയും നാലാമത്തെ വെള്ളിയാഴ്ച നടക്കുന്ന നൈറ്റ് വിജിലിന്റെകൂടുതല്‍ വിവരങ്ങള്‍ 0872257765, 0879630904 എന്നീ മൊബൈല്‍ … Read more

പെട്രോളടിക്കുന്നവര്‍ അറിഞ്ഞിരിക്കൂ, ഇന്ധന വില കൂടുതല്‍ ഡോണീഗല്ലില്‍ കുറവ് മയോയിലും റോസ്കോമണിലും..

ഡബ്ലിന്‍: ഡൊണീഗല്‍രാജ്യത്തെ പെട്രോള്‍ ചെലവേറിയ സ്ഥലമെന്ന് റിപ്പോര്‍ട്ടുകല്‍.  വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ ലിറ്റിന് 128.1 സെന്‍റ് വരെയായിട്ടാണ് പെട്രോള്‍ നല്‍കുന്നത്.  ദേശീയ ശരാശരി വിലയേക്കാള്‍ 1.6 സെന്‍റ് അധികമാണിത്.  ഡീസല്‍ കാറുകള്‍ക്ക് ഇന്ധനം നിറയ്ക്ക്ണമെങ്കില്‍ ഏറ്റവും ചെലവുള്ളത്  വിക് ലോ ആണ്.  ലിറ്റിന് 116.3 സെന്‍റാണ് ഈടാക്കപ്പെടുന്നത്. ശരാശരി ദേശീയ വിലയേക്കാള്‍ 3.5സെന്‍റ് അധികം.  എഎയില്‍ നിന്നുള്ളതാണ് ഈ കണക്കുകള്‍.  ദേശീയ ശരാശരി ഇന്ധന ചെലവ് ഇപ്പോള്‍ പെട്രോളിന് 126.5 സെന്‍റും ഡീസലിന് 112.8 സെന്റുമാണ്.   … Read more

എണ്ണവിലയിടിവ്…രാജ്യത്തെ പെട്രോളിയം-ഗ്യാസ് പ്രോജക്ടുകള്‍ വൈകുന്നു

ഡബ്ലിന്‍: എണ്ണ വില ഇടിഞ്ഞ സാഹചര്യത്തില്‍ കമ്പനികള്‍ അയര്‍ലന്‍ഡിലെ ഓയില്‍-ഗ്യാസ് പ്രോജക്ടുകള്‍  വികസിപ്പിക്കുന്നത്  വൈകിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. 60മില്യണ്‍ ബാരല്‍ ഉത്പാദിപ്പിക്കപ്പെടുന്നതിന് ഉതകുന്നവിധത്തില്‍ വിവിധ പ്രോജക്ടകളാണ് ഉണ്ടായിരുന്നത്. എനര്‍ജി കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പായ വുഡ് മക്കന്‍സി കണ്ടെത്തിയത് പ്രകാരം 1.6 ബില്യണ്‍ യൂറോയുടെ ഉത്പാദന പ്രോജക്ടുകളായിരുന്നു ഇവ. ഇത് തന്നെ ഇപ്പോഴത്തെ നിരക്കുകളെ അടിസ്ഥാനമാക്കി ഉത്പാദനം കണക്കാക്കുമ്പോഴാണ്.  പഠനപ്രകാരം ആഗോള തലത്തില്‍ തന്നെ എണ്ണമേഖലയിലേക്ക് കൂടുതല്‍ചെലവഴിക്കലിന് കമ്പനികള്‍ തയ്യാറാകുന്നില്ല.  400 ബില്യണ്‍ ഡോളറെങ്കിലും ചെലവ്  ഈമേഖലയില്‍ നിന്ന് കുറഞ്ഞിട്ടുണ്ട്. 68 … Read more

കോര്ക്ക് -ലിമെറിക് പാത സാമ്പത്തികമായി നേട്ടമായിരിക്കുെമെന്ന് സൂചന നല്‍കി വിദഗ്ദ്ധന്‍

ഡബ്ലിന്‍: കോര്‍‍ക്ക് -ലിമെറിക് മോട്ടോര്‍വെ ലാഭകരമായിരിക്കുമെന്ന സൂചന നല്‍കി ട്രാന്‍സ്പോര്‍ട് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ അയര്‍ലന്‍ഡ് സീനിയര്‍ എ‍ഞ്ചിനിയര്‍ റിച്ചാര്‍ഡ് ബോവെന്‍.  ഗതാഗതമന്ത്രി  പാസ്കല്‍ ഡോണീഹോ പ്രോജക്ട് വളരെയേറെ ചെലവേറിയതാണെന്ന വാദം ഉന്നയിക്കുമ്പോഴാണ്. 2010 ലെ പഠനത്തിലെ കണ്ടെത്തലുകള്‍ക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്ന വാദവുമായി റിച്ചാര്‍ഡ് ബോവെന്‍ രംഗത്തുള്ളത്.  ചെലവും അത് മൂലമുള്ള നേട്ടം കണക്കാക്കിയാല്‍ ഇപ്പോഴും പദ്ധതി സാമ്പത്തികമായി നേട്ടം നല്‍കാന്‍ കഴിയുന്നതായിരിക്കും. ഡോണീയോക്കും മുന്‍ഗതാഗതമന്ത്രി ലിയോ വരേദ്ക്കറിനും മുന്നില്‍ ഈ പഠനഫലങ്ങള്‍ ലഭ്യമാകുമെങ്കിലും പദ്ധതി നടപ്പാക്കാതെ മാറ്റിവെച്ച് കൊണ്ടിരിക്കുകയാണ്. … Read more

ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് അയര്‍ലന്‍ഡില്‍ വായ്പാ ഇനത്തില്‍ 2000 യൂറോയെങ്കിലും അധിക ചെലവ്

ഡബ്ലിന്‍: മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് രാജ്യത്ത് ആദ്യമായി വീട് വാങ്ങുന്നവര്‍ 2000  യൂറോ വരെ വായ്പയിനത്തില്‍ കൂടുതല്‍ തിരിച്ച് നല്‍കുന്നതായി റിപ്പോര്‍ട്ട്. യൂറോ കറന്‍സി മേഖലയിലെ വാരിയബിള്‍ വായ്പാ നിരക്ക് ശരാശരി പ്രകടമാകുന്നതിലും രണ്ട് ശതമാനം അധികമാണ് അയര്‍ലന്‍ഡില്‍  എന്ന് സെന്‍ട്രല്‍ ബാങ്കിന്‍റെ കണക്ക് തന്നെ വ്യക്തമാക്കുന്നു.  പുതിയതായി വീട് വാങ്ങുന്നവര്‍ക്ക് പലിശ വരുന്നത് 3.96 ശതമാനം വരെയാണ്.   യൂറോ നിരക്ക് ഇതിന്‍റെ ഏകദേശം പകുതി മാത്രമാണ് (20.5 ശതമാനം ) ആണ്. ഇത് മൂലം … Read more