അയർലണ്ടിലെ കോവിഡ് കേസുകളിൽ 60% വർദ്ധന; പടരുന്നത് JN.1 വകഭേദം

അയര്‍ലണ്ടിലെ കോവിഡ് കേസുകള്‍ കഴിഞ്ഞയാഴ്ച 60% വര്‍ദ്ധിച്ചതായി ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വെയ്‌ലന്‍സ് സെന്റര്‍ (HSPC). ജൂണ്‍ 16 മുതല്‍ 22 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 1,042 കോവിഡ് രോഗികളാണ് ഉള്ളത്. മുന്‍ ആഴ്ചത്തെക്കാള്‍ 650 പേര്‍ക്ക് കൂടുതലായി രോഗം ബാധിച്ചു. കോവിഡുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് നിലവിലെ കോവിഡ് ബാധ ‘മിതമായതില്‍ നിന്നും ഉയര്‍ന്ന അളവ് വരെ’ ആണെന്നാണ് അധികൃതര്‍ പറയുന്നത്. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും 56% വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച … Read more

മോർട്ട്ഗേജ് പലിശനിരക്കിൽ കുറവ് വരുത്തി AIB; ഗുണകരമാകുന്നത് ആർക്കൊക്കെ?

തങ്ങളുടെ നാല് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് പലിശനിരക്കില്‍ കുറവ് വരുത്തി AIB. 250,000 യൂറോയോ അതിലധികമോ ലോണ്‍ എടുത്ത ഉപഭോക്താക്കള്‍ക്ക് ജൂലൈ 3 മുതല്‍ പലിശനിരക്കില്‍ 0.25% കുറവ് വരുത്തുമെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാകുന്ന നടപടിയാണിത്. നിലവില്‍ ബാങ്കില്‍ നിന്നും മോര്‍ട്ട്‌ഗേജ് എടുത്ത ഉപഭോക്താക്കള്‍ക്കും കുറഞ്ഞത് 250,000 യൂറോ എങ്കിലും തിരിച്ചടവ് ബാക്കിയുണ്ടെങ്കില്‍ ഈ ആനുകൂല്യം ലഭിക്കും. മോര്‍ട്ട്‌ഗേജ് സ്വിച്ച് ചെയ്താലും അര്‍ഹരാണെങ്കില്‍ ഈ ആനുകൂല്യം ലഭിക്കും. രാജ്യത്ത് നിലവില്‍ ശരാശരി ഒരു … Read more

അയർലണ്ടിൽ പകുതിയിലധികം പേരും വാടകയ്ക്ക് താമസിക്കുന്നത് വീട് വാങ്ങാൻ പണമില്ലാത്തതിനാലെന്ന് റിപ്പോർട്ട്

അയര്‍ലണ്ടില്‍ വാടകയ്ക്ക് താമസിക്കുന്നവരില്‍ വെറും 6% മാത്രമാണ് സ്വമനസ്സാലെ അപ്രകാരം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട്. ഭവനരഹിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനയായ ത്രെഷോള്‍ഡ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത വാടകക്കാരില്‍ പകുതിയിലേറെ പേരും പറഞ്ഞത് തങ്ങള്‍ക്ക് സ്വന്തമായി വീട് വാങ്ങാന്‍ പണമില്ലാത്തതിനാലാണ് വാടകയ്ക്ക് താമസിക്കുന്നത് എന്നാണ്. തൊഴില്‍ മുതലായ കാരണങ്ങളാലാണ് മറ്റ് പലരും വാടകയ്ക്ക് താമസിക്കുന്നത്. രാജ്യത്തെ ഭവനപ്രതിസന്ധിയുടെ നേര്‍ക്കാഴ്ചയായി മാറിയിരിക്കുകയാണ് ത്രെഷോള്‍ഡ് പുറത്തുവിട്ട പുതിയ വാര്‍ഷിക സര്‍വേ റിപ്പോര്‍ട്ട്. വാടക നല്‍കിക്കഴിഞ്ഞാല്‍ മറ്റ് ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് സര്‍വേയില്‍ … Read more

ഐറിഷ് പ്രധാനമന്ത്രി സൈമൺ ഹാരിസിന്റെ വീടിന് ബോംബ് ഭീഷണി

പ്രധാനമന്ത്രി സൈമണ്‍ ഹാരിസിന്റെ വീടിന് നേരെ ബോംബ് ഭീഷണി. ബുധനാഴ്ച വൈകിട്ട് ഫോണ്‍ കോള്‍ വഴിയായിരുന്നു ഭീഷണി. ഈ സമയം ഹാരിസും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഗാര്‍ഡ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിക്കാതിരുന്നതോടെ ഭീഷണി വ്യാജമെന്ന് വ്യക്തമായി. നേരത്തെയും ഹാരിസിന്റെ വീടിന് നേരെ ഇത്തരം ഭീഷണികള്‍ ഉണ്ടായിട്ടുണ്ട്. വീടിന് മുന്നില്‍ മുഖംമൂടിധാരികള്‍ ഒന്നിലധികം തവണ പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തിരുന്നു. തീവ്രവലതുപക്ഷവാദികളും, കുടിയേറ്റവിരുദ്ധരുമായിരുന്നു പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍.

ഡബ്ലിൻ റേപ്പ് ക്രൈസിസ് സെന്ററിലേക്ക് സഹായം അഭ്യർത്ഥിച്ച് ലഭിച്ചത് റെക്കോർഡ് ഫോൺ കോളുകൾ; ആശങ്ക പടർത്തുന്ന റിപ്പോർട്ട് പുറത്ത്

ഡബ്ലിന്‍ റേപ്പ് ക്രൈസിസ് സെന്ററിലേയ്ക്ക് (DRCC) സഹായം ആവശ്യപ്പെട്ടുകൊണ്ട് പോയ വര്‍ഷം ലഭിച്ച ഫോണ്‍ കോളുകളുടെ എണ്ണം, സെന്ററിന്റെ 45 വര്‍ഷത്തെ ചരിത്രത്തിലെ റെക്കോര്‍ഡ് എന്ന് റിപ്പോര്‍ട്ട്. 2024-ല്‍ 18,605 പേരാണ് ലൈംഗികാതിക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ടാക്ട് ചെയ്തതെന്ന് സെന്ററിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022-ല്‍ 18,400 കോളുകളായിരുന്നു ലഭിച്ചത്. പതിവ് പോലെ സഹായം ആവശ്യപ്പെട്ട് വിളിച്ചതില്‍ ഭൂരിഭാഗം പേരും സ്ത്രീകളാണെങ്കിലും, സഹായം ആവശ്യപ്പെടുന്ന പുരുഷന്മാരുടെ എണ്ണം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ കോളുകളില്‍ 71.3% പേരും … Read more

എയർ ലിംഗസ് പൈലറ്റുമാർ സമരം ആരംഭിച്ചു; ഇതുവരെ മുടങ്ങിയത് 270 സർവീസുകൾ

ശമ്പളവര്‍ദ്ധനയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്നുള്ള എയര്‍ ലിംഗസ് പൈലറ്റുമാരുടെ സമരം ആരംഭിച്ചു. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ഓവര്‍ ടൈം ഡ്യൂട്ടി എടുക്കാതെയുള്ള വര്‍ക്ക് ടു റൂള്‍ സമരമാണ് ആരംഭിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ജൂണ്‍ 29-ന് എട്ട് മണിക്കൂര്‍ പണിമുടക്കും നടത്തും. സമരം ആരംഭിച്ചതിന് പിന്നാലെ നിരവധി സര്‍വീസുകളാണ് മുടങ്ങിയിട്ടുള്ളത്. ആയിരക്കണക്കിന് യാത്രക്കാരെ സമരം ബാധിക്കും. പൈലറ്റുമാരുടെ സംഘടനയായ Irish Air Line Pilots’ Association (IALPA) പ്രതിനിധികളും, എയര്‍ ലിംഗസ് പ്രതിനിധികളും തമ്മില്‍ ഇന്നലെ ലേബര്‍ കോര്‍ട്ടില്‍ … Read more

ഇയുവിൽ ഏറ്റവും ചെലവേറിയ രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തി അയർലണ്ട്; എല്ലാത്തിനും പൊള്ളുന്ന വില!

സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഏറ്റവും ചെലവേറിയ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്ത് അയര്‍ലണ്ട്. ഇയു ശരാശരിയെക്കാള്‍ 42% അധികമാണ് നിലവില്‍ അയര്‍ലണ്ടിലെ ചെലവ്. ഇക്കാര്യത്തില്‍ ഡെന്മാര്‍ക്ക് മാത്രമാണ് അയര്‍ലണ്ടിന് മുന്നിലുള്ളത് (43% അധികം) എന്നും യൂറോസ്റ്റാറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുത്തനെ ഉയര്‍ന്ന ജീവിതച്ചെലവാണ് അയര്‍ലണ്ടിനെ ഏറ്റവും ചെലവേറിയ രാജ്യങ്ങളിലൊന്നാക്കി മാറ്റിയിരിക്കുന്നത്. ഉയര്‍ന്ന ടാക്‌സും, വിലക്കയറ്റ നിയന്ത്രണസംവിധാനങ്ങളുടെ കാര്യക്ഷമമില്ലായ്മയും പ്രശ്‌നം വഷളാക്കുകയും ചെയ്യുന്നു. സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയുടെ കാര്യത്തില്‍ അയര്‍ലണ്ടിന് ഇയു ശരാശരിയുമായുള്ള അന്തരം വര്‍ദ്ധിച്ചുവരികയുമാണ്. 2016-ല്‍ … Read more

അയർലണ്ടിന്റെ പുതിയ ധനമന്ത്രിയായി ജാക്ക് ചേംബേഴ്‌സ്; പൊതുതെരഞ്ഞെടുപ്പ് നവംബർ 15-ന് എന്നും സൂചന

അയര്‍ലണ്ടിന്റെ പുതിയ ഇയു കമ്മീഷണറായി മൈക്കല്‍ മക്ഗ്രാത്തിനെ തെരഞ്ഞെടുത്തതോടെ അദ്ദേഹത്തിന് പകരമായി പുതിയ ധനമന്ത്രിയാകാന്‍ ജാക്ക് ചേംബേഴ്‌സ്. തിങ്കളാഴ്ച വൈകുന്നേരമാണ് മക്ഗ്രാത്തിനെ പുതിയ ഇയു കമ്മീഷണറാക്കാന്‍ സര്‍ക്കാര്‍ സഖ്യകക്ഷികള്‍ക്കിടയില്‍ ധാരണയായത്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ പ്രഖ്യാപനവും നടത്തി. കമ്മീഷണറാകുന്നതോടെ മക്ഗ്രാത്തിന് സ്ഥാനമൊഴിയേണ്ടി വരുമെന്നതാണ് പുതിയ ധനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിലേയ്ക്ക് നയിച്ചത്. Fianna Fail-ന്റെ പുതിയ ഉപനേതാവായി ജാക്ക് ചേംബേഴ്‌സിനെ കഴിഞ്ഞയാഴ്ച തെരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ധനകാര്യവകുപ്പ് മന്ത്രിസ്ഥാനവും 33-കാരനാ ചേംബേഴ്‌സിനെ തേടിയെത്തിയിരിക്കുന്നത്. ഡബ്ലിന്‍ വെസ്റ്റില്‍ നിന്നുള്ള ടിഡിയായ ചേംബേഴ്‌സ്, … Read more

മേയർ ബേബി പെരേപ്പാടന് സീറോ മലബാർ കമ്മ്യൂണിറ്റി അയർലണ്ട് (SMCI) സ്വീകരണം നൽകുന്നു

അയർലണ്ടിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ വംശജൻ മേയർ ആയിരിക്കുന്നു. നമുക്ക് ഏവർക്കും സുപരിചിതനായ താല സൗത്ത് കൗൺസിലർ ശ്രീ. ബേബി പെരേപ്പാടൻ മുഴുവൻ ഇന്ത്യക്കാർക്കും, പ്രത്യേകിച്ച് മലയാളികൾക്ക് അഭിമാനമാണ്. 20 വർഷങ്ങൾക്ക് മുമ്പ് പ്രവാസിയായി ഇവിടെയെത്തിയ ഒരു മലയാളി ഇപ്പോൾ അയർലണ്ടിലെ ഉന്നതമായ ഒരു പദവിയിൽ ജനാധിപത്യരീതിയിൽ ജനങ്ങൾ തെരഞ്ഞെടുത്ത് എത്തിയിരിക്കുന്നു. നമ്മളെല്ലാവരും അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്യേണ്ട മഹത്തായ ഒരു നേട്ടമാണിതെന്ന് സീറോ മലബാർ കമ്മ്യൂണിറ്റി പറഞ്ഞു. അയർലണ്ട് മലയാളികൾക്കിടയിൽ സാമൂഹ്യ- സാംസ്കാരിക മണ്ഡലങ്ങളിൽ തുടക്കം … Read more

അയർലണ്ടിൽ ഏറ്റവുമധികം ചെറുപ്പക്കാർ ഉള്ളത് ഫിൻഗാളിൽ; ഏറ്റവും പ്രായമായവർ ഇവിടെയെന്നും റിപ്പോർട്ട്

അയര്‍ലണ്ടിലെ ജനസംഖ്യ 5.33 മില്യണ്‍ ആയതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ്. 2022-ലെ കണക്കെടുപ്പ് വിശകലനം ചെയ്താണ് CSO റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്ത് ഏറ്റവും ചെറുപ്പക്കാരായ ആളുകളുള്ള പ്രദേശം ഫിന്‍ഗാള്‍ ആണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇവിടുത്തെ ജനങ്ങളുടെ ശരാശരി പ്രായം 35.9 വയസ് ആണ്. 36.3 ശരാശരിയോടെ മീത്ത് ആണ് രണ്ടാമത്. അതേസമയം ഏറ്റവും കൂടുതല്‍ ശരാശരി പ്രായക്കാര്‍ താമസിക്കുന്നത് Dún Laoghaire-Rathdown, Kerry, Mayo എന്നിവിടങ്ങളിലാണ്. ശരാശരി 40 വയസിന് മുകളിലാണ് ഇവിടുത്തെ അന്തേവാസികളുടെ പ്രായം. രാജ്യത്തെ … Read more