അയർലണ്ടിൽ വീടുകൾക്ക് വീണ്ടും വിലയുയർന്നു; ശരാശരി നൽകേണ്ടത് ഇത്രയും…

അയര്‍ലണ്ടിലെ ഭവനവില ഒരു വര്‍ഷത്തിനിടെ 7.9% ഉയര്‍ന്നതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (സിഎസ്ഒ). 2022 നവംബറിന് ശേഷം വില ഇത്രയധികം വര്‍ദ്ധിക്കുന്നത് ആദ്യമായാണ്. 2024 ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തെ കണക്കാണിത്. മാര്‍ച്ച് വരെ 7.4% ആയിരുന്നു വര്‍ദ്ധന. അതേസമയം ഡബ്ലിനിലെ ഭവനവില വര്‍ദ്ധന 8.3% ആണ്. ഡബ്ലിന് പുറത്ത് 7.6 ശതമാനവും വില വര്‍ദ്ധിച്ചു. ഏപ്രില്‍ വരെയുള്ള 12 മാസത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഒരു വീട് വാങ്ങാനായി ശരാശരി 335,000 യൂറോയാണ് മുടക്കേണ്ടത്. അതേസമയം … Read more

അയർലണ്ടിൽ വർക്ക് പെർമിറ്റിൽ ജോലി ചെയ്യുന്നവർക്ക് തൊഴിലുടമയെ മാറ്റാം; പുതിയ നിയമം പാസാക്കി സർക്കാർ

അയര്‍ലണ്ടില്‍ വര്‍ക്ക് പെര്‍മിറ്റ് ഉള്ളവര്‍ക്ക് ഭാവിയില്‍ ആവശ്യമെങ്കില്‍ നിലവിലെ തൊഴിലുടമയെ മാറ്റാന്‍ നിയമപ്രകാരം അനുമതി. ഇത് സംബന്ധിച്ച The Employment Permits Bill 2022 പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയതോടെ ഇനി പ്രസിഡന്റിന്റെ ഒപ്പ് കൂടി ലഭിച്ചാല്‍ നിയമമാകും. വര്‍ക്ക് പെര്‍മിറ്റ് ഉള്ളവര്‍ക്ക് ജോലി ലഭിച്ച് ഒമ്പത് മാസം പിന്നിട്ടാല്‍, സ്വയം തൊഴിലുടമയെ മാറ്റാന്‍ അനുമതി നല്‍കുന്നതാണ് ഈ നിയമം. ഇതിനായി വീണ്ടും വര്‍ക്ക് പെര്‍മിറ്റ് അപേക്ഷ നല്‍കേണ്ടതില്ല. ഇന്ത്യക്കാരടക്കമുള്ള പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ പകരുന്ന കാര്യമാണിത്. … Read more

ഗ്രീൻ പാർട്ടി നേതൃസ്ഥാനം രാജിവച്ച് മന്ത്രി ഈമൺ റയാൻ; പാർട്ടിയെ ഇനി ആര് നയിക്കും?

ഗ്രീന്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് നിന്നും പടിയിറങ്ങുന്നതായി ഈമണ്‍ റയാന്‍. ഇന്ന് ഉച്ചയോടെ സര്‍ക്കാര്‍ കെട്ടിടത്തിന് മുന്നില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് റയാന്‍ നയം വക്ത്യമാക്കിയത്. അതേസമയം നിലവില്‍ പരിസ്ഥിതി, ഗതാഗതവകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിക്കുന്ന റയാന്‍, തല്‍സ്ഥാനത്ത് തുടരും. ലോക്കല്‍, യൂറോപ്യന്‍ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി മോശം പ്രകടനം നടത്തിയതിന് പിന്നാലെയാണ് നേതാവായ റയാന്‍ രാജി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ സര്‍ക്കാരിലെ ഭരണ കൂട്ടുകക്ഷി കൂടിയാണ് ഗ്രീന്‍ പാര്‍ട്ടി. കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഇത്തവണ 23 സീറ്റുകള്‍ മാത്രമാണ് പാര്‍ട്ടിക്ക് നേടാനായത്. 2019-ല്‍ 49 … Read more

Fianna Fail-ന്റെ പുതിയ ഉപനേതാവായി ജാക്ക് ചേംബേഴ്‌സ്

ഭരണകക്ഷിയായ Fianna Fail-ന്റെ പുതിയ ഉപനേതാവായി ജാക്ക് ചേംബേഴ്‌സ്. പാര്‍ട്ടിയുടെ നേതാവും, ഉപപ്രധാനമന്ത്രിയുമായി മീഹോള്‍ മാര്‍ട്ടിനാണ് ചേംബേഴ്‌സിനെ പാര്‍ട്ടിയുടെ പുതിയ ഉപനേതാവായി പ്രഖ്യാപിച്ചത്. ഇന്ന് വൈകിട്ട് Leinster House-ന് പുറത്ത് നടന്ന പത്രസമ്മേളനത്തിലാണ് നിലവില്‍ സഹമന്ത്രിയായി സ്ഥാനമനുഷ്ഠിക്കുന്ന ജാക്ക് ചേംബേഴ്‌സിനെ പാര്‍ട്ടിയുടെ സുപ്രധാന പദവിയേല്‍പ്പിക്കുന്നതായി മാര്‍ട്ടിന്‍ പ്രഖ്യാപിച്ചത്. 2020-ല്‍ ഗോള്‍ഫ് ഗേറ്റ് വിവാദത്തിന് പിന്നാലെ ഡാര കാലറി സ്ഥാനമൊഴിഞ്ഞതിന് ശേഷം പാര്‍ട്ടിക്ക് പുതിയ ഉപനേതാവ് വരുന്നത് ഇതാദ്യമായാണ്. അതേസമയം വരുന്ന പൊതുതെരഞ്ഞടുപ്പില്‍ പാര്‍ട്ടിയെ നയിക്കുക താന്‍ തന്നെയായിരിക്കുമെന്ന് … Read more

Flavour of Fingal-നോടനുബന്ധിച്ച് കുട്ടികൾക്കായി ‘Smash It’ ക്രിക്കറ്റ് ട്രെയിനിങ് പ്രോഗ്രാം

Flavour of Fingal പരിപാടിയോടനുബന്ധിച്ച് കുട്ടികള്‍ക്കായി പ്രത്യേക ക്രിക്കറ്റ് ട്രെയിനിങ് പ്രോഗ്രാം. ജൂണ്‍ 29, 30 തീയതികളിലായി Newbridge Demesne Park-ല്‍ നടക്കുന്ന Flavour of Fingal-ല്‍ ക്രിക്കറ്റ് അയര്‍ലണ്ട്, ക്രിക്കറ്റ് ലെയ്ന്‍സ്റ്റര്‍, സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബ് എന്നിവര്‍ സംയുക്തമായാണ് കുട്ടികള്‍ക്കായി ‘Smash it’ എന്ന പേരില്‍ പ്രത്യേക ക്രിക്കറ്റ് ട്രെയിനിങ് പ്രോഗ്രാം ഒരുക്കിയിട്ടുള്ളത്. പ്രോഗ്രാമില്‍ 5 മുതല്‍ 9 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് പങ്കെടുക്കാവുന്നത്. താല്‍പര്യമുള്ളവര്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്. രജിസ്‌ട്രേഷനായി: New Participants: https://membership.mygameday.app/regoform.cgi?formID=112465&programID=68194

ശമ്പള വർദ്ധന ആവശ്യപ്പെട്ട് എയർ ലിംഗസ്‌ പൈലറ്റുമാർ സമരത്തിലേക്ക്

ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് എയര്‍ ലിംഗസ് പൈലറ്റുമാര്‍ സമരത്തിലേയ്ക്ക്. സമരം വേണമോ എന്നത് സംബന്ധിച്ച് Irish Airline Pilots’ Association (IALPA) അംഗങ്ങള്‍ക്കിടയില്‍ നടത്തിയ ഹിതപരിശോധനയില്‍ 99% പേരും സമരത്തെ അനുകൂലിച്ചതോടെ പൂര്‍ണ്ണമായ പണിമുടക്കിലേയ്ക്ക് എയര്‍ ലിംഗസ് പൈലറ്റുമാര്‍ നീങ്ങുമെന്നാണ് സൂചന. അങ്ങനെയുണ്ടായാല്‍ രാജ്യത്തെ വിനോദസഞ്ചാര മേഖലയെയും, പുറംരാജ്യങ്ങളിലേയ്ക്ക് ടൂര്‍ പോകാന്‍ ഇരിക്കുന്നവരെയും അടക്കം അത് ബാധിക്കും. കഴിഞ്ഞ വാരാന്ത്യത്തിലാണ് അംഗങ്ങള്‍ക്കിടയില്‍ ഇത് സംബന്ധിച്ചുള്ള ബാലറ്റ് വോട്ടെടുപ്പ് നടന്നത്. 89% അംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നു. ആദ്യം നടത്തിയ ഇലക്ട്രോണിക് … Read more

അയർലണ്ടിൽ വീണ്ടും നായയുടെ ആക്രമണം; ഡോണഗലിൽ ചെറുപ്പക്കാരനെ ജോഗിങ്ങിനിടെ കടിച്ച് പരിക്കേൽപ്പിച്ചു

അയര്‍ലണ്ടില്‍ വീണ്ടും നായയുടെ ആക്രമണം. കൗണ്ടി ഡോണഗലിലെ Inishowen Peninsula-യില്‍ ജോഗിങ്ങിനിറങ്ങിയ പുരുഷന് നേരെയാണ് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നായയുടെ ആക്രമണമുണ്ടായത്. റോട്ട് വീലര്‍ ഇനത്തില്‍ പെട്ട നായയുടെ കടിയേറ്റ് സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഡെറിയിലെ Altnagelvin Hospital-ല്‍ പ്രവേശിപ്പിച്ചു. നായ തന്റെ ഉടമയോടൊപ്പം നടക്കുന്നതിനിടെയാണ് സമീപത്ത് കൂടി ജോഗിങ് ചെയ്യുകയായിരുന്ന ആളുടെ പിന്നാലെ ഓടിയത്. ആളുകളെ കടിക്കുന്നത് തടയാനായി ഇടുന്ന മാസ്‌ക് (muzzle) ഈ സമയം നായയെ ധരിപ്പിച്ചിരുന്നുമില്ല. ഉടമയായ സ്ത്രീയെ വെട്ടിച്ച് ഓടിയെത്തിയ നായ … Read more

അയർലണ്ടുകാർ വാർത്തകളറിയാൻ ടിവിയെക്കാൾ ആശ്രയിക്കുന്നത് ഓൺലൈൻ മാധ്യമങ്ങളെ എന്ന് റിപ്പോർട്ട്

അയര്‍ലണ്ടിലാദ്യമായി വാര്‍ത്തകളറിയാന്‍ ആളുകള്‍ ടിവിയെക്കാള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ ആശ്രയിക്കുന്നതായി റിപ്പോര്‍ട്ട്. Digital News Report Ireland-ന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് വാര്‍ത്തകളറിയാനായി രാജ്യത്തെ ജനങ്ങള്‍ കൂടുതലായും ഓണ്‍ലൈന്‍ മാധ്യമങ്ങളിലേയ്ക്ക് തിരിഞ്ഞതായി വ്യക്തമാക്കുന്നത്. അതോടൊപ്പം വാര്‍ത്ത വായിക്കാനായി അയര്‍ലണ്ടുകാര്‍ പണം നല്‍കുന്നത് ഈ വര്‍ഷം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ 33% പേരാണ് തങ്ങള്‍ വാര്‍ത്തകളറിയാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് തിരയാറ് എന്ന് സര്‍വേയില്‍ പ്രതികരിച്ചത്. സോഷ്യല്‍ മീഡിയ കൂടാതെയുള്ള കണക്കാണിത്. 31% പേര്‍ ടിവി ചാനലുകളെ ആശ്രയിക്കുമ്പോള്‍ സോഷ്യല്‍ മീഡിയ … Read more

പ്രവാസികൾക്ക് ജീവിക്കാൻ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഡബ്ലിനും

പ്രവാസികള്‍ക്ക് ജീവിക്കാന്‍ ഏറ്റവും ചെലവേറിയ ലോകനഗരങ്ങളുടെ പട്ടികയില്‍ ആദ്യ 50-ല്‍ ഡബ്ലിനും. കഴിഞ്ഞ തവണത്തെ പട്ടികയില്‍ നിന്നും ഇത്തവണ 10 സ്ഥാനങ്ങള്‍ കയറി 41-ആം സ്ഥാനത്തായാണ് Mercer’s 2024 റാങ്കിങ്ങില്‍ ഡബ്ലിന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മിലാന്‍, റോം, മഡ്രിഡ് എന്നിവയെയെല്ലാം ഡബ്ലിന്‍ ഇത്തവണ പിന്തള്ളി. ഗതാഗതം, ഭക്ഷണം, വസ്ത്രം, ദൈനംദിനാവശ്യങ്ങള്‍ക്കുള്ള സാധനങ്ങളുടെ ചെലവ്, വിനോദം എന്നിങ്ങനെ 200-ലധികം ഘടകങ്ങള്‍ അടസ്ഥാനമാക്കിയാണ് അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടിങ് കമ്പനിയായ Mercer പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വാടകനിരക്ക് അടക്കം പൊതുവിലുള്ള ജീവിതച്ചെലവിലെ വര്‍ദ്ധനയാണ് … Read more

യൂറോപ്യൻ മെഡൽ നേടിയ കായികതാരങ്ങളോടുള്ള ആദരം; പ്രത്യേക ഡിസൈനുള്ള പോസ്റ്റ്മാർക്കുമായി അയർലണ്ടിലെ തപാൽ വകുപ്പ്

റോമില്‍ നടന്ന യൂറോപ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത് മെഡലുകള്‍ കരസ്ഥമാക്കിയ ഐറിഷ് കായികതാരങ്ങള്‍ക്ക് ആദരവുമായി രാജ്യത്തെ തപാല്‍ വകുപ്പ്. മെഡല്‍ ജേതാക്കളായ Christopher O’Donnell, Rhasidat Adeleke, Sophie Becker, Phil Healy, Sharlene Mawdsley, Tom Barr, Ciara Mageean എന്നിവരോടുള്ള ആദരസൂചകമായി ഇവരെ പ്രതിനിധീകരിക്കുന്ന, പ്രത്യേകം ഡിസൈന്‍ ചെയ്ത നാഷണല്‍ പോസ്റ്റ്മാര്‍ക്ക് പുറത്തിറക്കുമെന്ന് An Post അറിയിച്ചു. രാജ്യത്തെ പ്രചോദിപ്പിച്ച കായികതാരങ്ങളെക്കുറിച്ചുള്ള രാജ്യത്തിന്റെ അഭിമാനവും, ആരാധനയും ഇതുവഴി പ്രകടമാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി An Post … Read more