അയർലണ്ടിലെ പണപ്പെരുപ്പം മാറ്റമില്ലാതെ തുടരുന്നു; പക്ഷെ ഗതാഗതച്ചെലവ് കുത്തനെ ഉയർന്നു

അയര്‍ലണ്ടിലെ വാര്‍ഷിക പണപ്പെരുപ്പം മാറ്റമില്ലാതെ തുടരുന്നു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസിന്റെ (CSO) മെയ് മാസത്തെ റിപ്പോര്‍ട്ടില്‍ 2.6% ആണ് രാജ്യത്തെ പണപ്പെരുപ്പം. അതേസമയം ഒരു വര്‍ഷത്തിനിടെ ഏറ്റവുമധികം ചെലവ് വര്‍ദ്ധിച്ചത് ഗതാഗത മേഖലയിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 6.7% ആണ് ഒരു വര്‍ഷത്തിനിടെയുള്ള ഗതാഗതച്ചെലവ് വര്‍ദ്ധന. റസ്റ്ററന്റ്, ഹോട്ടല്‍ മേഖലയാണ് പണപ്പെരുപ്പത്തിന്റെ കാര്യത്തില്‍ തൊട്ടുപിന്നില്‍ (4.7% വിലവര്‍ദ്ധന). പെട്രോള്‍, ഡീസല്‍ എന്നീ ഇന്ധനങ്ങളുടെ വിലവര്‍ദ്ധനയാണ് രാജ്യത്ത് ഗതാഗതച്ചെലവ് വര്‍ദ്ധിക്കാന്‍ കാരണമായിരിക്കുന്നത്. പെട്രോളിന് 14.5 ശതമാനവും, ഡീസലിന് 17.5 ശതമാനവുമാണ് … Read more

അയർലണ്ടിലെ ഇറച്ചിവെട്ട് കേന്ദ്രത്തിൽ കുതിരകൾക്ക് നേരെ നടക്കുന്നത് ഞെട്ടിക്കുന്ന ക്രൂരത; ദൃശ്യങ്ങൾ പുറത്ത്

അയര്‍ലണ്ടില്‍ കുതിരകളെ ഭക്ഷണത്തിനായി അറുക്കാന്‍ ലൈസന്‍സുള്ള ഏക ഇറച്ചിവെട്ട് കേന്ദ്രത്തില്‍ നടക്കുന്നത് ഞെട്ടിക്കുന്ന ക്രൂരത. കൗണ്ടി കില്‍ഡെയറിലെ Straffan-ല്‍ പ്രവര്‍ത്തിക്കുന്ന Shannonside Foods Ltd എന്ന സ്ഥാപനത്തില്‍, അറുക്കുന്നതിന് മുമ്പായി കുതിരകള്‍ നേരിടുന്ന ക്രൂരത RTE പുറത്തുവിട്ട ഡോക്യുമെന്ററിയിലൂടെയാണ് പുറംലോകമറിഞ്ഞത്. വിമര്‍ശനങ്ങളുയര്‍ന്നതോടെ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ രംഗത്തെത്തി. ഡോക്യുമെന്ററി പുറത്തുവന്നതിന് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ കമ്മിഷനും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അയര്‍ലണ്ടിന് പുറമെ സ്‌പെയിന്‍, ഇറ്റലി എന്നിവിടങ്ങളിലെ കുതിര ഇറച്ചിവെട്ട് വ്യാപാരവും അന്വേഷിക്കും. അവിടെയും ഈ മേഖലയില്‍ അനധികൃതമായ … Read more

തെരഞ്ഞെടുപ്പ് പൂരം കൊടിയിറങ്ങി; അയർലണ്ടിലെ പുതിയ യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ ഇവർ

അയര്‍ലണ്ടില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് പ്രതിനിധികള്‍ക്ക് വേണ്ടി നടന്ന തെരഞ്ഞെടുപ്പിലെ എല്ലാ സീറ്റുകളിലും വിജയികളായി. ഞായറാഴ്ച ആരംഭിച്ച വോട്ടെണ്ണലില്‍ ആകെയുള്ള 14 സീറ്റുകളിലെയും വിജയികളെയും അഞ്ച് ദിവസം നീണ്ടുനിന്ന എണ്ണലിലൂടെ തെരഞ്ഞെടുത്തു. ഇന്ന് പുലര്‍ച്ചെ 3.10-നാണ് അവസാന എംഇപിമാരെ തെരഞ്ഞെടുത്തുകൊണ്ടുള്ള വോട്ടെണ്ണല്‍ അവസാനിച്ചത്. തെരഞ്ഞെടുപ്പില്‍ ഭരണകക്ഷികളായ Fianna Fail, Fine Gael എന്നിവരുടെ നാല് വീതം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചപ്പോള്‍, പ്രധാന പ്രതിപക്ഷമായ Sinn Fein-ന്റെ രണ്ട് പേരാണ് യൂറോപ്യന്‍ പാര്‍ലമെന്റിലെത്തുക. ലേബര്‍ പാര്‍ട്ടി 1, സ്വതന്ത്രര്‍ 2, മറ്റുള്ളവര്‍ … Read more

ഫിൻഗ്ലാസ്സിൽ ചെടികൾക്കിടയിൽ ഒളിപ്പിച്ച തോക്ക് പിടികൂടി

ഡബ്ലിനിലെ ഫിന്‍ഗ്ലാസില്‍ ഒളിപ്പിച്ച നിലയില്‍ തോക്ക് പിടികൂടി. ചൊവ്വാഴ്ച രാത്രി പ്രദേശത്ത് ഗാര്‍ഡ നടത്തിയ പരിശോധനയില്‍ ചെടികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് റൈഫിള്‍ തോക്ക് കണ്ടെടുത്തത്. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്. തെരുവുകള്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ഗാര്‍ഡ നടത്തിയ റെയ്ഡിനെ അഭിനന്ദിക്കുന്നതായി ചീഫ് സൂപ്രണ്ട് Michael McNulty പറഞ്ഞു. പ്രദേശത്ത് ഗാര്‍ഡ സാന്നിദ്ധ്യം തുടരുമെന്നും, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഗാര്‍ഡ നടത്തിവരുന്ന ശ്രമങ്ങളുടെ തെളിവാണിതെന്നും McNulty കൂട്ടിച്ചേര്‍ത്തു.

ഡബ്ലിനിലെ പ്രശസ്തമായ Shelbourne Hotel-ൽ തീപിടിത്തം

ഡബ്ലിനിലെ പ്രശസ്തമായ Shelbourne Hotel-ല്‍ തീപിടിത്തം. ബുധനാഴ്ച രാവിലെ 10.30-ഓടെ നടന്ന തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ല. അഗ്നിരക്ഷാസേനയുടെ ആറ് യൂണിറ്റുകള്‍ ശ്രമിച്ചാണ് ഹോട്ടലിലെ തീയണച്ചത്. അതേസമയം തീപടര്‍ന്നതിന് പിന്നാലെ ഹോട്ടല്‍ജീവനക്കാര്‍ തന്നെ നടത്തിയ രക്ഷാപ്രവര്‍ത്തനം വലിയ ഗുണം ചെയ്‌തെന്ന് അഗ്നിരക്ഷാസേന പറഞ്ഞു. പ്രദേശത്ത് ഗതാഗതനിയന്ത്രണവുമായി ഗാര്‍ഡയും സ്ഥിതി ചെയ്തിരുന്നു. തീ അണച്ച് സ്ഥിതി നിയന്ത്രണവിധേയമാക്കിയ ശേഷം അന്തേവാസികളെ തിരികെ ഹോട്ടലില്‍ പ്രവേശിക്കാന്‍ അനുവദിച്ചു. Leinster House-ന് സമീപം St Stephen’s Green-ലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്.

അയർലണ്ടിലെ കൗൺസിൽ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാനിച്ചു; മിന്നും ജയത്തോടെ ഭരണകക്ഷികൾ; നില മെച്ചപ്പെടുത്തി പ്രതിപക്ഷം

അയര്‍ലണ്ടിലെ ലോക്കല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷികളായ Fianna Fail-നും Fine Gael-നും മിന്നുന്ന വിജയം. മുന്‍ തെരഞ്ഞെടുപ്പിനെക്കാള്‍ സീറ്റുകള്‍ വര്‍ദ്ധിച്ചെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ പ്രതിപക്ഷമായ Sinn Fein-ന് സാധിച്ചില്ല. 949 കൗണ്‍സില്‍ സീറ്റുകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 248 സീറ്റുകള്‍ നേടി Finanna Fail ഒന്നാമതെത്തി. 245 സീറ്റുകളുമായി Fine Gael ആണ് രണ്ടാമത്. 186 സീറ്റുകള്‍ സ്വതന്ത്രര്‍ നേടിയപ്പോള്‍ 102 സീറ്റുകളിലാണ് Sinn Fein സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ജൂണ്‍ 7-ന് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജൂണ്‍ 8-ന് … Read more

‘പൊതുതെരഞ്ഞെടുപ്പിനെ ഉടൻ നേരിടാനും തയ്യാർ, Sinn Fein നേതാവായി തുടരും’: പാർട്ടിയുടെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ മേരി ലൂ മക്‌ഡൊണാൾഡ്

അയര്‍ലണ്ടില്‍ വേണമെങ്കില്‍ പൊതുതെരഞ്ഞെടുപ്പ് നേരത്തെ നടത്താമെന്ന് പ്രധാനമന്ത്രി സൈമണ്‍ ഹാരിസിനോട് പ്രതിപക്ഷനേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ്. ലോക്കല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മക്‌ഡൊണാള്‍ഡിന്റെ പാര്‍ട്ടിയായ Sinn Fein-ന് പ്രതീക്ഷിച്ച നേട്ടം കൊയ്യാന്‍ സാധിക്കാതെ വരികയും, ഭരണകക്ഷികളായ Fine Gael, Fianna Fail എന്നിവര്‍ കരുത്ത് കാട്ടുകയും ചെയ്തതോടെ, സര്‍ക്കാര്‍ വൈകാതെ തന്നെ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് ഊഹാപോഹങ്ങളുണ്ട്. ഉടന്‍ പൊതുതെരഞ്ഞെടുപ്പ് നടത്തിയാല്‍ നിലവിലെ ജനപ്രീതിയുടെ പശ്ചാത്തലത്തില്‍ വീണ്ടും അധികാരം പിടിക്കാന്‍ ഭരണകക്ഷികള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഉടന്‍ തെരഞ്ഞെടുപ്പ് വന്നാലും … Read more

അയർലണ്ടിൽ തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് ഒരു വർഷം മുഴുവൻ സൗജന്യമായി മുടിവെട്ടാം; വമ്പൻ ഓഫറുമായി സലൂൺ കമ്പനി

ഒരു വര്‍ഷം മുഴുനും സൗജന്യമായി മുടി വെട്ടാം! രാജ്യത്തെ പ്രമുഖ സലൂണ്‍ കമ്പനിയായ The Grafton Barber ആണ് Breakingnews.ie ഓണ്‍ലൈനുമായി ചേര്‍ന്ന് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഡബ്ലിനിലെ ആഡംസ്ടൗണില്‍ പുതിയ ഷോപ്പ് തുറക്കുന്നതിനൊപ്പം, ഫാദേഴ്‌സ് ഡേ ആഘോഷത്തിന്റെ കൂടെ ഭാഗമായാണ് ഓഫര്‍. Breakingnews.ie-യുടെ ഫേസ്ബുക്ക് പേജില്‍ കൊടുത്തിരിക്കുന്ന ചോദ്യത്തിന് ശരിയുത്തരം നല്‍കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്കാണ് 12 മാസക്കാലം സൗജന്യമായി മുടിവെട്ടാന്‍ അവസരം. മത്സരത്തില്‍ പങ്കെടുക്കാന്‍: https://www.facebook.com/breakingnewsire/posts/852715753565955?ref=embed_post

കൗണ്ടി മേയോയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

കൗണ്ടി മേയോയിലെ Castlebar-ല്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് പേര്‍ അറസ്റ്റില്‍. പ്രദേശത്ത് വാറണ്ടുമായി എത്തിയ ഗാര്‍ഡ നടത്തിയ പരിശോധനയിലാണ് 120,000 യൂറോയോളം വിലവരുന്ന മയക്കുമരുന്ന് കണ്ടെടുത്തത്. തുടര്‍പരിശോധനയില്‍ 30,000 യൂറോ വിലവരുന്ന 0.5 ഗ്രാം എംഡിഎംഎ വേറെയും പിടികൂടിയിട്ടുണ്ട്. 20-ലേറെ പ്രായമുള്ള രണ്ട് പുരുഷന്മാരാണ് സംഭവത്തില്‍ അറസ്റ്റിലായത്. ഗാര്‍ഡ അന്വേഷണം തുടരുകയാണ്.

ജനങ്ങൾ നേരിട്ട് മേയറെ തെരഞ്ഞെടുക്കാനെത്തിയ ലിമറിക്കിൽ ചരിത്രവിജയവുമായി സ്വതന്ത്ര സ്ഥാനാർത്ഥി John Moran

രാജ്യചരിത്രത്തിലാദ്യമായി ജനങ്ങള്‍ക്ക് മേയറെ നേരിട്ട് തെരഞ്ഞെടുക്കാന്‍ അവസരം ലഭിച്ച ലിമറിക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ John Moran-ന് വിജയം. വിവിധ പാര്‍ട്ടികളുടെ അടക്കം 14 സ്ഥാനാര്‍ത്ഥികളെ പിന്തള്ളിയാണ് Moran ചരിത്രം കുറിച്ചത്. അതേസമയം പ്രമുഖ പാര്‍ട്ടികളുടെ ടിക്കറ്റില്‍ മത്സരിച്ചവര്‍ക്കൊന്നും ശോഭിക്കാന്‍ കഴിയാതിരുന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ മറ്റൊരു സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ Helen O’Donnell ആണ് രണ്ടാമത് എത്തിയത്. വിജയിച്ച Moran-നെക്കാള്‍ 4,622 വോട്ടുകള്‍ക്ക് കുറവാണ് ഇവര്‍ക്ക് ലഭിച്ചത്. മറ്റ് പ്രദേശങ്ങളിലും മേയറെ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് രീതിക്ക് … Read more