ഐറിഷ് സർക്കാരിന്റെ ഭവനപദ്ധതികളെ വിമർശിച്ചുകൊണ്ടുള്ള ഹൗസിങ് കമ്മീഷൻ റിപ്പോർട്ട് ചോർന്നു; സമൂലമായ മാറ്റമാണ് പരിഹാരം എന്ന് കണ്ടെത്തൽ
ഐറിഷ് സര്‍ക്കാരിന്റെ ഭവനപദ്ധതിയില്‍ സമൂലമായ മാറ്റം വേണമെന്ന നിര്‍ദ്ദേശങ്ങളടങ്ങിയ ഹൗസിങ് കമ്മിഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നു. വീടുകളുടെ വില, ഗുണമേന്മ, ഫസ്റ്റ് ടൈം ബയേഴ്‌സിന് വീട് വാങ്ങാനുള്ള ശേഷി, സോഷ്യല്‍ ഹൗസിങ്, റൂറല്‍ ഹൗസിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് 76 നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് ചോര്‍ന്നത്. രാജ്യത്തെ ഭവനപ്രതിസന്ധി പരിഹരിക്കാനായി പുതിയ സമിതി രൂപീകരിക്കണമെന്നും, സര്‍ക്കാര്‍ ധനസഹായം വര്‍ദ്ധിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. രാജ്യത്ത് വാടകമേഖല, വീടുകളുടെ ഗുണമേന്മ, സുസ്ഥിരത, വീടുകളുമായി ബന്ധപ്പെട്ട ജീവിതപ്രശ്‌നങ്ങള്‍ മുതലായവ പരിശോധിക്കാനായി സര്‍ക്കാര്‍ നിയമിച്ച സമിതിയാണ് ഹൗസിങ് … Read more





